image to represent index mutual funds

Sharing is caring!

ഓഹരി വിപണിയിലും, ഡെറ്റ് ഉപകരണങ്ങളിലും, സ്വർണത്തിലും തുടങ്ങി വ്യത്യസ്ത മേഖലകളിൽ, വ്യത്യസ്ത അനുപാതത്തിൽ മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ സാധ്യമാണ്. വ്യത്യസ്തമായ ആശയങ്ങളേയും ലക്ഷ്യങ്ങളേയും അടിസ്ഥാനപ്പെടുത്തി പലതരം ഘടകങ്ങളെ പരിഗണിച്ചുകൊണ്ട് വൈവിധ്യമാർന്ന സാധ്യതകളാണ് നിക്ഷേപകന് മുന്നിൽ മ്യൂച്വൽ ഫണ്ടുകൾ മുന്നോട്ടുവയ്ക്കുന്നത്.

കുറഞ്ഞ മുതൽ മുടക്കിൽ കൂടുതൽ നേട്ടം നൽകുവാൻ കഴിയുന്നതും, വിദേശരാജ്യങ്ങളിലെ നിക്ഷേപകർക്കിടയിൽ ഏറെ പ്രചാരത്തിലുള്ളതുമായ മ്യൂച്വൽ ഫണ്ടുകൾ ആണ് ഇൻഡക്സ് മ്യൂച്വൽ ഫണ്ടുകൾ. ഇൻഡക്സ് ഫണ്ടുകളുടെ പ്രത്യേകതകളും സാധ്യതകളും വിശദമായി പരിശോധിക്കാം.

ഓഹരി വിപണിയുടെ കയറ്റിറക്കങ്ങളെ സൂചിപ്പിക്കുവാനായി പലതരം സൂചികകൾ നിലവിൽ ഉപയോഗിക്കുന്നുണ്ട്. ഒരു സൂചിക നിർമ്മിക്കുന്നത് ഒരു കൂട്ടം ഓഹരികളുടെ വില വ്യതിയാനത്തെ കൃത്യമായി സൂചിപ്പിക്കുവാനാണ്. വ്യത്യസ്ത മേഖലകളിലെ ഓഹരികളുടെ വളർച്ചയെ സൂചിപ്പിക്കുവാനും, വിപണിയുടെ ആകെയുള്ള വളർച്ചയെ സൂചിപ്പിക്കുവാനും പലതരം സൂചികകൾ ഉപയോഗപ്പെടുത്തുന്നു.

സെൻസെക്സ്, നിഫ്റ്റി 50, നിഫ്റ്റി 100, നിഫ്റ്റി സ്മാൾ ക്യാപ്പ്, നിഫ്റ്റി മെറ്റൽ, നിഫ്റ്റി ഓട്ടോ തുടങ്ങി ഓഹരികളെ എങ്ങനെ വർഗ്ഗീകരിക്കുന്നു എന്നതിന അടിസ്ഥാനപ്പെടുത്തി പലതരം സൂചികകൾ നിലവിലുണ്ട്.

Image to represent index mutual funds

മേൽപ്പറഞ്ഞ സൂചികകളെ അടിസ്ഥാനപ്പെടുത്തി ആ സൂചികകളിൽ ഉൾപ്പെട്ടിരിക്കുന്ന ഓഹരികളിൽ നിക്ഷേപം നടത്തുന്ന മ്യൂച്വൽ ഫണ്ടുകളാണ് ഇൻഡക്സ് മ്യൂച്വൽ ഫണ്ടുകൾ. ഒരു പ്രത്യേക സൂചിക അടിസ്ഥാനപ്പെടുത്തിയുള്ള ഇൻഡക്സ് മ്യൂച്വൽ ഫണ്ടിൽ ആ സൂചികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഓഹരികളുടെ കൃത്യമായ തോത് നിലനിർത്തി കൊണ്ടാണ് ഫണ്ട് മാനേജർമാർ മ്യൂച്വൽ ഫണ്ട് കൈകാര്യം ചെയ്യുന്നത്.

ഒരു സൂചികയുടെ വളർച്ച മുന്നിൽ കാണുകയും അവയിൽ ഉൾപ്പെട്ടിരിക്കുന്ന ഓഹരികളിൽ എല്ലാം നേരിട്ട് നിക്ഷേപം നടത്തുവാനും സാധാരണക്കാരായ നിക്ഷേപകർക്ക് പരിമിതിയുണ്ട്. ഇൻഡക്സ് മ്യൂച്വൽ ഫണ്ടുകളുടെ സഹായത്താൽ വളരെ ചെറിയ തുകയിൽ ഒരു പ്രത്യേക സൂചികയുടെ ഭാഗമായ എല്ലാ ഓഹരികളിലും അതേ തോതിൽ തന്നെ നിക്ഷേപിക്കുവാൻ ഒരു നിക്ഷേപകന് സാധിക്കുന്നു.

