dividend

Sharing is caring!

ഇന്നത്തെ ലോകത്ത് നിക്ഷേപകർ തേടുന്നത് സ്ഥിരതയും വളർച്ചയും ഒരുപോലെ നൽകുന്ന നിക്ഷേപ മാർഗ്ഗങ്ങളേയാണ്. അതുകൊണ്ടു തന്നെ ഡിവിഡന്റ് മ്യൂച്വൽ ഫണ്ടുകളെ സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള പാതയായി നിക്ഷേപകർ കണക്കാക്കുന്നു. ഡിവിഡന്റ് മ്യൂച്വൽ ഫണ്ട് എന്താണെന്നും ഇത്തരം ഫണ്ടുകളുടെ പ്രത്യേകതകൾ എന്തെല്ലാമാണെന്നും വിശദമായി പരിശോധിക്കാം.

ചില കമ്പനികൾ തങ്ങളുടെ പ്രവർത്തന ലാഭത്തിന്റെ ഒരു നിശ്ചിത ശതമാനം ഓഹരി ഉടമകൾക്ക് ഡിവിഡന്റായി നൽകുന്നു. ഡിവിഡന്റ് നൽകുന്ന ഓഹരികളെ കേന്ദ്രീകരിച്ചുകൊണ്ട് സൃഷ്ടിക്കപ്പെട്ടിരിക്കുന്ന മ്യൂച്വൽ ഫണ്ടുകളാണ് ഡിവിഡന്റ് മ്യൂച്വൽ ഫണ്ടുകൾ. മൂലധന വളർച്ച ലഭ്യമാകുന്നതിനോടൊപ്പം തന്നെ ഡിവിഡന്റ് എന്ന നിലയിൽ സ്ഥിരതയുള്ള വരുമാനവും ഇത്തരം ഫണ്ടുകൾ നിക്ഷേപകർക്ക് നൽകുന്നു.

ഡിവിഡന്റ് മ്യൂച്വൽ ഫണ്ടുകളുടെ ഗുണങ്ങൾ എന്തെല്ലാം

തുടർച്ചയായ വരുമാനം

ഡിവിഡന്റ് മ്യൂച്വൽ ഫണ്ടുകളിൽ നിന്നും ഡിവിഡന്റായി തുടർച്ചയായി വരുമാനം ലഭിക്കുന്നതാണ്. സ്ഥിരതയുള്ള വരുമാനം ആഗ്രഹിക്കുന്നവർക്ക് ഇത്തരം മ്യൂച്വൽ ഫണ്ടുകൾ പരിഗണിക്കാവുന്ന നിക്ഷേപ മാർഗ്ഗമാണ്.

മൂലധന വളർച്ചയ്ക്കുള്ള ഉയർന്ന സാധ്യത

ഡിവിഡന്റ് മ്യൂച്വൽ ഫണ്ടിന്റെ പ്രാഥമിക ലക്ഷ്യം വരുമാനം സൃഷ്ടിക്കുക എന്നതാണ്. ഡിവിഡന്റ് നൽകുന്ന പല കമ്പനികളും മികച്ച രീതിയിൽ വളർച്ച നേടുവാൻ ശേഷിയുള്ളവയാണ്. അതിനാൽ തന്നെ ഡിവിഡന്റ് വരുമാനത്തോടൊപ്പം മ്യൂച്വൽ ഫണ്ടിന്റെ ഭാഗമായ ആസ്തികളുടെ വളർച്ചയിലൂടെയും നിക്ഷേപകർക്ക് മികച്ച നേട്ടം ലഭിക്കുന്നു.

വൈവിധ്യവൽക്കരണം

ഡിവിഡന്റ് നൽകുന്ന ഓഹരികളെ ഉൾപ്പെടുത്തി വൈവിധ്യമാർന്ന ഒരു പോർട്ട്ഫോളിയോ നിക്ഷേപകർക്ക് സൃഷ്ടിച്ചെടുക്കാവുന്നതാണ്. വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ ഓഹരികൾ നമ്മുടെ നിക്ഷേപത്തിന്റെ ഭാഗമാകുമ്പോൾ അവിടെ റിസ്ക് ലഘൂകരിക്കുവാൻ സാധിക്കുന്നു.

ഒരു പ്രത്യേക മേഖലയുടേയോ ഓഹരിയുടേയോ മോശം പ്രകടനം മൂലം നമ്മുടെ നിക്ഷേപത്തിന്റെ മൂല്യം ഇടിയുന്നത് തടയുവാൻ വൈവിധ്യവൽക്കരണം സഹായിക്കുന്നു. സന്തുലിതമായ ഒരു നിക്ഷേപ രീതിയാണ് വൈവിധ്യവൽക്കരണത്തിലൂടെ നാം പിന്തുടരുന്നത്.

