time-to-withdraw-mutual-funds

Sharing is caring!

ദീർഘകാല അടിസ്ഥാനത്തിൽ സമ്പത്ത് നേടുവാൻ ഏറ്റവും വിശ്വനീയമായ നിക്ഷേപ മാർഗ്ഗമാണ് മ്യൂച്വൽ ഫണ്ടുകൾ. എന്നാൽ ചില നിക്ഷേപകരാകട്ടെ മ്യൂച്വൽ ഫണ്ട് നിക്ഷേപത്തെ ശരിയായി മനസ്സിലാക്കാതെ വികാരപരമായ സമീപനത്തോടെയാണ് മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളുടെ ഭാഗമാകുന്നത്.

മ്യൂച്വൽ ഫണ്ട് നിക്ഷേപം എപ്പോൾ തുടങ്ങണം, നിക്ഷേപത്തിലൂടെ മികച്ച നേട്ടം എങ്ങനെ നേടാൻ സാധിക്കും, ഏതു മ്യൂച്വൽ ഫണ്ടുകളാണ് നിക്ഷേപത്തിനായി തിരഞ്ഞെടുക്കേണ്ടത് എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകുവാൻ ഈ രംഗത്തെ പ്രൊഫഷണലുകൾക്ക് സാധിക്കും. മേൽപ്പറഞ്ഞ ചോദ്യങ്ങൾ പോലെ തന്നെ പ്രധാനപ്പെട്ട മറ്റൊരു ചോദ്യമാണ് എപ്പോഴാണ് മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ പിൻവലിക്കുക എന്നത്.

മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ നിന്നും ഒരിക്കലും പിന്മാറാൻ പാടില്ലാത്ത ചില സാഹചര്യങ്ങൾ നമുക്ക് പരിശോധിക്കാം.

വിപണിയിലെ ചാഞ്ചാട്ടങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുക

വിപണിയിൽ ഹ്രസ്വ കാലയളവിൽ സംഭവിക്കുന്ന കയറ്റിറക്കങ്ങൾ മ്യൂച്വൽ ഫണ്ട്  നിക്ഷേപങ്ങളുടെ മൂല്യത്തിൽ ചെറിയ വ്യത്യാസങ്ങൾ കൊണ്ടു വന്നേക്കാം. വിപണിയിൽ സ്വാഭാവികമായി സംഭവിക്കാറുള്ള ഇത്തരം കയറ്റിറക്കങ്ങളിൽ ധൃതി പിടിച്ച് തെറ്റായ തീരുമാനങ്ങൾ എടുക്കുന്നത് ഒഴിവാക്കുവാൻ നിക്ഷേപകർ ശ്രമിക്കേണ്ടതുണ്ട്.

വിപണി ഭാവിയിൽ ശക്തി ആർജിക്കുമ്പോൾ  നമുക്ക് ലഭ്യമാകേണ്ട മികച്ച നേട്ടമായിരിക്കാം, വിപണിയിൽ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങളിൽ ആകുലപ്പെട്ട് നാം തെറ്റായ തീരുമാനങ്ങൾ എടുക്കുന്നതിലൂടെ നഷ്ടപ്പെടുന്നത്.

ദീർഘകാല അടിസ്ഥാനത്തിലുള്ള നിക്ഷേപ രീതി

മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിന്റെ കാര്യമെടുത്താൽ ദീർഘകാല അടിസ്ഥാനത്തിലുള്ള സാമ്പത്തിക ലക്ഷ്യങ്ങൾ മുന്നിൽക്കണ്ട് നിക്ഷേപിക്കുന്നതാണ് ഏറ്റവും മികച്ച നിക്ഷേപ രീതി. ചെറിയ കാലയളവിലുള്ള ഫണ്ടിന്റെ പ്രകടനം മാത്രം വിലയിരുത്തി ഇടയ്ക്കിടെ നിക്ഷേപം മാറ്റുന്നത് നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളെ മോശമായി ബാധിച്ചേക്കാം.

