one-time-mandate

Sharing is caring!

മ്യൂച്വൽ ഫണ്ടിൽ നിക്ഷേപം നടത്തിയിരിക്കുന്ന വ്യക്തികൾ എല്ലാം തന്നെ ഒരു പ്രാവശ്യം എങ്കിലും കേട്ടിരിക്കാൻ സാധ്യതയുള്ള കാര്യമാണ് വൺ ടൈം മാൻഡേറ്റ് അഥവാ ഓ ടി എം എന്നത്. വൺ ടൈം മാൻഡേറ്റ് എന്നത് ഒരു പരിധിയിൽ താഴെയുള്ള തുക ഒരു സർവ്വീസ് പ്രൊവൈഡർ ആവശ്യപ്പെടുമ്പോൾ തന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് നൽകുവാനായി ഒരു വ്യക്തി ബാങ്കിനോട് നൽകുന്ന നിർദ്ദേശത്തേയാണ്. ഇവിടെ തന്റെ നിർദ്ദേശപ്രകാരം താൻ ആവശ്യപ്പെടുന്ന സ്ഥാപനത്തിലേക്ക് തുക കൈമാറുവാൻ വ്യക്തി ബാങ്കിനെ മുൻകൂട്ടി ചുമതലപ്പെടുത്തുന്നു.

ഇന്നത്തെ കാലത്ത് നാം എല്ലാവരും തന്നെ ബാങ്ക് അക്കൗണ്ടിലൂടെ തുടർച്ചയായി വരുന്ന പണമിടപാടുകൾ വ്യാപകമായി നടത്തുന്നവരാണ്. ഇത്തരത്തിൽ തുടർച്ചയായി ആവർത്തിക്കപ്പെടുന്ന റിക്കറിംഗ് പണമിടപാടിന് ഏറ്റവും വലിയ ഉദാഹരണമാണ് എസ് ഐ പി മാതൃകയിലുള്ള മ്യൂച്വൽ ഫണ്ട് നിക്ഷേപം. അതായത് ഒരു വ്യക്തി എല്ലാ മാസവും ആയിരം രൂപ എസ് ഐ പി രീതിയിൽ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നു എന്ന് കരുതുക. എല്ലാ മാസവും മുടക്കമില്ലാതെ മ്യൂച്വൽ ഫണ്ട് കമ്പനിയിലേക്ക് അടയ്ക്കുന്ന ഈ തുക തന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഓട്ടോമാറ്റിക്കായി മ്യൂച്വൽ ഫണ്ട് കമ്പനിയിലേക്ക് എത്തുന്ന രീതിയിൽ ക്രമീകരിക്കാൻ വൺ ടൈം മാൻഡേറ്റിലൂടെ ആ വ്യക്തിക്ക് സാധിക്കുന്നു.

one-time-mandate

മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ മാത്രമല്ല തുടർച്ചയായി ആവർത്തിക്കപ്പെടുന്ന ഏതൊരു പണമിടപാടും ഇത്തരത്തിൽ ക്രമീകരിക്കുവാൻ സാധിക്കുന്നതാണ്. ഓട്ടോമാറ്റിക് രീതിയിൽ ഇൻറർനെറ്റ് ബാങ്കിംഗ് സംവിധാനങ്ങളുടെ സഹായത്തോടെ ബില്ലുകൾ അടക്കുവാൻ സഹായിക്കുന്ന ബില്ലർ ഓപ്ഷനും വൺ ടൈം മാൻഡേറ്റും സമാന രീതിയിൽ പ്രവർത്തിക്കുന്ന സംവിധാനങ്ങളാണ്. ഏതെങ്കിലും സേവനത്തിന്റെ ബില്ലുകൾ ലഭ്യമാകുമ്പോൾ തന്നെ അക്കൗണ്ടിൽ നിന്നും പണം അടയ്ക്കുന്ന രീതിയാണ് ബില്ലറിൽ ലഭിക്കുന്നത്. എന്നാൽ വൺ ടൈം മാൻഡേറ്റിൽ ഒരു സർവീസ് പ്രൊവൈഡർ ആവശ്യപ്പെടുമ്പോൾ അക്കൗണ്ടിൽ നിന്നും പണം ഡെബിറ്റ് ചെയ്യുന്ന പ്രക്രിയയാണ് നടക്കുന്നത്.

