should-we-invest-in-dividend-paying-stocks

Sharing is caring!

സാമ്പത്തികമായി മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുകയും, ഉയർന്ന ഡിവിഡന്റ് ഓഹരി ഉടമകൾക്ക് നൽകുകയും ചെയ്യുന്ന ചില കമ്പനികളുടെ ഓഹരികളുടെ വിലയിൽ പലപ്പോഴും വിപണിയുടെ മുന്നേറ്റത്തിന് അനുസരിച്ച് കാര്യമായ മുന്നേറ്റം കാണുവാൻ കഴിയാത്ത സാഹചര്യമുണ്ട്. ഡിവിഡന്റ് എന്താണെന്നും ഡിവിഡന്റ് നൽകി വരുന്ന കമ്പനികളുടെ ഓഹരികളിൽ പൊതുവായി കാണുവാൻ കഴിയുന്ന ചില പ്രവണതകളും മനസ്സിലാക്കാം.

ഒരു കമ്പനി അവരുടെ ലാഭവിഹിതത്തിന്റെ നിശ്ചിത ശതമാനം ഓഹരി ഉടമകൾക്കായി വീതിച്ചു നൽകുന്നതിനെയാണ് ഡിവിഡന്റ് എന്ന് പറയുന്നത്. ലാഭത്തിൽ പ്രവർത്തിക്കുന്ന എല്ലാ കമ്പനികളും ഓഹരി ഉടമകൾക്ക് ഡിവിഡന്റ് നൽകണമെന്ന് നിർബന്ധമില്ല അത് കമ്പനിയുടെ വിവേചന അധികാരമാണ്. കമ്പനിക്ക് ലഭിക്കുന്ന ലാഭം അവരുടെ ബിസിനസ്സിന്റെ ത്വരിതഗതിയിലുള്ള വളർച്ചയ്ക്കായി മാറ്റിവയ്ക്കുന്ന കമ്പനികളാണ് ഓഹരി ഉടമകൾക്ക് ഡിവിഡന്റ് നൽകാത്തത്. മറിച്ച് ഗവൺമെന്റ് കമ്പനികളും, സ്ഥിരതയോടെ മികച്ച പ്രകടനം നടത്തുന്ന ചില കമ്പനികളും ഓഹരി ഉടമകളെ ആകർഷിക്കുവാൻ വേണ്ടിയാണ് ഡിവിഡന്റ് നൽകുന്നത്.

alternatives-for-fixed-deposits

ആഗോള ഭീമന്മാരായ ഗൂഗിൾ, ഒറാക്കിൾ, ആപ്പിൾ മുതലായ കമ്പനികൾ അവരുടെ വളർച്ച കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതിനാൽ തന്നെ ഡിവിഡന്റ് നൽകാറില്ല. ഒരു ഓഹരി ഉടമയ്ക്ക് ലഭ്യമാകുന്ന ഡിവിഡന്റ് തുക വീണ്ടും നിക്ഷേപിച്ചാൽ ലഭിക്കുന്ന നേട്ടത്തിനേക്കാൾ കൂടുതൽ നേട്ടം നൽകുവാൻ, ഡിവിഡന്റ് നൽകാതെ ആ തുക തങ്ങളുടെ വളർച്ചയ്ക്ക് ഉപയോഗിക്കുന്ന കമ്പനികൾക്ക് സാധിക്കും എന്നാണ് ഇത്തരം കമ്പനികളുടെ അവകാശവാദം. ഡിവിഡന്റായി ലഭിക്കുന്നതിനേക്കാൾ ഉയർന്ന നേട്ടം ഭാവിയിൽ ഇത്തരം ഓഹരികളുടെ മൂല്യത്തിൽ നിന്ന് ലഭിച്ചേക്കാവുന്നതിനാൽ തന്നെ ഡിവിഡന്റ് ലഭിക്കുന്നു എന്നത് ഇവിടെ പ്രസക്തമായ കാര്യമല്ല.

ഡിവിഡന്റായി ലഭിക്കുന്ന തുക നിക്ഷേപകരെ ആകർഷിക്കുന്നില്ല

കുറച്ചു വർഷങ്ങൾക്ക് മുൻപ് വരെ ഡിവിഡന്റ് ഡിസ്ട്രിബ്യൂഷൻ ടാക്സ് നൽകിയതിനു ശേഷമുള്ള തുകയാണ് കമ്പനികൾ ഓഹരി ഉടമകൾക്ക് ഡിവിഡന്റായി നൽകിയിരുന്നത്. ഈ സമയത്ത് ഓഹരിയുടെ ഡിവിഡന്റായി ലഭിക്കുന്ന തുക എത്ര തന്നെ ആയിരുന്നാലും നിക്ഷേപകർ നികുതി നൽകേണ്ടിയിരുന്നില്ല. അതിനുശേഷം ഡിവിഡന്റ് ആയി ലഭിക്കുന്ന തുക 10 ലക്ഷത്തിനും മേലെ ആണെങ്കിൽ മാത്രം 10 ലക്ഷത്തിന് മേലെയുള്ള തുകയുടെ 10 ശതമാനം ഓഹരി ഉടമ നികുതിയായി നൽകേണ്ട രീതി നിലവിൽ വന്നു. നിലവിൽ കമ്പനികൾക്ക് മേലെ ചുമത്തിയിരിന്ന ഡിവിഡന്റ് ഡിസ്ട്രിബ്യൂഷൻ ടാക്സ് നിർത്തലാക്കുകയും ഡിവിഡന്റുമായി ബന്ധപ്പെട്ട നികുതി ഭാരം കമ്പനികളിൽ നിന്നും നിക്ഷേപകനിയിലേക്ക് എത്തിയിരിക്കുന്ന സ്ഥിതി ഉണ്ടാവുകയും ചെയ്തു.

