index-mutual-funds-observing-graph

Sharing is caring!

ഓഹരികൾ, ഡെറ്റ് ഉപകരണങ്ങൾ, സ്വർണ്ണം തുടങ്ങി വ്യത്യസ്ത നിക്ഷേപമാർഗ്ഗങ്ങൾ അടിസ്ഥാനപ്പെടുത്തിയുള്ള മ്യൂച്വൽ ഫണ്ടുകൾ വിപണിയിൽ ലഭ്യമാണ്. നിക്ഷേപിക്കുന്ന മാർഗ്ഗത്തിനനുസരിച്ച് മ്യൂച്വൽ ഫണ്ടുകൾ കൈകാര്യം ചെയ്യുവാനുള്ള ചെലവ് അല്ലെങ്കിൽ എക്സ്പെൻസ് റേഷ്യോയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നു. മ്യൂച്വൽ ഫണ്ടുകളിൽ എക്സ്പെൻസ് റേഷ്യോ ഏറ്റവും കുറവുള്ള മ്യൂച്വൽ ഫണ്ടുകളാണ് ഇൻഡക്സ് മ്യൂച്വൽ ഫണ്ടുകൾ അല്ലെങ്കിൽ പാസീവ്  മ്യൂച്വൽ ഫണ്ടുകൾ. ഈ മ്യൂച്വൽ ഫണ്ടുകളുടെ പ്രത്യേകതകൾ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം.

എന്താണ് ഇൻഡക്സ് 

ഒരു പ്രത്യേക കാരണത്തെ അടിസ്ഥാനപ്പെടുത്തി ഓഹരികളെ വർഗ്ഗീകരിച്ചതിനു ശേഷം ആ ഓഹരികളുടെ കൂട്ടത്തെ സൂചിപ്പിക്കുന്നത് വ്യത്യസ്ത ഇൻഡക്സുകൾ ആയിട്ടാണ്. ഉദാഹരണത്തിന് നിഫ്റ്റി, നിഫ്റ്റി ഫിഫ്റ്റി, സെൻസെക്സ്, ബാങ്ക് നിഫ്റ്റി, നിഫ്റ്റി മെറ്റൽ എന്നിവ. ഒരു പ്രത്യേക മേഖലയുടെ അല്ലെങ്കിൽ ഒരു കൂട്ടം ഓഹരികളുടെ വ്യതിയാനങ്ങൾ മനസ്സിലാക്കുവാൻ ഈ വർഗ്ഗീകരണം നമ്മെ സഹായിക്കുന്നു.

ഇങ്ങനെയുള്ള ഇൻഡക്സുകളിൽ നിക്ഷേപിക്കുവാൻ സഹായിക്കുന്ന മ്യൂച്വൽ ഫണ്ടുകളേയാണ് ഇൻഡക്സ് മ്യൂച്വൽ ഫണ്ടുകൾ എന്നു പറയുന്നത്. ഇവിടെ ഒരു ഇൻഡക്സിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഓഹരികളിലാകെ അതേ രീതിയിൽ തന്നെ കൃത്യമായി നിക്ഷേപം നടക്കുന്നുണ്ട്. ഉദാഹരണത്തിന് ഒരു പ്രത്യേക ഇൻഡക്സിൽ 50 ഓഹരികൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് കരുതുക എങ്കിൽ ആ ഇൻഡക്സ് അടിസ്ഥാനപ്പെടുത്തിയുള്ള മ്യൂച്വൽ ഫണ്ടിൽ അതേ 50 ഓഹരികൾ ആ ഇൻഡക്സിലെ ഓഹരികളുടെ അതേ തോതനുസരിച്ച് ഉൾപ്പെടുത്തിയിരിക്കും. അതായത് ഇൻഡക്സ് മ്യൂച്വൽ ഫണ്ടുകൾ ഒരു പ്രത്യേക ഇൻഡക്സിന്റെ ശരിയായ പ്രതിഫലനം തന്നെയായിരിക്കും.

