mutual-fund-investments

Sharing is caring!

മ്യൂച്വൽ ഫണ്ടുകളിലൂടെ മികച്ച സാമ്പത്തിക നേട്ടം കൈവരിക്കാനാകുമോ എന്ന് ചിന്തിക്കുന്ന പലരും നമുക്കിടയിലുണ്ട്. മ്യൂച്വൽ ഫണ്ടുകൾ എല്ലായിപ്പോഴും സാമ്പത്തിക പുരോഗതിയിലേക്കുള്ള പാത നിക്ഷേപകർക്കായി തുറന്നിടുന്നുണ്ട്.

വളരെ ചെറിയ വരുമാനമുള്ള വ്യക്തികൾക്ക് പോലും ആത്മാർത്ഥമായി ശ്രമിക്കുകയാണെങ്കിൽ മ്യൂച്വൽ ഫണ്ടുകളിലൂടെ മികച്ച നേട്ടം നേടുവാൻ സാധിക്കുന്നതാണ്. അതിനായി മ്യൂച്വൽ ഫണ്ട് നിക്ഷേപം നടത്തുന്നതിന് മുൻപ് തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട വസ്തുതകൾ പരിശോധിക്കാം.

മ്യൂച്വൽ ഫണ്ടുകളിലൂടെ മികച്ച നേട്ടം നേടുന്നത് എങ്ങനെയാണ്

വൈവിധ്യവൽക്കരണം

നിക്ഷേപത്തിന്റെ റിസ്ക് കുറയ്ക്കുവാൻ സഹായിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്നാണ് വൈവിധ്യവൽക്കരണം.

വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി നിക്ഷേപ തുക ബോണ്ടുകൾ, ഡിബഞ്ചറുകൾ ഓഹരികൾ, സ്വർണ്ണം തുടങ്ങി വ്യത്യസ്ത നിക്ഷേപ മാർഗ്ഗങ്ങളിലായി നിക്ഷേപിക്കപ്പെടുന്നു. നിക്ഷേപകർക്ക് കൈക്കൊള്ളാനാകുന്ന റിസ്കിന് അനുപാതമായി വ്യത്യസ്ത ആസ്തികളിൽ നിക്ഷേപിക്കപ്പെടുന്ന തുകയുടെ തോത് വ്യത്യാസപ്പെട്ടിരിക്കും.

വൈവിധ്യവൽക്കരണത്തിലൂടെ നിക്ഷേപങ്ങൾ കൂടുതൽ സുരക്ഷിതമാകുന്നതിനോടൊപ്പം തന്നെ കൂടുതൽ വളർച്ചയ്ക്കുള്ള അവസരവും നിക്ഷേപകർക്ക് ലഭിക്കുന്നു.

വ്യത്യസ്ത ആസ്തികളിലായി പണം നിക്ഷേപിക്കപ്പെട്ടതിനാൽ തന്നെ ഒരു മേഖലയെ ബാധിക്കുന്ന ഇടിവ് നിക്ഷേപത്തെ ആകെ ബാധിക്കണമെന്നില്ല. ചില മേഖലകൾ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുമ്പോൾ നിക്ഷേപത്തിൽ നിന്നും തെറ്റില്ലാത്ത നേട്ടം നേടുവാൻ നിക്ഷേപകർക്ക് സാധിക്കുന്നു. ഇവിടെ റിസ്കിന്റെ തോത് ലഘൂകരിക്കപ്പെടുകയാണ് ചെയ്യുന്നത്.

സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ ( എസ് ഐ പി )

മ്യൂച്വൽ ഫണ്ട് നിക്ഷേപം നടത്തുവാനുള്ള ഏറ്റവും പ്രായോഗികമായ രീതിയാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ അഥവാ എസ് ഐ പി.

ഒരു നിശ്ചിത തുക ഒരു മാസം, മാസത്തിൽ രണ്ട് തവണ, എന്നിങ്ങനെ തുടർച്ചയായ ഇടവേളകളിൽ വിപണിയിലെ സാഹചര്യങ്ങൾ പരിഗണിക്കാതെ നിക്ഷേപിക്കുന്ന രീതിയെയാണ് എസ് ഐ പി എന്ന് പറയുന്നത്.

ഒരു നിശ്ചിത തുക സ്ഥിരമായി നിക്ഷേപിക്കുക വഴി മ്യൂച്വൽ ഫണ്ട് യൂണിറ്റുകളുടെ വില കുറവായിരിക്കുമ്പോൾ കൂടുതൽ യൂണിറ്റുകൾ സ്വന്തമാക്കാനും വില ഉയരുമ്പോൾ താരതമ്യേന കുറച്ചു യൂണിറ്റുകൾ സ്വന്തമാക്കുവാനും സാധിക്കുന്നു. അച്ചടക്കത്തോടെ ഈ നിക്ഷേപരീതി പിന്തുടർന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ മികച്ച നേട്ടം നേടുവാനുള്ള സാധ്യത ഏറെയാണ്.

തുടർച്ചയായ നിരീക്ഷണം

മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുക എന്നത് നിങ്ങളുടെ ജീവിതത്തിൽ ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവരാൻ സഹായിക്കുന്ന സ്മാർട്ടായ തീരുമാനമാണ്. എന്നാൽ നിങ്ങളുടെ മ്യൂച്വൽ ഫണ്ട് നിക്ഷേപത്തെ കൃത്യമായി നിരീക്ഷിക്കേണ്ടതും തുടർച്ചയായി വിലയിരുത്തേണ്ടതും വളരെ പ്രധാനപ്പെട്ട കാര്യമാണ്.