മേൽപറഞ്ഞ മാറ്റങ്ങൾ പ്രായോഗിക തലത്തിൽ എങ്ങനെയാണ് നടപ്പിലാകുന്നത് എന്ന് നോക്കാം. മുൻകാലങ്ങളിൽ ഒരു കമ്പനി നിക്ഷേപകന് ഡിവിഡന്റായി 100 രൂപ നൽകുവാൻ തിരുമാനിച്ചാൽ ആ കമ്പനി 20.56 രൂപ ഗവൺമെന്റിന് നികുതിയായി നൽകിയ ശേഷം 79.44 രൂപയാണ് നിക്ഷേപകന് ലഭിച്ചിരുന്നത്. എന്നാൽ പുതിയ നിയമം അനുസരിച്ച് ഡിവിഡന്റായി ലഭിക്കുന്ന വരുമാനത്തിന്റെ നികുതി ബാധ്യത വരുന്നത് നിക്ഷേപകനാണ്. ലഭിക്കുന്ന ഡിവിഡന്റ് വരുമാനം ഒരു വ്യക്തിയുടെ മറ്റ് വരുമാനത്തിനൊപ്പം ചേർക്കുകയും ആ വ്യക്തിയുടെ മൊത്ത വരുമാനം നികുതി സ്ലാബിന് മുകളിലാവുകയും ചെയ്യുമ്പോൾ താൻ ഉൾപ്പെട്ട നികുതി സ്ലാബ് അനുസരിച്ച് ആ വ്യക്തി നികുതി നൽകേണ്ടി വരുന്നു. എന്നാൽ നികുതി നൽകേണ്ടാത്ത സാധാരണക്കാരായ റീട്ടെയിൽ നിക്ഷേപകർക്ക് ഈ ഭേദഗതിയിലൂടെ കാര്യമായ പ്രശ്നം ഉണ്ടാകുന്നില്ല എന്നതാണ് വാസ്തവം.

taking-investment-decisions

നികുതി ചുമത്തുന്ന രീതിയിൽ വന്ന ഈ മാറ്റം മോശമായി ബാധിക്കുന്നത് 5 കോടിയിൽ അധികം വാർഷിക വരുമാനമുള്ള അതിസമ്പന്നരായ ഹൈ നെറ്റ് വർത്ത് ഇൻഡിവിജ്വൽസ് ( എച്ച് എൻ ഐ ) വിഭാഗത്തിൽ ഉൾപ്പെടുന്നവരേയാണ്. 30 ശതമാനത്തിന്റെ നികുതി സ്ലാബിൽ ഉൾപ്പെട്ടിരിക്കുന്ന ഇവർ സർചാർജ്ജും സെസ്സും ഉൾപ്പെടെ 42.7 ശതമാനം നികുതി നൽകേണ്ട സ്ഥിതിയാണുള്ളത്. മുൻകാലങ്ങളിൽ കമ്പനികൾ നൽകുന്ന 20.56 ശതമാനം നികുതിക്ക് ശേഷം 10 ലക്ഷത്തിനു മുകളിലുള്ള തുകയ്ക്ക് 10 ശതമാനം നികുതി നൽകേണ്ടിയിരുന്നപ്പോൾ സർചാർജ്ജ് ഉൾപ്പെടെ 34 ശതമാനത്തോളം നികുതിയാണ് ഡിവിഡന്റ് വരുമാനത്തിന് ഇവർ നൽകിയിരുന്നത്. അതിസമ്പന്നരായ വ്യക്തികളെ സംബന്ധിച്ച് മറ്റ് വരുമാന സ്രോതസ്സുകളിലെന്ന പോലെ തങ്ങളുടെ വരുമാനത്തിന്റെ ഭാഗമായി മാറുന്ന ഡിവിഡന്റിന് നൽകേണ്ടി വരുന്ന ഈ ഉയർന്ന നികുതി ഡിവിഡന്റ് നൽകുന്ന ഓഹരികളിലെ നിക്ഷേപത്തിലുള്ള താൽപര്യത്തിൽ വലിയ ഇടിവുണ്ടാക്കി.

