financial-goals

Sharing is caring!

വ്യക്തവും പ്രായോഗികവുമായ സാമ്പത്തിക ലക്ഷ്യങ്ങൾ ഉണ്ടായിരിക്കുമ്പോഴാണ് ഒരു വ്യക്തിക്ക് സാമ്പത്തികമായ വിജയം കൈവരിക്കാൻ കഴിയുക. നിങ്ങളുടെ കൈവശമുള്ള പണം മികച്ച രീതിയിൽ കൈകാര്യം ചെയ്യുവാനും ആസ്തികൾ വളർത്തിയെടുക്കുവാനും ഒരു പദ്ധതി ആവിഷ്കരിക്കുന്നതിലൂടെ മാത്രമേ സാധിക്കുകയുള്ളൂ. വ്യക്തമായ സാമ്പത്തിക ലക്ഷ്യങ്ങൾ നിർവചിക്കുവാൻ നിങ്ങൾക്ക് സഹായകരമാകുന്ന ചില കാര്യങ്ങളാണ് ഇവിടെ രേഖപ്പെടുത്തുന്നത്.

നിങ്ങളുടെ ലക്ഷ്യങ്ങൾ തിരിച്ചറിയുക

ജീവിതത്തിൽ നിങ്ങൾക്ക് എന്താണ് വേണ്ടത് അല്ലെങ്കിൽ നിങ്ങൾ ഏറ്റവും അധികം പ്രാധാന്യം കൊടുക്കുന്നത് എന്തിനാണെന്ന് മനസ്സിലാക്കുക. ഒരു വീട് സ്വന്തമാക്കുക, ഒരു വാഹനം, നേരത്തെയുള്ള റിട്ടയർമെൻ്റ്, എമർജൻസി ഫണ്ട് തുടങ്ങി എന്തെല്ലാമാണ് സ്വന്തമാക്കേണ്ടത് എന്ന് കണ്ടെത്തുക. നിങ്ങൾ എന്തിനുവേണ്ടിയാണ് ജോലി ചെയ്യുന്നതെന്ന തിരിച്ചറിവ് ഉണ്ടാകുവാനും ജീവിതയാത്രയിൽ പ്രചോദനം നൽകുവാനും വ്യക്തമായ ലക്ഷ്യങ്ങൾ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്.

വ്യക്തമായ ലക്ഷ്യങ്ങൾ കണ്ടെത്തുന്നതിലൂടെ നിങ്ങളുടെ പ്രവർത്തികൾക്ക് അർത്ഥം ഉണ്ടാവുകയും മികച്ച തീരുമാനങ്ങളിലേക്ക് നിങ്ങൾ എത്തിച്ചേരുകയും ചെയ്യുന്നു. കേവലം ആഗ്രഹങ്ങൾ വ്യക്തമായ ലക്ഷ്യങ്ങളായി മാറുമ്പോൾ ആ ലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ നിങ്ങൾക്കാകും. അങ്ങനെ സാമ്പത്തിക കാര്യങ്ങളിലുള്ള നിങ്ങളുടെ പ്രവർത്തനങ്ങൾ മികച്ച ആസൂത്രണത്തോടെ നടപ്പിലാക്കുവാൻ നിങ്ങൾക്കാകുന്നു.

സമയക്രമം നിശ്ചയിക്കുക

സാമ്പത്തിക ലക്ഷ്യങ്ങളുടെ ആവശ്യകതയും പ്രാധാന്യവും അനുസരിച്ച് മുൻഗണനാക്രമം നിശ്ചയിക്കുവാൻ തയ്യാറാവുക. നിങ്ങളുടെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്ന രീതിയിലുള്ള സമയക്രമമാണ് ലക്ഷ്യങ്ങൾ നിറവേറ്റുവാനായി നിങ്ങൾ തിരഞ്ഞെടുക്കേണ്ടത്. ലക്ഷ്യങ്ങൾക്കായി സമയക്രമം നിശ്ചയിക്കുന്നത് വഴി നിങ്ങളുടെ പ്രവർത്തികളുടെ വേഗത സാഹചര്യങ്ങൾക്കനുസരിച്ച് കൂട്ടുവാനും കുറയ്ക്കുവാനും നിങ്ങൾക്കാകും.

