index-mutual-funds-observing-graph

Sharing is caring!

നമ്മളെല്ലാവരും തന്നെ വ്യത്യസ്ത കഴിവുകളുള്ള വ്യക്തികളാണ്. നമ്മുടേതായ പ്രവർത്തന മേഖലകളിൽ നമുക്കുള്ള വൈദഗ്ധ്യം മറ്റു മേഖലകളിൽ നമുക്കുണ്ടാകണമെന്നില്ല. ഏതൊരു കാര്യം ചെയ്യുമ്പോഴും ആ മേഖലയിൽ പ്രാവീണ്യമുള്ളവരുടെ ഉപദേശത്തിനനുസരിച്ച് പ്രവർത്തിക്കുന്നത് ആ പ്രവൃത്തി ലക്ഷ്യത്തിലെത്തിക്കുവാൻ നമ്മെ തീർച്ചയായും സഹായിക്കും.

ജോലിയുമായി ബന്ധപ്പെട്ട സമ്മർദ്ദം, കുടുംബത്തിലെ ഉത്തരവാദിത്വങ്ങൾ എന്നിങ്ങനെ ജീവിതത്തിന്റെ ഭാഗമായ പല കാര്യങ്ങളുമായി തിരക്കിൽപ്പെട്ട് മുന്നോട്ടു പോകുന്നവരാണ് നമ്മളിൽ പലരും. ഇത്തരം സാഹചര്യങ്ങളിൽ നമുക്ക് അനുയോജ്യമായ നിക്ഷേപ മാർഗ്ഗം സ്വയം കണ്ടെത്തുവാനും കൈകാര്യം ചെയ്യുവാനും സമയം കണ്ടെത്തുക എന്നതും, അതിന് ആവശ്യമായ അറിവ് നേടുക എന്നതും പ്രയാസകരമായ കാര്യമാണ്.

എല്ലാ കാര്യങ്ങളും സ്വയം ചെയ്യണമെന്ന നിർബന്ധ ബുദ്ധിയുള്ളവർക്ക് പോലും സമയവും ജീവിത സാഹചര്യങ്ങളും മൂലം അതിനു സാധിച്ചു എന്ന് വരില്ല. നമ്മുടെ ഭാവി ജീവിതത്തിന്റെ അടിത്തറയായി മാറേണ്ട നിക്ഷേപം നടത്തുന്നതിനായി എടുത്തു ചാടിയുള്ള തീരുമാനങ്ങളെക്കാൾ ഉപരിയായി ആ മേഖലയിൽ പ്രൊഫഷണൽ അറിവുകളുള്ള വ്യക്തികളുടെ സഹായം തേടുന്നതാണ് ഏറ്റവും അഭികാമ്യമായ കാര്യം.

fund-managers-in-discussion

ചില അവസരങ്ങളിൽ ലക്ഷ്യത്തിലെത്തുവാൻ ചിലരുടെ ഉപദേശവും മേൽനോട്ടവും ഒഴിവാക്കാനാവുകയില്ല. മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിന്റെ കാര്യത്തിലും മേൽപ്പറഞ്ഞ കാര്യങ്ങൾ 100 ശതമാനം ബാധകമാണ്.

മ്യൂച്വൽ ഫണ്ടുകളിലെ ഫണ്ട് മാനേജ്മെന്റ്

നിക്ഷേപകരുടെ പക്കൽ നിന്നും ലഭ്യമാകുന്ന തുക ഓഹരികൾ, ബോണ്ടുകൾ തുടങ്ങി വ്യത്യസ്ത സ്വഭാവമുള്ള ആസ്തികളിലായാണ് മ്യൂച്വൽ ഫണ്ടുകളുടെ ഭാഗമായി നിക്ഷേപിക്കപ്പെടുന്നത്.

പ്രൊഫഷണൽ ഫണ്ട് മാനേജർമാർക്കാണ് മ്യൂച്വൽ ഫണ്ട് കൈകാര്യം ചെയ്യേണ്ടതിന്റെ പൂർണ്ണ ഉത്തരവാദിത്വം. അതിനാൽ തന്നെ മ്യൂച്വൽ ഫണ്ട് പോർട്ട്ഫോളിയോയുടെ ഭാഗമാക്കേണ്ടത് ഏതെല്ലാം നിക്ഷേപ മാർഗ്ഗങ്ങളാണെനും എത്ര തോതിലാണെന്നും നിശ്ചയിക്കേണ്ടത് ഫണ്ട് മാനേജർമാരാണ്. മ്യൂച്വൽ ഫണ്ടുകളുടെ ഭാഗമായ ആസ്തികൾ വിൽക്കുകയും വാങ്ങുകയും ചെയ്യേണ്ടതും ഫണ്ട് മാനേജർമാരാണ്.

