savings-habits-for-people-without-fixed-income

Sharing is caring!

വിപണിയിൽ സംഭവിക്കുന്ന കയറ്റിറക്കങ്ങളിൽ നിന്ന് തങ്ങളുടെ നിക്ഷേപം സുരക്ഷിതമായിരിക്കുവാൻ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ അഥവാ എസ് ഐ പി മാതൃകയിലുള്ള നിക്ഷേപരീതി സഹായിക്കുമെന്ന് കുറേയേറെ നിക്ഷേപകർ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. സാമ്പത്തികമായ അരക്ഷിതാവസ്ഥ നിലനിൽക്കുന്ന ഈ ലോകത്ത് തങ്ങളുടെ സമ്പത്തിന്റെ സംരക്ഷണം വളരെ പ്രധാനപ്പെട്ട കാര്യമായി എല്ലാവരും കണക്കാക്കുന്നു.

പലവിധത്തിലുള്ള നിക്ഷേപ മാതൃകകൾ ഇന്ന് നിലവിലുണ്ടെങ്കിലും സാമ്പത്തിക സ്വാതന്ത്ര്യം എന്ന ലക്ഷ്യം മുന്നിൽക്കണ്ട് പ്രവർത്തിക്കുന്നവർക്ക് ഏറ്റവും പ്രിയപ്പെട്ട നിക്ഷേപ സാധ്യതയെന്നത് മ്യൂച്വൽ ഫണ്ടുകൾ തന്നെയാണ്. നിങ്ങൾ അധ്വാനിച്ച് നേടിയ സമ്പത്തിനെ വളർത്തുന്നതിനോടൊപ്പം തന്നെ ആ സമ്പത്തിന് സുരക്ഷിതത്വം നൽകുവാൻ മ്യൂച്വൽ ഫണ്ടുകൾക്ക് സാധിക്കുന്നത് എങ്ങനെയാണെന്ന് വിശദമായി പരിശോധിക്കാം.

എസ് ഐ പി മാതൃകയിലൂടെ നിങ്ങൾ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുമ്പോൾ അവിടെ നടപ്പിലാകുന്നത് റുപ്പി കോസ്റ്റ് ആവറേജിംഗ് എന്ന തത്വമാണ്. നിക്ഷേപകന്റെ ഇച്ഛാനുസരണം നിശ്ചിത ഇടവേളകളിൽ കൃത്യമായി നടത്തുന്ന നിക്ഷേപ രീതിയാണ് എസ് ഐ പി എന്ന് പറയുന്നത്. വിപണിയുടെ അവസ്ഥ പരിഗണിക്കാതെ കൃത്യമായ ഇടവേളകളിൽ ആവർത്തിക്കപ്പെടുന്ന ഈ നിക്ഷേപത്തിലൂടെ മ്യൂച്വൽ ഫണ്ട് യൂണിറ്റുകളുടെ വില ഒരു ശരാശരി നിലവാരത്തിൽ നിലനിർത്തുവാൻ സാധിക്കുന്നു.

image-to-represent-sip-and-lumpsum

മേൽപ്പറഞ്ഞ രീതിയിൽ ശരാശരി വിലയിൽ മ്യൂച്വൽ ഫണ്ട് യൂണിറ്റുകൾ നിക്ഷേപകർ സ്വന്തമാക്കുന്നത് എങ്ങനെയാണെന്ന് ഒരു ലളിതമായ ഉദാഹരണത്തിലൂടെ മനസ്സിലാക്കുവാൻ ശ്രമിക്കാം

നിങ്ങളുടെ കൈവശം 10,000 രൂപ ഉണ്ടെന്നു കരുതുക ഈ തുക ഒരു പ്രത്യേക മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു. ഒറ്റത്തവണയായി ഈ 10,000 രൂപ നിക്ഷേപിക്കുന്നതിന് പകരം 5 ഘട്ടങ്ങളിലായി നിക്ഷേപിക്കുവാനാണ് നിങ്ങൾ തീരുമാനിക്കുന്നത്.

