time-and-money

Sharing is caring!

സ്ഥിരമായ വരുമാനം നൽകുന്ന സെക്യൂരിറ്റികളിൽ പണം നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ടുകളെയാണ് ഡെറ്റ് മ്യൂച്വൽ ഫണ്ടുകൾ എന്ന് പറയുന്നത്. ഗവൺമെന്റ് സെക്യൂരിറ്റികൾ, ബോണ്ടുകൾ, ട്രഷറി ബില്ലുകൾ, കൊമേഴ്സ്യൽ പേപ്പറുകൾ തുടങ്ങിയ ഉപകരണങ്ങളിലാണ് ഇവിടെ നിക്ഷേപം നടത്തുന്നത്.

മൂലധനത്തിന്റെ സുരക്ഷിതത്വത്തിന് പ്രാധാന്യം നൽകിക്കൊണ്ട് വരുമാനം നേടുവാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ ഡെറ്റ് മ്യൂച്വൽ ഫണ്ടുകൾ മികച്ച തിരഞ്ഞെടുപ്പാണ്. ഡെറ്റ് ഫണ്ടുകളിൽ നിന്നും തെറ്റില്ലാത്ത നേട്ടം ലഭിക്കുമെങ്കിലും ഇക്വിറ്റിയിൽ നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ടുകളുമായി താരതമ്യം ചെയ്യുമ്പോൾ ഡെറ്റ് മ്യൂച്വൽ ഫണ്ടുകളിൽ നിന്നുള്ള നേട്ടം കുറവാണ്.

നീണ്ടകാലയളവിലേക്കുള്ള നിക്ഷേപത്തിനായി ഡെറ്റ് മ്യൂച്വൽ ഫണ്ടുകളെ ആശ്രയിക്കാമോ

കുറഞ്ഞ റിസ്കിൽ നിക്ഷേപം നടത്തുവാൻ സാധിക്കുന്നതിനാൽ തന്നെ ഹ്രസ്വകാലാടിസ്ഥാനത്തിലുള്ള നിക്ഷേപത്തിന് യോജിച്ചതാണ് ഡെറ്റ് ഫണ്ടുകൾ. 

ഉയർന്ന റിസ്ക് എടുക്കുവാൻ താല്പര്യപ്പെടാത്ത വ്യക്തിയാണ് നിങ്ങളെങ്കിൽ ഡെറ്റ് ഫണ്ടുകൾ നിങ്ങൾക്ക് അനുയോജ്യമായ നിക്ഷേപ അവസരമാണ്. ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ റിസ്കിനൊപ്പം സ്ഥിരതയാർന്ന നേട്ടവും ഡെറ്റ് മ്യൂച്വൽ ഫണ്ടുകളിൽ നിന്നും ലഭ്യമാകുന്നു.

ഇക്വിറ്റിയുമായി ബന്ധപ്പെട്ട സെക്യൂരിറ്റികളിൽ ഉണ്ടാകാനിടയുള്ള കയറ്റിറക്കങ്ങളിൽ ആകുലപ്പെടുന്നവർക്ക് ഡെറ്റ് ഫണ്ടുകളാണ് ശരിയായ നിക്ഷേപമാർഗം. നീണ്ട കാലയളവിലേക്ക് നിക്ഷേപം നടത്തുവാനായി വ്യത്യസ്ത തരത്തിലുള്ള  ഡെറ്റ് ഫണ്ടുകൾ പരിചയപ്പെടാം.

മീഡിയം ഡ്യൂറേഷൻ ഫണ്ടുകൾ

ബോണ്ടുകൾ, ഡെറ്റ് ഉപകരണങ്ങൾ, മണി മാർക്കറ്റ് ഉപകരണങ്ങൾ എന്നിവയിലാണ് ഇത്തരം ഫണ്ടുകളിൽ നിക്ഷേപം നടത്തുന്നത്. മൂന്നു മുതൽ ഏഴു വർഷം വരെയുള്ള കാലയളവിലാണ് ഇവിടെ നിക്ഷേപം തുടരുന്നത്.  

വിപണിയിലെ സാഹചര്യങ്ങൾക്കും പലിശ നിരക്കിലെ മാറ്റങ്ങൾക്കും അനുസരിച്ച് ഇത്തരം ഫണ്ടുകൾ കൃത്യമായി കൈകാര്യം ചെയ്യപ്പെടുന്നു. അതിനാൽ തന്നെ മീഡിയം ഡ്യൂറേഷൻ ഫണ്ടുകൾ വളരെ ഫ്ലെക്സിബിളായ നിക്ഷേപമാർഗമാണ്. ഇവിടെ വളരെ ലളിതമായ രീതിയിൽ നിക്ഷേപവുമായി ബന്ധപ്പെട്ട റിസ്ക് കൈകാര്യം ചെയ്യപ്പെടുന്നു.