നിങ്ങളുടെ നിക്ഷേപത്തിന്റെ പ്രകടനത്തെക്കുറിച്ച് ശരിയായ അറിവുണ്ടെങ്കിൽ മാത്രമേ നിക്ഷേപവുമായി ബന്ധപ്പെട്ട് മികച്ച തീരുമാനങ്ങൾ കൈക്കൊള്ളുവാൻ നിങ്ങൾക്ക് സാധിക്കുകയുള്ളൂ.

നിങ്ങൾ നിക്ഷേപിച്ച മ്യൂച്വൽ ഫണ്ട് തുടർച്ചയായി മോശം പ്രകടനമാണ് കാഴ്ച്ചവയ്ക്കുന്നതെങ്കിൽ കൂടുതൽ നേട്ടം നേടുവാനായി മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്ന മറ്റ് ഫണ്ടുകൾ കണ്ടെത്തുന്നതാണ് അഭികാമ്യം.

ദീർഘകാലാടിസ്ഥാനത്തിലുള്ള സമീപനം

നീണ്ട കാലയളവിൽ സ്വത്ത് സംമ്പാദനത്തിന് സഹായിക്കുന്ന ഏറ്റവും മികച്ച സാമ്പത്തിക ഉപകരണമാണ് മ്യൂച്വൽ ഫണ്ടുകൾ. വിപണിയിൽ സാധാരണയായി സംഭവിക്കാറുള്ള കയറ്റിറക്കങ്ങളിൽ ആകുലപ്പെട്ടുകൊണ്ട് ധൃതിപിടിച്ച് തീരുമാനങ്ങൾ എടുക്കാതെ ദീർഘകാലാടിസ്ഥാനത്തിലുള്ള കാഴ്ച്ചപ്പാടോടുകൂടി നിക്ഷേപം നടത്തുവാനാണ് നാം ശ്രമിക്കേണ്ടത്.

നമ്മുടെ നിക്ഷേപ ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് അതിനനുസൃതമായ നിക്ഷേപ പദ്ധതികളിൽ ഭാഗമായിരിക്കേണ്ടത് അനിവാര്യമാണ്. നിക്ഷേപം തുടരുന്ന കാലയളവിന്റേയും കോംമ്പൗണ്ടിംഗിന്റേയും മാന്ത്രികതയാൽ നിങ്ങളുടെ നിക്ഷേപത്തിന് കൂടുതൽ വളർച്ച കൈവരിക്കുവാൻ സാധിക്കും.

market-condition-buy-hold

മ്യൂച്വൽ ഫണ്ട് നിക്ഷേപം നടത്തുക എന്നത് സാമ്പത്തികമായ നേട്ടം ലഭിക്കുന്ന ഉദ്യമം തന്നെയാണ്. നിക്ഷേപകർ എന്ന നിലയ്ക്ക് നാം തീർച്ചയായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമുണ്ട്, നിക്ഷേപിക്കുക എന്നത് സ്വത്ത് സംമ്പാദനത്തെ മാത്രം കേന്ദ്രീകരിച്ചിരിക്കുന്ന കാര്യമല്ല മറിച്ച് നിക്ഷേപത്തിലൂടെ നമുക്ക് സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുവാനും, സ്വപ്നങ്ങൾ സാക്ഷാത്കരിക്കുവാനും, സുരക്ഷിതമായ ഒരു ഭാവി ജീവിതം ഉറപ്പുവരുത്തുവാനും സാധിക്കുന്നു.

Are you looking for investments?

Kashly team can help you start your mutual fund investments with the right assistance. signup here

ക്ഷമയും, സ്ഥിരോത്സാഹവും, യുക്തിയുമുള്ള വ്യക്തികൾക്ക് സാമ്പത്തിക വിജയത്തിലേക്കുള്ള പാതയിലൂടെ സഞ്ചരിക്കുവാൻ തീർച്ചയായും സാധിക്കും. അതിനാൽ ഇന്നു തന്നെ നിക്ഷേപിക്കാൻ ആരംഭിക്കുക. നിങ്ങളുടെ പണം നിങ്ങൾക്കായി പ്രവർത്തിക്കട്ടെ.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ എപ്പോൾ പിൻവലിക്കണം

നിക്ഷേപം നടത്തുവാൻ അനുയോജ്യമായ മ്യൂച്വൽ ഫണ്ട് വിപണിയിൽ നിന്നും തിരഞ്ഞെടുക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.…

മ്യൂച്വൽ ഫണ്ട് നിക്ഷേപവുമായി ബന്ധപ്പെട്ട ചെലവുകൾ

വൈവിധ്യവൽക്കരണം നിറഞ്ഞ ഒരു പോർട്ട്ഫോളിയോ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും പ്രിയപ്പെട്ട നിക്ഷേപ അവസരമാണ് മ്യൂച്വൽ ഫണ്ടുകൾ. …

മ്യൂച്വൽ ഫണ്ട് : സമ്പത്ത് നേടുവാനുള്ള രഹസ്യ മന്ത്രം

സമ്പത്ത് വളർത്തുവാൻ നമ്മെ സഹായിക്കുന്ന നിക്ഷേപമാർഗങ്ങളിൽ ഒന്നാണ് മ്യൂച്വൽ ഫണ്ടുകൾ. ആരെയും മോഹിപ്പിക്കുന്ന നിക്ഷേപങ്ങളുടെ ലോകത്തിലേക്ക്…

മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ പിൻവലിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മ്യൂച്വൽ ഫണ്ടിൽ നീണ്ട കാലയളവിൽ നിക്ഷേപം നടത്തി മികച്ച നേട്ടം നേടുന്ന വ്യക്തികൾ ആയിരുന്നാൽ പോലും…