amount-to-be-invested-in-mutual-funds

Sharing is caring!

ഒരു ദിവസം ഒരു ചിത്രകാരൻ തനിക്ക് കഴിയുന്നത്ര മനോഹരമായ ഒരു ചിത്രം വരയ്ക്കണം എന്നാഗ്രഹിച്ചു. അതിനായി മികച്ച ക്യാൻവാസിന്റേയും ചിത്രകൂട്ടുകളുടേയും സഹായത്തോടെ തന്റെ വൈദഗ്ധ്യത്തിന്റെ പരമാവധി ഉപയോഗപ്പെടുത്തി ഒരു സർഗ്ഗാത്മകമായ ചിത്രരചന അദ്ദേഹം ആരംഭിച്ചു.

അർപ്പണ ബോധത്തോടു കൂടി മണിക്കൂറുകൾ അർപ്പിച്ചുകൊണ്ടുള്ള ചിത്രരചനക്ക് ഒടുവിൽ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ചിത്രം സൃഷ്ടിക്കപ്പെടുകയുണ്ടായി. ഇതുപോലെ തന്നെ മനസ്സാന്നിധ്യത്തോടെ പ്രവർത്തിച്ച് ഒരു വ്യക്തിക്ക് സാധ്യമായ ഏറ്റവും മികച്ച നേട്ടം നേടിയെടുക്കുക എന്നതാണ് മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിലൂടെ ഓരോ വ്യക്തിയും ലക്ഷ്യം വെക്കേണ്ടത്.

ഒരു ചിത്രകാരൻ വളരെ ശ്രദ്ധാപൂർവ്വം തനിക്ക് അനുയോജ്യമായ ക്യാൻവാസും ചായക്കൂട്ടുകളും തിരഞ്ഞെടുക്കുന്നത് പോലെയാണ് ഒരു നിക്ഷേപകൻ തന്റെ സാമ്പത്തിക ലക്ഷ്യങ്ങൾ പ്രാവർത്തികമാക്കുവാനായി മ്യൂച്വൽ ഫണ്ടുകൾ തിരഞ്ഞെടുക്കേണ്ടത്. ഏറ്റവും അനുയോജ്യമായ മ്യൂച്വൽ ഫണ്ട് തിരഞ്ഞെടുത്തതിന് ശേഷം നമുക്ക് മുന്നിലേക്ക് കടന്നുവരുന്ന മറ്റൊരു പ്രധാനപ്പെട്ട ചോദ്യമാണ് ഈ മ്യൂച്വൽ ഫണ്ടിൽ എത്രത്തോളം തുകയാണ് നിക്ഷേപിക്കേണ്ടത് എന്നത്.

money-saving

മേൽപ്പറഞ്ഞ ചോദ്യത്തിന് ഒറ്റവാക്കിൽ ഉത്തരം പറയുക എന്നത് അസാധ്യമാണ്. പലവിധ ഘടകങ്ങളെ ആശ്രയിച്ചു മാത്രമേ ഒരു വ്യക്തി എത്രത്തോളം തുകയാണ് മ്യൂച്വൽ ഫണ്ടുകളിലൂടെ നിക്ഷേപിക്കേണ്ടത് എന്നതിന് ഉത്തരം കണ്ടെത്താൻ സാധിക്കുകയുള്ളൂ. മ്യൂച്വൽ ഫണ്ടുകളിൽ എത്രത്തോളം തുക നിക്ഷേപിക്കണം എന്ന ചോദ്യവുമായി ബന്ധപ്പെട്ട ചില ഘടകങ്ങൾ പരിശോധിക്കാം.

സാമ്പത്തിക ലക്ഷ്യങ്ങൾ

മ്യൂച്വൽ ഫണ്ട് നിക്ഷേപവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കുമ്പോൾ നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ പ്രഥമ പരിഗണന അർഹിക്കുന്ന ഘടകമാണ്.

റിട്ടയർമെന്റ് ജീവിതത്തിനായി ഒരു തുക കണ്ടെത്തുക, ഒരു വീട് സ്വന്തമാക്കുക തുടങ്ങി ദീർഘകാല അടിസ്ഥാനത്തിലുള്ള സാമ്പത്തിക ലക്ഷ്യങ്ങളാണ് നിങ്ങൾക്കുള്ളതെങ്കിൽ അവ നടപ്പിലാക്കുവാനായി തീർച്ചയായും നിങ്ങൾ വലിയൊരു തുക തന്നെ കണ്ടെത്തേണ്ടതായി വരും. ഇത്തരം ദീർഘമായ കാലയളവ് ആവശ്യമായി വരുന്ന ലക്ഷ്യങ്ങൾ നിറവേറ്റുവാനായി ദീർഘകാല അടിസ്ഥാനത്തിലുള്ള നിക്ഷേപങ്ങളെ ആശ്രയിക്കുമ്പോൾ നിങ്ങളുടെ നിക്ഷേപത്തിന് വളരുവാൻ കൂടുതൽ സമയം ലഭിക്കുന്നു. ചിട്ടയോട് കൂടി ചെറിയ തുക തുടർച്ചയായി നിക്ഷേപിക്കുന്നത് ഭാവിയിലെ വലിയ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുവാൻ നിങ്ങളെ സഹായിക്കും.

