man-holding-tablet

Sharing is caring!

കഴിഞ്ഞ കുറച്ചു വർഷങ്ങളായി മ്യൂച്വൽ ഫണ്ടുകൾക്ക് വലിയ സ്വീകാര്യതയാണ് ഇന്ത്യയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. പണപ്പെരുപ്പത്തിന്റെ സ്വാധീനത്തിൽ നിന്നും നിങ്ങളുടെ സമ്പാദ്യങ്ങളെ സംരക്ഷിച്ചു നിർത്തുന്നതിൽ മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ പ്രധാനപ്പെട്ട പങ്കു വഹിക്കുന്നുണ്ട്. തുടർച്ചയായി മാറ്റങ്ങൾ സംഭവിക്കുന്ന വിപണിയിലെ സാഹചര്യങ്ങൾ നേരിടുവാനുള്ള ശേഷിയാണ് ഫ്ലെക്സി ക്യാപ്പ് ഫണ്ടുകളുടെ പ്രത്യേകത. ഫ്ലെക്സി ക്യാപ്പ് ഫണ്ടുകളുടെ സഹായത്തോടെ നിക്ഷേപങ്ങൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യുവാൻ നിക്ഷേപകർക്ക് സാധിക്കുന്നു.

ഫ്ലെക്സി ക്യാപ്പ് ഫണ്ടുകളെ കുറിച്ച് കൂടുതൽ അറിയുന്നതിന് മുൻപ് മൾട്ടി ക്യാപ്പ് ഫണ്ടുകൾ എന്താണെന്ന് നാം തീർച്ചയായും അറിഞ്ഞിരിക്കണം.

മൾട്ടി ക്യാപ്പ് മ്യൂച്വൽ ഫണ്ടുകൾ

ലാർജ് ക്യാപ്പ്, മിഡ് ക്യാപ്പ്, സ്മോൾ ക്യാപ്പ് എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളിൽ ഉൾപ്പെടുന്ന ഓഹരികളിൽ ഒരേ സമയം നിക്ഷേപിക്കുവാൻ സഹായിക്കുന്ന ഫണ്ടുകളാണ് മൾട്ടി ക്യാപ്പ് മ്യൂച്വൽ ഫണ്ടുകൾ. 

ഇത്തരം ഫണ്ടുകളിലൂടെ വൈവിധ്യവൽക്കരണം സാധ്യമായതിനാൽ നിക്ഷേപവുമായി ബന്ധപ്പെട്ട റിസ്ക് ക്രമീകരിക്കുവാനും ഇവ സഹായിക്കുന്നു. നിങ്ങളുടെ റിസ്ക് എടുക്കുവാനുള്ള ശേഷിക്ക് അനുസൃതമായി മൾട്ടി ക്യാപ്പ് ഫണ്ടുകൾ നിക്ഷേപത്തിനായി തിരഞ്ഞെടുക്കാവുന്നതാണ്. ഓരോ ഫണ്ടുകളിലും വ്യത്യസ്ത ആസ്തികളിലായി നിക്ഷേപം നടത്തുന്നതിന്റെ തോത് വ്യത്യാസപ്പെട്ടിരിക്കും. 

market-condition-buy-hold

മൾട്ടി ക്യാപ്പ് ഫണ്ടുകളിൽ ഫണ്ടിന്റെ 75 ശതമാനം നിക്ഷേപവും ഓഹരികളിലോ ഓഹരികളുമായി ബന്ധപ്പെട്ട ഉപകരണങ്ങളിലോ ആയിരിക്കും. കൂടാതെ സെബിയുടെ നിർദ്ദേശം അനുസരിച്ച് മൾട്ടി ക്യാപ്പ് ഫണ്ടുകളുടെ പോർട്ട്ഫോളിയോയിൽ ലാർജ് ക്യാപ്പ്, മിഡ് ക്യാപ്പ്, സ്മോൾ ക്യാപ്പ് എന്നീ മൂന്ന് വിഭാഗങ്ങളിൽ നിന്നും 25 ശതമാനം വീതം നിക്ഷേപ വിഹിതം ഉണ്ടായിരിക്കണം.

മൾട്ടി ക്യാപ്പ് മ്യൂച്വൽ ഫണ്ടുകളുടെ കാര്യത്തിൽ വ്യത്യസ്ത മൂലധന നിലവാരമുള്ള ഓഹരികൾ തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം ഫണ്ട് മാനേജർമാർക്കുണ്ട്. ദീർഘകാലാടിസ്ഥാനത്തിൽ ഉയർന്ന നേട്ടം നൽകുവാൻ സാധിക്കുന്നതിനാൽ തന്നെ ഏറ്റവും കുറഞ്ഞത് അഞ്ചു മുതൽ ഏഴു വർഷമെങ്കിലും മൾട്ടി ക്യാപ്പ് ഫണ്ടുകളിൽ നിക്ഷേപം തുടരുന്നതാണ് അഭികാമ്യം. 

