risk-free-investment

Sharing is caring!

സാമ്പത്തിക ലക്ഷ്യങ്ങൾ നേടുവാൻ ധാരാളം വ്യക്തികളെ സഹായിക്കുന്ന ഏറ്റവും ജനകീയമായ നിക്ഷേപ മാർഗമാണ് മ്യൂച്വൽ ഫണ്ടുകൾ. നിക്ഷേപവുമായി ബന്ധപ്പെട്ട് നിങ്ങൾ കൈക്കൊള്ളുന്ന തീരുമാനങ്ങൾ നിങ്ങളുടെ ഭാവി ജീവിതത്തെ സ്വാധീനിക്കുന്ന കാര്യങ്ങളാണ്. എന്തുതന്നെയായാലും സാധാരണക്കാരായ വ്യക്തികളുടെ മനസ്സിൽ എല്ലായിപ്പോഴും ഉയർന്നു വരുന്ന ചോദ്യമാണ് മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ സുരക്ഷിതമാണോ എന്നത്. താരതമ്യേന റിസ്ക് കുറവുള്ള ചില വിഭാഗം മ്യൂച്വൽ ഫണ്ടുകളെ കുറിച്ച് കൂടുതൽ അറിയാം.

ലിക്വിഡ് മ്യൂച്വൽ ഫണ്ട്, ഓവർ നൈറ്റ് ഫണ്ട്

ചെറിയ കാലയളവിലേക്ക് ഉയർന്ന ലിക്വിഡിറ്റിയുള്ള ആസ്തികളിൽ നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ടുകളാണ് ലിക്വിഡ് മ്യൂച്വൽ ഫണ്ടുകൾ . ട്രഷറി ബില്ല്, കൊമേഴ്ഷ്യൽ പേപ്പർ, സർട്ടിഫിക്കറ്റ് ഓഫ് ഡെപ്പോസിറ്റ് തുടങ്ങിയ ഉപകരണങ്ങളിലാണ് ഇവിടെ നിക്ഷേപം നടത്തുന്നത്. സുരക്ഷിതത്വത്തിന് ഒപ്പം എത്രയും വേഗം നിക്ഷേപത്തെ പണമാക്കി മാറ്റുവാൻ സാധിക്കുന്നു എന്നതാണ് ഇത്തരം ഫണ്ടുകളുടെ പ്രത്യേകത.

ലിക്വിഡ് ഫണ്ടിന്റെ എൻ എ വി അഥവാ നെറ്റ് അസറ്റ് വാല്യൂ കണക്കാക്കുന്നത് 365 ദിവസങ്ങൾ പരിഗണിച്ചാണ്. എന്നാൽ മറ്റ് ഡെറ്റ് ഫണ്ടുകളിൽ എൻ എ വി കണക്കാക്കുന്നത് പ്രവർത്തി ദിവസങ്ങൾ മാത്രം പരിഗണിച്ചുകൊണ്ടാണ്.

ഇത്തരം ഫണ്ടുകൾക്ക് ലോക്ക് ഇൻ പിരിയഡ് ബാധകമല്ല. അതായത് നിക്ഷേപകന്റെ താല്പര്യ പ്രകാരം എപ്പോൾ വേണമെങ്കിലും നിക്ഷേപം പിൻവലിക്കാൻ സാധിക്കുന്നതാണ്. ബാങ്കുകളിലെ സേവിംഗ്സ് അക്കൗണ്ടുകളുമായി താരതമ്യം ചെയ്യുമ്പോൾ ലിക്വിഡ് ഫണ്ടുകളിൽ നിന്നും കൂടുതൽ നേട്ടം ലഭിക്കുവാനുള്ള അവസരമുണ്ട്.

ഒരു പ്രവർത്തി ദിവസം കൊണ്ട് നിക്ഷേപ കാലാവധി പൂർത്തിയാക്കുന്ന ചില സെക്യൂരിറ്റികളിൽ നിക്ഷേപിക്കുന്ന രീതിയാണ് ഓവർ നൈറ്റ് ഫണ്ടുകൾ അവലംബിക്കുന്നത്. വളരെ ചെറിയ കാലയളവിൽ നിക്ഷേപവുമായി ബന്ധപ്പെട്ട ഇടപാടുകൾ നടക്കുന്നതിനാൽ ഓവർ നൈറ്റ് ഫണ്ടുകളിൽ താരതമ്യേന റിസ്ക് കുറവാണ്.