index-mutual-funds

ഇൻഡക്സിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഓഹരികൾ ഏറെക്കുറെ മാറ്റമില്ലാതെ തുടരുന്നതിനാൽ തന്നെ ഓഹരികൾ അടിസ്ഥാനപ്പെടുത്തിയുള്ള മ്യൂച്വൽ ഫണ്ടുകൾ കൈകാര്യം ചെയ്യുക എന്നത് താരതമ്യേന കാര്യമായ ഇടപെടലുകൾ ആവശ്യമില്ലാത്ത കാര്യമാണ്. ഒരു ഇൻഡക്സിൽ ഓഹരികൾ ചേർക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്ന സാഹചര്യത്തിൽ മാത്രമേ  മ്യൂച്വൽ ഫണ്ടിൽ മാറ്റം വരുത്തേണ്ട ആവശ്യം ഉണ്ടാവുന്നുള്ളൂ. ഒരു ഫണ്ട് മാനേജറെ സംബന്ധിച്ച് നേരിട്ടുള്ള കാര്യമായ ഇടപെടലുകൾ ആവശ്യമില്ലാത്തതിനാലാണ് ഇവയെ പാസീവ് മ്യൂച്വൽ ഫണ്ടുകൾ എന്ന് പറയുന്നത്.

എന്തുകൊണ്ടാണ് ഇൻഡക്സ് മ്യൂച്വൽ ഫണ്ടുകൾ ലോ കോസ്റ്റ് മ്യൂച്വൽ ഫണ്ടുകൾ എന്ന് അറിയപ്പെടുന്നത്

ഒരു ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ട് കൈകാര്യം ചെയ്യുക എന്നത് ഒരു ഫണ്ട് മാനേജറെ സംബന്ധിച്ച് കാര്യമായ ഇടപെടലുകൾ ആവശ്യമുള്ള കാര്യമാണ് അതിനാൽ  അവയെ ആക്ടീവ് മ്യൂച്വൽ ഫണ്ടുകൾ എന്നാണ് വിളിക്കുന്നത്. ഓഹരി വിപണിയിൽ കയറ്റിറക്കങ്ങൾ ഉണ്ടാകുമ്പോൾ വ്യത്യസ്ത വിപണി സാഹചര്യങ്ങൾ അടിസ്ഥാപ്പെടുത്തി മ്യൂച്വൽ ഫണ്ടിന്റെ ഭാഗമായ ഓഹരികളെ ഒഴിവാക്കുകയും മ്യൂച്വൽ ഫണ്ടിലേക്ക് പുതിയ ഓഹരികളെ ചേർക്കുകയും ചെയ്യേണ്ടതിനാൽ ഇവിടെ മ്യൂച്വൽ ഫണ്ട് കൈകാര്യം ചെയ്യുക എന്നത് വളരെ ചെലവേറിയ കാര്യമാണ്.

എന്നാൽ ഇൻഡക്സ് മ്യൂച്വൽ ഫണ്ടുകളിൽ മാറ്റം വരുന്നത് പ്രസ്തുത ഇൻഡക്സിൽ മാറ്റം വരുന്ന സാഹചര്യങ്ങളിൽ മാത്രമാണ്. ഇവിടെ ഫണ്ട് മാനേജരുടെ ഇടപെടലുകൾ വളരെ കുറവായതിനാൽ തന്നെ മ്യൂച്വൽ ഫണ്ട് കൈകാര്യം ചെയ്യുക എന്നത് ഏറ്റവും ചെലവ് കുറഞ്ഞ കാര്യമാണ്. അതിനാലാണ് ഇൻഡക്സ് മ്യൂച്വൽ ഫണ്ടുകളെ ലോ കോസ്റ്റ്സ് മ്യൂച്വൽ ഫണ്ടുകൾ എന്ന് വിളിക്കുന്നത്. ഏത് ഇൻഡക്സിനെ ആണോ മ്യൂച്വൽ ഫണ്ട് അടിസ്ഥാനമാക്കിയിരിക്കുന്നത് ആ ഇൻഡക്സിൽ സംഭവിക്കുന്ന കയറ്റിറക്കങ്ങൾക്ക് അനുസരിച്ചാണ് ഇവിടെ മ്യൂച്വൽ ഫണ്ടിന്റെ മൂല്യത്തിന് വ്യത്യാസം സംഭവിക്കുന്നത്.

