man-looking-mobile

Sharing is caring!

മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുവാൻ  തീരുമാനിക്കുന്ന നല്ലൊരു ശതമാനം വ്യക്തികളും ബ്രോക്കറേജും കമ്മീഷനും ഒഴിവാക്കി നേരിട്ട് മ്യൂച്വൽ ഫണ്ട് പ്ലാറ്റഫോമുകളിലൂടെ നിക്ഷേപിക്കുവാൻ ആഗ്രഹിക്കുന്നവരാണ്. മ്യൂച്വൽ ഫണ്ട് നിക്ഷേപം നടത്തുവാനായി ഗ്രോ ആപ്പ്, കുവേര, സെരോദയുടെ കോയിൻ, ഇ റ്റി മണി, പേ ടി എം തുടങ്ങി വ്യത്യസ്ത മൊബൈൽ ആപ്ലിക്കേഷനുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്.

മേൽപ്പറഞ്ഞ കമ്പനികളെല്ലാം തന്നെ സൗജന്യമായി മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിന് നിങ്ങളെ സഹായിക്കുന്നത് എങ്ങനെയാണെന്ന് പലരും ചിന്തിക്കുന്ന കാര്യമാണ്. ഈ ലോകത്തിൽ ഒന്നും തന്നെ ആർക്കും സൗജന്യമായി ലഭിക്കുന്നില്ല അഥവാ എന്തെങ്കിലും സൗജന്യമായി ലഭിക്കുന്നുണ്ടെങ്കിൽ നിങ്ങൾ അറിയാതെ തന്നെ നിങ്ങളെ അവർ ഉപയോഗപ്പെടുത്തിയിരിക്കും. ഓൺലൈൻ മ്യൂച്വൽ ഫണ്ട് പ്ലാറ്റഫോമുകൾ സൗജന്യമായി പ്രവർത്തിക്കുന്നതും വരുമാനം കണ്ടെത്തുന്നതും എങ്ങനെയാണെന്ന് വ്യക്തമായി മനസ്സിലാക്കാൻ ശ്രമിക്കാം.

ഓൺലൈൻ മ്യൂച്വൽ ഫണ്ട് പ്ലാറ്റഫോമുകൾ വിപണിയിൽ ലഭ്യമാകുവാൻ തുടങ്ങിയിട്ട്  നാലു മുതൽ അഞ്ചു വർഷം കാലയളവ് മാത്രമേ ആയിട്ടുള്ളൂ. ഒരു ബിസിനസ്സിന്റെ പ്രാരംഭഘട്ടമായ അഞ്ചു മുതൽ പത്ത് വർഷം വരെയുള്ള കാലയളവിൽ പല കമ്പനികളും ആ സംരംഭത്തിൽ നിന്ന് ലാഭം സൃഷ്ടിക്കുന്നതിനേക്കാൾ ഉപരിയായി അവരുടെ വളർച്ചയ്ക്കാണ് പ്രാധാന്യം നൽകുന്നത്. ആരംഭകാലത്തിൽ മുതൽമുടക്കിനെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകുന്ന ഇത്തരം കമ്പനികൾ വളർച്ചയുടെ അടുത്തഘട്ടത്തിലാണ് അവരുടെ പ്രവർത്തന ശൈലിയിൽ കാര്യമായ മാറ്റം കൊണ്ടുവരുന്നത്.

തുടക്കത്തിൽ പൂർണ്ണമായും സൗജന്യ സേവനങ്ങൾ മാത്രം നൽകുന്ന പല കമ്പനികളും ഒരു നിശ്ചിത കാലയളവിന് ശേഷം പണം നൽകേണ്ടിവരുന്ന പ്രീമിയം സേവനങ്ങൾ ആരംഭിക്കുന്നത് സാധാരണ കാഴ്ചയാണ്. ഒരു കമ്പനി ആരംഭിച്ച് നാല് മുതൽ അഞ്ചു വർഷം വരെയുള്ള കാലഘട്ടത്തിൽ കഴിയാവുന്നത്ര ഉപഭോക്താക്കളെ ആകർഷിക്കുക എന്നത് മാത്രമായിരിക്കും കമ്പനികളുടെ പ്രധാന ലക്ഷ്യം. 