ഒന്നാമത്തെ മാസത്തിൽ ഒരു മ്യൂച്വൽ ഫണ്ട് യൂണിറ്റിന്റെ വില 100 രൂപയാണ്. 2000 രൂപ നിക്ഷേപിക്കുന്ന ഈ മാസത്തിൽ 100 രൂപ വിലയുള്ള 20 മ്യൂച്വൽ ഫണ്ട് യൂണിറ്റുകളാണ് നിങ്ങൾക്ക് സ്വന്തമാക്കാൻ സാധിക്കുക.

രണ്ടാമത്തെ മാസത്തിൽ മ്യൂച്വൽ ഫണ്ട് യൂണിറ്റിന്റെ വില 80 രൂപയായി കുറയുകയും 2000 രൂപ ഉപയോഗിച്ച് 25 മ്യൂച്വൽ ഫണ്ട് യൂണിറ്റുകൾ സ്വന്തമാക്കുവാൻ സാധിക്കുകയും ചെയ്യുന്നു.

മൂന്നാമത്തെ മാസത്തിൽ മ്യൂച്വൽ ഫണ്ട് യൂണിറ്റിന്റെ വില 70 രൂപയായി വീണ്ടും കുറയുകയും 2000 രൂപ ഉപയോഗിച്ച് ഏകദേശം 28 യൂണിറ്റുകൾ സ്വന്തമാക്കുവാൻ സാധിക്കുന്നു.

man-and-women-in-discussion

നാലാമത്തെ മാസത്തിൽ മ്യൂച്വൽ ഫണ്ട് യൂണിറ്റിന്റെ വില 75 രൂപയാണെങ്കിൽ 26 യൂണിറ്റുകളാണ് 2000 രൂപ ഉപയോഗിച്ച് സ്വന്തമാക്കുവാൻ സാധിക്കുക.

അഞ്ചാമത്തെ മാസത്തിൽ മ്യൂച്വൽ ഫണ്ട് യൂണിറ്റിന്റെ വില 90 ആയി ഉയരുന്നു എന്ന് കരുതുക 2000 രൂപ ഉപയോഗിച്ച് 22 യൂണിറ്റുകളാണ് ഈ അവസരത്തിൽ സ്വന്തമാക്കുവാൻ സാധിക്കുന്നത്.

അതായത് 10000 രൂപ 5 മാസങ്ങളിലായി നിക്ഷേപിക്കുമ്പോൾ 121 മ്യൂച്വൽ ഫണ്ട് യൂണിറ്റുകളാണ് ഇവിടെ നിക്ഷേപകന് സ്വന്തമാക്കുവാൻ സാധിക്കുന്നത്.

10000 രൂപ 5 മാസമായി എസ് ഐ പി മാതൃകയിൽ നിക്ഷേപിക്കുന്നതിന് പകരം മ്യൂച്വൽ ഫണ്ട് യൂണിറ്റിന് 100 രൂപ വിലയുള്ളപ്പോൾ ഒറ്റത്തവണയായി നിക്ഷേപിച്ചാൽ 100 യൂണിറ്റുകൾ മാത്രമേ ഇവിടെ നിക്ഷേപകന് സ്വന്തമാക്കുവാൻ സാധിക്കുമായിരുന്നുള്ളൂ.

അഞ്ചു മാസങ്ങൾക്ക് ശേഷം മ്യൂച്വൽ ഫണ്ടിന്റെ വില 85 രൂപയായി എന്ന് കരുതുക. എസ് ഐ പി മാതൃകയിൽ നിക്ഷേപിക്കുന്ന നിക്ഷേപകന് 121 യൂണിറ്റുകൾ ലഭിക്കുമ്പോൾ ആ നിക്ഷേപകന്റെ നിക്ഷേപത്തിന്റെ നിലവിലെ ആകെ മൂല്യം 10285 ആണ്.

എന്നാൽ അഞ്ചു മാസങ്ങൾക്ക് മുമ്പ് ഒറ്റ തവണയായി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിച്ച വ്യക്തിയുടെ നിക്ഷേപത്തിന്റെ നിലവിലെ മൂല്യമെന്നത് 8500 ആയി കുറയുന്ന സാഹചര്യം ഉണ്ടാകുന്നു.

