capital gain tax on investments

Sharing is caring!

മൂലധന നിക്ഷേപത്തിലൂടെ ഒരു വ്യക്തിക്ക് ഉണ്ടാവുന്ന ഏതൊരു നേട്ടത്തിനും സർക്കാർ നികുതി ചുമത്താറുണ്ട്. വരുമാന നികുതി കണക്കാക്കുന്നത് പോലെ സ്ലാബ് അനുസരിച്ചുള്ള നിരക്കല്ല മൂലധന നേട്ടത്തിന് ചുമത്തപ്പെടുന്നത്. മൂലധന നേട്ടത്തിന്റെ പ്രത്യേകത അനുസരിച്ച് നിശ്ചിതമായ ശതമാനത്തിലാണ് നികുതി ചുമത്തപ്പെടുന്നത്. മൂലധന ആസ്തിയിൽ നിന്നും ലഭിക്കുന്ന ലാഭത്തെ കാലയളവിന്റെ അടിസ്ഥാനത്തിൽ Short Term Capital Gain (STCG) ഹ്രസ്വകാല മൂലധന നേട്ടമെന്നും Long Term Capital Gain (LTCG) അഥവാ ദീർഘകാല മൂലധന നേട്ടമെന്നും വേർതിരിച്ചിരിക്കുന്നു. 

ഭൂമി, വസ്തുവകകൾ, വാഹനം, പേറ്റന്റുകളും ട്രേഡ് മാർക്കുകളും, ഉപകരണങ്ങൾ, ആഭരണങ്ങൾ മുതലായവയെല്ലാം മൂലധന ആസ്തി എന്ന ഗണത്തിൽ ഉൾപ്പെടുന്നു. മേൽപ്പറഞ്ഞ ആസ്തികളിൽ നിന്നും കൈവരിക്കുന്ന ലാഭത്തിലാണ് നികുതി ചുമത്തപ്പെടുന്നത്. ലാഭമില്ലാത്ത അവസ്ഥയിലോ നഷ്ടം ഉണ്ടാകുമ്പോഴോ നികുതി ചുമത്തപ്പെടാറില്ല. ഉദാഹരണത്തിന് ഒരു വ്യക്തി ഒരു വാഹനം വാങ്ങി ദീർഘനാളത്തെ  ഉപയോഗത്തിനുശേഷം അത് കുറഞ്ഞ വിലയിൽ വിൽക്കുമ്പോൾ ലഭിക്കുന്ന തുകയിൽ നിന്നും നികുതി ഈടാക്കാറില്ല. ബിസിനസിന്‍റെയോ ജോലിയുടെയോ ഭാഗമായി കൈവശം വെച്ചിരിക്കുന്ന ഓഹരികൾ, വ്യക്തിപരമായ ഉപഭോഗത്തിനുള്ള വസ്ത്രങ്ങളും വീട്ടുപകരണങ്ങളും, ഗവൺമെൻറ് പുറത്തിറക്കിയ ചില പ്രത്യേകതരം ബോണ്ടുകളും, ഗ്രാമീണ മേഖലയിലെ കൃഷി ഭൂമിയും മൂലധന ആസ്തി എന്ന രീതിയിൽ കണക്കാക്കപ്പെടുന്നില്ല. അതിനാൽ തന്നെ അവയിൽ നികുതി ചുമത്തപ്പെടുന്നുമില്ല.

മൂലധന ആസ്തികളുടെ തരംതിരിവ് 

classification of capital gain tax fintalks malayalam

മൂലധന ആസ്തികളെ, അവ കൈവശം വച്ചിരിക്കുന്ന സമയത്തിന്റെ അടിസ്ഥാനത്തിൽ രണ്ടായി തിരിക്കുന്നു. 36  മാസത്തിലധികം കൈവശം വച്ചിരിക്കുന്ന മൂലധന ആസ്തികളെ ദീർഘകാല മൂലധന ആസ്തികളെന്നും  എന്നും 36 മാസമോ അതിൽ അതിൽ താഴെയോ കൈവശം വെച്ചിരിക്കുന്ന മൂലധന ആസ്തികളെ ഹ്രസ്വകാല മൂലധന ആസ്തികൾ എന്നും വിശേഷിപ്പിക്കുന്നു.

വ്യത്യസ്ത മൂലധന ആസ്തികൾക്ക് ഹ്രസ്വകാല ആസ്തി എന്നും ദീർഘകാല ആസ്തി എന്നും വേർതിരിക്കാനായി കാലയളവ് നിശ്ചയിച്ചിരിക്കുന്നത് ഇപ്രകാരമാണ് സ്വത്തിന് 24 മാസവും, ലിസ്റ്റ് ചെയ്ത ഓഹരികൾക്ക് 12 മാസവും, ലിസ്റ്റ് ചെയ്യാത്ത ഓഹരികൾക്ക് 24 മാസവും, ഓഹരി വിപണിയെ അടിസ്ഥാനപ്പെടുത്തിയ മ്യൂച്വൽ ഫണ്ടുകൾക്ക് 12 മാസവും, ഡെറ്റ്  മ്യൂച്ചൽ ഫണ്ടുകൾക്ക് 36 മാസവും, മറ്റ് ആസ്തികൾക്ക് 36 മാസവുമാണ്. ഈ പറഞ്ഞ കാലയളവിൽ കൂടിയാൽ അതാതു വിഭാഗത്തിൽ അത് ദീർഘകാല ആസ്തി എന്നും അല്ലെങ്കിൽ ഹ്രസ്വകാല ആസ്തി എന്നും കണക്കാക്കാം 

