earn-monthly-income

Sharing is caring!

നിക്ഷേപത്തിലെ വൈവിധ്യവൽക്കരണം, നിക്ഷേപം കൈകാര്യം ചെയ്യാനുള്ള പ്രൊഫഷണൽ സഹായം, വളരെ വേഗം പണമാക്കി മാറ്റുവാൻ കഴിയുന്നു, തുടങ്ങിയ കാര്യങ്ങൾ മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിലൂടെ നിക്ഷേപകന് ലഭിക്കുന്ന നേട്ടങ്ങളാണ്. എന്നാൽ മ്യൂച്വൽ ഫണ്ട് നിക്ഷേപത്തെ ഒരു സ്ഥിരവരുമാന സ്രോതസ്സായി പരിഗണിക്കാമോ എന്ന സംശയം പൊതുവായി നിലനിൽക്കുന്നതാണ്.

മാസം തോറും കൃത്യമായ വരുമാനം നേടുവാൻ മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളിലൂടെ സാധിക്കുമോ എന്ന ചോദ്യത്തിന്റെ ഉത്തരം സാധിക്കും എന്ന് തന്നെയാണ്. എല്ലാ മ്യൂച്വൽ ഫണ്ടുകളും ഒരേ സ്വഭാവമുള്ള ഫണ്ടുകൾ ആയിരിക്കില്ല. വ്യത്യസ്ത ലക്ഷ്യങ്ങളെ അടിസ്ഥാനപ്പെടുത്തി ചിട്ടപ്പെടുത്തിയ പല തരത്തിലുള്ള ഫണ്ടുകൾ വിപണിയിൽ ലഭ്യമാണ്. അവയിൽ ചിലത് തുടർച്ചയായി വരുമാനം നൽകുന്നതിനായി ചിട്ടപ്പെടുത്തിയിരിക്കുന്നവയാണ്.

മാസം തോറും വരുമാനം ലഭിക്കുവാൻ പരിഗണിക്കാവുന്ന മ്യൂച്വൽ ഫണ്ടുകൾ.

ഇക്വിറ്റി ഇൻകം ഫണ്ടുകൾ

സ്ഥിരമായി ഡിവിഡന്റ് നൽകുന്ന കമ്പനികളെയാണ് ഇക്വിറ്റി ഇൻകം ഫണ്ടുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അഥവാ തുടർച്ചയായി ഡിവിഡന്റ് നൽകുന്ന കമ്പനികൾക്കാണ് ഇവിടെ പ്രാധാന്യം നൽകുന്നത്. അങ്ങനെ ഡിവിഡന്റ് എന്ന നിലയ്ക്ക് തുടർച്ചയായി വരുമാനം ലഭിക്കുന്ന സ്രോതസ്സായി ഇക്വിറ്റി ഇൻകം ഫണ്ടുകളെ കണക്കാക്കാവുന്നതാണ്.

momentum-investment

ഡിവിഡന്റ് നൽകുന്നതിനോടൊപ്പം തന്നെ ഓഹരികളുടെ വില വർധനവിലൂടെയും നിക്ഷേപകർക്ക് ഇവിടെ നേട്ടം ലഭിക്കുന്നുണ്ട്. കാലാന്തരത്തിൽ ഇത്തരം ഫണ്ടുകളുടെ ഭാഗമായ ഓഹരികളുടെ മൂല്യത്തിൽ കാര്യമായ വർദ്ധനവ് ഉണ്ടായേക്കാം. അതിനാൽ തന്നെ സ്ഥിരതയുള്ള വരുമാനം ലഭിക്കുന്നതിനോടൊപ്പം ദീർഘകാല അടിസ്ഥാനത്തിൽ മൂലധന വളർച്ചയ്ക്കും ഇത്തരം ഫണ്ടുകൾ അവസരം നൽകുന്നു.