be-ready-to-take-challenges

ഉദാഹരണത്തിന് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെൻറ് പ്ലാൻ അഥവാ എസ് ഐ പിയായി 12 ശതമാനം നേട്ടം പ്രതീക്ഷിച്ചു കൊണ്ട് 10,000 രൂപ വീതം എല്ലാ മാസവും 20 വർഷത്തേക്ക് നിക്ഷേപിക്കുകയാണെങ്കിൽ നിക്ഷേപ കാലയളവിന് ശേഷം നിങ്ങൾക്ക് ലഭിക്കുന്ന തുക 99,91,479 രൂപയാണ്.

കുടുംബവുമായി ഒരു അവധിക്കാലം, ഒരു വാഹനം എന്നിങ്ങനെ ചെറിയ കാലയളവിൽ നടപ്പിലാക്കേണ്ട ഒരു ലക്ഷ്യമാണ് നിങ്ങൾക്കുള്ളതെങ്കിൽ ഷോർട്ട് ടേം ഫണ്ടുകളിലെ നിക്ഷേപം തിരഞ്ഞെടുക്കുന്നതാണ് നല്ലത്.

റിസ്ക് എടുക്കുവാനുള്ള ശേഷി

മ്യൂച്വൽ ഫണ്ടുകളിൽ എത്രത്തോളം നിക്ഷേപം നടത്തണമെന്ന് ചിന്തിക്കുന്നതിനു മുമ്പ് തനിക്ക് എത്രത്തോളം റിസ്ക് എടുക്കുവാനുള്ള ശേഷിയുണ്ടെന്ന് സ്വയം വിലയിരുത്തേണ്ടതുണ്ട്.

നിങ്ങളുടെ സാമ്പത്തിക സാഹചര്യം നിങ്ങളെ തീരെ റിസ്ക് എടുക്കുവാൻ അനുവദിക്കുന്നില്ലെങ്കിൽ താരതമ്യേന കുറച്ച് തുക മാത്രം മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുവാൻ ശ്രമിക്കുക. എന്തെന്നാൽ ചെറിയ കാലയളവിൽ മ്യൂച്വൽ ഫണ്ടുകളിൽ നിന്നും പ്രതീക്ഷിക്കുന്ന പോലെ നേട്ടം ലഭിക്കണമെന്നില്ല. എന്നാൽ സാമ്പത്തിക ശേഷിയുള്ള വ്യക്തികളെ സംബന്ധിച്ച് കൂടുതൽ നേട്ടത്തിനായി കൂടുതൽ റിസ്ക്കുള്ള നിക്ഷേപ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിൽ തെറ്റില്ല.

നിക്ഷേപം നടത്തുന്ന കാലയളവ്

20 വർഷമോ അതിലധികമോ ഉള്ള വലിയ കാലയളവിലേക്ക് നിക്ഷേപം തുടരുന്ന വ്യക്തികളെ സംബന്ധിച്ച് വളരെ വലിയ തുകയായിരിക്കും അവർക്ക് മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിലൂടെ നേടാനാവുക. നിങ്ങൾ നിക്ഷേപം തുടരുന്ന കാലയളവ് വർദ്ധിക്കുന്നതിനുസരിച്ച് നിങ്ങൾക്ക് കോമ്പൗണ്ടിംഗിന്റെ ഗുണഫലം ലഭിച്ചു കൊണ്ടിരിക്കും.

ചെറിയ കാലയളവിലേക്കാണ് നിങ്ങൾ നിക്ഷേപം നടത്താൻ ഉദ്ദേശിക്കുന്നതെങ്കിൽ വളരെ ശ്രദ്ധിച്ചു മാത്രം മ്യൂച്വൽ ഫണ്ടിൽ വലിയ തുക നിക്ഷേപിക്കുവാൻ തയ്യാറാക്കുക. ഇതിലൂടെ വിപണിയിൽ ഇടിവ് സംഭവിക്കുകയാണെങ്കിൽ നിക്ഷേപകർക്ക് സംഭവിക്കുന്ന നഷ്ടത്തിന്റെ ആഘാതം കുറയ്ക്കുവാൻ സാധിക്കും.