ഒരു വർഷം മുതൽ രണ്ടു വർഷം വരെയുള്ള കുറഞ്ഞ കാലയളവിലുള്ള ഫണ്ടിന്റെ മോശം പ്രകടനം മാത്രം വിലയിരുത്തി ധ്യതി പിടിച്ച് നിക്ഷേപം പിൻവലിക്കുന്നത് തെറ്റായ തീരുമാനമായി മാറിയേക്കാം. മ്യൂച്വൽ ഫണ്ടിന്റെ മൂല്യത്തിൽ തുടർച്ചയായി ഉണ്ടാകുന്ന കയറ്റിറക്കങ്ങൾ സാധാരണ ഗതിയിൽ നടക്കുന്ന കാര്യം തന്നെയാണ്. എല്ലാ വർഷവും വ്യത്യസ്ത ഫണ്ടുകളായിരിക്കാം വിപണിയിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നത്.

എല്ലാ വർഷത്തെയും മികച്ച പ്രകടനം നടത്തുന്ന ഫണ്ടുകളിൽ നിക്ഷേപിക്കാനായി നിങ്ങളുടെ നിക്ഷേപം മാറ്റിക്കൊണ്ടിരുന്നാൽ നിങ്ങൾ ശരാശരിയിൽ താഴെ നേട്ടം നേടുവാനുള്ള സാധ്യതയാണുള്ളത്. മികച്ച ട്രാക്ക്  റെക്കോർഡുള്ള ഫണ്ട് മാനേജറിന്റെ മേൽനോട്ടത്തിലുള്ള ഒരു മികച്ച മ്യൂച്വൽ ഫണ്ടിലാണ് നിങ്ങൾ നിക്ഷേപിച്ചിരിക്കുന്നതെങ്കിൽ അതിന്റെ ഗുണം നിങ്ങൾക്ക് ലഭ്യമാകുവാൻ ദീർഘമായ കാലയളവിലേക്ക്  നിക്ഷേപം തുടരുകയാണ് വേണ്ടത്.

മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന നിലവാരമുള്ള ഫണ്ട് തിരഞ്ഞെടുക്കുക

മികച്ച നേട്ടം നൽകുന്ന ചരിത്രമുള്ള നിലവാരമുള്ള മ്യൂച്വൽ ഫണ്ടിലാണ് നിങ്ങൾ നിക്ഷേപിച്ചിരിക്കുന്നതെങ്കിൽ ആ നിക്ഷേപം ഒരു ദീർഘമായ കാലയളവിലേക്ക് തുടരുന്നതാണ് ഒരു നല്ല നിക്ഷേപകൻ എന്ന നിലയിൽ നിങ്ങൾക്ക് കൈകൊള്ളാനാകുന്ന ഏറ്റവും നല്ല തീരുമാനം. കാര്യമായി ചിന്തിക്കാതെ ഒരു മ്യൂച്വൽ ഫണ്ടിൽ നിന്ന് പണം പിൻവലിച്ച് മറ്റൊരു ഫണ്ടിൽ നിക്ഷേപിക്കുന്നത്  റിസ്കുള്ള കാര്യമാണ്. കഴിഞ്ഞ കാലയളവിൽ മികച്ച നേട്ടം നൽകുവാൻ സാധിച്ച ഒരു ഫണ്ടിലാണ് നിങ്ങൾ നിക്ഷേപിച്ചിരിക്കുന്നതെങ്കിൽ ആ ഫണ്ടിൽ നിന്ന് ഭാവിയിൽ തരക്കേടില്ലാത്ത  നേട്ടം നേടുവാനുള്ള സാധ്യത കൂടുതലാണ്.

Are you looking for investments?