ഇൻഡക്സ് മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിന്റെ ഗുണങ്ങൾ

ഇൻഡക്സ് മ്യൂച്വൽ ഫണ്ടുകളിലെ നിക്ഷേപം മറ്റ് മ്യൂച്വൽ ഫണ്ടുകളുമായി താരതമ്യം ചെയ്യുമ്പോൾ ചെലവ് കുറഞ്ഞ നിക്ഷേപമാണ്. ഒരു പ്രത്യേക ഇൻഡക്സ് അനുസരിച്ച് നിക്ഷേപം നടത്തുന്നതിനാൽ തന്നെ അതിന്റെ ഭാഗമായ എല്ലാ ഓഹരികളിലും നിക്ഷേപകന് ഒരേ സമയം തന്നെ ഇൻഡക്സ്‌ ഫണ്ടുകളിലൂടെ നിക്ഷേപം നടത്തുവാൻ സാധിക്കും. അതുവഴി വളരെ ചെറിയ ചെലവിൽ നിക്ഷേപം വൈവിധ്യവൽക്കരിക്കാൻ നിക്ഷേപകന് അവസരം ലഭിക്കുന്നു. 

Are you looking for investments?

Kashly team can help you start your mutual fund investments with the right assistance. signup here

കേവലം ഒരു ഇൻഡക്സ് മാത്രം അടിസ്ഥാനപ്പെടുത്തി ചിട്ടപ്പെടുത്തിയതിനാൽ തുടക്കക്കാരായ നിക്ഷേപകർക്കും, തങ്ങളുടെ നിക്ഷേപം കൈകാര്യം ചെയ്യുവാൻ ആവശ്യത്തിന് സമയമില്ലാത്തവർക്കും യോജിച്ച നിക്ഷേപ മാർഗ്ഗമാണ് ഇൻഡക്സ് മ്യൂച്വൽ ഫണ്ടുകൾ. ഒരു മ്യൂച്വൽ ഫണ്ടിന്റെ ബെഞ്ച് മാർക്ക് ഇൻഡക്സും ശരിയായ പ്രകടനവും തമ്മിലുള്ള വ്യതിയാനമായ ട്രാക്കിംഗ് ഇറർ ഇൻഡക്സ് മ്യൂച്വൽ ഫണ്ടുകളിൽ വളരെ കുറവാണ് എന്നുള്ളതാണ് മറ്റൊരു ഗുണമായി കണക്കാക്കുന്നത്.