ദീർഘകാലാടിസ്ഥാനത്തിൽ മൾട്ടി ക്യാപ്പ് ഫണ്ടുകളുമായി ബന്ധപ്പെട്ട റിസ്ക് താരതമ്യേന കുറവായതിനാൽ തന്നെ സ്മോൾ ക്യാപ്പ്, മിഡ് ക്യാപ്പ് തുടങ്ങിയ വിഭാഗങ്ങളിൽ മാത്രം നിക്ഷേപിക്കുന്നതിനേക്കാൾ സുരക്ഷിതമാണ് മൾട്ടി ക്യാപ്പ് മ്യൂച്വൽ ഫണ്ടുകളിലെ നിക്ഷേപം.

ഫ്ലെക്സി ക്യാപ്പ് മ്യൂച്വൽ ഫണ്ടുകൾ

മാർക്കറ്റ് ക്യാപ്പിറ്റലൈസേഷൻ്റെ അടിസ്ഥാനത്തിൽ ഏതെങ്കിലും ഒരു നിശ്ചിത വിഭാഗത്തിൽ മാത്രമല്ലാതെ, ലാർജ് ക്യാപ്പ്, മിഡ് ക്യാപ്പ്, സ്മോൾ ക്യാപ്പ് എന്നിങ്ങനെ എല്ലാ വിഭാഗങ്ങളിലുമായി നിക്ഷേപം നടത്തുന്ന മ്യൂച്വൽ ഫണ്ടുകളാണ് ഫ്ലെക്സി ക്യാപ്പ് മ്യൂച്വൽ ഫണ്ടുകൾ. 

savings

ഫ്ലെക്സി ക്യാപ്പ് മ്യൂച്വൽ ഫണ്ടുകളിലൂടെ 65 ശതമാനമെങ്കിലും നിക്ഷേപങ്ങൾ ഓഹരികളിലോ ഓഹരികളുമായി ബന്ധപ്പെട്ട മറ്റു ഉപകരണങ്ങളിലോ ആയിരിക്കണം. എന്നാൽ ഇവിടെ നിക്ഷേപം നടത്തുന്ന ഓഹരികൾ ഏത് മാർക്കറ്റ് ക്യാപിറ്റലൈസേഷൻ വിഭാഗത്തിൽ നിന്നായിരിക്കണം എന്ന നിബന്ധന നിലവിലില്ല. ഇങ്ങനെയുള്ള നിബന്ധനകൾക്ക് വിധേയമല്ലാത്തതിനാൽ തന്നെ ഇത്തരം ഫണ്ടുകളിൽ ഫണ്ട് മാനേജർമാർക്ക് കൂടുതൽ സ്വാതന്ത്ര്യം ലഭിക്കുന്നു. 

വിവിധതരം ബിസിനസുകളും വ്യവസായങ്ങളുമായി ബന്ധപ്പെട്ട ഓഹരികളിൽ നിക്ഷേപം നടത്തി നിക്ഷേപം വൈവിധ്യവൽക്കരിക്കാനുള്ള അവസരം ഫ്ളക്സി ക്യാപ്പ് ഫണ്ടുകൾ നൽകുന്നു. സന്തുലിതവും വൈവിധ്യവൽക്കരണവുമുള്ള പോർട്ട്ഫോളിയോ സ്വന്തമാക്കുന്നതിലൂടെ മികച്ച നേട്ടം നേടുവാനുള്ള അവസരമാണ് നിക്ഷേപകർക്ക് ലഭിക്കുന്നത്.

ദീർഘകാലാടിസ്ഥാനത്തിൽ നിക്ഷേപം നടത്തുമ്പോൾ വിപണിയിലെ വ്യത്യസ്ത സാഹചര്യങ്ങൾക്ക് അനുസൃതമായി റിസ്ക് കൈകാര്യം ചെയ്യപ്പെടുന്നു.

