right-age-to-start-investment

Sharing is caring!

സാമ്പത്തികപരമായി ചിന്തിക്കുമ്പോൾ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാൻ തുടങ്ങേണ്ട ശരിയായ പ്രായം എന്നൊന്ന് ഇല്ല. സാധ്യമാകുന്നത്രയും നേരത്തെ നിക്ഷേപം ആരംഭിക്കുക എന്നതാണ് സാമ്പത്തികമായി ഏറ്റവും മികച്ച നടപടി.

നിക്ഷേപം ആരംഭിക്കുവാൻ അനുയോജ്യമായ പ്രായമെന്നത് വ്യത്യസ്ത ഘടകങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. നിക്ഷേപത്തിന്റെ വഴിയിലേക്ക് ചുവടുവെക്കേണ്ട ശരിയായ സമയം എന്നത് ഓരോ വ്യക്തികൾക്കും വ്യത്യസ്തമായിരിക്കും. എന്നിരുന്നാലും നിക്ഷേപം ആരംഭിക്കേണ്ട പ്രായവുമായി ബന്ധപ്പെട്ട് നാം പരിഗണിക്കേണ്ട ചില ഘടകങ്ങൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം.

സാമ്പത്തിക ലക്ഷ്യങ്ങൾ

നിക്ഷേപം നടത്തുന്നതിന് മുൻപ് നാം പരിഗണിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളിൽ ഒന്നാണ് നമ്മുടെ സാമ്പത്തിക ലക്ഷ്യങ്ങൾ. 

ഒരു വീട് സ്വന്തമാക്കുക, റിട്ടയർമെന്റ് ജീവിതത്തിനായുള്ള നീക്കിയിരിപ്പ്, തുടങ്ങിയ ദീർഘകാല അടിസ്ഥാനത്തിലുള്ള സാമ്പത്തിക ലക്ഷ്യങ്ങളാണ് നിങ്ങൾക്കുള്ളതെങ്കിൽ വളരെ ചെറിയ പ്രായത്തിൽ തന്നെ നിങ്ങൾ നിക്ഷേപം ആരംഭിക്കുവാൻ ശ്രമിക്കേണ്ടതാണ്. നിങ്ങൾ എത്ര കാലം നിക്ഷേപം തുടരുന്നുവോ അത്രയും കാലം നിങ്ങളുടെ നിക്ഷേപത്തിന് വളരുവാനുള്ള സമയമാണ് നിങ്ങൾ നൽകുന്നത്.

റിസ്ക് എടുക്കുവാനുള്ള ശേഷി

മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട് തീർച്ചയായും റിസ്ക് നിലനിൽക്കുന്നുണ്ട്. തന്റെ ഇരുപതുകളിലും മുപ്പതുകളിലും നിക്ഷേപം ആരംഭിക്കുന്ന ഒരു വ്യക്തിയെ സംബന്ധിച്ച് അദ്ദേഹത്തിന് റിസ്ക് എടുക്കുവാനുള്ള ശേഷി അധികമായിരിക്കും.

rising-market

വളരെ നേരത്തെ നിക്ഷേപം ആരംഭിക്കുന്ന വ്യക്തികൾക്ക് കൂടുതൽ റിസ്ക്കുള്ള എന്നാൽ വലിയ നേട്ടം നൽകുവാൻ ശേഷിയുള്ള മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാവുന്നതാണ്. വിപണിയിൽ ചെറിയ കാലയളവിൽ നടക്കുന്ന കയറ്റിറക്കങ്ങൾ പരിഗണിക്കാതെ നീണ്ട കാലയളവിലേയ്ക്ക് നിക്ഷേപം തുടരുവാൻ സാധിക്കുന്നവർ ഭാവിയിൽ മികച്ച നേട്ടം നേടുവാനുള്ള സാധ്യത കൂടുതലാണ്.