മേൽപ്പറഞ്ഞ കാര്യത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മൊബൈൽ സർവ്വീസ് പ്രൊവൈഡറായ റിലയൻസ് ജിയോ കൈവരിച്ച വളർച്ച. റിലയൻസ് ജിയോ അവരുടെ തുടക്കകാലത്ത് സിം കാർഡും മൊബൈൽ ഡാറ്റയും സൗജന്യമായി നൽകിക്കൊണ്ട് മറ്റ് സർവ്വീസ് പ്രൊവൈഡർമാരിൽ നിന്നും ധാരാളം ഉപഭോക്താക്കളെ ആകർഷിക്കുകയുണ്ടായി. വളരെ തന്ത്രപരമായി ഉപഭോക്താക്കളെ തങ്ങളുടെ നെറ്റ്‌വർക്കിലേക്ക് എത്തിച്ച ശേഷം സൗജന്യ സേവനങ്ങൾ നിർത്തലാക്കുകയും മറ്റ് സർവ്വീസ് പ്രൊവൈഡർമാരെ പോലെ തന്നെ ചാർജ്ജുകൾ ഈടാക്കുവാനും തുടങ്ങി.

സൗജന്യ സേവനങ്ങൾ നൽകിക്കൊണ്ട് വലിയതോതിൽ ഉപഭോക്താക്കളെ തങ്ങളുടെ ബിസിനസ്സിന്റെ ഭാഗമാക്കിയ ശേഷം പണം ഈടാക്കി പ്രീമിയം സേവനങ്ങൾ നൽകുന്ന കമ്പനികളുടെ ഈ രീതിയെ ഫ്രീമിയം ബിസിനസ്സ് മോഡൽ എന്നാണ് പറയാറുള്ളത്. ഇ കൊമേഴ്സ് ഭീമന്മാരായ ആമസോൺ, ആമസോൺ പ്രൈം ആരംഭിച്ചത് പോലെ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റഫോമായ യൂട്യൂബ്, യൂട്യൂബ് പ്രീമിയം ആരംഭിച്ചത് പോലെ ഇത്തരം ഫ്രീ സർവ്വീസുകളുടെ അവസാനം പ്രീമിയം സർവ്വീസുകൾ ആരംഭിക്കുന്നതിന് ധാരാളം ഉദാഹരണങ്ങൾ കാണാൻ സാധിക്കും. പ്രീമിയം സർവ്വീസുകൾ ഏർപ്പെടുത്തിയ ശേഷം തങ്ങളുടെ ഉപഭോക്താക്കളെ ഇത്തരം കമ്പനികൾ പ്രീമിയം ഉപഭോക്താക്കളെന്നും സാധാരണ ഉപഭോക്താക്കളെന്നും വേർതിരിക്കുന്നു. ഉപഭോക്താക്കൾ എന്ന നിലയിൽ നാം മനസ്സിലാക്കേണ്ട സത്യം പല കമ്പനികളും നമുക്ക് സൗജന്യ സേവനങ്ങൾ നൽകുന്നത് അവരുടെ ഭാവി ബിസിനസ്സ് ലക്ഷ്യങ്ങൾ മുന്നിൽ കണ്ട് കൊണ്ടാണ്.

business-discussions

നിലവിൽ നാം വ്യാപകമായി ഉപയോഗിക്കുന്ന മ്യൂച്വൽ ഫണ്ട് പ്ലാറ്റഫോമുകൾ പെട്ടെന്നൊരു ദിവസം പൊട്ടിമുളച്ച സംരംഭങ്ങൾ അല്ല. ഏറെക്കാലത്തെ പ്രവർത്തന പരിചയമുള്ള ചില കമ്പനികളുടെ ഭാഗമായി തന്നെയാണ് ഇത്തരം പ്ലാറ്റഫോമുകൾ നിലവിൽ വന്നിട്ടുള്ളത്. ഉദാഹരണത്തിന് സെറോദയുടെ കോയിൻ, പേ ടി എം, ഇ ടി മണി എന്നീ പ്ലാറ്റ്ഫോമുകൾ അവരുടെ പ്രധാനപ്പെട്ട ബിസിനസ്സുകളുടെ ഒപ്പമാണ് മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിന് അവസരം നൽകുന്നത്.

