financial-issues

Sharing is caring!

നിങ്ങളുടെ സ്വപ്നങ്ങളും അഭിലാഷങ്ങളും പ്രാവർത്തികമാക്കുന്നതിന്  ചില അവസരങ്ങളിൽ മികച്ച സാമ്പത്തിക സ്ഥിതി അനിവാര്യമായി വന്നേക്കാം. ചിലപ്പോൾ സാമ്പത്തിക പ്രശ്നങ്ങൾ നിങ്ങളുടെ മുന്നോട്ടുള്ള പ്രയാണത്തെ തടസ്സപ്പെടുത്തിയേക്കാം. സാമ്പത്തിക പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്കിടയിൽ പൊതുവായി കാണപ്പെടുന്ന ചില ശീലങ്ങളാണ് ഇവിടെ ചർച്ച ചെയ്യുന്നത്.

അനാവശ്യമായി സാധനങ്ങൾ വാങ്ങി കൂട്ടുക

പല വ്യക്തികളുടേയും സാമ്പത്തിക പ്രശ്നങ്ങളുടെ ഏറ്റവും വലിയ കാരണം എന്നത് അനാവശ്യമായ കാര്യങ്ങൾക്ക് പണം ചെലവഴിക്കുന്നതാണ്. ആവശ്യമില്ലാത്ത സാധനങ്ങൾക്കായി അമിതമായി പണം ചെലവഴിക്കുന്നത് നിങ്ങളുടെ കുടുംബ ബഡ്ജറ്റിനെ താളം തെറ്റിക്കുന്നതും സാമ്പത്തിക സ്ഥിരതയെ മോശമായി ബാധിക്കുന്നതുമായ കാര്യമാണ്.

നിങ്ങളുടെ അനിവാര്യമായ ചെലവുകൾ രേഖപ്പെടുത്തിക്കൊണ്ട് വിശദമായ രീതിയിൽ തന്നെ ബഡ്ജറ്റ് തയ്യാറാക്കുക. വളരെ കൃത്യതയോടെ പണം ഉപയോഗപ്പെടുത്തുവാനും അനാവശ്യ ചെലവുകൾ ഒഴിവാക്കുവാനും സാധിക്കണം.

അപര്യാപ്തമായ എമർജൻസി ഫണ്ട്

ജീവിതത്തിലെ ഏതൊരു സമയത്തും ഒഴിവാക്കാനാവാത്ത ചെലവുകൾ കടന്നു വരുവാനുള്ള സാധ്യതയുണ്ട്. ഇത്തരത്തിലുള്ള അത്യാവശ്യ ഘട്ടങ്ങളിൽ എമർജൻസി ഫണ്ടിൽ ലഭ്യമായ തുക അപര്യാപ്തമാണെങ്കിൽ നിങ്ങൾ സാമ്പത്തിക പ്രശ്നങ്ങളിൽ അകപ്പെടുവാനുള്ള സാധ്യത ഏറെയാണ്.

emergency-fund-money-in-hand

നിങ്ങളുടെ നിലവിലെ സാമ്പത്തിക സ്ഥിതിക്കനുസരിച്ച് എത്രയും വേഗം ഒരു എമർജൻസി ഫണ്ട് സൃഷ്ടിക്കുവാൻ തയ്യാറാവുക. നിങ്ങളുടെ വരുമാനത്തിന്റെ ഒരു നിശ്ചിതഭാഗം ഇതിലേക്കായി മാറ്റിവയ്ക്കുക. മൂന്നു മുതൽ ആറു മാസം വരെ നിങ്ങളുടെ ജീവിത ചെലവിന് ആവശ്യമായി വരുന്ന തുകയാണ് എമർജൻസി ഫണ്ടിൽ ഉണ്ടായിരിക്കേണ്ടത്. അപ്രതീക്ഷിതമായ സമയത്ത് പണം ആവശ്യമായി വരുമ്പോൾ ഈ എമർജൻസി ഫണ്ട് ഒരു സുരക്ഷിതവലയം എന്നപോലെ നിങ്ങൾക്കായി പ്രവർത്തിക്കും.

ഉയർന്ന പലിശയുള്ള കടങ്ങൾ

ഉയർന്ന പലിശ ചുമത്തപ്പെടുന്ന കടങ്ങൾ നിങ്ങൾക്കുണ്ടെങ്കിൽ വലിയ സാമ്പത്തിക പ്രശ്നങ്ങളിലേക്ക് നിങ്ങൾ എത്തിപ്പെടുവാൻ അത് ഇടയാക്കും. നീണ്ട കാലത്തേക്ക് നിങ്ങളെ സാമ്പത്തിക ഞെരുക്കത്തിൽ തളച്ചിടുവാൻ ഇത്തരം കടങ്ങൾക്ക് സാധിക്കും.

ഉയർന്ന പലിശ ചുമത്തപ്പെടുന്ന കടങ്ങൾ ഒഴിവാക്കുവാനായി താഴെപ്പറയുന്ന ചില കാര്യങ്ങൾ നിങ്ങൾക്ക് പിന്തുടരാവുന്നതാണ്.