ഫിക്സഡ് ഇൻകം ഫണ്ടുകൾ

സ്ഥിര വരുമാനം നൽകുന്ന സെക്യൂരിറ്റികളിലാണ് ഫിക്സഡ് ഇൻകം ഫണ്ടുകളിൽ പണം നിക്ഷേപിക്കപ്പെടുന്നത്. ഗവൺമെന്റ് ബോണ്ടുകൾ, കോർപ്പറേറ്റ് ബോണ്ടുകൾ തുടങ്ങിയ സെക്യൂരിറ്റികളെയാണ് ഇവിടെ നിക്ഷേപത്തിനായി തിരഞ്ഞെടുക്കുന്നത്. ബോണ്ടുകളിൽ നിന്നും ലഭ്യമാകുന്ന പലിശ വരുമാനം എന്ന നിലയ്ക്ക് കൃത്യമായ വരുമാനം നൽകുവാൻ ഇത്തരം ഫണ്ടുകൾക്ക് സാധിക്കുന്നു.

ഇക്വിറ്റി ഇൻകം ഫണ്ടുകളുമായി താരതമ്യം ചെയ്യുമ്പോൾ ഫിക്സഡ് ഇൻകം ഫണ്ടുകൾക്ക് റിസ്ക് കുറവാണ്. വിപണിയിലെ സാഹചര്യങ്ങൾക്കനുസരിച്ച് ഓഹരികളുടെ വിലയിൽ ഏറ്റക്കുറച്ചിലുകൾ സംഭവിക്കുമ്പോൾ ഫിക്സഡ് ഇൻകം സെക്യൂരിറ്റികളിൽ അത്തരം വ്യതിയാനങ്ങൾ സംഭവിക്കുന്നില്ല. അതായത് ഇവിടെ തുടർച്ചയായ വരുമാനം ലഭിക്കുന്നുണ്ടെങ്കിലും ഓഹരികളിൽ നിക്ഷേപിക്കുന്നതിന്റെ റിസ്ക് ഒഴിവാക്കുവാനും നിക്ഷേപകന് അവസരം ലഭിക്കുന്നു.

ബാലൻസ്ഡ് ഫണ്ടുകൾ

ഓഹരികൾക്കൊപ്പം സ്ഥിരതയുള്ള വരുമാനം നൽകുന്ന സെക്യൂരിറ്റികളും ഉൾപ്പെടുത്തിയ ഫണ്ടുകളാണ് ബാലൻസ്ഡ് ഫണ്ടുകൾ. ഇത്തരം ഫണ്ടുകളിൽ ഓഹരികളുടെ ഡിവിഡന്റ് എന്ന നിലയ്ക്കും ബോണ്ടുകളിൽ നിന്ന് പലിശയിനത്തിലും ഒരുപോലെ സ്ഥിരതയാർന്ന വരുമാനം ലഭ്യമാകുന്നു.

balanced-funds

ഓഹരികളുടെയും, സ്ഥിരതയാർന്ന നേട്ടം നൽകുന്ന സെക്യൂരിറ്റികളുടെയും ഗുണഫലങ്ങൾ ഒരേസമയം നൽകുവാൻ ബാലൻസ്ഡ് ഫണ്ടുകൾക്ക് സാധിക്കുന്നുണ്ട്. ഓഹരികളിൽ നിന്ന് ഉയർന്ന നേട്ടം ലഭിക്കുവാനുള്ള സാഹചര്യം ഉണ്ടെങ്കിലും വിപണിയിലെ സാഹചര്യങ്ങൾക്ക് അനുസരിച്ചുള്ള റിസ്ക് അവിടെ നിലനിൽക്കുന്നുണ്ട്. ബോണ്ടുകളിൽ നിന്ന് ലഭ്യമാകുന്ന നേട്ടം താരതമ്യേന കുറവാണെങ്കിലും ഓഹരികളെ അപേക്ഷിച്ച് അവിടെ റിസ്ക് കുറവാണ്.