ലാർജ് ക്യാപ്പ് വിഭാഗത്തിൽ ഉൾപ്പെടുന്ന ഓഹരികളിൽ താല്പര്യമുള്ള വ്യക്തിയാണ് നിങ്ങളെങ്കിൽ ഫ്ലെക്സി ക്യാപ്പ് മ്യൂച്വൽ ഫണ്ടുകൾ നിങ്ങൾക്ക് പരിഗണിക്കാവുന്നതാണ്. ലാർജ് ക്യാപ്പ് ഓഹരികൾക്കൊപ്പം മിഡ് ക്യാപ്പ്, സ്മാൾ ക്യാപ്പ് കമ്പനികളിലും ഇവിടെ നിക്ഷേപം നടത്തപ്പെടുന്നു. അഞ്ചു വർഷമോ അതിലധികമോ കാലയളവിൽ നിക്ഷേപം തുടരുവാൻ സാധിക്കുന്നവർക്ക് ഫ്ളക്സി ക്യാപ്പ് മ്യൂച്വൽ ഫണ്ടുകൾ മികച്ച അവസരമാണ്.

Are you looking for investments?

Kashly team can help you start your mutual fund investments with the right assistance. signup here

ഫ്ലെക്സി ക്യാപ്പ് മ്യൂച്വൽ ഫണ്ടുകൾ നിക്ഷേപകരെ സംബന്ധിച്ച് മികച്ച സാധ്യത തന്നെയാണ്. വളരെ സന്തുലിതമായ ഒരു പോർട്ട്ഫോളിയോ സ്വന്തമാക്കിക്കൊണ്ട് വിപണിയിലെ ഉയർച്ചതാഴ്ച്ചകൾ നേരിടുവാൻ ഇത്തരം ഫണ്ടുകൾ നിക്ഷേപകരെ പ്രാപ്തമാക്കുന്നു. താരതമ്യേന കുറഞ്ഞ റിസ്കിൽ മികച്ച നേട്ടം നൽകുവാനുള്ള ശേഷിയുള്ളതിനാൽ ചെറുകിട നിക്ഷേപകർക്ക് ഫ്ലെക്സി ക്യാപ്പ് ഫണ്ടുകൾ മികച്ച നിക്ഷേപ സാധ്യതയാണ്.

സംഗ്രഹം

മൾട്ടി ക്യാപ്പ് മ്യൂച്വൽ ഫണ്ടുകളും ഫ്ളക്സി ക്യാപ്പ് മ്യൂച്വൽ ഫണ്ടുകളും വൈവിധ്യവൽക്കരണത്തിനുള്ള അവസരം നൽകുന്നുണ്ട്. ഇത്തരം ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിന് മുൻപ് ഇവ നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ നിറവേറ്റുവാൻ പര്യാപ്തമാണോ എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. കൂടാതെ നിങ്ങളുടെ റിസ്ക് എടുക്കുവാനുള്ള ശേഷിയും നിക്ഷേപം തുടരുവാൻ സാധിക്കുന്ന കാലയളവും പരിഗണിച്ച് വേണം നിക്ഷേപവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ കൈക്കൊള്ളുവാൻ.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

മ്യൂച്വൽ ഫണ്ടുകൾ സുരക്ഷിതമായ നിക്ഷേപ മാർഗ്ഗമാണോ

നിക്ഷേപം നടത്തുന്നതിനെ കുറിച്ച് ആലോചിക്കുമ്പോൾ തന്നെ നാമ്മെല്ലാവരും ആശങ്കപ്പെടുന്നത് നിക്ഷേപത്തിന്റെ സുരക്ഷിതത്വത്തെ കുറിച്ചാണ്, പ്രത്യേകിച്ച് മ്യൂച്വൽ…

മ്യൂച്വൽ ഫണ്ടുകൾ ലാഭകരമാണോ?

കഴിയാവുന്നത്ര സ്വത്ത് സമ്പാദിക്കുവാനായി വ്യക്തികൾ പരക്കം പായുന്ന ലോകത്ത് മ്യൂച്വൽ ഫണ്ടുകൾ നിക്ഷേപകരുടെ ഏറ്റവും പ്രിയപ്പെട്ട…

ഫിക്സഡ് ഡെപോസിറ്റിനേക്കാൾ കൂടുതൽ വരുമാനം കൂടാതെ നികുതി ലാഭവും

ധനം നിക്ഷേപിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ ഏതൊരു സാധാരണക്കാരന്റേയും മനസ്സിൽ ആദ്യമായി കടന്നുവരുന്ന കാര്യമാണ് ഫിക്സഡ് ഡെപ്പോസിറ്റ് എന്ന…

എസ് ഐ പിയും മ്യൂച്വൽ ഫണ്ടും തമ്മിലുള്ള വ്യത്യാസം എന്താണ്

പല വ്യക്തികളും എസ് ഐ പി, മ്യൂച്വൽ ഫണ്ട് എന്നിവ ഒന്നു തന്നെയാണ് എന്ന് തെറ്റിദ്ധാരണയുള്ളവരാണ്.…