ഉദാഹരണത്തിന്, ഹ്രസ്വകാല അടിസ്ഥാനത്തിലുള്ള ലക്ഷ്യങ്ങൾ കുറച്ചു മാസങ്ങൾ അല്ലെങ്കിൽ ഒരു വർഷത്തിനുള്ളിൽ നടപ്പിലാക്കേണ്ടതിനാൽ വളരെ വേഗത്തിലുള്ള പ്രവർത്തനങ്ങളാണ് അതിനായി നടപ്പിലാക്കേണ്ടത്.

കുറച്ചു വർഷങ്ങൾക്ക് ശേഷം കൈവരിക്കേണ്ട ലക്ഷ്യങ്ങൾ ആണെങ്കിൽ കൃത്യമായി ആസൂത്രണം ചെയ്തു സാവധാനം ആ ലക്ഷ്യങ്ങളിലേക്ക് എത്തിച്ചേരുവാൻ ആകും.

കുറച്ചധികം വർഷങ്ങൾ ആവശ്യമുള്ള ദീർഘകാല അടിസ്ഥാനത്തിലുള്ള റിട്ടയർമെൻ്റ്  പോലെയുള്ള ലക്ഷ്യങ്ങൾക്ക് വേണ്ടി വളരെ ശ്രദ്ധയോടെ ആസൂത്രണം ചെയ്ത് തുടർച്ചയായ പരിശ്രമങ്ങൾ നടത്തേണ്ടത് അനിവാര്യമാണ്.

ലക്ഷ്യങ്ങൾ അളന്ന് ഉറപ്പാക്കുവാൻ സാധിക്കണം

ലക്ഷ്യങ്ങളുടെ പുരോഗതി തിരിച്ചറിയണമെങ്കിൽ വളരെ തെളിവാർന്ന ലക്ഷ്യങ്ങൾ ആയിരിക്കണം നിങ്ങൾക്കുണ്ടാകേണ്ടത്. ഉദാഹരണത്തിന്, പണം നീക്കിയിരിപ്പായി മാറ്റിവയ്ക്കുക എന്ന ലക്ഷ്യമാണ് നിങ്ങൾക്കുള്ളതെന്ന് കരുതുക. വെറുതെ പണം മാറ്റിവയ്ക്കുന്നതിലുപരിയായി കുറച്ചുകൂടി കൃത്യത വരുത്തുവാൻ മാസശമ്പളത്തിന്റെ എത്ര ശതമാനമാണ് നിങ്ങൾ മാറ്റിവെക്കുവാൻ പോകുന്നതെന്ന് നിശ്ചയിക്കുക. 

perfect-goals

ലക്ഷ്യങ്ങളുടെ പുരോഗതി വിലയിരുത്തുവാനും പ്രവർത്തനങ്ങളിൽ ആവശ്യമുള്ള മാറ്റങ്ങൾ വരുത്തുവാനും ലക്ഷ്യങ്ങൾ വ്യക്തമാണെങ്കിൽ മാത്രമേ സാധിക്കുകയുള്ളൂ. മുന്നിൽ കണ്ട ലക്ഷ്യങ്ങളിൽ നിങ്ങൾ എത്തിച്ചേർന്നു എന്ന് മനസ്സിലാക്കണമെങ്കിൽ ലക്ഷ്യങ്ങൾ അളക്കുവാൻ കഴിയണം.