വ്യത്യസ്ത സ്വഭാവമുള്ള നിക്ഷേപ സാധ്യതകളെ ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ തന്നെ സ്ഥിരതയാർന്ന മികച്ച വരുമാനം ഉറപ്പു നൽകുവാൻ ബാലൻസ്ഡ് ഫണ്ടുകൾക്ക് സാധിക്കുന്നു. ബാലൻസ്ഡ് മ്യൂച്വൽ ഫണ്ടുകൾ സന്തുലിതമായ സ്ഥിര വരുമാന സ്രോതസ്സായി കണക്കാക്കാവുന്നതാണ്. അതിനാൽ തന്നെ നിക്ഷേപത്തിൽ വൈവിധ്യവൽക്കരണം നടത്തുവാൻ ആഗ്രഹിക്കുന്നവർക്കും നിക്ഷേപത്തിൽ റിസ്ക് കുറച്ചു കൊണ്ട് മികച്ച നേട്ടം നേടുവാൻ ആഗ്രഹിക്കുന്നവർക്കും ബാലൻസ്ഡ് ഫണ്ട് അനുയോജ്യമായ നിക്ഷേപ മാർഗ്ഗമാണ്.

Are you looking for investments?

Kashly team can help you start your mutual fund investments with the right assistance. signup here

സംഗ്രഹം

സ്ഥിര വരുമാനം നേടുവാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്ക് മ്യൂച്വൽ ഫണ്ടുകൾ തീർച്ചയായും പരിഗണിക്കാവുന്ന ഒരു സാധ്യത തന്നെയാണ്. നിക്ഷേപിക്കുന്നതിന് മുൻപ് നിങ്ങൾക്ക് അനുയോജ്യമായ മ്യൂച്വൽ ഫണ്ട് ഏതാണെന്നും, നിങ്ങൾക്ക് എത്രത്തോളം റിസ്ക് എടുക്കാൻ സാധിക്കുമെന്നും, നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളും, വിപണിയിലെ സാഹചര്യങ്ങളും, കണക്കിലെടുത്തു മാത്രം നിക്ഷേപിക്കുവാൻ തയ്യാറാവുക.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

മ്യൂച്വൽ ഫണ്ടുകൾ സുരക്ഷിതമായ നിക്ഷേപ മാർഗ്ഗമാണോ

നിക്ഷേപം നടത്തുന്നതിനെ കുറിച്ച് ആലോചിക്കുമ്പോൾ തന്നെ നാമ്മെല്ലാവരും ആശങ്കപ്പെടുന്നത് നിക്ഷേപത്തിന്റെ സുരക്ഷിതത്വത്തെ കുറിച്ചാണ്, പ്രത്യേകിച്ച് മ്യൂച്വൽ…

നീണ്ടകാലയളവിലേക്ക് ഡെറ്റ് ഫണ്ടുകളിൽ നിക്ഷേപിക്കുന്നത് ലാഭകരമാണോ

സ്ഥിരമായ വരുമാനം നൽകുന്ന സെക്യൂരിറ്റികളിൽ പണം നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ടുകളെയാണ് ഡെറ്റ് മ്യൂച്വൽ ഫണ്ടുകൾ എന്ന്…

അനുയോജ്യമായ മ്യൂച്വൽ ഫണ്ട്  അക്കൗണ്ട് എങ്ങനെ തിരഞ്ഞെടുക്കാം

ബാങ്കുകളിൽ പണം ഇടപാട് നടത്തുവാൻ വിവിധതരം അക്കൗണ്ടുകൾ ലഭ്യമായത് പോലെ മ്യൂച്വൽ ഫണ്ടുകളിൽ ഇടപാടുകൾ നടത്തുവാനും…

മ്യൂച്വൽ ഫണ്ടുകൾ വഴി സ്വർണ്ണത്തിൽ നിക്ഷേപിക്കാം

സ്വർണ്ണം വാങ്ങുക അല്ലെങ്കിൽ സ്വർണ്ണത്തിൽ നിക്ഷേപിക്കുക എന്നത് എല്ലാവർക്കും സുപരിചിതമായ കാര്യമാണെങ്കിലും മ്യൂച്വൽ ഫണ്ട് വഴി…