Sharing is caring!

ആദിത്യ ബിർള, ഒല, മിന്ത്ര, ബജാജ്, സ്നാപ്ഡീൽ, ഫ്ലിപ്പ്കാർട്ട്, സൊമാറ്റോ, തുടങ്ങി നമ്മൾ നിത്യവും കേട്ട് പരിചിതമായ കമ്പനികളുടെ ഉടമകൾ ആരാണെന്ന് പരിശോധിക്കുകയാണെങ്കിൽ അവരെല്ലാം തന്നെ മാർവാടി വിഭാഗത്തിൽ ഉൾപ്പെടുന്നവരാണെന്ന് നമുക്ക് മനസ്സിലാക്കുവാൻ സാധിക്കും.

ഫോർബ്സ് മാഗസിൻ മാർവാടികളെക്കുറിച്ച് നടത്തിയ ഒരു പഠനം അനുസരിച്ച് ഇന്ത്യയിലെ നൂറ് അതിസമ്പന്നരിൽ ഇരുപത്തിയഞ്ചോളം പേർ മാർവാടി വിഭാഗത്തിൽ ഉൾപ്പെടുന്നവരാണ്. മാർവാടികൾ അല്ലെങ്കിൽ മാർവാരികർ എന്ന് അറിയപ്പെടുന്ന ഇവർ രാജസ്ഥാന്റെ വടക്കു പടിഞ്ഞാറൻ മേഖലയായ മാർവാറിൽ നിന്നുള്ളവരാണ്. രജ്പുത്ത് രാജാക്കന്മാരുടെ കാലംതൊട്ട് വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്നവരാണ് ഈ വിഭാഗക്കാർ.

മരുഭൂമി പ്രദേശമായ രാജസ്ഥാനിൽ ആവശ്യസാധനങ്ങളുടെ ലഭ്യത വളരെ കുറവായതിനാൽ തന്നെ മിതവ്യയ ശീലം പാലിക്കുന്നവരായിരുന്നു മാർവാടികൾ. തലമുറകളായി കൈമാറി വന്ന ഈ മിതവ്യയ ശീലം ഇന്നത്തെ കാലത്തും എല്ലാ കാര്യങ്ങളിലും അവർ പാലിക്കുന്നുണ്ട്. വളരെ അധ്വാനശീലരായ മാർവാടികൾ തങ്ങളുടെ ലക്ഷ്യം നടപ്പിലാക്കുവാൻ വേണ്ടി എത്രയധികം കഷ്ടപ്പെടുവാനും മടി കാണിക്കാത്തവരാണ്.

marwadis-from-rajasthan

ഒലാ വഴി ടാക്സി ബുക്ക് ചെയ്യുക, സോമാറ്റോ വഴി ഭക്ഷണം ഓർഡർ ചെയ്യുക, ഫ്ലിപ്പ്കാർട്ട് വഴി സാധനങ്ങൾ വാങ്ങുക തുടങ്ങിയ ആശയങ്ങളെല്ലാം തന്നെ നടപ്പിലാക്കിയത് ഒരു മാർവാടി ആയിരുന്നു. മാർവാടി വിഭാഗത്തിൽപ്പെട്ട വ്യക്തികളുടെ ദീർഘവീക്ഷണത്തോടുകൂടിയുള്ള കാഴ്ച്ചപ്പാടാണ് അവരെ വിജയകരമായ ബിസിനസ്സുകളുടെ നടത്തിപ്പുകാരാക്കി മാറ്റിയത്. എങ്ങനെയാണ് മാർവാടികളിൽ നല്ലൊരു ശതമാനം വ്യക്തികളും സമ്പന്നരായി മാറുന്നതെന്നും അവരുടെ ബിസിനസ്സ് തന്ത്രങ്ങളുടെ പ്രത്യേകതകൾ എന്തെല്ലാമാണെന്നും വിശദമായി പരിശോധിക്കാം.

