man-sitting-with-currency

Sharing is caring!

സമ്പത്ത് വളർത്തുവാൻ നമ്മെ സഹായിക്കുന്ന നിക്ഷേപമാർഗങ്ങളിൽ ഒന്നാണ് മ്യൂച്വൽ ഫണ്ടുകൾ. ആരെയും മോഹിപ്പിക്കുന്ന നിക്ഷേപങ്ങളുടെ ലോകത്തിലേക്ക് കടന്നു ചെല്ലുന്നതിന് മുൻപ് ചില അടിസ്ഥാനപരമായ അറിവുകൾ നേടേണ്ടത് അനിവാര്യമാണ്.

ഒരു ഗ്രാമത്തിൽ ഒരു ദരിദ്രനായ മീൻപിടുത്തക്കാരൻ താമസിച്ചിരുന്നു. എങ്ങനെയെങ്കിലും ധനികനായി മാറുക എന്ന ലക്ഷ്യം മുൻനിർത്തി അദ്ദേഹം വളരെ കഠിനമായി അധ്വാനിച്ചിരുന്നു. ഒരു ദിവസം അതിരാവിലെ സൂര്യോദയത്തിനു മുൻപ് അദ്ദേഹം നദിയുടെ കരയിലേക്ക് ചെല്ലുകയുണ്ടായി.

നദിയുടെ കരയിലൂടെ നടക്കുമ്പോൾ അദ്ദേഹത്തിന് തൻ്റെ പാദത്തിന്റെ അടിയിൽ കട്ടിയുള്ള ഒരു വസ്തു ഉള്ളതായി തോന്നി. തൻ്റെ പാദത്തിന് താഴെയുള്ളത് ഒരു ചാക്ക് നിറയെ കല്ലാണെന്ന് തിരിച്ചറിഞ്ഞ മീൻപിടുത്തക്കാരൻ അവ ഓരോന്നായി നദിയിലേക്ക് എറിയുവാൻ തുടങ്ങി.

fishing-in-river-banks

സൂര്യോദയത്തിനു ശേഷം നദിക്കരയിൽ ആകെ വെളിച്ചം വീണപ്പോൾ അദ്ദേഹത്തിൻ്റെ കൈവശം ഒരു കല്ലു മാത്രമേ അവശേഷിക്കുന്നുണ്ടായിരുന്നുള്ളൂ. സൂര്യോദയത്തിന്റെ വെളിച്ചത്തിൽ തൻ്റെ കൈവശമുള്ള കല്ല് കണ്ട അദ്ദേഹം ഞെട്ടുകയുണ്ടായി. താൻ ഇത്രയും നേരം നദിയിലേക്ക് അലസമായി വലിച്ചെറിഞ്ഞത് രത്ന കല്ലുകളാണെന്ന കാര്യം അദ്ദേഹം അപ്പോഴാണ് തിരിച്ചറിഞ്ഞത്.

മേൽപ്പറഞ്ഞ കഥയിൽ സംഭവിച്ചത് പോലെയുള്ള കാര്യങ്ങൾ നിങ്ങളുടെ ജീവിതത്തിലും നടന്നേക്കാം. നിങ്ങളുടെ പക്കൽ ആവശ്യമുള്ള വിഭവങ്ങൾ ഉണ്ടെങ്കിൽ പോലും അവയുടെ മൂല്യം കൃത്യമായി തിരിച്ചറിയാതെ അവ ബുദ്ധിപൂർവ്വം ഉപയോഗപ്പെടുത്തുവാൻ സാധിച്ചില്ലെങ്കിൽ നിങ്ങളുടെ സ്വപ്നങ്ങൾ സ്വപ്നങ്ങളായി തുടരുക തന്നെ ചെയ്യും. അതിനാൽ തന്നെ നിങ്ങളുടെ സ്വപ്നങ്ങളിലേക്ക് എത്തിച്ചേരുവാൻ നിങ്ങൾ തിരഞ്ഞെടുക്കുന്ന വഴി വളരെ പ്രധാനപ്പെട്ടതാണ്.