അൾട്രാ ഷോർട്ട് ഡ്യൂറേഷൻ മ്യൂച്വൽ ഫണ്ടുകൾ

അൾട്രാ ഷോർട്ട് ഡ്യൂറേഷൻ മ്യൂച്വൽ ഫണ്ടുകൾ ഒരു തരം ഡെറ്റ് മ്യൂച്വൽ ഫണ്ടുകളാണ്. ഡെറ്റ് ഉപകരണങ്ങളിലും മണി മാർക്കറ്റ് ഉപകരണങ്ങളിലുമാണ് ഇവിടെ പണം നിക്ഷേപിക്കപ്പെടുന്നത്.

മൂന്നു മുതൽ ആറു മാസം വരെയാണ് ഇത്തരം ഫണ്ടുകളിൽ നിക്ഷേപം തുടരേണ്ട കാലപരിധി. അതിനാൽ തന്നെ പലിശ നിരക്കിൽ വരുന്ന മാറ്റം ഇത്തരം ഫണ്ടുകളുടെ പ്രകടനത്തെ ബാധിക്കാറില്ല.

time-for-growing-money

പലിശ നിരക്കുമായി ബന്ധപ്പെട്ട റിസ്ക് കഴിയാവുന്നത്ര കുറയ്ക്കുക എന്നതാണ്  ഈ ഫണ്ടുകളുടെ പ്രധാന ലക്ഷ്യം. ട്രഷറി ബില്ലുകൾ, കൊമേഴ്സ്യൽ പേപ്പർ, സർട്ടിഫിക്കറ്റ് ഓഫ് ഡെപ്പോസിറ്റ് തുടങ്ങിയ ഉയർന്ന നിലവാരമുള്ള സാമ്പത്തിക ഉപകരണങ്ങളിലാണ് ഇവിടെ നിക്ഷേപം നടത്തുന്നത്. വളരെ റിസ്ക് കുറവുള്ള ഉപകരണങ്ങളിൽ നിക്ഷേപിക്കുന്നതിനാൽ തന്നെ നിക്ഷേപത്തിന് കൂടുതൽ സുരക്ഷിതത്വം ഇവിടെ ലഭിക്കുന്നുണ്ട്.

ലോ ഡ്യൂറേഷൻ ഫണ്ടുകൾ

ഹ്രസ്വകാലയളവിലേക്ക് ഡെറ്റ് ഉപകരണങ്ങളിൽ നിക്ഷേപിക്കുന്ന ഫണ്ടുകളാണ് ലോ ഡ്യൂറേഷൻ ഫണ്ടുകൾ. ഓവർ നൈറ്റ് ഫണ്ടുകൾ, ലിക്വിഡ് ഫണ്ടുകൾ എന്നിവയുമായി ഇത്തരം ഫണ്ടുകൾക്ക് കാര്യമായ വ്യത്യാസമുണ്ട്.

ഇത്തരം ഫണ്ടുകളുടെ ഏറ്റവും വലിയ പ്രത്യേകത എന്നത് ആറു മുതൽ പന്ത്രണ്ട് മാസം വരെയുള്ള കാലപരിധിയാണ്. ഇവിടെ ക്രെഡിറ്റ് റിസ്ക് ഉണ്ടെങ്കിലും താരതമ്യേന സുരക്ഷിതമായി മികച്ച നേട്ടം ആഗ്രഹിക്കുന്നവർക്ക് ലോ ഡ്യൂറേഷൻ ഫണ്ട് മികച്ച അവസരമാണ്.

ഗിൽറ്റ് ഫണ്ടുകൾ

വളരെ വ്യത്യസ്തമായ നിക്ഷേപ ശൈലിയാണ് ഗിൽറ്റ് ഫണ്ടുകളുടെ കാര്യത്തിൽ പിന്തുടരുന്നത്. ഇവിടെ ആകെ നിക്ഷേപത്തിന്റെ പ്രധാന പങ്ക്, അതായത് ഏകദേശം 80 ശതമാനത്തോളം തുക ഗവൺമെൻ്റ് സെക്യൂരിറ്റികളിലാണ് നിക്ഷേപിക്കുന്നത്.

index-mutual-funds-observing-graph

നിക്ഷേപത്തിന്റെ സുരക്ഷിതത്വത്തിന് പ്രഥമ പ്രാധാന്യം നൽകുന്നവർക്ക് കുറഞ്ഞ റിസ്കിൽ ഗിൽറ്റ് ഫണ്ടുകളിൽ നിക്ഷേപം നടത്താവുന്നതാണ്. ഗവൺമെൻ്റ് ഉറപ്പു നൽകുന്ന സെക്യൂരിറ്റികളിൽ നിക്ഷേപിക്കുന്നതിനാൽ തന്നെ നിക്ഷേപവുമായി ബന്ധപ്പെട്ട ക്രെഡിറ്റ് റിസ്ക് കുറവാണ്. 

