man-trading-in-stock-market

Sharing is caring!

സാമ്പത്തിക ലോകത്ത് പല തരത്തിലുള്ള നിക്ഷേപ സാധ്യതകൾ നിലവിൽ ഉണ്ടെങ്കിലും നിക്ഷേപകർ വളരെ വ്യാപകമായി ആശ്രയിക്കുന്ന രണ്ട് നിക്ഷേപ മാർഗ്ഗങ്ങളാണ് മ്യൂച്വൽ ഫണ്ടുകളും ഹെഡ്ജ് ഫണ്ടുകളും. ഒരു നിക്ഷേപ സാധ്യത എന്ന നിലയിൽ പരിഗണിക്കുമ്പോൾ മ്യൂച്വൽ ഫണ്ടുകളും ഹെഡ്ജ് ഫണ്ടുകളും തമ്മിൽ സമാനതകൾ തോന്നാമെങ്കിലും ഇവ രണ്ടും തീർത്തും വ്യത്യസ്തമായ രീതിയിലാണ് പ്രവർത്തിക്കുന്നത്.

സാമ്പത്തികമായി ഉയർന്ന നിലയിലെത്തിയ വ്യക്തികൾ അവരുടെ പണം വളർത്തിയെടുക്കാൻ ഉപയോഗിക്കുന്ന രണ്ട് പ്രധാനപ്പെട്ട മാർഗ്ഗങ്ങളായ ഹെഡ്ജ് ഫണ്ടുകളും മ്യൂച്വൽ ഫണ്ടുകളും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കിയിരിക്കേണ്ടത് സാമ്പത്തിക സ്വാതന്ത്ര്യത്തിനായി പ്രവർത്തിക്കുന്ന വ്യക്തികളെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യമാണ്. ഇവ തമ്മിലുള്ള പ്രധാനപ്പെട്ട ചില വ്യത്യാസങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

മ്യൂച്വൽ ഫണ്ടുകളും ഹെഡ്ജ് ഫണ്ടുകളും നിക്ഷേപത്തിനായി തിരഞ്ഞെടുക്കേണ്ടത് ആരെല്ലാമാണ്

സാധാരണക്കാരായ വ്യക്തികൾക്കും, സ്ഥാപനങ്ങൾക്കും ഒരുപോലെ നിക്ഷേപിക്കുവാൻ സാധിക്കുന്നതാണ് മ്യൂച്വൽ ഫണ്ടുകൾ. ഇവിടെ വളരെ ചെറിയ തുക കൈവശമുണ്ടെങ്കിൽ തന്നെ നിക്ഷേപം ആരംഭിക്കാവുന്നതാണ്. മാസം തോറും തങ്ങളുടെ വരുമാനത്തിൽ നിന്നും ചെറിയ തുക മാത്രം മാറ്റിവെക്കാൻ സാധിക്കുന്നവർക്ക് പോലും മ്യൂച്വൽ ഫണ്ടുകളിലൂടെ മികച്ച സമ്പാദ്യം സൃഷ്ടിച്ചെടുക്കുവാൻ സാധിക്കുന്നു.

index-mutual-funds-observing-graph

ഹൈ നെറ്റ്‌ വർത്ത് ഇൻഡിവിജ്വൽസിനും അഥവാ അതിസമ്പന്നരായ വ്യക്തികൾക്കും വൻകിട നിക്ഷേപ സ്ഥാപനങ്ങൾക്കും മാത്രമാണ് ഹെഡ്ജ് ഫണ്ടുകളിൽ നിക്ഷേപിക്കുവാൻ സാധിക്കുക. ഹെഡ്ജ് ഫണ്ടുകളിൽ നിക്ഷേപിക്കുവാൻ കഴിയുന്ന ഏറ്റവും കുറഞ്ഞ തുക കണ്ടെത്തുക എന്നത് പോലും സാധാരണക്കാരായ വ്യക്തികൾക്ക് അസാധ്യമായ കാര്യമാണ്.

നിക്ഷേപ തന്ത്രങ്ങൾ

ഓഹരികൾ, ബോണ്ടുകൾ, കടപ്പാത്രങ്ങൾ, സ്വർണ്ണം തുടങ്ങി വ്യത്യസ്തമായ നിക്ഷേപ സാധ്യതകളെ അടിസ്ഥാനപ്പെടുത്തിയാണ് മ്യൂച്വൽ ഫണ്ടുകൾ സൃഷ്ടിച്ചിരിക്കുന്നത്. ഇവിടെ നിക്ഷേപകരിൽ നിന്നും ലഭിക്കുന്ന തുക ഫണ്ട് മാനേജർമാരുടെ നേതൃത്വത്തിൽ വിപണിയിലെ വ്യത്യസ്ത സാഹചര്യങ്ങൾക്ക് അനുസൃതമായി മികച്ച നേട്ടം സൃഷ്ടിക്കുന്ന രീതിയിൽ കൈകാര്യം ചെയ്യപ്പെടുന്നു.