വൺ ടൈം മാൻഡേറ്റ് നൽകുന്ന രീതികൾ

വൺ ടൈം മാൻഡേറ്റുകൾ ഓൺലൈൻ രീതിയിലും ഓഫ്‌ലൈൻ രീതിയിയും നൽകുവാനുള്ള സംവിധാനം നിലവിലുണ്ട്. ബാങ്കിന്റെ വെബ്സൈറ്റിൽ നിന്നും ഈ മാൻഡേറ്റ് രജിസ്റ്റർ ചെയ്യുന്നത് വഴിയാണ് ഓൺലൈനായി നൽകുന്നത്. മാൻഡേറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ വെബ്സൈറ്റിൽ ചേർക്കുകയും വേണ്ട നിർദ്ദേശം ഓ ടി പി മുഖേന സാധൂകരിയ്ക്കുകയും വേണം. ഓൺലൈൻ ഇടപാടുകൾക്കായി മൊബൈൽ നമ്പർ നൽകിക്കൊണ്ട് രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ ഓൺലൈനായി മാൻഡേറ്റ് നൽകുവാൻ സാധിക്കുകയുള്ളൂ.

ഓഫ്‌ലൈൻ രീതിയിൽ മാൻഡേറ്റ് നൽകുന്നതിന് ബാങ്കിൽ നിന്നും ലഭിക്കുന്ന ഫോം പൂരിപ്പിച്ച ശേഷം അക്കൗണ്ട് ഉടമയുടെ കയ്യൊപ്പ് കൃത്യമായി രേഖപ്പെടുത്തിയ ഫോം ബാങ്കിൽ സമർപ്പിക്കേണ്ടതാണ്. പൂരിപ്പിച്ച ഫോം നൽകിയ ശേഷം 7 മുതൽ 10 ദിവസത്തിനുശേഷം ആയിരിക്കും മാൻഡേറ്റ് നിലവിൽ വരുന്നത്.

വൺ ടൈം മാൻഡേറ്റ് നൽകുന്നതിന്റെ ഗുണങ്ങൾ

വളരെ ലളിതമായ നടപടിക്രമങ്ങളിലൂടെ മാൻഡേറ്റ് നൽകുവാൻ സാധിക്കുന്നതാണ്. ഒരു തവണ ശരിയായ രീതിയിൽ മാൻഡേറ്റ് നൽകി കഴിഞ്ഞാൽ തുടർന്ന് മറ്റ് ഇടപെടലുകളുടെ ആവശ്യമില്ല. പലപ്പോഴും പെയ്മെന്റ് ഗേറ്റ് വേയിലൂടെ നാം നടത്തുന്ന പണമിടപാടുകൾ പരാജയപ്പെടാറുണ്ടെങ്കിലും വൺ ടൈം മാൻഡേറ്റ് വഴി നടത്തുന്ന പണമിടപാടുകൾക്ക് ഉയർന്ന വിശ്വാസ്യതയും കൃത്യതയും ലഭിക്കുന്നുണ്ട്. ഓട്ടോമാറ്റിക്ക് സംവിധാനമായതിനാൽ തന്നെ തുടർച്ചയായ ഇടപെടലുകളില്ലാതെ പെയ്മെന്റുകൾ ആവർത്തിക്കുന്നതിനാൽ കൃത്യമായി പെയ്മെൻറ് അടയ്ക്കുക എന്നത് ഒരു ശീലമായി മാറുവാൻ സഹായകരമാകുന്നു.

Are you looking for investments?