മ്യൂച്വൽ ഫണ്ടുകളിലെ കോമ്പൗണ്ടിംഗ്

നിങ്ങളുടെ ഇരുപതുകളിൽ തന്നെ നിങ്ങൾ നിക്ഷേപിക്കാൻ തുടങ്ങുമ്പോൾ നിങ്ങളുടെ കൈവശമുള്ള പണത്തിന് വളരുവാൻ കൂടുതൽ സമയം നൽകുകയാണ് നിങ്ങൾ ചെയ്യുന്നത്. നിക്ഷേപിക്കുന്നത് വളരെ ചെറിയ തുകയാണെങ്കിൽ പോലും നിക്ഷേപത്തിന് വളരുവാൻ സമയം ലഭിക്കുമ്പോൾ നിങ്ങളുടെ ആകെ നിക്ഷേപം ഒരു വലിയ തുകയായി മാറുന്നു. നിക്ഷേപത്തിൽ കോമ്പൗണ്ടിംഗ് സംഭവിക്കുവാൻ എത്രത്തോളം സമയം നൽകുന്നുവോ അത്രയുമധികം നേട്ടം നിങ്ങൾക്ക് ലഭ്യമാകുന്നു.

സ്ഥിരതയുള്ള വരുമാനം

മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുവാൻ ആരംഭിക്കുന്നതിനു മുൻപ് സ്ഥിരതയുള്ള ഒരു വരുമാനമാർഗ്ഗം നിങ്ങൾക്കുണ്ടായിരിക്കേണ്ടത് അനിവാര്യമാണ്. നിങ്ങളുടെ സാമ്പത്തിക സ്ഥിരത ഉറപ്പുവരുത്തുവാനായി, ജീവിതത്തിൽ പ്രതീക്ഷിക്കാതെ സംഭവിക്കുന്ന കാര്യങ്ങൾക്കാവശ്യമായി വരുന്ന തുക കണ്ടെത്തുവാൻ എമർജൻസി ഫണ്ട് തീർച്ചയായും കരുതിയിരിക്കണം.

നിക്ഷേപിക്കുവാനായി മ്യൂച്വൽ ഫണ്ടുകൾ തിരഞ്ഞെടുക്കുന്നതിന് മുന്നോടിയായി ദൃഢതയുള്ള ഒരു സാമ്പത്തിക അടിത്തറ സൃഷ്ടിക്കുകയാണ് വേണ്ടത്. മ്യൂച്വൽ ഫണ്ടിൽ നിക്ഷേപം നടത്തുമ്പോൾ ഒരു നിശ്ചിത കാലയളവിലേക്ക് ആ നിക്ഷേപം തുടരേണ്ടതായി വരുന്നു. അഞ്ചു വർഷമോ അതിലധികമോ കാലയളവിലേക്ക് നിക്ഷേപം തുടരുവാൻ സാധിക്കുന്നവർക്ക് മാത്രമേ മ്യൂച്വൽ ഫണ്ടുകളിൽ നിന്ന് ദീർഘകാല അടിസ്ഥാനത്തിൽ ലഭ്യമാകുന്ന മികച്ച നേട്ടം സ്വന്തമാക്കുവാൻ സാധിക്കുകയുള്ളൂ.

Are you looking for investments?

Kashly team can help you start your mutual fund investments with the right assistance. signup here

കടങ്ങൾ ഒഴിവാക്കുവാൻ ശ്രമിക്കുക

നിക്ഷേപം ആരംഭിക്കുവാനുള്ള തീരുമാനങ്ങൾ എടുക്കുന്നതിനു മുൻപ് നിങ്ങളുടെ നിലവിലുള്ള സാമ്പത്തിക സ്ഥിതി കൃത്യമായി വിലയിരുത്തേണ്ടതുണ്ട്. ക്രെഡിറ്റ് കാർഡുമായി ബന്ധപ്പെട്ട കടങ്ങൾ, പേഴ്സണൽ ലോണുകൾ തുടങ്ങി ഉയർന്ന പലിശ നൽകേണ്ടി വരുന്ന കടങ്ങൾ ഉള്ളവരാണ് നിങ്ങളെങ്കിൽ മ്യൂച്വൽ ഫണ്ട് നിക്ഷേപം ആരംഭിക്കുന്നതിനേക്കാൾ പ്രാധാന്യം ഇത്തരം കടങ്ങൾ ഒഴിവാക്കുന്നതിനാണ് നൽകേണ്ടത്.