ലോംഗ് ഡ്യൂറേഷൻ ഫണ്ടുകൾ

ഇവിടെ ഡെറ്റ് ഉപകരണങ്ങളിലും മണി മാർക്കറ്റ് ഉപകരണങ്ങളിലും നിക്ഷേപം നടത്തുന്നുണ്ടെങ്കിലും ഏഴു വർഷത്തിന് മുകളിലേക്കുള്ള കാലപരിധിയിലേക്കാണ് നിക്ഷേപം തുടരേണ്ടത്. കേന്ദ്ര ബാങ്ക് നിശ്ചയിക്കുന്ന പലിശ നിരക്ക് ഇത്തരം ഫണ്ടുകളെ സ്വാധീനിക്കുന്ന ഘടകമാണെങ്കിലും ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇവിടെ റിസ്ക് കുറവാണ്.

ഗിഫ്റ്റ് ഫണ്ടുകൾ

ഗിഫ്റ്റ് ഫണ്ടുകളിൽ നിക്ഷേപം നടത്തുന്നത് ഗവൺമെൻ്റ് ബോണ്ടുകളിലാണ്. അതിനാൽ തന്നെ ഇവ വളരെ സുരക്ഷിതമായ നിക്ഷേപമാർഗമാണ്. മൂലധനത്തിന്റെ സുരക്ഷിതത്വത്തിന് പ്രാധാന്യം നൽകുന്നവർക്ക് ഇത്തരം ഫണ്ടുകൾ തിരഞ്ഞെടുക്കാവുന്നതാണ്.

ഡെറ്റ് ഫണ്ടിന്റെ ഗുണങ്ങൾ

ലിക്വിഡിറ്റി

നിങ്ങളുടെ നിക്ഷേപത്തെ പണമാക്കി മാറ്റുവാൻ സാധിക്കുന്നതിനെയാണ് ലിക്വിഡിറ്റി എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. നിശ്ചിതമായ നേട്ടം നൽകുന്ന ഇത്തരം മ്യൂച്വൽ ഫണ്ടുകൾക്ക് ഉയർന്ന ലിക്വിഡിറ്റിയാണുള്ളത്.

dividend

ഇവിടെ ഒരു നിക്ഷേപകൻ എന്ന നിലയിൽ നിങ്ങൾ ആഗ്രഹിക്കുന്ന സമയത്ത് തന്നെ മ്യൂച്വൽ ഫണ്ട് യൂണിറ്റുകൾ പണമാക്കി മാറ്റുവാൻ നിങ്ങൾക്ക് സാധിക്കുന്നു. ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ തന്നെ മ്യൂച്വൽ ഫണ്ട് യൂണിറ്റുകൾ വിറ്റഴിച്ചതിന്റെ പണം നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിൽ എത്തുന്നു. ഇതിലൂടെ നിങ്ങളുടെ താല്പര്യപ്രകാരം നിക്ഷേപങ്ങൾ കൈകാര്യം ചെയ്യുവാൻ നിങ്ങൾക്ക് സാധിക്കുന്നു.

സ്ഥിരത

നിങ്ങളുടെ നിക്ഷേപത്തിന്റെ ഏറിയപങ്കും ഡെറ്റ് ഉപകരണങ്ങളിലായതിനാൽ തന്നെ നിക്ഷേപത്തിന് ഉയർന്ന സ്ഥിരത ലഭ്യമാകുന്നു. ഡെറ്റ് ഉപകരണങ്ങളെ ആശ്രയിക്കുന്നതിനാൽ വിപണിയിലെ സാഹചര്യങ്ങൾ നിങ്ങളുടെ നിക്ഷേപത്തെ കാര്യമായി ബാധിക്കുന്നില്ല. വിപണിയിൽ ഉയർച്ച താഴ്ചകളുണ്ടാകുന്ന അവസരങ്ങളിലും നിങ്ങളുടെ നിക്ഷേപത്തിന് സ്ഥിരതയാർന്ന നേട്ടം നൽകാനാകും.

നിക്ഷേപകന്റെ ഇഷ്ടാനുസരണം പിൻവലിക്കാൻ സാധിക്കുന്നു

നിക്ഷേപകന്റെ ആവശ്യങ്ങൾക്കനുസരിച്ച് പണം പിൻവലിക്കുവാൻ ഡെറ്റ് ഫണ്ടുകളിൽ അവസരമുണ്ട്. നിക്ഷേപത്തിന്റെ ഒരു ഭാഗം മാത്രം പിൻവലിച്ചു കൊണ്ട് ബാക്കിയുള്ള നിക്ഷേപം തുടരുവാൻ നിക്ഷേപകന് സാധിക്കുന്നു. 

അത്യാവശ്യ സാമ്പത്തിക പ്രശ്നങ്ങളെ നേരിടുവാൻ നിക്ഷേപകന് സാധിക്കുമ്പോൾ തന്നെ തന്റെ ആകെ നിക്ഷേപത്തെ ബാധിക്കാത്ത രീതിയിലാണ് ഇവിടെ ഇടപാടുകൾ നടത്തപ്പെടുന്നത്. അത്യാവശ്യങ്ങൾക്കായി നിക്ഷേപത്തിൽ നിന്നും ഉപയോഗിക്കപ്പെടുന്ന തുക നിക്ഷേപകന്റെ സാമ്പത്തിക സുരക്ഷിതത്വത്തെ പാലിക്കാത്ത രീതിയിൽ കൈകാര്യം ചെയ്യപ്പെടുന്നു.