കുട്ടികൾക്ക് ബിസിനസ്സിന്റെ പാഠങ്ങൾ പകർന്നു നൽകുന്നു

വളരെ ചെറിയ പ്രായത്തിൽ തന്നെ തങ്ങളുടെ കുട്ടികൾക്ക് ബിസിനസ്സുമായി ബന്ധപ്പെട്ട കാര്യങ്ങൾ പകർന്നു നൽകുവാൻ മാർവാടികൾ ശ്രദ്ധിക്കാറുണ്ട്. ബിസിനസ്സ് രംഗവുമായി ഇടപഴകി വളർന്നുവരുന്ന ഈ കുട്ടികൾക്ക് വളരെ ചെറിയ പ്രായത്തിൽ തന്നെ ഒരു ബിസിനസ്സുകാരന് ആവശ്യമുള്ള കാഴ്ച്ചപ്പാട് ലഭിക്കുന്നുണ്ട്. ബിസിനസ്സുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ഇടപെടുവാൻ മാർവാടി കുടുംബങ്ങളിലെ കുട്ടികൾക്ക് അവസരം ലഭിക്കുന്നതിനാൽ തന്നെ ഭാവിയിൽ മികച്ച ബിസിനസ്സുകാരനായി മാറുവാനുള്ള ലക്ഷ്യബോധം അവർ കൈവരിക്കുന്നു.

marwadis-training-their-child

എത്ര ചെറുത് തന്നെ ആയാലും ഒരു ബിസിനസ്സ് ആരംഭിക്കുവാനും ആ ബിസിനസ്സുമായി ബന്ധപ്പെട്ട് ജീവിതം മുന്നോട്ടു കൊണ്ടുപോകാനുമുള്ള ശക്തമായ പ്രചോദനമാണ് ഇവിടെ കുട്ടികൾക്ക് ലഭ്യമാകുന്നത്. എന്നാൽ ഒരു സാധാരണ മധ്യവർഗ്ഗ വിഭാഗത്തിൽ ഉൾപ്പെടുന്ന കുട്ടികൾക്ക് അക്കാദമിക് മികവ് നേടുവാനുള്ള ഉപദേശങ്ങൾ ആയിരിക്കും ഈ പ്രായത്തിൽ ലഭ്യമാകുന്നുണ്ടാവുക. ഇതു തന്നെയാണ് മാർവാടികളെ മറ്റുള്ളവരിൽ നിന്നും വ്യത്യാസപ്പെടുത്തുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യവും.

പണം ബുദ്ധിപൂർവ്വം കൈകാര്യം ചെയ്യുന്നു

ഏതൊരു ചെറിയ കാര്യം ചെയ്യുമ്പോഴും ആ കാര്യത്തെ സാമ്പത്തികപരമായി വിലയിരുത്തിയതിനു ശേഷം മാത്രമാണ് ഇവർ തീരുമാനമെടുക്കാറുള്ളത്. ഓരോ രൂപ ചെലവാക്കുമ്പോഴും അതിൽ നിന്നും തനിക്ക് എന്ത് നേട്ടമാണ് ലഭിക്കുന്നതെന്ന് ചിന്തിച്ചു മാത്രമാണ് ഇവർ പണം ചെലവഴിക്കാറുള്ളത്. വ്യക്തിപരമായ കാര്യങ്ങളിലായാലും ബിസിനസ്സിൽ ആയാലും വളരെ ശ്രദ്ധയോടെ ലാഭം മുന്നിൽ കണ്ടുകൊണ്ടാണ് മാർവാടികൾ പണം കൈകാര്യം ചെയ്യുന്നത്.