എസ് ഐ പി മാതൃകയിൽ തുടർച്ചയായി അഞ്ചു മാസങ്ങളിൽ നിക്ഷേപിക്കുമ്പോൾ ആദ്യമാസത്തിലെ വിലയേക്കാൾ കുറഞ്ഞ ശരാശരി വിലയ്ക്ക് നിക്ഷേപകന് മ്യൂച്വൽ ഫണ്ട് ലഭ്യമാകുന്നു എന്നാൽ ഒറ്റത്തവണയായി നിക്ഷേപിക്കുന്ന നിക്ഷേപകന് പിന്നീടുണ്ടാകുന്ന വിലക്കുറവിന്റെ നേട്ടം റിസ്ക് കുറയ്ക്കാൻ സാധിക്കുന്നില്ല എന്ന് കാണാം.

എസ് ഐ പി മാതൃകയിൽ നിക്ഷേപിക്കുന്നതിന്റെ ഗുണങ്ങൾ

വളരെ പരിചയസമ്പന്നരായ നിക്ഷേപകരാണെങ്കിൽ തന്നെയും വിപണിയിലെ ചില സാഹചര്യങ്ങളിൽ കൃത്യമായ തീരുമാനങ്ങളെടുക്കുവാൻ സാധിക്കാതെ പകച്ചു നിൽക്കാറുണ്ട്. വിപണിയിൽ നിക്ഷേപം നടത്തേണ്ട ശരിയായ സമയം ഏതാണെന്നുള്ളത് ഉത്തരമില്ലാത്ത ചോദ്യമായി തുടരുന്ന കാര്യമാണ്.

poster-depicting-loss

എന്നാൽ എസ് ഐ പി മാതൃകയിൽ നിക്ഷേപിക്കുമ്പോൾ നിക്ഷേപിക്കുന്ന സമയം ഏതു തന്നെയായാലും അത് പൂർണ്ണമായി തെറ്റായ തീരുമാനമായി മാറുന്നില്ല. വിപണിയിലെ സാഹചര്യങ്ങൾ എന്തുതന്നെയായാലും കൃത്യമായ ഇടവേളകളിൽ നിക്ഷേപം തുടരുന്നത് കൊണ്ട് തന്നെ വിപണിയുടെ ഉയർന്ന നിലയിലും താഴ്ന്ന നിലയിലും നിക്ഷേപം നടത്തുന്നതിനാലാണ് നഷ്ട സാധ്യത കുറയുന്നത്.

ഇത്തരത്തിൽ നിക്ഷേപങ്ങൾ തുടരുന്നതിനാൽ തന്നെ ഒരു പരിധിയിലധികം വിപണിയിലെ ഉയർച്ച താഴ്ച്ചകൾ നിക്ഷേപത്തെ സ്വാധീനിക്കുന്നില്ല. നിക്ഷേപിക്കുവാനുള്ള ശരിയായ സമയം കണ്ടെത്തുന്നതിനേക്കാൾ ഉപരിയായി ദീർഘകാല അടിസ്ഥാനത്തിൽ നിക്ഷേപം വളർത്തിയെടുക്കുവാൻ എസ് ഐ പി മാതൃകയിലെ നിക്ഷേപത്തിലൂടെ സാധിക്കുന്നു.

Are you looking for investments?

Kashly team can help you start your mutual fund investments with the right assistance. signup here