ലളിതമായ നിക്ഷേപ രീതി

ഒരു ഡെറ്റ് ഫണ്ടിൽ രണ്ട് രീതിയിൽ നിക്ഷേപകന് നിക്ഷേപം നടത്തുവാൻ സാധിക്കും. ഒന്നാമത്തേത് ഒറ്റത്തവണയായി ഒരു വലിയ തുക നിക്ഷേപം നടത്തുക എന്നതാണ്. നിക്ഷേപകന്റെ കൈവശമുള്ള മൂലധനത്തിന്റെ വലിയൊരു ഭാഗം ഒറ്റത്തവണയായി ഇവിടെ നിക്ഷേപിക്കപ്പെടുന്നു. 

man-looking-mobile

കൂടാതെ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെൻറ് പ്ലാൻ അഥവാ എസ് ഐ പി മാതൃകയിലും ഇവിടെ നിക്ഷേപം നടത്താവുന്നതാണ്. മാസം തോറും അല്ലെങ്കിൽ മൂന്നു മാസത്തിലൊരിക്കൽ എന്നിങ്ങനെ നിശ്ചിത ഇടവേളകളിൽ തുടർച്ചയായി നിക്ഷേപിക്കുന്ന രീതിയാണ് എസ് ഐ പി എന്നത്. 

Are you looking for investments?

Kashly team can help you start your mutual fund investments with the right assistance. signup here

നിക്ഷേപകന്റെ താല്പര്യങ്ങൾക്കനുസരിച്ച്  നിക്ഷേപരീതി തിരഞ്ഞെടുക്കാവുന്നതാണ്. നിങ്ങളുടെ നിക്ഷേപ ലക്ഷ്യങ്ങളേയും റിസ്ക് എടുക്കുവാനുള്ള ശേഷിയേയും താൽപര്യങ്ങളേയും ആശ്രയിച്ചാണ് നിക്ഷേപ രീതി തിരഞ്ഞെടുക്കേണ്ടത്. 

സംഗ്രഹം

ദീർഘകാലാടിസ്ഥാനത്തിലുള്ള നിക്ഷേപത്തിൽ വൈവിധ്യവൽക്കരണത്തിനായി നിങ്ങൾക്ക് ഡെറ്റ് ഫണ്ടുകളെ ആശ്രയിക്കാം. സ്ഥിരതയാർന്ന വരുമാനം നൽകുവാൻ ഡെറ്റ് ഫണ്ടുകൾക്ക് സാധിക്കും. ഡെറ്റ് ഫണ്ടുകൾ നിങ്ങളുടെ നിക്ഷേപത്തിന്റെ ഭാഗമാക്കുന്നതിനു മുൻപ് നിലവിലെ സാമ്പത്തിക സ്ഥിതിയും ലക്ഷ്യങ്ങളും പരിഗണിക്കുക. ഒരു സാമ്പത്തിക വിദഗ്ധന്റെ സഹായം തേടുന്നത് മികച്ച തീരുമാനത്തിലെത്തുവാൻ നിങ്ങളെ സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ഇൻഡക്സ് ഫണ്ടുകളിലെ നിക്ഷേപത്തിലൂടെ ലാഭം നേടാം

ഓഹരി വിപണിയിലും, ഡെറ്റ് ഉപകരണങ്ങളിലും, സ്വർണത്തിലും തുടങ്ങി വ്യത്യസ്ത മേഖലകളിൽ, വ്യത്യസ്ത അനുപാതത്തിൽ മ്യൂച്വൽ ഫണ്ട്…

മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ വിപണിയുമായി ബന്ധപ്പെട്ട റിസ്ക് കുറയ്ക്കുവാനുള്ള മാർഗ്ഗങ്ങൾ

മ്യൂച്വൽ ഫണ്ട് നിക്ഷേപം വിപണിയിലെ ലാഭനഷ്ട സാധ്യതകൾക്ക് വിധേയമാണ് എന്ന പരസ്യവാചകം നാം എല്ലാവരും ഒരു…

എസ് ഐ പിയും മ്യൂച്വൽ ഫണ്ടും തമ്മിലുള്ള വ്യത്യാസം എന്താണ്

പല വ്യക്തികളും എസ് ഐ പി, മ്യൂച്വൽ ഫണ്ട് എന്നിവ ഒന്നു തന്നെയാണ് എന്ന് തെറ്റിദ്ധാരണയുള്ളവരാണ്.…

എന്താണ് വൺ ടൈം മാൻഡേറ്റ്

മ്യൂച്വൽ ഫണ്ടിൽ നിക്ഷേപം നടത്തിയിരിക്കുന്ന വ്യക്തികൾ എല്ലാം തന്നെ ഒരു പ്രാവശ്യം എങ്കിലും കേട്ടിരിക്കാൻ സാധ്യതയുള്ള…