സാമ്പത്തിക സാഹചര്യം

സ്ഥിരതയുള്ള വരുമാന സ്രോതസ്സുള്ളവരാണ് നിങ്ങളെങ്കിൽ മ്യൂച്വൽ ഫണ്ടുകളിൽ നിങ്ങളുടെ വരുമാനത്തിന്റെ നല്ലൊരു ശതമാനം തുക നിക്ഷേപിക്കുന്നതിൽ തെറ്റില്ല. അതായത് മാസംതോറുമുള്ള നിങ്ങളുടെ ഒഴിവാക്കാനാകാത്ത ചെലവുകൾക്ക് ശേഷം ബാക്കിയുള്ള തുകയാണ് നിങ്ങൾ നിക്ഷേപിക്കേണ്ടത്.

നേരെ മറിച്ച് വളരെ ചെറിയ വരുമാനം ഉള്ളവരോ കടബാധ്യതയുള്ളവരോ ആണ് നിങ്ങളെങ്കിൽ വളരെ ചെറിയ തുക മാത്രം നിക്ഷേപിക്കുവാൻ ശ്രമിക്കുക.

നിങ്ങൾക്ക് വരുമാനമായി ലഭിക്കുന്ന പണം ചെലവഴിക്കുമ്പോൾ ചില കാര്യങ്ങൾക്ക് മുൻഗണന നൽകണം. ഉദാഹരണത്തിന് ഉയർന്ന പലിശ നിരക്ക് ചുമത്തപ്പെടുന്ന ക്രെഡിറ്റ് കാർഡ് ബില്ല് അടക്കുന്നതിനാണ് നിക്ഷേപം നടത്തുന്നതിനേക്കാൾ പ്രാധാന്യം നൽകേണ്ടത്. സ്ഥിരതയുള്ള സാമ്പത്തിക സാഹചര്യം കൈവരിച്ചതിനുശേഷം മാത്രം കൂടുതൽ തുക നിക്ഷേപിക്കാനായി ശ്രമിക്കുക.

Are you looking for investments?

Kashly team can help you start your mutual fund investments with the right assistance. signup here

നിങ്ങളുടെ സാമ്പത്തിക സ്വപ്നങ്ങൾ നേടുന്നതിൽ നിങ്ങളെ സഹായിച്ചേക്കാവുന്ന മികച്ച സാമ്പത്തിക ഉപകരണമാണ് മ്യൂച്വൽ ഫണ്ടുകൾ. ബുദ്ധിപരമായ തീരുമാനങ്ങളിലൂടെയും ഉത്തരവാദിത്വപൂർവ്വം റിസ്ക് എടുക്കുന്നതിലൂടെയും നിങ്ങൾക്ക് നേട്ടം കൊയ്യാനാകും. ഉറച്ച തീരുമാനങ്ങൾ എടുക്കുന്നവരെയാണ് ഭാഗ്യം തുണയ്ക്കുക എന്നത് മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിന്റെ കാര്യത്തിലും സത്യമാണ്. ശോഭനമായ ഭാവിക്കായി ആത്മവിശ്വാസത്തോടെ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുവാൻ തയ്യാറാവുക.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിലൂടെ സമ്പത്ത് സൃഷ്ടിക്കുന്നത് എങ്ങനെയാണ്

സമ്പന്നനും, അതിശക്തനുമായ മിഡാസ് എന്നൊരു രാജാവ് തനിക്ക് ഇനിയും ഏറെ സമ്പത്ത് സ്വന്തമാക്കണമെന്ന് ആഗ്രഹിച്ചിരുന്നു. താൻ…

മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിലൂടെ മാസം തോറും വരുമാനം നേടുന്നത് എങ്ങനെയാണ്

നിക്ഷേപത്തിലെ വൈവിധ്യവൽക്കരണം, നിക്ഷേപം കൈകാര്യം ചെയ്യാനുള്ള പ്രൊഫഷണൽ സഹായം, വളരെ വേഗം പണമാക്കി മാറ്റുവാൻ കഴിയുന്നു,…

മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ പിൻവലിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മ്യൂച്വൽ ഫണ്ടിൽ നീണ്ട കാലയളവിൽ നിക്ഷേപം നടത്തി മികച്ച നേട്ടം നേടുന്ന വ്യക്തികൾ ആയിരുന്നാൽ പോലും…

എസ് ഐ പി  ആയി നിക്ഷേപിക്കുവാനുള്ള വ്യത്യസ്ത രീതികൾ പരിചയപ്പെടാം

മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്ന നല്ലൊരു ശതമാനം വ്യക്തികൾക്കും എസ് ഐ പി, എസ് ടി പി,…