ഫണ്ട് മാനേജ്മെന്റിന്റെ ഗുണങ്ങൾ എന്തെല്ലാം

പ്രൊഫഷണൽ മാനേജ്മെന്റ്

പരിചയസമ്പത്തുള്ള, പ്രൊഫഷണൽ യോഗ്യതയുള്ള ഫണ്ട് മാനേജർമാരായിരിക്കും നിങ്ങൾക്ക് വേണ്ടി മ്യൂച്വൽ ഫണ്ട് കൈകാര്യം ചെയ്യുന്നത്. വിപണിയുടെ വ്യത്യസ്ത സാഹചര്യങ്ങളെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കുവാനും വിലയിരുത്തുവാനും ഫണ്ട് മാനേജർമാർക്ക് സാധിക്കും. അങ്ങനെ അവരുടെ വൈദഗ്‌ധ്യം ഉപയോഗിച്ച് കൃത്യമായ സമയത്ത് ശരിയായ നിക്ഷേപ തീരുമാനങ്ങൾ കൈക്കൊള്ളുവാനും അതുവഴി നിക്ഷേപകർക്ക് കൂടുതൽ നേട്ടം നേടുവാനും സാധിക്കുന്നു.

വൈവിധ്യവൽക്കരണം

വിവിധ തരത്തിലുള്ള ആസ്തികൾ ഉൾപ്പെടുന്ന പോർട്ട്ഫോളിയോ സൃഷ്ടിച്ചുകൊണ്ട് ഫണ്ട് മാനേജർമാർ റിസ്ക് കുറയ്ക്കുവാൻ ശ്രമിക്കുന്നു. ഒരു പ്രത്യേക നിക്ഷേപ മാർഗ്ഗത്തെ മോശമായി ബാധിക്കുന്ന സാഹചര്യങ്ങൾ വിപണിയിൽ ഉണ്ടാകുമ്പോൾ ആവശ്യമുള്ള മാറ്റങ്ങൾ വരുത്തി നിക്ഷേപത്തെ ബാധിക്കാൻ ഇടയില്ലാത്ത രീതിയിൽ ഫണ്ട് കൈകാര്യം ചെയ്യപ്പെടുന്നു.

diversification-on-mutual-funds

വൈവിധ്യവത്ക്കരിക്കുന്നത്തിലൂടെ നിക്ഷേപത്തിൽ നിന്നും മികച്ച നേട്ടം ലഭിക്കാനുള്ള സാധ്യത വർദ്ധിക്കുന്നു. നിങ്ങൾ നിക്ഷേപിക്കുന്ന പണം മറ്റ് നിക്ഷേപകരുടെ നിക്ഷേപത്തിനൊപ്പം ചേർത്ത് മ്യൂച്വൽ ഫണ്ടുകളിൽ കൈകാര്യം ചെയ്യപ്പെടുന്നു. നിക്ഷേപവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പണം ഉപയോഗിച്ച് വ്യത്യസ്ത സ്വഭാവമുള്ള സെക്യൂരിറ്റികൾ കണ്ടെത്തി നിക്ഷേപിക്കുവാൻ ഫണ്ട് മാനേജർക്ക് അവസരം ലഭിക്കുന്നു.

സജീവമായ മേൽനോട്ടം

ഫണ്ടുകളുടെ ഭാഗമായ ആസ്തികളുടെ പ്രകടനം ഫണ്ട് മാനേജർമാർ സജീവമായി വിലയിരുത്തുന്നു. നിക്ഷേപകരായ വ്യക്തികൾ അവരുടെ സാധാരണ ജീവിതവുമായി മുന്നോട്ടു പോകുമ്പോൾ ഫണ്ട് മാനേജർമാർ സദാസമയവും ഫണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ മേൽനോട്ടം നടത്തുന്നു. വിപണിയിലെ സാഹചര്യങ്ങൾ പരമാവധി ഉപയോഗപ്പെടുത്തുവാനും, നിക്ഷേപത്തിൽ നിന്നും കഴിയാവുന്നത്ര നേട്ടം സൃഷ്ടിക്കുവാനും ഫണ്ട് മാനേജർമാർ സദാസമയം ശ്രമിച്ചുകൊണ്ടിരിക്കുന്നു.

നൽകുന്ന പണത്തിന് കാര്യക്ഷമമായ സേവനം നൽകുന്നു

വ്യത്യസ്ത സെക്യൂരിറ്റികളെ സംബന്ധിച്ചും വിപണിയിലെ സാഹചര്യങ്ങളെ സംബന്ധിച്ചും ആഴത്തിലുള്ള ഗവേഷണവും ശാസ്ത്രീയമായ വിലയിരുത്തലുകളും നടത്തി നമ്മുടെ പണം കൃത്യമായി നിക്ഷേപിക്കപ്പെടുന്നു. ഇവിടെ വളരെ കുറഞ്ഞ ചെലവിലാണ് നിക്ഷേപകർക്ക് വിദഗ്ധ സേവനം ലഭ്യമാകുന്നത്.