മ്യൂച്വൽ ഫണ്ടിൽ നിക്ഷേപം നടത്തുന്നതിന് മുൻപ് നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

ലക്ഷ്യങ്ങൾ കൈവരിക്കുവാൻ ആവശ്യമുള്ള സമയം

താൻ സാമ്പത്തികമായ പുരോഗതിയിലേക്ക് എത്തി എന്നത് പല വ്യക്തികളും നിശ്ചയിക്കുന്നത് വ്യത്യസ്ത ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. എല്ലാ വ്യക്തികളുടേയും സ്വപ്നങ്ങളും ലക്ഷ്യങ്ങളും വ്യത്യസ്തമായിരിക്കും. വിവാഹം, അവധിക്കാല യാത്ര തുടങ്ങി ഹ്രസ്വകാല അടിസ്ഥാനത്തിലുള്ള ലക്ഷ്യങ്ങൾ, കുറച്ചുകൂടി സമയം ആവശ്യമായി വരുന്ന ഒരു വാഹനം സ്വന്തമാക്കുന്നത് പോലെയുള്ള ലക്ഷ്യങ്ങൾ, ദീർഘകാല അടിസ്ഥാനത്തിലുള്ള റിട്ടയർമെൻ്റ്, കുട്ടികളുടെ വിദ്യാഭ്യാസം മുതലായ കാര്യങ്ങൾ എന്നിങ്ങനെ സാമ്പത്തിക ലക്ഷ്യങ്ങളെ കാലാവധിയുടെ അടിസ്ഥാനത്തിൽ വ്യത്യസ്തമായി നോക്കികാണേണ്ടതുണ്ട്.

time-for-growing-money

നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുവാൻ ആവശ്യമായ സമയക്രമത്തെ അടിസ്ഥാനപ്പെടുത്തി വേണം നിങ്ങൾ നിക്ഷേപിക്കുവാനായി ഏത് മ്യൂച്വൽ ഫണ്ടുകളാണ് തിരഞ്ഞെടുക്കേണ്ടത് എന്ന് തീരുമാനിക്കുവാൻ. ദീർഘകാല അടിസ്ഥാനത്തിലുള്ള സാമ്പത്തിക ലക്ഷ്യങ്ങൾക്ക് അനുയോജ്യമായ മാർഗം ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ ആയിരിക്കാം. ചെറിയ കാലയളവ് ആവശ്യമായി വരുന്ന ലക്ഷ്യങ്ങൾക്ക് അനുയോജ്യമായത് ഡെറ്റ് മ്യൂച്വൽ ഫണ്ടുകൾ ആയിരിക്കും. നിക്ഷേപിക്കുവാനായി ഏറ്റവും മികച്ച മ്യൂച്വൽ ഫണ്ടുകൾ കണ്ടെത്തണമെങ്കിൽ നിങ്ങളുടെ ലക്ഷ്യങ്ങൾക്ക് ആവശ്യമുള്ള സമയമാണ് ആദ്യം തിരിച്ചറിയേണ്ടത്.

റിസ്ക് എടുക്കുവാനുള്ള ശേഷി

വ്യക്തികൾ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നത് വ്യത്യസ്ത മനോഭാവത്തോടുകൂടിയാണ്. ചിലർ വളരെ യാഥാസ്ഥിതികമായി ചിന്തിക്കുന്നവരാണ്, അത്തരക്കാർ തീരെ റിസ്ക് എടുക്കുവാൻ താല്പര്യപ്പെടാത്തവരും തങ്ങളുടെ നിക്ഷേപത്തിന്റെ സുരക്ഷിതത്വത്തിന് മാത്രം പ്രാധാന്യം നൽകുന്നവരുമാണ്. ഒരു നിശ്ചിത ശതമാനം വരെ റിസ്ക് മുന്നിൽ കണ്ടുകൊണ്ട് നിക്ഷേപിക്കുവാൻ തയ്യാറാകുന്നവരാണ് മറ്റൊരു വിഭാഗം.