women-laughing-in-office

ഒരു ഉദാഹരണത്തിലൂടെ കുറഞ്ഞ എക്സ്പെൻസ് റേഷ്യോ ദീർഘകാലത്തെ നിക്ഷേപത്തിൽ എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്ന് മനസ്സിലാക്കാം. 0.06 ശതമാനം എക്സ്പെൻസ് റേഷ്യോ വരുന്ന ഇൻഡക്സ് മ്യൂച്വൽ ഫണ്ടും 0.9 ശതമാനം എക്സ്പെൻസ് റേഷ്യോ വരുന്ന മറ്റൊരു ഫണ്ടും ആണ് ഇവിടെ താരതമ്യം ചെയ്യുന്നത്. രണ്ട് മ്യൂച്ച്വൽ ഫണ്ടുകളിൽ നിന്നും 12% നേട്ടം ലഭിക്കുന്നു എന്ന് കരുതുക. മേൽപ്പറഞ്ഞ മ്യൂച്വൽ ഫണ്ടുകളിൽ ഒരേ സമയത്ത് 5 ലക്ഷം രൂപ വീതം നിക്ഷേപം നടത്തിയാൽ 10 വർഷത്തിനു ശേഷം ഇൻഡക്സ് മ്യൂച്വൽ ഫണ്ടിന്റെ മൂല്യം ഒരു ലക്ഷത്തോളം അധികമായിരിക്കും. നിക്ഷേപം പിൻവലിക്കാതെ 20  വർഷത്തേക്ക് തുടരുകയാണെങ്കിൽ ഇൻഡക്സ് മ്യൂച്വൽ ഫണ്ടിൽ നിന്ന് ഏകദേശം 7 ലക്ഷം രൂപ അധികം നേട്ടമാണ് നിക്ഷേപകന് ലഭിക്കുന്നത്. ഇതേ നിക്ഷേപം 30 വർഷത്തേക്കാണ് തുടരുന്നതെങ്കിൽ ഇൻഡക്സ് മ്യൂച്വൽ ഫണ്ടിൽ നിന്ന് ഏകദേശം 30 ലക്ഷം രൂപ അധികമാണ് നിക്ഷേപകന് ലഭിക്കുന്നത്. 

ദീർഘകാല അടിസ്ഥാനത്തിൽ നിക്ഷേപം നടത്തുന്ന വ്യക്തികളെ സംബന്ധിച്ച് എക്സ്പെൻസ് റേഷ്യോയിൽ വരുന്ന ചെറിയ കുറവ് പോലും വലിയ നേട്ടമാണ് അവർക്ക് നൽകുന്നത്. മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിനായി ഏറെ നേരം ചെലവഴിക്കാൻ ഇല്ലാത്തവർക്കും, വിപണിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കാര്യമായ അറിവ് ഇല്ലാത്തവർക്കും ഇഡക്സ് മ്യൂച്വൽ ഫണ്ടുകൾ മികച്ച നിക്ഷേപ അവസരമാണ്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ഇന്ത്യയിലെ ബഹുഭൂരിപക്ഷം വ്യക്തികളും മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ നിന്നും മാറിനിൽക്കുന്നതിന്റെ കാരണങ്ങൾ

മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ നടത്തുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നുണ്ടെങ്കിലും ഇന്ത്യയിലെ നല്ലൊരു ശതമാനം വ്യക്തികളും ഇന്നും…

ഒരു വ്യക്തി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കേണ്ട പണം എങ്ങനെയാണ് കണക്കാക്കേണ്ടത്

ഒരു ദിവസം ഒരു ചിത്രകാരൻ തനിക്ക് കഴിയുന്നത്ര മനോഹരമായ ഒരു ചിത്രം വരയ്ക്കണം എന്നാഗ്രഹിച്ചു. അതിനായി…

മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിലൂടെ സമ്പത്ത് സൃഷ്ടിക്കുന്നത് എങ്ങനെയാണ്

സമ്പന്നനും, അതിശക്തനുമായ മിഡാസ് എന്നൊരു രാജാവ് തനിക്ക് ഇനിയും ഏറെ സമ്പത്ത് സ്വന്തമാക്കണമെന്ന് ആഗ്രഹിച്ചിരുന്നു. താൻ…

നിക്ഷേപത്തിൽ നിന്നും മികച്ച ആദായം ലഭിക്കുന്നതിൽ ഫണ്ട് മാനേജ്മെന്റിന്റെ പ്രാധാന്യം

നമ്മളെല്ലാവരും തന്നെ വ്യത്യസ്ത കഴിവുകളുള്ള വ്യക്തികളാണ്. നമ്മുടേതായ പ്രവർത്തന മേഖലകളിൽ നമുക്കുള്ള വൈദഗ്ധ്യം മറ്റു മേഖലകളിൽ…