Are you looking for investments?

Kashly team can help you start your mutual fund investments with the right assistance. signup here

എന്നാൽ ഹെഡ്ജ് ഫണ്ടുകളിൽ കൂടുതൽ നഷ്ട സാധ്യതയുള്ള നിക്ഷേപ അവസരങ്ങളിൽ പണം നിക്ഷേപിക്കപ്പെടുകയും അതിലൂടെ കൂടുതൽ നേട്ടം നേടുവാൻ ശ്രമിക്കുകയും ചെയ്യുന്നു. ഉയർന്ന നഷ്ട സാധ്യതയുള്ള ഓപ്ഷൻസ്, ഫീച്ചേഴ്സ് തുടങ്ങിയ ഡെറിവേറ്റുകളേയും ഓഹരികളിലെ ഷോർട്ട്സെല്ലിംഗ്, ലീവറേജ് തുടങ്ങിയ നിക്ഷേപ തന്ത്രങ്ങളും ആണ് ഹെഡ്ജ് ഫണ്ടിൽ ഉപയോഗപ്പെടുത്തുന്നത്.

നിക്ഷേപവുമായി ബന്ധപ്പെട്ട റിസ്ക്

വ്യത്യസ്ത മാർഗ്ഗങ്ങളിലായി പണം നിക്ഷേപിക്കുന്നതിലൂടെ വൈവിധ്യവൽക്കരണം സാധ്യമായതിനാൽ തന്നെ വിപണിയിലെ വ്യത്യസ്ത സാഹചര്യങ്ങളിൽ കാര്യമായ ഇടിവ് ഉണ്ടാകാനിടയില്ലാത്ത രീതിയിലാണ് മ്യൂച്വൽ ഫണ്ടുകൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഹെഡ്ജ് ഫണ്ടുകളുമായി താരതമ്യം ചെയ്യുമ്പോൾ മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളിൽ ഉൾപ്പെട്ടിരിക്കുന്ന റിസ്ക് കുറവാണ്.

hedge-funds

വളരെ സങ്കീർണ്ണമായ നിക്ഷേപ തന്ത്രങ്ങൾ പിന്തുടരുന്നതിനാൽ തന്നെ ഹെഡ്ജ് ഫണ്ടുകളിലെ നിക്ഷേപത്തിൽ ഉയർന്ന റിസ്ക് നിലനിൽക്കുന്നു. വിപണിയിലെ വ്യത്യസ്ത സാഹചര്യങ്ങൾക്കനുസരിച്ച് ഹെഡ്ജ് ഫണ്ടുകളുടെ മൂല്യത്തിൽ കാര്യമായ വ്യതിയാനം സംഭവിക്കുന്നുണ്ട്. എന്നിരുന്നാലും റിസ്ക് എടുക്കാൻ കഴിവുള്ള വ്യക്തികളെ സംബന്ധിച്ച് ഉയർന്ന നേട്ടം നൽകുന്ന നിക്ഷേപ സ്രോതസ്സായി ഹെഡ്ജ് ഫണ്ടുകളെ വിലയിരുത്തുന്നു.

നിക്ഷേപം നടത്തുവാൻ ആവശ്യമുള്ള ഫീസ്

മ്യൂച്വൽ ഫണ്ടുകളിൽ എക്സ്പെൻസ് റേഷ്യോ എന്ന രീതിയിലാണ് ഫീസ് ഈടാക്കുന്നത്. മ്യൂച്വൽ ഫണ്ട് കൈകാര്യം ചെയ്യുന്നതിന്റെ ചെലവാണ് എക്സ്പെൻസ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഫണ്ട് മാനേജർമാരുടെ നേരിട്ടുള്ള ഇടപെടലുകൾ കൂടുതലായി ആവശ്യമുള്ള മ്യൂച്വൽ ഫണ്ടുകളുടെ എക്സ്പെൻസ് റേഷ്യോ താരതമ്യേന കൂടുതലായിരിക്കും.

ഹെഡ്ജ് ഫണ്ടുകളുമായി ബന്ധപ്പെട്ട് നടത്തുന്ന ഇടപാടുകൾ വളരെ സങ്കീർണ്ണമാണ്. മ്യൂച്വൽ ഫണ്ടുകളുമായി താരതമ്യം ചെയ്യുമ്പോൾ നേരിട്ടുള്ള ഇടപെടലുകൾ കൂടുതലായതിനാൽ ഹെഡ്ജ് ഫണ്ടുകൾ കൈകാര്യം ചെയ്യുവാനുള്ള ഫീസ് വളരെ കൂടുതലാണ്.