വലിയ റിസ്ക് എടുക്കുവാൻ തയ്യാറാകുന്നവർ വളരെ ഉയർന്ന നേട്ടം തങ്ങളുടെ നിക്ഷേപങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നവരാണ്. മറിച്ച് തീരെ റിസ്ക് എടുക്കാതെ നിക്ഷേപം നടത്തുവാൻ ആഗ്രഹിക്കുന്നവർക്ക് ലഭ്യമായ നേട്ടത്തിലും അതിനനുസൃതമായി കുറവുണ്ടായേക്കാം.

എക്സ്പെൻസ് റേഷ്യോ

ഒരു നിക്ഷേപകൻ എന്ന നിലയ്ക്ക് നിങ്ങളുടെ പണം കൈകാര്യം ചെയ്യുന്ന മ്യൂച്വൽ ഫണ്ട് കമ്പനിക്ക് നിങ്ങൾ ഫീസ് നൽകേണ്ടതായിട്ടുണ്ട്. ഈ ഫീസ് ശതമാന കണക്കിൽ സൂചിപ്പിക്കുന്നതിനെയാണ് എക്സ്പെൻസ് റേഷ്യോ എന്നത്കൊണ്ട് ഉദ്ദേശിക്കുന്നത്. നിങ്ങൾ നിക്ഷേപിച്ച മ്യൂച്വൽ ഫണ്ടിന്റെ പ്രകടനം എന്തുതന്നെ ആയാലും മുൻകൂട്ടി നിശ്ചയിച്ച ഈ ഫീസ് നൽകുവാൻ നിങ്ങൾ ബാധ്യസ്ഥനാണ്.

അതിനാൽ തന്നെ ശ്രദ്ധാപൂർവ്വം നിക്ഷേപിക്കുവാനുള്ള ഫണ്ട് തിരഞ്ഞെടുക്കുക. മികച്ച നേട്ടം നൽകാനാകുന്ന കുറഞ്ഞ എക്സ്പെൻസ് റേഷ്യോയുള്ള മ്യൂച്വൽ ഫണ്ടുകൾ കണ്ടെത്തി നിക്ഷേപിക്കാൻ ശ്രമിക്കുക.

സമ്പദ് വ്യവസ്ഥയിൽ നിലനിൽക്കുന്ന പണപ്പെരുപ്പം

പണപ്പെരുപ്പം അല്ലെങ്കിൽ സമ്പദ് വ്യവസ്ഥയിൽ നിലനിൽക്കുന്ന വിലക്കയറ്റം നിങ്ങളുടെ നിക്ഷേപങ്ങളിൽ നിന്നുള്ള നേട്ടത്തെ മോശമായി സ്വാധീനിക്കുന്ന ഘടകങ്ങളിൽ ഒന്നാണ്. ഒരു സമ്പദ് വ്യവസ്ഥയിൽ പണപ്പെരുപ്പം നിലവിലുണ്ടെങ്കിൽ അവിടെ എല്ലാ ആവശ്യ സാധനങ്ങളുടെയും വിലയിൽ വർദ്ധനവ് ഉണ്ടാവുകയും പ്രായോഗിക തലത്തിൽ നിക്ഷേപത്തിൽ നിന്നുള്ള നേട്ടത്തിൽ കുറവുണ്ടാകുകയും ചെയ്യുന്നു.

liquidity-mutual-fund-investment

അപ്രതീക്ഷിതമായി സമ്പദ് വ്യവസ്ഥയിൽ ഉണ്ടാകുന്ന അനിയന്ത്രിതമായ വിലക്കയറ്റം എല്ലാ പദ്ധതികളേയും നിക്ഷേപകരുടെ സ്വപ്നങ്ങളേയും ഇല്ലാതാക്കുന്നു. പണപ്പെരുപത്തെ തരണം ചെയ്യാനുള്ള മികച്ച നടപടികളിൽ ഒന്ന് നീണ്ട കാലയളവിലേക്ക് ഒരു മികച്ച മ്യൂച്വൽ ഫണ്ടിൽ നിക്ഷേപം തുടരുക എന്നതാണ്.