ഒരു ചെറിയ ബിസിനസ്സ് ആണ് തുടങ്ങുന്നതെങ്കിൽ പോലും അവയെക്കുറിച്ച് ആഴത്തിൽ വിശകലനം നടത്തുവാൻ ഇവർ തയ്യാറാകുന്നു. അതുകൊണ്ടു തന്നെയാണ് ചെറിയ സംരംഭങ്ങളിൽ നിന്നും ആരംഭിച്ച് വലിയ ബിസിനസ്സ് സാമ്രാജ്യങ്ങൾ കെട്ടിപ്പടുക്കാൻ മാർവാടികൾക്ക് സാധിക്കുന്നത്.

ചെലവുകളേക്കാൾ നിക്ഷേപത്തിന് പ്രാധാന്യം നൽകുന്നു

time-money-withdrawal-mutual-fund

മാർവാടികൾ വളരെ സൂക്ഷിച്ച് മാത്രം പണം ചെലവഴിക്കുന്നവരാണ്. മികച്ച നിക്ഷേപങ്ങൾ കണ്ടെത്തി നിക്ഷേപിക്കുന്നതിനാണ് അവർ പ്രാധാന്യം നൽകുന്നത്. കടം വാങ്ങി പൊങ്ങച്ചം കാണിക്കുന്നതിന് പകരം ബിസിനസ്സിലൂടെ ലഭിക്കുന്ന ലാഭത്തിൽ നിന്നു മാത്രം അവർ പണം ചെലവഴിക്കാൻ തയ്യാറാകുന്നു. ഈ വിഭാഗത്തിെലെ ധനികരായ വ്യക്തികൾ പോലും വളരെ സാധാരണ ജീവിതം നയിക്കുവാൻ ആഗ്രഹിക്കുന്നവരാണ്.

അവസരങ്ങൾ കൃത്യമായി ഉപയോഗപ്പെടുത്തുന്നു

ബിസിനസ്സ് അവസരങ്ങൾ കൃത്യമായി മനസ്സിലാക്കി അതിൽ നിന്നും വലിയ നേട്ടങ്ങൾ നേടുവാൻ മാർവാടികൾക്ക് സാധിക്കാറുണ്ട്. കൃത്യമായ നീരീക്ഷണങ്ങളിലൂടെ സാമാന്യ ജനത്തിന്റെ ആവശ്യകതകൾ മനസ്സിലാക്കി ബിസിനസ്സുകൾ ആരംഭിക്കുന്നതിനാൽ തന്നെ അത്തരം ബിസിനസ്സുകളുടെ വിജയസാധ്യത വളരെ വലുതാണ്. ജനങ്ങൾ ഏറ്റവും അധികം പണം ചെലവഴിക്കുന്നത് ഏതു മേഖലയിലാണെന്ന് അവർ കൃത്യമായി തിരിച്ചറിയുന്നു.

പല വ്യക്തികളും ബിസിനസ്സ് ആരംഭിക്കുന്നത് ഓഫീസ് ഇടങ്ങൾ, പരസ്യങ്ങൾ, മറ്റ് സൗകര്യങ്ങൾ എന്നിവയ്ക്കായി വളരെയധികം പണം ചെലവഴിച്ചതിനു ശേഷമാണ്. എന്നാൽ വിപണിയെ കൃത്യമായി മനസ്സിലാക്കുന്നതിൽ പലരും പരാജയപ്പെടുകയും അതിനാൽ തന്നെ അവരുടെ ബിസിനസ്സ് കാര്യമായ വളർച്ച നേടാതിരിക്കുകയും ചെയ്യുന്നു. എന്നാൽ ഒരു മാർവാടി ബിസിനസ്സുകാരനെ സംബന്ധിച്ച് മറ്റു ചെലവുകൾക്ക് ഉപരിയായി അവർ ഏറ്റവും അധികം പ്രാധാന്യം നൽകുന്നത് വിപണിയുടെ ആവശ്യകതയ്ക്കാണ്.