ചില മ്യൂച്വൽ ഫണ്ട് പ്ലാറ്റഫോമുകൾ ഉപയോഗിച്ച് മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്ന ഒരു വ്യക്തിക്ക് മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിനുള്ള അക്കൗണ്ട് ആരംഭിക്കുന്ന അവസരത്തിൽ തന്നെ ആ കമ്പനിയുടെ കീഴിൽ ഡീമാറ്റ് അക്കൗണ്ട് തുറക്കപ്പെടുന്നു. ഇങ്ങനെ മ്യൂച്വൽ ഫണ്ട് നിക്ഷേപം നടത്തുവാൻ ഉദ്ദേശിക്കുന്ന ഒരു വ്യക്തിക്ക് അതിനൊപ്പം ഒരു ഡീമാറ്റ് അക്കൗണ്ട് കൂടി ലഭ്യമാകുന്നു. ഒരു പക്ഷേ ഭാവിയിൽ ആ വ്യക്തി ഓഹരി വിപണിയിൽ നേരിട്ട് നിക്ഷേപം നടത്തുവാൻ തയ്യാറാകുന്ന അവസരത്തിൽ ഈ ഡീമാറ്റ് അക്കൗണ്ട് ഉപയോഗിച്ച് നിക്ഷേപം നടത്തിയേക്കാം. ഇവിടെ സൗജന്യമായി നൽകുന്ന മ്യൂച്വൽ ഫണ്ട് പ്ലാറ്റഫോമിലൂടെ തങ്ങളുടെ പ്രധാനപ്പെട്ട ബിസിനസ്സിലേക്ക് ഉപഭോക്താക്കളെ എത്തിക്കാൻ കമ്പനിക്ക് സാധിക്കുന്നു. ഇത്തരം പ്ലാറ്റഫോമുകളിൽ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുവാനുള്ള സൗകര്യം സൗജന്യമാണെങ്കിലും അവരുടെ ഡീമാറ്റ് അക്കൗണ്ടിന് ആനുവൽ മെയിന്റനൻസ് ചാർജ്ജ് ഉൾപ്പെടെയുള്ള ചാർജ്ജുകൾ ഉപഭോക്താവ് നൽകേണ്ടതുണ്ട്.

Are you looking for investments?

Kashly team can help you start your mutual fund investments with the right assistance. signup here

മ്യൂച്വൽ ഫണ്ട് പ്ലാറ്റഫോമുകളുടെ മറ്റൊരു വരുമാനമാർഗ്ഗം സ്പോൺസർഷിപ്പുകളും പരസ്യങ്ങളുമാണ്. പല മ്യൂച്വൽ ഫണ്ട് പ്ലാറ്റഫോമുകളുടെ ആപ്ലിക്കേഷനുകൾ ഉപയോഗിക്കുമ്പോഴും ഉപഭോക്താക്കൾക്ക് വ്യത്യസ്ത കമ്പനികളുടെ മ്യൂച്വൽ ഫണ്ടുകളുടെ വിവരങ്ങൾ കാണുവാൻ കഴിയും. മികച്ച പ്രകടനം നടത്തുന്ന മ്യൂച്വൽ ഫണ്ടുകളാണെന്ന് ഉപഭോക്താക്കൾക്ക് തോന്നുന്ന രീതിയിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഇത്തരം വിവരങ്ങൾ മ്യൂച്വൽ ഫണ്ട് കമ്പനികളുടെ സ്പോൺസർഷിപ്പ് ലഭിക്കുവാനായി പ്ലാറ്റഫോമുകളിൽ ലഭ്യമാക്കുന്നതാണ്. വ്യത്യസ്ത നിക്ഷേപ സാധ്യതകളേയും മ്യൂച്വൽ ഫണ്ടുകളേയും കുറിച്ചുള്ള പരസ്യങ്ങളും മ്യൂച്വൽ ഫണ്ട് പ്ലാറ്റഫോമുകളിൽ വ്യാപകമായി കാണാൻ കഴിയും.