Kashly team can help you start your mutual fund investments with the right assistance. signup here

നിക്ഷേപത്തിലെ വൈവിധ്യവൽക്കരണം നിലനിർത്തുക

നിങ്ങളുടെ മൊത്തം നിക്ഷേപത്തിലെ വൈവിധ്യവൽക്കരണം നിലനിർത്തുവാൻ ശ്രമിക്കാതെ ഒരു പ്രത്യേക മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ നിന്നും നിങ്ങൾ പിന്മാറുന്നത് ഒരു തെറ്റായ തീരുമാനമായേക്കാം. വൈവിധ്യവൽക്കരണമുള്ള ഒരു പോർട്ട്ഫോളിയോ നിലനിർത്തുന്ന നിക്ഷേപകർക്ക് മാത്രമേ വിപണിയിലെ വ്യത്യസ്ത സാഹചര്യങ്ങളിൽ  നേട്ടം സ്വന്തമാക്കുവാൻ സാധിക്കുകയുള്ളൂ. അതിനാൽ തന്നെ നിങ്ങളുടെ തീരുമാനങ്ങളുടെ അനന്തരഫലങ്ങളെ കുറിച്ച് ചിന്തിച്ചതിനു ശേഷം മാത്രം നിക്ഷേപിക്കാനുള്ള തീരുമാനങ്ങൾ കൈക്കൊള്ളുക.

profitable assets

നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ സ്വാധീനിക്കാൻ ശക്തിയുള്ള നീണ്ട യാത്രയാണ് മ്യൂച്വൽ ഫണ്ടുകളിലെ നിക്ഷേപം. സാമ്പത്തികപരമായ പ്രശ്നങ്ങളില്ലാത്ത ഒരു ഭാവി ജീവിതം നയിക്കുന്നതിനായി അച്ചടക്കമുള്ള നിക്ഷേപ രീതി നിങ്ങളെ തീർച്ചയായും സഹായിക്കും. അതിനാൽ തന്നെ അവസരങ്ങൾ മനസ്സിലാക്കുവാനും അത് കൃത്യമായി ഉപയോഗപ്പെടുത്തുവാനും ശ്രമിക്കുക. 

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

മികച്ച നേട്ടം നേടുവാൻ മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ നിങ്ങളെ സഹായിക്കുമോ

മ്യൂച്വൽ ഫണ്ടുകളിലൂടെ മികച്ച സാമ്പത്തിക നേട്ടം കൈവരിക്കാനാകുമോ എന്ന് ചിന്തിക്കുന്ന പലരും നമുക്കിടയിലുണ്ട്. മ്യൂച്വൽ ഫണ്ടുകൾ…

മ്യൂച്വൽ ഫണ്ടുകൾ വഴി സ്വർണ്ണത്തിൽ നിക്ഷേപിക്കാം

സ്വർണ്ണം വാങ്ങുക അല്ലെങ്കിൽ സ്വർണ്ണത്തിൽ നിക്ഷേപിക്കുക എന്നത് എല്ലാവർക്കും സുപരിചിതമായ കാര്യമാണെങ്കിലും മ്യൂച്വൽ ഫണ്ട് വഴി…

മാസവരുമാനത്തിനായി ഹൈബ്രിഡ് മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാം

ധനനിക്ഷേപത്തിന് തയ്യാറാകുന്ന ഏതൊരു വ്യക്തിയേയും മോഹിപ്പിക്കുന്ന കാര്യമാണ് മാസ വരുമാനവും നിക്ഷേപ വളർച്ചയും ഒരുമിച്ചു ലഭിക്കുക…

മ്യൂച്വൽ ഫണ്ടുകൾ പിൻവലിക്കുവാനുള്ള ശരിയായ സമയം ഏതാണ്

സുസ്ഥിരമായ സാമ്പത്തിക വളർച്ചയ്ക്ക് സാധാരണക്കാരായ വ്യക്തികളെ പ്രാപ്തരാക്കുന്ന വാതായനമായി മ്യൂച്വൽ ഫണ്ടുകളെ കണക്കാക്കാവുന്നതാണ്. ലക്ഷക്കണക്കിന് വ്യക്തികൾക്ക്…