Are you looking for investments?

Kashly team can help you start your mutual fund investments with the right assistance. signup here

മ്യൂച്വൽ ഫണ്ടിൽ നിന്നുള്ള നിങ്ങളുടെ നേട്ടത്തെ ഫണ്ട് മാനേജറുടെ വൈദഗ്ധ്യവും മ്യൂച്വൽ ഫണ്ട് കമ്പനിയുടെ വിശ്വാസ്യതയും കാര്യമായി തന്നെ സ്വാധീനിക്കും. അതിനാൽ തന്നെ കാര്യമായ പഠനങ്ങൾക്കും വിലയിരുത്തലുകൾക്ക് ശേഷവും മാത്രം നിക്ഷേപിക്കാനുള്ള മ്യൂച്വൽ ഫണ്ടുകൾ തിരഞ്ഞെടുക്കുക.

മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുക വഴി തീർച്ചയായും സമ്പത്ത് നേടുവാൻ സാധിക്കും. എന്നാൽ നിങ്ങൾ നിക്ഷേപിക്കുന്ന പണം കൃത്യമായി കൈകാര്യം ചെയ്യപ്പെട്ടില്ലെങ്കിൽ വലിയ നഷ്ടം ഉണ്ടാകുവാനുള്ള സാധ്യതയ ഏറെയാണ്. തുടക്കത്തിൽ സൂചിപ്പിച്ച കഥയിലെന്ന പോലെ കൈവശമുള്ള രത്ന കല്ലുകൾ വലിച്ചെറിയാതിരിക്കുവാനാണ് ഓരോ നിക്ഷേപകനും ശ്രമിക്കേണ്ടത്

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

മ്യൂച്വൽ ഫണ്ടുകൾ സുരക്ഷിതമായ നിക്ഷേപ മാർഗ്ഗമാണോ

നിക്ഷേപം നടത്തുന്നതിനെ കുറിച്ച് ആലോചിക്കുമ്പോൾ തന്നെ നാമ്മെല്ലാവരും ആശങ്കപ്പെടുന്നത് നിക്ഷേപത്തിന്റെ സുരക്ഷിതത്വത്തെ കുറിച്ചാണ്, പ്രത്യേകിച്ച് മ്യൂച്വൽ…

മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കേണ്ടത് എങ്ങനെയാണ്

സാധാരണക്കാരായ വ്യക്തികൾക്ക് സാമ്പത്തികമായ ഉയർച്ചയും സുരക്ഷിതത്വവും കൈവരിക്കുവാനുള്ള സഹായഹസ്തമായി മ്യൂച്വൽ ഫണ്ടുകളെ കണക്കാക്കാവുന്നതാണ്. സാമ്പത്തിക സുരക്ഷിതത്വമുള്ള…

മ്യൂച്വൽ ഫണ്ട് നിക്ഷേപത്തെക്കുറിച്ച് തുടക്കക്കാരായ നിക്ഷേപകർ അറിഞ്ഞിരിക്കേണ്ട 5 വസ്തുതകൾ

നിങ്ങളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യങ്ങളാക്കി മാറ്റുവാൻ വഴിയൊരുക്കുന്ന നിക്ഷേപമാർഗമാണ് മ്യൂച്വൽ ഫണ്ടുകൾ. നിങ്ങളുടെ അഭിലാഷങ്ങളെ എത്തിപ്പിടിക്കാനുള്ള മാന്ത്രികത…

മികച്ച  മ്യൂച്വൽ ഫണ്ടുകൾ എങ്ങനെ കണ്ടെത്താം

മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാൻ തീരുമാനിക്കുന്ന ഏതൊരു വ്യക്തിയുടെയും മനസ്സിൽ ആദ്യമായി ഉയർന്നു വരുന്ന ചോദ്യമാണ് എങ്ങനെ…