mutual-funds

ഉപഭോക്താക്കളുമായി ബന്ധപ്പെട്ട വിവരങ്ങൾ അവ ആവശ്യമുള്ള സ്ഥാപനങ്ങൾക്ക് നൽകി വരുമാനം നേടുന്നതും പല മ്യൂച്വൽ ഫണ്ട് പ്ലാറ്റഫോമുകളും പിന്തുടരുന്ന രീതിയാണ്. ഉപഭോക്താക്കളുടെ ഇ മെയിൽ അഡ്രസ്സ്, മൊബൈൽ നമ്പർ തുടങ്ങിയ വിവരങ്ങൾ ബാങ്കുകൾ, ക്രെഡിറ്റ് കാർഡ് കമ്പനികൾ, ഇൻഷുറൻസ് സ്ഥാപനങ്ങൾ എന്നിങ്ങനെ പല സ്ഥാപനങ്ങളുമായി പങ്കിടുന്നതിനാലാണ് ഉപഭോക്താക്കളെ ആകർഷിക്കുവാനുള്ള ഇ മെയിലുകളും കോളുകളും വ്യാപകമായി അവർക്ക് ലഭിക്കുന്നത്. 

നിങ്ങൾ ഉപയോഗിക്കുന്ന മ്യൂച്വൽ ഫണ്ട് കമ്പനികൾ വരുമാനം കണ്ടെത്തുന്നത് ഏതു മാർഗ്ഗത്തിലൂടെ ആയാലും നിങ്ങളുടെ മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിന്റെ സുരക്ഷിതത്വത്തെ അത് ഒരു രീതിയിലും ബാധിക്കുന്ന കാര്യമല്ല. മ്യൂച്വൽ ഫണ്ട് പ്ലാറ്റഫോമുകളിലൂടെ നിക്ഷേപം നടത്തുമ്പോൾ നിങ്ങൾ നിക്ഷേപിക്കുന്ന തുക നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും മ്യൂച്വൽ ഫണ്ട് കമ്പനികളിലേക്കാണ് എത്തുന്നത്. അതായത് നാളെ ഉപയോഗിക്കുന്ന പ്ലാറ്റഫോം പ്രവർത്തനരഹിതമായാൽ തന്നെയും നിങ്ങളുടെ മ്യൂച്വൽ ഫണ്ട് നിക്ഷേപം നൂറു ശതമാനം സുരക്ഷിതമായിരിക്കും. 

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിലൂടെ സമ്പത്ത് സൃഷ്ടിക്കുന്നത് എങ്ങനെയാണ്

സമ്പന്നനും, അതിശക്തനുമായ മിഡാസ് എന്നൊരു രാജാവ് തനിക്ക് ഇനിയും ഏറെ സമ്പത്ത് സ്വന്തമാക്കണമെന്ന് ആഗ്രഹിച്ചിരുന്നു. താൻ…

മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ നിന്നുള്ള നേട്ടവും എക്സ്പെൻസ് റേഷ്യോയും തമ്മിലുള്ള ബന്ധം എന്താണ്

വ്യത്യസ്ത തരത്തിലുള്ള ആസ്തികളിൽ ഒരേ സമയം നിക്ഷേപിച്ചുകൊണ്ട് വൈവിധ്യമാർന്ന ഒരു പോർട്ട്ഫോളിയോ സ്വന്തമാക്കുവാൻ ആഗ്രഹിക്കുന്നവർക്ക് താല്പര്യമുള്ള…

മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിലെ ലിക്വിഡിറ്റി റിസ്ക് കൈകാര്യം ചെയ്യേണ്ടത് എങ്ങനെയാണ്

മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്ന വ്യക്തികൾ എല്ലാം തന്നെ ഏറ്റവും പ്രാധാന്യം നൽകേണ്ട കാര്യങ്ങളിൽ ഒന്നാണ് ലിക്വിഡിറ്റി…

മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ നിലനിൽക്കുന്ന റിസ്ക്കുകൾ

മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുക എന്നത് നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളിലേക്കുള്ള യാത്ര തന്നെയാണ്. മ്യൂച്വൽ ഫണ്ടുകളിലെ നിക്ഷേപത്തിലൂടെ…