Kashly team can help you start your mutual fund investments with the right assistance. signup here

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വൺ ടൈം മാൻഡേറ്റിനുള്ള ഫോം പൂരിപ്പിച്ച് ബാങ്കിൽ നൽകിയ ശേഷം മാൻഡേറ്റ് സൃഷ്ടിക്കാനുള്ള അപേക്ഷ നിരസിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. തെറ്റായ വിവരങ്ങൾ നൽകുന്നതിനേക്കാൾ കൂടുതൽ അക്കൗണ്ട് ഉടമയുടെ കയ്യൊപ്പിൽ വരുന്ന വ്യത്യാസമാണ് പലപ്പോഴും അപേക്ഷ നിരസിക്കുവാൻ കാരണമാകാറുള്ളത്. ഫോം പൂരിപ്പിച്ചു നൽകുമ്പോൾ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട് സമർപ്പിച്ച കയ്യൊപ്പ് കൃത്യമായി രേഖപ്പെടുത്തുവാൻ പ്രത്യേകം ശ്രദ്ധിക്കുക.

ആർക്കാണ് മാൻഡേറ്റ് നൽകുന്നത്

നമ്മുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് ആർക്കാണോ പണം നൽകേണ്ടത് ആ സ്ഥാപനത്തിനാണ് നാം മാൻഡേറ്റ് നൽകുന്നത്. ഉദാഹരണത്തിന് ഡിസ്ട്രിബ്യൂട്ടർമാരുടെ സഹായത്തോടെ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്ന വ്യക്തിയാണ് നിങ്ങളെങ്കിൽ മ്യൂച്വൽ ഫണ്ട് കമ്പനിയാണ് എസ് ഐ പി തുക നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് ലഭ്യമാകുവാനായി അപേക്ഷിക്കുന്നത്. നിങ്ങൾ നൽകിയ നിർദ്ദേശം അനുസരിച്ച് ബാങ്ക് ആ പണം കമ്പനിക്ക് കൈമാറുകയും ചെയ്യുന്നു.

സെരോദ, ഗ്രോ ആപ്പ് തുടങ്ങി പുതിയ തലമുറ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുമ്പോൾ മാൻഡേറ്റ് വഴി പണം ലഭിക്കുന്നത് ഈ ആപ്ലിക്കേഷനുകൾക്ക് ആയിരിക്കും. പണം ലഭ്യമായ ശേഷം നിക്ഷേപത്തുക മ്യൂച്വൽ ഫണ്ട് കമ്പനികൾക്ക് കൈമാറുന്ന രീതിയാണ് ഇവർ പിന്തുടരുന്നത്. വൺ ടൈം മാൻഡേറ്റ് നൽകുമ്പോൾ അക്കൗണ്ട് ഉടമയുടെ ആഗ്രഹത്തിന് അനുസരിച്ച് മാൻഡേറ്റ് വഴി പിൻവലിക്കപ്പെടുന്ന തുകയ്ക്ക് ഉയർന്ന പരിധി നിശ്ചയിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ നിലനിൽക്കുന്ന റിസ്ക്കുകൾ

മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുക എന്നത് നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളിലേക്കുള്ള യാത്ര തന്നെയാണ്. മ്യൂച്വൽ ഫണ്ടുകളിലെ നിക്ഷേപത്തിലൂടെ…

മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ പിൻവലിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മ്യൂച്വൽ ഫണ്ടിൽ നീണ്ട കാലയളവിൽ നിക്ഷേപം നടത്തി മികച്ച നേട്ടം നേടുന്ന വ്യക്തികൾ ആയിരുന്നാൽ പോലും…

മ്യൂച്വൽ ഫണ്ടിൽ നിക്ഷേപം ആരംഭിക്കേണ്ട ശരിയായ പ്രായം ഏതാണ്

സാമ്പത്തികപരമായി ചിന്തിക്കുമ്പോൾ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാൻ തുടങ്ങേണ്ട ശരിയായ പ്രായം എന്നൊന്ന് ഇല്ല. സാധ്യമാകുന്നത്രയും നേരത്തെ…

എസ് ഐ പി  ആയി നിക്ഷേപിക്കുവാനുള്ള വ്യത്യസ്ത രീതികൾ പരിചയപ്പെടാം

മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്ന നല്ലൊരു ശതമാനം വ്യക്തികൾക്കും എസ് ഐ പി, എസ് ടി പി,…