മറ്റ് ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളെക്കാൾ ഇൻഡക്സ് ഫണ്ടുകൾ കൈകാര്യം ചെയ്യുവാൻ ആവശ്യമായ ചിലവ് വളരെ കുറവാണ്. ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിൽ ആവശ്യമായ തുടർച്ചയായ നിരീക്ഷണവും, വിലയിരുത്തലുകളും, ഓഹരികളുടെ കൊടുക്കൽ വാങ്ങലുകളും അവ കൈകാര്യം ചെയ്യുവാനുള്ള ചിലവ് ഉയർത്തുന്നു.

എന്നാൽ ഇൻഡക്സ് ഫണ്ടുകളിൽ ഒരു സൂചികയിൽ ഉൾപ്പെട്ടിരിക്കുന്ന ഓഹരികളെ മാത്രം പരിഗണിക്കുന്നതിനാൽ നിക്ഷേപിക്കുന്ന ഓഹരികളിൽ മാറ്റം ഉണ്ടാകുന്നില്ല, ആയതിനാൽ തന്നെ അവയെ കൈകാര്യം ചെയ്യുക എന്നത് താരതമ്യേന എളുപ്പമുള്ള കാര്യമാണ്.

സാധാരണഗതിയിൽ ഒരു ഇക്വിറ്റി മ്യൂച്ചൽ ഫണ്ടിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഓഹരികളുടെ എണ്ണം വളരെ പരിമിതമായതിനാൽ തന്നെ ചില ഓഹരികളുടെ കയറ്റിറക്കങ്ങൾ ഫണ്ടിന്റെ പ്രകടനത്തെ കാര്യമായി ബാധിക്കാറുണ്ട്.

എന്നാൽ ഇൻഡക്സ് ഫണ്ടുകളിൽ വൈവിധ്യവൽക്കരണത്തിനുള്ള സാധ്യത ഏറെയുള്ളതിനാൽ തന്നെ നിക്ഷേപകന് കൂടുതൽ സ്ഥിരത ലഭിക്കുന്നുണ്ട്. ഉദാഹരണത്തിനായി നിഫ്റ്റി ഫിഫ്റ്റി സൂചികയെ പരിഗണിക്കുമ്പോൾ ആ സൂചികയിൽ വ്യത്യസ്ത മേഖലകളിൽ ഏറ്റവും മുന്നിട്ടു നിൽക്കുന്ന 50 ഓഹരികളെ ഉൾപ്പെടുത്തിയിരിക്കുന്നു എന്ന് കാണുവാൻ കഴിയും.

എല്ലാ മേഖലകളിയും നിന്നുള്ള ഓഹരികൾ ഉൾപ്പെടുന്ന മ്യൂച്വൽ ഫണ്ടായതിനാൽ തന്നെ ഒരു മേഖലയുടെ വളർച്ചയും തളർച്ചയും ആ ഫണ്ടിന്റെ ആകെയുള്ള പ്രകടനത്തെ കാര്യമായി ബാധിക്കില്ല, അതിനാൽ തന്നെ ഏതൊരു സാഹചര്യത്തിലും ശരാശരി ലാഭം നിക്ഷേപകന് നൽകുവാൻ ഇൻഡസ് മ്യൂച്ചൽ ഫണ്ടുകൾക്ക് സാധിക്കും.

Image to represent index mutual funds

ഇൻഡക്സ് മ്യൂച്ചൽ ഫണ്ടുകളിൽ കാണുവാൻ സാധിക്കുന്ന മറ്റൊരു പ്രത്യേകതയാണ് ട്രാക്കിംഗ് ഇറർ എന്നത്. ഉദാഹരണത്തിന് ഒരു സൂചിക 10% വളർച്ച കൈവരിക്കുന്ന അവസരത്തിൽ ആ സൂചികയെ അടിസ്ഥാനപ്പെടുത്തിയുള്ള മ്യൂച്വൽ ഫണ്ട് 10% വളർച്ച കൈവരിക്കുന്നില്ല എന്ന് കരുതുക, ഇത്തരത്തിൽ സൂചികയുടെ വളർച്ചയും സൂചിക അടിസ്ഥാനപ്പെടുത്തിയുള്ള മ്യൂച്വൽ ഫണ്ടിന്റെ വളർച്ചയും തമ്മിലുള്ള വ്യത്യാസത്തെയാണ് ട്രാക്കിംഗ് ഇറർ എന്ന് പറയുന്നത്. ഇൻഡക്സ് മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപം നടത്തുന്നതിന് മുൻപ് ആ ഫണ്ടിൽ സംഭവിക്കുവാൻ സാധ്യതയുള്ള ഈ വ്യതിയാനത്തെ പറ്റി വിദഗ്ധ അഭിപ്രായം തേടേണ്ടതാണ്.