വ്യത്യസ്ത സ്വഭാവമുള്ള ആസ്തികളിൽ നിക്ഷേപിക്കുവാൻ അവസരം

six-golden-rules-to-become-rich

ഒരേ സമയം വ്യത്യസ്ത സ്വഭാവമുള്ള ആസ്തികളിലായി നിക്ഷേപിക്കാൻ മ്യൂച്വൽ ഫണ്ടുകൾ അവസരം നൽകുന്നു. എറ്റവും അനുയോജ്യമായ നിക്ഷേപ മാർഗ്ഗങ്ങൾ കണ്ടെത്തുവാനുള്ള വൈദഗ്ധ്യം ഫണ്ട് മാനേജർമാർക്കുണ്ട്. ഈ വൈദഗ്ധ്യം ഉപയോഗപ്പെടുത്തി കൂടുതൽ നേട്ടം നേടുവാൻ സഹായിക്കുന്ന ആസ്തികളിൽ പണം നിക്ഷേപിക്കപ്പെടുന്നു.

Are you looking for investments?

Kashly team can help you start your mutual fund investments with the right assistance. signup here

നിക്ഷേപം സൗകര്യപ്രദമാക്കി മാറ്റുന്നു

മ്യൂച്വൽ ഫണ്ടുകളിലൂടെ വ്യത്യസ്ത ആസ്തികളെ ഒരേ സമയം നിക്ഷേപിക്കാൻ സാധിക്കുന്നതിനാൽ തന്നെ ഇവ ഏറ്റവും സൗകര്യപ്രദമായ നിക്ഷേപ മാർഗ്ഗമായി കണക്കാക്കാം. നിക്ഷേപവുമായി ബന്ധപ്പെട്ട എല്ലാ പ്രധാനപ്പെട്ട തീരുമാനങ്ങളും ഫണ്ട് മാനേജർമാർ കൈക്കൊള്ളുന്നതിനാൽ ഏതൊരു സാധാരണക്കാരനും വിപണിയിൽ നിന്ന് ലഭ്യമാകുന്ന നേട്ടം നേടാവുന്നതാണ്.

നമ്മുടെ സാമ്പത്തിക ലക്ഷ്യങ്ങൾ നേടാനായി ഫണ്ട് മാനേജർമാരുടെ പരിചയസമ്പത്തും കഴിവും നമുക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. നാം ഒറ്റയ്ക്ക് കൈക്കൊള്ളുന്ന തീരുമാനങ്ങളേക്കാൾ മികച്ച തീരുമാനങ്ങളെടുക്കുവാൻ ഒരു കൂട്ടം വിദഗ്ധരുടെ സഹായത്തോടെ തീർച്ചയായും സാധിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

നിങ്ങൾക്കു യോജിച്ചത് ഏതു തരത്തിലുള്ള മ്യൂച്ചൽ ഫണ്ടുകളാണ്

വ്യക്തമായ സാമ്പത്തിക ലക്ഷ്യങ്ങൾ ഉണ്ടെങ്കിലും, ആ ലക്ഷ്യങ്ങൾ ഒരു നിശ്ചിത കാലയളവിനുള്ളിൽ കൈവരിക്കണം എന്ന ആഗ്രഹം…

ഡിവിഡന്റ് വരുമാനം നേടാം മ്യൂച്വൽ ഫണ്ടുകളിലൂടെ

ഡിവിഡന്റ് വരുമാനത്തിനുവേണ്ടി മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നത് സ്ഥിരവരുമാനം ആഗ്രഹിക്കുന്ന വ്യക്തികളെ സംബന്ധിച്ച് മികച്ച തീരുമാനമാണ്. നിക്ഷേപകരിൽ…

മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളിലെ പുതിയ ട്രെൻഡുകൾ

നിരന്തരം പരിണാമത്തിന് വിധേയമായി കൊണ്ടിരിക്കുന്ന സാമ്പത്തിക ലോകത്ത് തങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ നേടിയെടുക്കുവാൻ ഭൂരിഭാഗം വ്യക്തികളും…

മ്യൂച്വൽ ഫണ്ട് നിക്ഷേപവുമായി ബന്ധപ്പെട്ട ചെലവുകൾ

വൈവിധ്യവൽക്കരണം നിറഞ്ഞ ഒരു പോർട്ട്ഫോളിയോ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും പ്രിയപ്പെട്ട നിക്ഷേപ അവസരമാണ് മ്യൂച്വൽ ഫണ്ടുകൾ. …