മേൽപറഞ്ഞ കാരണങ്ങളാൽ അതിസമ്പന്നരായ വ്യക്തികൾ ഡിവിഡന്റ് നൽകുന്ന ഓഹരികളിൽ നിക്ഷേപിക്കുവാൻ വിമുഖത കാണിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം ഓഹരികളുടെ വിലയിൽ കാര്യമായ കുറവുണ്ടായത്. നികുതി ബാധ്യതയില്ലാത്തവർക്കും, വളരെ കുറഞ്ഞ നികുതി നൽകേണ്ടവർക്കും ഈ ഭേദഗതി കൂടുതൽ നേട്ടം നൽകുന്നതാണ്. മുൻപ് കമ്പനികൾ നികുതിയായി നൽകിയിരുന്ന 20 ശതമാനത്തോളം തുക ഇവിടെ സാധാരണ നിക്ഷേപകർക്ക് കൂടുതലായി ലഭിക്കുവാനുള്ള സാഹചര്യമാണുള്ളത്. അതായത് ഒരു കമ്പനി ഡിവിഡന്റ് ആയി 100 രൂപ നൽകുവാൻ തീരുമാനിച്ചാൽ നികുതിഭാരമില്ലാത്ത ഒരു വ്യക്തിക്ക് 100 രൂപ തന്നെ നിലവിലെ സാഹചര്യത്തിൽ ലഭിക്കുന്നതാണ്.

financial-freedom

ഓഹരി വിപണിയിൽ കൂടുതൽ സ്വാധീനമുള്ള വൻകിട നിക്ഷേപകരായ വ്യക്തികൾ വർദ്ധിച്ച നികുതി മൂലം ഡിവിഡന്റ് നൽകുന്ന ഓഹരികളിലെ നിക്ഷേപം ഒഴിവാക്കുകയോ ഇത്തരം ഓഹരികളിൽ നിക്ഷേപിക്കുവാൻ താല്പര്യം കാണിക്കാതിരിക്കുകയും ചെയ്യുമ്പോൾ അത് ഓഹരികളുടെ മൂല്യത്തെ മോശമായ രീതിയിൽ ബാധിക്കുവാൻ ഇടയുണ്ട്. അതിനാൽ തന്നെ ഇത്തരം കമ്പനികളിൽ നിക്ഷേപിക്കുമ്പോൾ മുൻകാലങ്ങളിലെ പ്രകടനം വിലയിരുത്താതെ കമ്പനികളെ കൃത്യമായി വിലയിരുത്തിയതിനു ശേഷം മാത്രം നിക്ഷേപിക്കുവാനുള്ള തീരുമാനമെടുക്കുക. ഉയർന്ന ഡിവിഡന്റ് പ്രതീക്ഷിച്ചുകൊണ്ട് നിക്ഷേപിക്കുവാൻ തയ്യാറാകുമ്പോൾ തന്നെ ഓഹരികളുടെ മൂല്യത്തിൽ ഇടിവ് ഉണ്ടാകുന്നില്ല എന്ന് ഉറപ്പു വരുത്തേണ്ടതും വളരെ പ്രധാനപ്പെട്ട കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

സാമ്പത്തികമായി വിജയിച്ച സമ്പന്നരുടെ തന്ത്രങ്ങൾ

പ്രശസ്ത അമേരിക്കൻ എഴുത്തുകാരൻ ടോണി റോബിൻസ് അതിസമ്പന്നരായ  വ്യക്തികളുമായി അഭിമുഖം നടത്തുകയും അവരിൽ നിന്നും ലഭിച്ച…

ഓഹരികൾ കൈമാറ്റം ചെയ്യാം : വ്യത്യസ്ത മാർഗ്ഗങ്ങളിലൂടെ

ഒന്നിൽ കൂടുതൽ ഡീമാറ്റ് അക്കൗണ്ടുകളിലൂടെ ഓഹരി വിപണിയിൽ നിക്ഷേപിച്ചിരിക്കുന്ന വ്യക്തികളിൽ പലരും തങ്ങളുടെ നിക്ഷേപങ്ങളെല്ലാം ഒരു…

മാസം തോറും 10000 രൂപ വരുമാനം നേടുവാൻ നിക്ഷേപം നടത്തേണ്ടത് എങ്ങനെയാണ്

ജോലി, ബിസിനസ്സ് തുടങ്ങി വ്യത്യസ്ത മാർഗ്ഗങ്ങളിലൂടെ വ്യക്തികൾ പണം സമ്പാദിക്കാറുണ്ട്. സമ്പാദിക്കുന്ന പണത്തിന്റെ  ഒരു  ഭാഗം…

ബാങ്കിലെ സ്ഥിരനിക്ഷേപത്തിന് പകരം തിരഞ്ഞെടുക്കാവുന്ന 5 നിക്ഷേപ മാർഗ്ഗങ്ങൾ

കേരള ട്രഷറി ബാങ്ക് കേരള സംസ്ഥാനത്തിന്റെ ട്രഷറിയിൽ ഒരു ബാങ്കിൽ എന്നപോലെ നിക്ഷേപിക്കുവാൻ സാധിക്കുമോ എന്ന…