കൈവശം വച്ചിരിക്കുന്ന കാലയളവിനെ അടിസ്ഥാനപ്പെടുത്തിയുള്ള വർഗീകരണത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഉദാഹരണത്തിന് ഒരു വ്യക്തി മറ്റൊരു വ്യക്തിക്ക് സമ്മാനമായി ഓഹരികൾ നൽകുന്നു എന്ന് കരുതുക, സമ്മാനം നൽകിയ വ്യക്തി ആ വ്യക്തിയുടെ കയ്യിൽ ഓഹരി കൈവശം വെച്ചിരുന്ന കാലയളവ് കൂടി പരിഗണിച്ചാണ് മൂലധന അസ്ഥിയെ വർഗീകരിക്കുന്നത്. മറ്റൊരുദാഹരണം ഓഹരികളിൽ നിന്നും ഉടമകൾക്ക് ബോണസായും (Bonus Share) ഉടമസ്ഥതയുടെ അടിസ്ഥാനത്തിലും ലഭിക്കുന്ന പുതിയ ഓഹരികളെ ഹ്രസ്വകാല  ദീർഘകാല മൂലധന ആസ്തികളായി വേർതിരിക്കുന്ന രീതിയാണ്. ഇവിടെ പുതിയതായി ലഭിക്കുന്ന അധിക ഓഹരികളെ വേർതിരിക്കുന്നത് അവ ഉടമസ്ഥന്റെ ഡീമാറ്റ് അക്കൗണ്ടിൽ  ലഭ്യമായ തീയതി പരിഗണിച്ചാണ്. 

ദീർഘകാല മൂലധന ആസ്തികളായി പരിഗണിക്കപ്പെടുന്ന ഓഹരിയുടേയോ  മ്യൂച്വൽ ഫണ്ടിന്റെയോ കൊടുക്കൽ വാങ്ങൽ നടത്തുമ്പോൾ ഒരു വർഷം ലഭിക്കുന്ന ലാഭം (നിക്ഷേപിച്ച തുക ഇതിൽ ഉൾപ്പെടുന്നില്ല) ഒരു ലക്ഷത്തിലധികം ആണെങ്കിൽ മാത്രം 10% നികുതി ലാഭത്തിന്മേൽ ചുമത്തപ്പെടുന്നു. ദീർഘകാല മൂലധന ആസ്തികളായി പരിഗണിക്കപ്പെടുന്ന മറ്റുതരത്തിലുള്ള ആസ്തികൾക്ക് ലഭിക്കുന്ന നേട്ടത്തിന്റെ 20% നികുതിയായി ഈടാക്കുന്നു. 

ഹ്രസ്വകാലയളവിലെ മൂലധന നേട്ടങ്ങൾക്ക് നികുതി ചുമത്തപ്പെടുന്നത് ഓഹരി വിപണിയിലെ ഇടപാടുകൾക്ക് ചുമത്തപ്പെടുന്ന സെക്യൂരിറ്റി ട്രാൻസാക്ഷൻ ടാക്സ് അടിസ്ഥാനപ്പെടുത്തിയാണ്. സെക്യൂരിറ്റി ട്രാൻസാക്ഷൻ ടാക്സ് ഉൾപ്പെടുന്ന ഇടപാടുകളിൽ നിന്നും ലഭിക്കുന്ന ഹ്രസ്വകാല  മൂലധന നേട്ടങ്ങൾക്ക് ലാഭത്തിൻറെ 15 ശതമാനം നികുതിയായി ചുമത്തപ്പെടുന്നു. ഇവിടെ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട വസ്തുത 12 മാസം കൈവശം വെച്ചശേഷം ദീർഘകാല ആസ്തി എന്ന നിലയിൽ ഓഹരി വിപണിയിൽ നിന്നും നേട്ടം ലഭിക്കുകയാണെങ്കിൽ ഒരു ലക്ഷത്തിലധികം ലഭിക്കുന്ന ലാഭത്തിന്റെ 10% മാത്രമേ നികുതിയായി നൽകേണ്ടിവരുന്നുള്ളു എന്നതാണ്. സെക്യൂരിറ്റി ട്രാൻസാക്ഷൻ ചാർജുകൾ ഉൾപ്പെടാത്ത ഹ്രസ്വകാല മൂലധന അസ്ഥികൾക്ക് ലഭിക്കുന്ന നേട്ടത്തിന്റെ നികുതി ആ വ്യക്തി ഉൾപ്പെടുന്ന വരുമാന നികുതി സ്ലാബിന്റെ  അടിസ്ഥാനത്തിൽ ചുമത്തപ്പെടുന്നു. 

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

നികുതി ഇടത്തരക്കാരുടെ മാത്രം ബാധ്യതയാകുന്നത് എങ്ങനെ?

സ്ഥിര വരുമാനക്കാരായ മധ്യ വർഗ്ഗത്തിൽ ഉൾപ്പെടുന്ന വ്യക്തികൾക്ക് നികുതി എന്നത് അവരെ ഭയപ്പെടുത്തുന്ന ഒരു കാര്യമാണ്.…

എന്താണ് ടി ഡി എസ്, സ്ഥിരനിക്ഷേപത്തിൽ ടി ഡി എസ് ബാധകമാകുന്നത് എങ്ങനെയാണ്.

ബാങ്കുകളിൽ സ്ഥിരനിക്ഷേപമുള്ള എല്ലാ വ്യക്തികൾക്കും പരിചിതമായ വാക്കാണ് ടി ഡി എസ് അഥവാ ടാക്സ് ഡിഡക്ടബിൾ…