Are you looking for investments?

Kashly team can help you start your mutual fund investments with the right assistance. signup here

ഭൂരിഭാഗം വ്യക്തികളും ഇക്വിറ്റി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപം നടത്തുന്നത് മാസംതോറുമുള്ള എസ് ഐ പി മാതൃകയിലാണ്. മാസംതോറുമുള്ള നിക്ഷേപം ഇൻഡക്സ് മ്യൂച്വൽ ഫണ്ടുകളിൽ സാധ്യമാണെങ്കിലും വിപണിയുടെ സാഹചര്യങ്ങളെ കൃത്യമായി ഉപയോഗപ്പെടുത്തിയാൽ ഇൻഡക്സ് മ്യൂച്വൽ ഫണ്ടുകളിൽ കൂടുതൽ നേട്ടം നേടുവാനുള്ള സാധ്യത നിലവിലുണ്ട്.

ഓഹരി വിപണി തകർച്ച നേരിടുന്ന സമയത്ത് ഇൻഡ്യൂച്ചൽ ഫണ്ടുകളിൽ കൂടുതൽ തുക നിക്ഷേപിക്കുന്നതാണ് ഏറ്റവും മികച്ച മാർഗ്ഗം. ആദായം എടുക്കുവാനും നിക്ഷേപിക്കുവാനുമുള്ള തീരുമാനങ്ങൾ സൂചികയുടെ വ്യതിയാനത്തെ അടിസ്ഥാനപ്പെടുത്തി കൈക്കൊള്ളുന്നതാണ് നല്ലത്.

ദീർഘനാളത്തെ കാലയളവിലേക്ക് നിക്ഷേപം നടത്തുവാനും നേട്ടങ്ങൾ നേടുവാനും ആഗ്രഹിക്കുന്നവർക്ക് വളരെ ചെറിയ മുടക്ക് മുതൽ പരിഗണിക്കാവുന്ന ഏറ്റവും മികച്ച മാർഗ്ഗങ്ങളിലൊന്നാണ് ഇൻഡസ് ഫണ്ടുകൾ .

ഇൻഡക്സ് മ്യൂച്വൽ ഫണ്ടുകൾ തിരഞ്ഞെടുക്കുമ്പോൾ മികച്ച കമ്പനികളെ പ്രതിനിധാനം ചെയ്യുന്ന സൂചികളേയും ഉയർന്ന പങ്കാളിത്തമുള്ള സൂചികകളേയും തിരഞ്ഞെടുക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ വിപണിയുമായി ബന്ധപ്പെട്ട റിസ്ക് കുറയ്ക്കുവാനുള്ള മാർഗ്ഗങ്ങൾ

മ്യൂച്വൽ ഫണ്ട് നിക്ഷേപം വിപണിയിലെ ലാഭനഷ്ട സാധ്യതകൾക്ക് വിധേയമാണ് എന്ന പരസ്യവാചകം നാം എല്ലാവരും ഒരു…

ഡിവിഡന്റ് നൽകുന്ന മ്യൂച്വൽ ഫണ്ടുകളുടെ ഗുണങ്ങളും ദോഷങ്ങളും

ഇന്നത്തെ ലോകത്ത് നിക്ഷേപകർ തേടുന്നത് സ്ഥിരതയും വളർച്ചയും ഒരുപോലെ നൽകുന്ന നിക്ഷേപ മാർഗ്ഗങ്ങളേയാണ്. അതുകൊണ്ടു തന്നെ…

മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കേണ്ടത് എങ്ങനെയാണ്

സാധാരണക്കാരായ വ്യക്തികൾക്ക് സാമ്പത്തികമായ ഉയർച്ചയും സുരക്ഷിതത്വവും കൈവരിക്കുവാനുള്ള സഹായഹസ്തമായി മ്യൂച്വൽ ഫണ്ടുകളെ കണക്കാക്കാവുന്നതാണ്. സാമ്പത്തിക സുരക്ഷിതത്വമുള്ള…

കുറഞ്ഞ ചെലവിൽ നിക്ഷേപിക്കുവാൻ ഇൻഡക്സ് മ്യൂച്വൽ ഫണ്ടുകൾ 

ഓഹരികൾ, ഡെറ്റ് ഉപകരണങ്ങൾ, സ്വർണ്ണം തുടങ്ങി വ്യത്യസ്ത നിക്ഷേപമാർഗ്ഗങ്ങൾ അടിസ്ഥാനപ്പെടുത്തിയുള്ള മ്യൂച്വൽ ഫണ്ടുകൾ വിപണിയിൽ ലഭ്യമാണ്.…