വിപണിയിലെ കയറ്റിറക്കങ്ങളില്‍ നിന്ന് നിക്ഷേപത്തെ സംരക്ഷിക്കുന്നു

വിപണി ഉയർന്ന നിലയിൽ വ്യാപാരം ചെയ്യുമ്പോൾ സ്വന്തമാക്കാനാകുന്ന മ്യൂച്വൽ ഫണ്ട് യൂണിറ്റുകളുടെ എണ്ണം കുറവാണെങ്കിലും കൃത്യമായ ഇടവേളകളിൽ നിക്ഷേപം തുടരുന്നതിനാൽ വിപണി താഴ്ന്ന നിലയിൽ വ്യാപാരം ചെയ്യുന്ന അവസരത്തിൽ കൂടുതൽ മ്യൂച്വൽ ഫണ്ട് യൂണിറ്റുകൾ സ്വന്തമാക്കുവാൻ സാധിക്കുന്നു. ഇത്തരത്തിൽ ഒരു ശരാശരി വിലയിൽ മ്യൂച്വൽ ഫണ്ട് യൂണിറ്റുകൾ സ്വന്തമാക്കുവാൻ നിക്ഷേപകന് സാധിക്കുന്നു. ഇതിലൂടെ പെട്ടെന്നുണ്ടാകുന്ന വിലയിലെ വ്യതിയാനത്തിൽ നിന്ന് നിക്ഷേപകന് സംരക്ഷണം ലഭിക്കുന്നു.

അച്ചടക്കത്തോടെ നിക്ഷേപം തുടരുവാൻ സാധിക്കുന്നു

investing-in-sip

എസ് ഐ പി മാതൃകയിൽ കൃത്യമായ ഇടവേളകളിൽ നിക്ഷേപം തുടരുന്നത് വഴി നിക്ഷേപകന് സാമ്പത്തിക അച്ചടക്കം കൈവരിക്കുവാൻ സാധിക്കുന്നു. പെട്ടെന്നുണ്ടാകുന്ന കയറ്റിറക്കങ്ങളിൽ ധൃതിപിടിച്ച് നിക്ഷേപം നടത്തുവാനും പിൻവലിക്കുവാനും തീരുമാനിക്കുന്നതിനേക്കാൾ ഉപരിയായി ദീർഘകാല അടിസ്ഥാനത്തിൽ മികച്ച നേട്ടം ഉണ്ടാക്കുവാനുള്ള കാഴ്ച്ചപ്പാടോടുകൂടി നിക്ഷേപിക്കുവാൻ എസ് ഐ പി മാതൃക നിങ്ങളെ സഹായിക്കുന്നു.

സാമ്പത്തിക വളർച്ച നേടുവാനുള്ള പാതയിൽ എസ് ഐ പി മാതൃകയിലുള്ള നിക്ഷേപം നിക്ഷേപകർക്ക് ദിശാബോധം നൽകുന്ന നിക്ഷേപ രീതിയാണ്. ദീർഘകാല അടിസ്ഥാനത്തിൽ സാമ്പത്തിക ലക്ഷ്യങ്ങൾ മുന്നിൽ കണ്ട് പ്രവർത്തിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായത് എസ് ഐ പി മാതൃകയിലുള്ള നിക്ഷേപമാണെന് നിസംശയം പറയുവാൻ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

മ്യൂച്വൽ ഫണ്ട് നിക്ഷേപവുമായി ബന്ധപ്പെട്ട ചെലവുകൾ

വൈവിധ്യവൽക്കരണം നിറഞ്ഞ ഒരു പോർട്ട്ഫോളിയോ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും പ്രിയപ്പെട്ട നിക്ഷേപ അവസരമാണ് മ്യൂച്വൽ ഫണ്ടുകൾ. …

മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിക്കാൻ SIP ആണോ Lumpsum ആണോ നല്ലത്

ഒരു നിക്ഷേപകൻ കൃത്യമായ ഇടവേളകളിൽ നിശ്ചിതമായ തുക മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്ന രീതിയാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെൻറ്…

എന്താണ് വൺ ടൈം മാൻഡേറ്റ്

മ്യൂച്വൽ ഫണ്ടിൽ നിക്ഷേപം നടത്തിയിരിക്കുന്ന വ്യക്തികൾ എല്ലാം തന്നെ ഒരു പ്രാവശ്യം എങ്കിലും കേട്ടിരിക്കാൻ സാധ്യതയുള്ള…

നിങ്ങൾക്കു യോജിച്ചത് ഏതു തരത്തിലുള്ള മ്യൂച്ചൽ ഫണ്ടുകളാണ്

വ്യക്തമായ സാമ്പത്തിക ലക്ഷ്യങ്ങൾ ഉണ്ടെങ്കിലും, ആ ലക്ഷ്യങ്ങൾ ഒരു നിശ്ചിത കാലയളവിനുള്ളിൽ കൈവരിക്കണം എന്ന ആഗ്രഹം…