പ്രൊഫഷണൽ മാനേജ്‌മെന്റ്

person-walking-looking-his-phone-successful-businessman

പ്രൊഫഷണലുകളായ മാനേജർമാരാണ് ഡിവിഡന്റ് മ്യൂച്വൽ ഫണ്ടുകൾ കൈകാര്യം ചെയ്യുന്നത്. മികച്ച നിലവാരമുള്ള ഡിവിഡന്റ് നൽകുന്ന ഓഹരികൾ കണ്ടെത്തുവാനുള്ള വൈദഗ്ധ്യം ഫണ്ട് മാനേജർമാർക്കുണ്ട്. ഫണ്ട് മാനേജർമാരുടെ അറിവും പ്രവർത്തന പരിചയവും നിക്ഷേപവുമായി ബന്ധപ്പെട്ട മികച്ച തീരുമാനങ്ങൾ എടുക്കുവാൻ അവരെ പ്രാപ്തരാക്കുന്നു.

പുനർനിക്ഷേപം നടത്തുവാനുള്ള അവസരം

ഡിവിഡന്റ് മ്യൂച്വൽ ഫണ്ടുകളിൽ ഡിവിഡന്റായി ലഭിക്കുന്ന തുക പുനർനിക്ഷേപം നടത്തുവാനുള്ള അവസരമുണ്ട്. ഇവിടെ ഡിവിഡന്റായി ലഭിക്കുന്ന തുക ഉപയോഗിച്ച് ആ കമ്പനിയുടെ തന്നെ ഓഹരികൾ സ്വന്തമാക്കുവാൻ സാധിക്കുന്നു. ഈ രീതി നിങ്ങളുടെ നിക്ഷേപം കോമ്പൗണ്ട് ചെയ്യാൻ സഹായിക്കുന്നു. ഇതിലൂടെ നിക്ഷേപത്തിന് വളർച്ച ലഭിക്കുന്നതിനോടൊപ്പം തന്നെ അധിക നേട്ടം നേടുവാനും സാധിക്കുന്നു.

ഡിവിഡന്റ് മ്യൂച്വൽ ഫണ്ടുകളുടെ ദോഷങ്ങൾ എന്തെല്ലാം

എക്സ്പെൻസ് റേഷ്യോ

മ്യൂച്വൽ ഫണ്ടിൽ നിക്ഷേപം നടത്തുന്നതിന് നിക്ഷേപകർ ഫീസ് നൽകേണ്ടതായിട്ടുണ്ട്. മ്യൂച്വൽ ഫണ്ടുകൾ കൈകാര്യം ചെയ്യുന്നതിനുള്ള ചെലവുകളെയാണ് എക്സ്പെൻസ് റേഷ്യോ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

ചില ഫണ്ടുകൾ വളരെ ന്യായമായ പണം മാത്രം ഈടാക്കുമ്പോൾ ചിലതാകട്ടെ ഉയർന്ന തുകയാണ് ഫീസിനത്തിൽ ഈടാക്കുന്നത്. മ്യൂച്വൽ ഫണ്ടുകൾ കൈകാര്യം ചെയ്യുവാൻ ഉയർന്ന തുക നൽകേണ്ടി വരുന്നത് നിക്ഷേപകരുടെ നേട്ടത്തെ ബാധിക്കുന്ന കാര്യമാണ്.

നിക്ഷേപിക്കാനുള്ള തീരുമാനമെടുക്കുന്നതിനു മുൻപ് ഫണ്ടുകളുടെ എക്സ്പെൻസ് റേഷ്യോ തീർച്ചയായും പരിഗണിക്കേണ്ട കാര്യമാണ്. എക്സ്പെൻസ് റേഷ്യോ കൂടി കണക്കാക്കിയതിനു ശേഷം മാത്രമേ മ്യൂച്വൽ ഫണ്ടുകളുടെ ആകെയുള്ള പ്രകടനം വിലയിരുത്തുവാൻ സാധിക്കുകയുള്ളൂ. ഇത്തരം അറിവുകളാണ് മികച്ച നിക്ഷേപ പദ്ധതികൾ ആവിഷ്കരിക്കുവാൻ നിക്ഷേപകരെ പ്രാപ്തരാക്കുന്നത്.

മാർക്കറ്റ് റിസ്ക്

ഓഹരികളിൽ നേരിട്ടുള്ള നിക്ഷേപത്തിൽ എന്നപോലെ ഡിവിഡന്റ് മ്യൂച്വൽ ഫണ്ടുകളുടെ നിക്ഷേപത്തിലും മാർക്കറ്റ് റിസ്ക് അഥവാ വിപണിയുമായി ബന്ധപ്പെട്ട റിസ്ക് നിലനിൽക്കുന്നു. വിപണിയുമായി ബന്ധപ്പെട്ട് ഓഹരിയുടെ മൂല്യത്തിൽ ഇടിവ് ഉണ്ടാകുമ്പോൾ ആ ഓഹരിയിൽ നിന്നും ലഭ്യമാകുന്ന ഡിവിഡന്റിനേയും അത് ബാധിച്ചേക്കാം.