Are you looking for investments?

Kashly team can help you start your mutual fund investments with the right assistance. signup here

പലിശ നിരക്കിൽ വരുന്ന വ്യതിയാനം ഫണ്ടുകളിൽ നിന്നുള്ള നേട്ടത്തെ സ്വാധീനിക്കുന്ന ഘടകമാണ്. പലിശ നിരക്കിൽ വ്യത്യാസം വരുമ്പോൾ ഗവൺമെൻ്റ് സെക്യൂരിറ്റികളുടെ മൂല്യത്തിലും അതിനനുസരിച്ചുള്ള വ്യത്യാസം സംഭവിക്കുന്നു. 

സംഗ്രഹം

എല്ലാവിധ മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിലും റിസ്ക് നിലനിൽക്കുന്നുണ്ടെങ്കിലും എല്ലാ ഫണ്ടുകളിലും റിസ്കിന്റെ അളവ് ഒരുപോലെയല്ല. ചില ഫണ്ടുകൾ നിക്ഷേപത്തിന്റെ സുരക്ഷിതത്വത്തിന് പ്രാധാന്യം നൽകുമ്പോൾ ചില ഫണ്ടുകളിൽ ഉയർന്ന നേട്ടം ലക്ഷ്യം വച്ചുകൊണ്ട് ഉയർന്ന റിസ്കിൽ നിക്ഷേപം നടത്തുന്നു. വളരെ അഴത്തിലുള്ള വിലയിരുത്തലുകൾക്ക് ശേഷം മാത്രം നിങ്ങൾക്ക് അനുയോജ്യമായ മ്യൂച്വൽ ഫണ്ടുകൾ തിരഞ്ഞെടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

കുറഞ്ഞ ചെലവിൽ നിക്ഷേപിക്കുവാൻ ഇൻഡക്സ് മ്യൂച്വൽ ഫണ്ടുകൾ 

ഓഹരികൾ, ഡെറ്റ് ഉപകരണങ്ങൾ, സ്വർണ്ണം തുടങ്ങി വ്യത്യസ്ത നിക്ഷേപമാർഗ്ഗങ്ങൾ അടിസ്ഥാനപ്പെടുത്തിയുള്ള മ്യൂച്വൽ ഫണ്ടുകൾ വിപണിയിൽ ലഭ്യമാണ്.…

മ്യൂച്വൽ ഫണ്ട് : സമ്പത്ത് നേടുവാനുള്ള രഹസ്യ മന്ത്രം

സമ്പത്ത് വളർത്തുവാൻ നമ്മെ സഹായിക്കുന്ന നിക്ഷേപമാർഗങ്ങളിൽ ഒന്നാണ് മ്യൂച്വൽ ഫണ്ടുകൾ. ആരെയും മോഹിപ്പിക്കുന്ന നിക്ഷേപങ്ങളുടെ ലോകത്തിലേക്ക്…

അനുയോജ്യമായ മ്യൂച്വൽ ഫണ്ട്  അക്കൗണ്ട് എങ്ങനെ തിരഞ്ഞെടുക്കാം

ബാങ്കുകളിൽ പണം ഇടപാട് നടത്തുവാൻ വിവിധതരം അക്കൗണ്ടുകൾ ലഭ്യമായത് പോലെ മ്യൂച്വൽ ഫണ്ടുകളിൽ ഇടപാടുകൾ നടത്തുവാനും…

നിക്ഷേപത്തിൽ നേട്ടം കൊയ്യാം എസ് ഐ പി നിക്ഷേപ മാതൃകയുടെ മാന്ത്രികതയാൽ

താരതമ്യേന കുറഞ്ഞ റിസ്കിൽ ദീർഘകാല അടിസ്ഥാനത്തിൽ മികച്ച നേട്ടം സൃഷ്ടിക്കുവാൻ സഹായിക്കുന്ന ഏറ്റവും മികച്ച നിക്ഷേപ…