മ്യൂച്വൽ ഫണ്ടിലൂടെ മണി മാനേജ്മെന്റ്

ഒരു വ്യക്തി തന്നെ യൗവ്വന കാലത്തിൽ തന്നെ നിക്ഷേപിക്കുവാനായി ഒരു നിശ്ചിത തുക മാറ്റി വയ്ക്കുകയാണെങ്കിൽ ആ വ്യക്തിക്ക് നല്ല സാമ്പത്തിക ശീലങ്ങളും, അച്ചടക്കവും കൈവരിക്കുവാൻ തീർച്ചയായും സാധിക്കും. കൃത്യമായി നിക്ഷേപം തുടരുന്നവർ അവരുടെ സാമ്പത്തിക കാര്യങ്ങൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നവരായിരിക്കും. അച്ചടക്കത്തോടെ പണം കൈകാര്യം ചെയ്യുക എന്നത് ജീവിതത്തിലുടനീളം ആവശ്യമായ സാമ്പത്തിക സുരക്ഷിതത്വത്തിലേക്ക് നിങ്ങളെ എത്തിക്കുന്ന ശീലമാണ്.

money-management-methods-clock-coins

മ്യൂച്വൽ ഫണ്ടിൽ നിക്ഷേപം ആരംഭിക്കുവാനുള്ള ശരിയായ പ്രായം എന്നത് തീർത്തും വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്. നിങ്ങൾ നിങ്ങളുടെ ഇരുപതുകളിലോ മുപ്പതുകളിലോ അതിനപ്പുറമോ നിക്ഷേപം ആരംഭിക്കുന്നു എന്നതിലുപരിയായി നിക്ഷേപിക്കുവാനായി ആദ്യ ചുവടുവെപ്പ് നടത്തുന്നു എന്നതിനാണ് പ്രാധാന്യം.

പ്രായത്തിനേക്കാൾ ഉപരിയായി നിങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുവാൻ നിങ്ങളെ പ്രാപ്തരാക്കുന്ന സാമ്പത്തികമായ തീരുമാനങ്ങൾ കൃത്യമായ സമയത്ത് എടുക്കുവാൻ നിങ്ങൾക്ക് സാധിക്കണം.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിലൂടെ മാസം തോറും വരുമാനം നേടുന്നത് എങ്ങനെയാണ്

നിക്ഷേപത്തിലെ വൈവിധ്യവൽക്കരണം, നിക്ഷേപം കൈകാര്യം ചെയ്യാനുള്ള പ്രൊഫഷണൽ സഹായം, വളരെ വേഗം പണമാക്കി മാറ്റുവാൻ കഴിയുന്നു,…

മ്യൂച്വൽ ഫണ്ടുകൾ പിൻവലിക്കുവാനുള്ള ശരിയായ സമയം ഏതാണ്

സുസ്ഥിരമായ സാമ്പത്തിക വളർച്ചയ്ക്ക് സാധാരണക്കാരായ വ്യക്തികളെ പ്രാപ്തരാക്കുന്ന വാതായനമായി മ്യൂച്വൽ ഫണ്ടുകളെ കണക്കാക്കാവുന്നതാണ്. ലക്ഷക്കണക്കിന് വ്യക്തികൾക്ക്…

മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ എപ്പോൾ പിൻവലിക്കണം

നിക്ഷേപം നടത്തുവാൻ അനുയോജ്യമായ മ്യൂച്വൽ ഫണ്ട് വിപണിയിൽ നിന്നും തിരഞ്ഞെടുക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.…

മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിലെ ലിക്വിഡിറ്റി റിസ്ക് കൈകാര്യം ചെയ്യേണ്ടത് എങ്ങനെയാണ്

മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്ന വ്യക്തികൾ എല്ലാം തന്നെ ഏറ്റവും പ്രാധാന്യം നൽകേണ്ട കാര്യങ്ങളിൽ ഒന്നാണ് ലിക്വിഡിറ്റി…