ഡിവിഡന്റ് കുറയ്ക്കുന്നത് അല്ലെങ്കിൽ നിർത്തലാക്കുന്നത്

സാമ്പത്തിക സ്ഥിതി മോശമാകുമ്പോൾ കമ്പനികൾ ഡിവിഡന്റ് കുറയ്ക്കുകയോ നിർത്തലാക്കുകയോ ചെയ്യുവാൻ സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങൾ മ്യൂച്വൽ ഫണ്ടിൽ നിന്നുള്ള നിങ്ങളുടെ നേട്ടത്തിൽ കാര്യമായ കുറവുണ്ടാക്കും.

ഡിവിഡന്റുമായി ബന്ധപ്പെട്ട നയങ്ങൾ

reading-credit-report

മ്യൂച്വൽ ഫണ്ടിന്റെ ഭാഗമായ കമ്പനികളുടെ ഡിവിഡന്റുമായി ബന്ധപ്പെട്ട നയങ്ങൾ മ്യൂച്വൽ ഫണ്ടിന്റെ പ്രകടനത്തെ സ്വാധീനിക്കുന്ന കാര്യമാണ്. ഒരു കമ്പനി ഡിവിഡന്റ് നിർത്തലാക്കുകയോ കുറയ്ക്കുകയോ ചെയ്താൽ ഫണ്ടിന്റെ പ്രകടനത്തെ അത് മോശമായി ബാധിക്കും.

Are you looking for investments?

Kashly team can help you start your mutual fund investments with the right assistance. signup here

ഡിവിഡന്റ് മ്യൂച്വൽ ഫണ്ട് സ്ഥിരതയുള്ള വരുമാനം നൽകുന്നതിനോടൊപ്പം തന്നെ മികച്ച നേട്ടം നൽകുവാൻ ശേഷിയുള്ള നിക്ഷേപ മാർഗ്ഗമാണ്. നിക്ഷേപത്തിൽ നിന്നും തുടർച്ചയായി വരുമാനം ആഗ്രഹിക്കുന്ന നിക്ഷേപകർക്ക് യോജിച്ച നിക്ഷേപ മാർഗ്ഗമാണിത്. എല്ലാ നിക്ഷേപ പദ്ധതികളെ പോലെ ഇവിടെയും റിസ്ക് നിലനിൽക്കുന്നുണ്ട്. അതിനാൽ തന്നെ നിക്ഷേപിക്കുന്നതിനു മുൻപ് ഫണ്ടിന്റെ പ്രകടനം, ഡിവിഡന്റ്, എക്സ്പെൻസ് റേഷ്യോ എന്നിവ പരിഗണിച്ചതിനു ശേഷം മാത്രം നിക്ഷേപിക്കാൻ തയ്യാറാകുക.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളിലെ പുതിയ ട്രെൻഡുകൾ

നിരന്തരം പരിണാമത്തിന് വിധേയമായി കൊണ്ടിരിക്കുന്ന സാമ്പത്തിക ലോകത്ത് തങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ നേടിയെടുക്കുവാൻ ഭൂരിഭാഗം വ്യക്തികളും…

മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ നിന്നുള്ള നേട്ടവും എക്സ്പെൻസ് റേഷ്യോയും തമ്മിലുള്ള ബന്ധം എന്താണ്

വ്യത്യസ്ത തരത്തിലുള്ള ആസ്തികളിൽ ഒരേ സമയം നിക്ഷേപിച്ചുകൊണ്ട് വൈവിധ്യമാർന്ന ഒരു പോർട്ട്ഫോളിയോ സ്വന്തമാക്കുവാൻ ആഗ്രഹിക്കുന്നവർക്ക് താല്പര്യമുള്ള…

മ്യൂച്വൽ ഫണ്ടുകൾ സുരക്ഷിതമായ നിക്ഷേപ മാർഗ്ഗമാണോ

നിക്ഷേപം നടത്തുന്നതിനെ കുറിച്ച് ആലോചിക്കുമ്പോൾ തന്നെ നാമ്മെല്ലാവരും ആശങ്കപ്പെടുന്നത് നിക്ഷേപത്തിന്റെ സുരക്ഷിതത്വത്തെ കുറിച്ചാണ്, പ്രത്യേകിച്ച് മ്യൂച്വൽ…

മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിലെ ലിക്വിഡിറ്റി റിസ്ക് കൈകാര്യം ചെയ്യേണ്ടത് എങ്ങനെയാണ്

മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്ന വ്യക്തികൾ എല്ലാം തന്നെ ഏറ്റവും പ്രാധാന്യം നൽകേണ്ട കാര്യങ്ങളിൽ ഒന്നാണ് ലിക്വിഡിറ്റി…