നിലവിലെ സാമ്പത്തിക സാഹചര്യം വിലയിരുത്തുക

നിങ്ങളുടെ നിലവിലെ സാമ്പത്തിക സാഹചര്യങ്ങൾക്ക് അനുസരിച്ച് എത്തിച്ചേരാനാകുന്ന ലക്ഷ്യങ്ങളാകണം നിങ്ങൾ പിന്തുടരേണ്ടത്.  വളരെ ശ്രദ്ധിച്ച് സാഹചര്യങ്ങൾ വിലയിരുത്തി മാത്രം വലിയ ലക്ഷ്യങ്ങളിലേക്ക് എത്തുക. നിങ്ങളുടെ വരവ് ചെലവുകളും കടങ്ങളും വിലയിരുത്തി തീരുമാനങ്ങൾ എടുക്കുക. നിങ്ങൾ നിങ്ങളുടെ ലക്ഷ്യങ്ങൾക്കായി പ്രവർത്തിക്കുമ്പോഴും സാമ്പത്തിക സുരക്ഷിതത്വത്തോടെയാണ് മുന്നോട്ടുപോകുന്നത് എന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്.

ബഡ്ജറ്റ് തയ്യാറാക്കുക

നിങ്ങൾക്ക് എന്താണ് നേടേണ്ടത് എന്നതിനനുസരിച്ചാണ് നിങ്ങളുടെ പണം ചെലവഴിക്കപ്പെടുന്നതെന്ന് ഉറപ്പുവരുത്തുക. അതിനുവേണ്ടി ഒരു ബഡ്ജറ്റ് തയ്യാറാക്കുവാൻ സമയം കണ്ടെത്തുക.

സാമ്പത്തിക ലക്ഷ്യങ്ങൾക്ക് അനുസൃതമായിട്ടാണ് നിങ്ങളുടെ പണം ചെലവഴിക്കപ്പെടുന്നത് എന്ന് ഉറപ്പുവരുത്തുവാൻ ഒരു നല്ല ബഡ്ജറ്റ് സഹായിക്കുന്നു. എന്താണ് ഏറ്റവും പ്രധാനപ്പെട്ടതെന്ന് മനസ്സിലാക്കി ബുദ്ധിപരമായി പണം ഉപയോഗപ്പെടുത്തുവാൻ സാധിച്ചാൽ നിങ്ങൾക്ക് തീർച്ചയായും സാമ്പത്തികമായ ഉയർച്ച നേടുവാനാകും. 

ജീവിതത്തിൻ്റെ അടിത്തറയായി മാറുന്ന എമർജൻസി ഫണ്ട്

എമർജൻസി ഫണ്ട് സൃഷ്ടിക്കുന്നതിന് നിങ്ങൾ ഏറ്റവും മുൻഗണന നൽകേണ്ടതുണ്ട്. നിങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വത്തിന് അടിത്തറയാകേണ്ടത് പര്യാപ്തമായ ഒരു എമർജൻസി ഫണ്ടാണ്. നിങ്ങൾക്ക് എമർജൻസി ഫണ്ട് ഇല്ലെങ്കിൽ അപ്രതീക്ഷിതമായ ചെലവുകൾ ജീവിതത്തിൽ കടന്നു വരുമ്പോൾ നിങ്ങളുടെ ആസൂത്രണം ആകെ പാളിപ്പോകുന്ന അവസ്ഥയുണ്ടാകും.

ഏതൊരു സാഹചര്യത്തിലും സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുവാനുള്ള പ്രയാണത്തിൽ തുടരുവാൻ എമർജൻസി ഫണ്ട് ഉണ്ടെങ്കിൽ നിങ്ങൾക്ക് സാധിക്കും. ജീവിതത്തിലെ പ്രതിസന്ധികളെ നേരിടാനുള്ള ഒരു സുരക്ഷിതവലയം തന്നെയാണ് എമർജൻസി ഫണ്ട്. 

പുരോഗതി വിലയിരുത്തി അനിവാര്യമായ മാറ്റങ്ങൾ വരുത്തുക

ജീവിതത്തിൽ സാമ്പത്തിക സുരക്ഷിതത്വവും സ്ഥിരതയും കൈവരിക്കണമെങ്കിൽ നിങ്ങളുടെ ലക്ഷ്യങ്ങളിലേക്കുള്ള പുരോഗതി തുടർച്ചയായി വിലയിരുത്തേണ്ടതുണ്ട്. ജീവിത സാഹചര്യങ്ങൾ പലപ്പോഴും മാറ്റങ്ങൾക്ക് വിധേയമാണ്, അതിനാൽ തന്നെ സമയം മുന്നോട്ടു പോകുന്നതിനനുസരിച്ച് നിങ്ങളുടെ പ്രവർത്തനങ്ങളിൽ മാറ്റങ്ങൾ വരുത്തേണ്ടി വന്നേക്കാം.