തലമുറകളായി കൈമാറി വരുന്ന ബിസിനസ്സ് സംസ്കാരമാണ് വിപണിയെ മനസ്സിലാക്കിക്കൊണ്ട് വിജയകരമായ ബിസിനസ്സുകൾ ആരംഭിക്കുവാൻ മാർവാടികളെ പ്രാപ്തരാക്കുന്നത്. ബാല്യകാലം മുതൽ സ്വായത്തമാക്കുന്ന ബിസിനസ്സ് അറിവുകൾ മറ്റു വ്യക്തികളെക്കാൾ ഒരു പടി മുന്നിലെത്തുവാൻ മാർവാടികളെ സഹായിക്കുന്നു.

സമ്പത്തിനെക്കുറിച്ചുള്ള വ്യത്യസ്തമായ കാഴ്ച്ചപ്പാട്

സാധാരണക്കാരായ വ്യക്തികൾ നല്ലൊരു ശതമാനവും 50 വയസ്സിനു ശേഷം വിശ്രമജീവിതം ആഗ്രഹിക്കുന്നവരാണ്. എന്നാൽ എത്ര തന്നെ പ്രായമായാലും സമ്പത്ത് നേടുക എന്ന ചിന്തയോടെ കഠിനാധ്വാനം ചെയ്യുവാൻ മാർവാടികൾ തയ്യാറാകുന്നു. അതിനാൽ തന്നെ കഴിയാവുന്നിടത്തോളം കാലം ബിസിനസ്സ് പ്രവർത്തനങ്ങളിൽ ഏർപ്പെടുവാൻ മാർവാടികൾ ശ്രമിക്കുന്നു. തങ്ങളുടെ കാലഘട്ടത്തിന് ശേഷം ബിസിനസ്സുകളും ബിസിനസ്സ് തന്ത്രങ്ങളും വരും തലമുറയ്ക്ക് കൈമാറുന്നതിലും അവർ ശ്രദ്ധ ചെലുത്തുന്നു. ഒറ്റ വരിയിൽ പറഞ്ഞാൽ ജീവിതകാലത്തിൽ ഉടനീളം സമ്പാദ്യശീലം തുടരുന്നവരാണ് മാർവാടികൾ.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

സ്ത്രീ ശാക്തീകരണത്തിൽ സാമ്പത്തിക സാക്ഷരതയുടെ പ്രാധാന്യം

ഈ പുതുയുഗത്തിൽ സാമ്പത്തിക സാക്ഷരതയുടെ പ്രാധാന്യം നാൾക്കുനാൾ വർദ്ധിച്ചു വരികയാണ്. നാമെല്ലാവരും ഈ വസ്തുത ഉൾക്കൊള്ളുകയും…

നല്ല നിക്ഷേപകനാകുവാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ലഭിക്കുന്ന വരുമാനം എത്ര തന്നെയായാലും ആ വരുമാനത്തിൽ നിന്ന് മിച്ചം പിടിച്ച് സമ്പത്ത് സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നവരാണ്…

ചിലവുകൾ എങ്ങനെ ശരിയായ രീതിയിൽ നിയന്ത്രിക്കാം

ഉയർന്ന ശമ്പളത്തിൽ ജോലി ചെയ്യുന്ന വ്യക്തികളായിരുന്നാൽ  പോലും മാസത്തിന്റെ അവസാനം ചിലവുകൾക്കായി പണം കണ്ടെത്തുവാൻ കടം…

സാമ്പത്തിക സുരക്ഷിതത്വം കൈവരിക്കുന്നതിൽ ഇൻഷുറൻസുകളുടെ പങ്ക് എത്രത്തോളമാണ്

അരക്ഷിതാവസ്ഥയും ധാരാളം റിസ്ക്കുകളും നിലനിൽക്കുന്ന ലോകത്താണ് നാം വസിക്കുന്നത്. വ്യക്തികളും, കുടുംബങ്ങളും, ബിസിനസ്സുകളും, ആസ്തികളുമെല്ലാം ഇത്തരത്തിലുള്ള…