തുക പിൻവലിക്കുന്ന രീതി

മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്ന ഒരു വ്യക്തിക്ക് തന്റെ ആഗ്രഹപ്രകാരം മ്യൂച്വൽ ഫണ്ടുമായി ബന്ധപ്പെട്ട നിബന്ധനകൾക്ക് വിധേയമായി എപ്പോൾ വേണമെങ്കിലും മ്യൂച്വൽ ഫണ്ട് യൂണിറ്റുകൾ വിൽക്കാവുന്നതാണ്. മ്യൂച്വൽ ഫണ്ട് യൂണിറ്റുകളുടെ വിപണി വിലയനുസരിച്ച് നിക്ഷേപകന് തുക ലഭ്യമാകുന്നു.

alternatives-for-fixed-deposits

മ്യൂച്വൽ ഫണ്ട് നിക്ഷേപം പണമാക്കി മാറ്റുന്നതിനേക്കാൾ ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ് ഹെഡ്ജ് ഫണ്ടുകളിൽ നിന്നും നിക്ഷേപത്തുക പിൻവലിക്കുക എന്നത്. ഒരു ആഴ്ച്ച പൂർത്തിയാക്കിയതിന് ശേഷമോ അല്ലെങ്കിൽ മാസം തോറും എന്ന നിലയിലോ മാത്രമേ ചില ഹെഡ്ജ് ഫണ്ടുകളിൽ നിന്നും തുക പിൻവലിക്കുവാൻ സാധിക്കുകയുള്ളൂ. ചില ഹെഡ്ജ് ഫണ്ടുകളിൽ ആകട്ടെ നിബന്ധനകൾക്ക് വിധേയമായി ഒരു വർഷം പൂർത്തിയായതിനു ശേഷം അല്ലെങ്കിൽ മൂന്നു മാസങ്ങൾ പൂർത്തിയാക്കിയതിന് ശേഷം മാത്രമേ തുക പിൻവലിക്കാൻ സാധിക്കുകയുള്ളൂ.

മ്യൂച്വൽ ഫണ്ടുകളും ഹെഡ്ജ് ഫണ്ടുകളും എല്ലാ അർത്ഥത്തിലും വ്യത്യസ്തമായ നിക്ഷേപ മാർഗ്ഗങ്ങളാണ്. സാമ്പത്തിക പുരോഗതി നേടുന്നതിനായി ഇത്തരം നിക്ഷേപ സാധ്യതകൾ കൃത്യമായി ഉപയോഗപ്പെടുത്തേണ്ടതിന്റെ ആവശ്യകത നാൾക്കുനാൾ കൂടിവരുന്നതായി കാണാൻ കഴിയും. ഒരു നിക്ഷേപകൻ എന്ന നിലയിൽ വ്യത്യസ്ത നിക്ഷേപ സാധ്യതകളും അവയുടെ പ്രവർത്തന രീതിയും അറിഞ്ഞിരിക്കേണ്ടത് അനിവാര്യമായ കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കേണ്ടത് എങ്ങനെയാണ്

സാധാരണക്കാരായ വ്യക്തികൾക്ക് സാമ്പത്തികമായ ഉയർച്ചയും സുരക്ഷിതത്വവും കൈവരിക്കുവാനുള്ള സഹായഹസ്തമായി മ്യൂച്വൽ ഫണ്ടുകളെ കണക്കാക്കാവുന്നതാണ്. സാമ്പത്തിക സുരക്ഷിതത്വമുള്ള…

എസ് ഐ പി മാതൃകയിൽ നിക്ഷേപിക്കുമ്പോൾ നിങ്ങളുടെ നിക്ഷേപം സംരക്ഷിക്കപ്പെടുന്നത് എങ്ങനെയാണ്

വിപണിയിൽ സംഭവിക്കുന്ന കയറ്റിറക്കങ്ങളിൽ നിന്ന് തങ്ങളുടെ നിക്ഷേപം സുരക്ഷിതമായിരിക്കുവാൻ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ അഥവാ എസ്…

എസ് ഐ പി  ആയി നിക്ഷേപിക്കുവാനുള്ള വ്യത്യസ്ത രീതികൾ പരിചയപ്പെടാം

മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്ന നല്ലൊരു ശതമാനം വ്യക്തികൾക്കും എസ് ഐ പി, എസ് ടി പി,…

മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ പിൻവലിക്കുവാൻ പാടില്ലാത്ത സമയം ഏതാണ്

ദീർഘകാല അടിസ്ഥാനത്തിൽ സമ്പത്ത് നേടുവാൻ ഏറ്റവും വിശ്വനീയമായ നിക്ഷേപ മാർഗ്ഗമാണ് മ്യൂച്വൽ ഫണ്ടുകൾ. എന്നാൽ ചില…