സമയത്തിനനുസരിച്ച് പുരോഗതി അളക്കുകയാണെങ്കിൽ നിങ്ങളുടെ ലക്ഷ്യങ്ങളിൽ കൊണ്ടുവരേണ്ട അനിവാര്യമായ മാറ്റങ്ങൾ എന്തെല്ലാമാണെന്ന് കണ്ടെത്താനാകും. ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ച്  നിങ്ങളുടെ ലക്ഷ്യങ്ങൾ പ്രായോഗികമാണെന്ന് ഉറപ്പുവരുത്തുക. കഴിയാവുന്നത്ര നേരത്തെ തുടങ്ങുക. ബുദ്ധിപൂർവ്വം പണം കൈകാര്യം ചെയ്യുക.

സംഗ്രഹം

സാമ്പത്തിക ലക്ഷ്യങ്ങളുള്ളവർക്ക് മാത്രമേ പണം മികച്ച രീതിയിൽ കൈകാര്യം ചെയ്യുവാൻ കഴിയുകയുള്ളൂ. പണം ഉപയോഗിച്ച് എന്തെല്ലാമാണ് ചെയ്യേണ്ടത് എന്ന് മനസ്സിലാക്കുമ്പോൾ പ്രധാനപ്പെട്ട കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിങ്ങൾക്ക് സാധിക്കും. സാമ്പത്തിക ലക്ഷ്യങ്ങൾ നിർവചിക്കുവാനായി മേൽപ്പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പിന്തുടരുവാൻ ശ്രമിക്കുക. ജീവിതയാത്രയിൽ സാമ്പത്തിക അഭിവൃദ്ധി കൈവരിക്കുവാൻ നിങ്ങൾക്ക് സാധിക്കട്ടെ.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

മാർവാടികൾ സമ്പന്നരാകുന്നത് എങ്ങനെയാണ്

ആദിത്യ ബിർള, ഒല, മിന്ത്ര, ബജാജ്, സ്നാപ്ഡീൽ, ഫ്ലിപ്പ്കാർട്ട്, സൊമാറ്റോ, തുടങ്ങി നമ്മൾ നിത്യവും കേട്ട്…

സ്ഥിരവരുമാനക്കാരല്ലാത്ത വ്യക്തികൾ പാലിക്കേണ്ട സാമ്പത്തിക ശീലങ്ങൾ

സ്ഥിരവരുമാനം ഉള്ളവർക്കും സ്ഥിരവരുമാനം ഇല്ലാത്തവർക്കും വരുമാന ലഭ്യതയിൽ വ്യത്യാസമുണ്ടാകാമെങ്കിലും അവരുടെ ജീവിത ചെലവുകൾ ഒരുപോലെ തന്നെയാണ്.…

പ്രായത്തിനനുസരിച്ച് നിങ്ങൾ കൈവരിക്കേണ്ട സാമ്പത്തിക ലക്ഷ്യങ്ങൾ

പ്രായം കൂടി വരുന്നതനുസരിച്ച് ഓരോ വ്യക്തിയും കൈവരിക്കേണ്ട സാമ്പത്തിക ലക്ഷ്യങ്ങളിൽ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കും. കൂടാതെ ഓരോ…

റിട്ടയർമെന്റ് ആസൂത്രണം ചെയ്യുമ്പോൾ സംഭവിക്കുന്ന തെറ്റുകൾ

20 വർഷത്തേക്കും 30 വർഷത്തേക്കും ദീർഘകാല അടിസ്ഥാനത്തിൽ നിക്ഷേപിക്കുന്നത് പലർക്കും താല്പര്യമുള്ള കാര്യമല്ല. ഏറ്റവും കൂടിയാൽ…