  • നിങ്ങളുടെ വരവ് ചെലവുകൾ കൃത്യമായി വിലയിരുത്തി നിലവിലെ സാമ്പത്തിക സാഹചര്യം മനസ്സിലാക്കുക.
  • പലയിടങ്ങളിലായി ഉയർന്ന പലിശ നൽകേണ്ടി വരുന്ന കടങ്ങൾ ഉണ്ടെങ്കിൽ ആ കടങ്ങൾ ഒരു ലോൺ അല്ലെങ്കിൽ ഒരിടത്ത് മാത്രം പണം നൽകേണ്ട രീതിയിൽ ചിട്ടപ്പെടുത്തുവാൻ ശ്രമിക്കുക.
  • കൂടുതൽ കടങ്ങൾ വരുത്തി വയ്ക്കാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക. ക്രെഡിറ്റ് കാർഡുകളുടെ ഉപയോഗം പരിമിതപ്പെടുത്തുക.
  • നിലവിലുള്ള കടങ്ങൾ അടച്ചു തീർക്കുവാനായി ഒരു പദ്ധതി തയ്യാറാക്കി അതിനനുസരിച്ച് പ്രവർത്തിക്കുക.

സ്ഥിരതയില്ലാത്ത വരുമാനം

സ്ഥിരതയില്ലാത്ത വരുമാനം പലതരത്തിലുള്ള സാമ്പത്തിക പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. വരുമാനത്തിന്റെ അസ്ഥിരത മൂലം ഭാവി മുന്നിൽകണ്ട് നിങ്ങൾ ആസൂത്രണം ചെയ്യുന്ന പല കാര്യങ്ങളും നടപ്പിലാക്കുവാൻ നിങ്ങൾക്ക് സാധിച്ചില്ലെന്ന് വരാം.

man-preparing-budget-doing-calculations

ചെറിയ രീതിയിലാണെങ്കിൽ പോലും ബിസിനസ്സുകളോ മറ്റ് ജോലികളോ കണ്ടെത്തിക്കൊണ്ട് അധിക വരുമാനം നേടുവാനാണ് ഇത്തരക്കാർ ശ്രമിക്കേണ്ടത്. അതുകൂടാതെ നിങ്ങൾക്ക് താല്പര്യമുള്ള മേഖലകളിൽ കൂടുതൽ വൈദഗ്ധ്യം നേടുവാൻ ശ്രമിക്കുക. ആ വൈദഗ്ധ്യം ഉപയോഗപ്പെടുത്തി മികച്ച തൊഴിൽ നേടുവാനും സാമ്പത്തികസ്ഥിരത കൈവരിക്കുവാനും നിരന്തരം പ്രയത്നിക്കുക.

സാമ്പത്തിക സാക്ഷരതയുടെ കുറവ്

സാമ്പത്തിക സാക്ഷരത കൈവരിക്കാത്ത വ്യക്തികൾ നിക്ഷേപം നടത്തുന്നതിലും, പണം കൈകാര്യം ചെയ്യുന്നതിലും, നീക്കിയിരിപ്പ് സൃഷ്ടിക്കുന്നതിലും പിന്നാക്കം പോകുവാൻ സാധ്യതയുണ്ട്. 

സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട അറിവുകൾ നേടുവാൻ നിർബന്ധമായും സമയം ചെലവഴിക്കുക. പുസ്തകങ്ങൾ, പത്രമാധ്യമങ്ങൾ, യൂട്യൂബ് വീഡിയോകൾ, വെബ്സൈറ്റുകൾ തുടങ്ങിയ മാർഗങ്ങൾ അറിവുകൾ നേടുവാൻ ഉപയോഗപ്പെടുത്താവുന്നതാണ്. കൂടാതെ സാമ്പത്തിക രംഗവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിദഗ്ധരുടെ ക്ലാസുകളിലും, കോഴ്സുകളിലും പങ്കെടുക്കുന്നത് അറിവ് വർദ്ധിപ്പിക്കുവാൻ നിങ്ങളെ തീർച്ചയായും സഹായിക്കും. ദീർഘകാലാടിസ്ഥാനത്തിൽ സാമ്പത്തിക സ്ഥിരത കൈവരിക്കണമെങ്കിൽ ശരിയായ രീതിയിൽ പണം കൈകാര്യം ചെയ്യുവാനുള്ള അറിവ് നിങ്ങൾക്കുണ്ടായിരിക്കണം.

സംഗ്രഹം

ഏതൊരു പ്രതിബന്ധവും വളർച്ചയ്ക്കുള്ള ഉപാധിയാണെന്ന് തിരിച്ചറിയുക. നിങ്ങൾ കൃത്യമായി പണം കൈകാര്യം ചെയ്യുമ്പോൾ അഭിവൃദ്ധിയുള്ള ജീവിതം നയിക്കുവാൻ നിങ്ങൾക്ക് സാധിക്കും. ആത്മവിശ്വാസത്തോടെ സാമ്പത്തിക പ്രതിബന്ധങ്ങളെ നേരിട്ട് സുരക്ഷിതമായ ജീവിതത്തിനായുള്ള പരിശ്രമം തുടരുക.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

നിങ്ങൾക്കു എത്ര ബാങ്ക് അക്കൗണ്ടുകൾ വേണം

നിങ്ങൾക്ക് എത്ര ബാങ്ക് അക്കൗണ്ടുകളുണ്ട് ? നിങ്ങളുടെ സാമ്പത്തികം നിയന്ത്രിക്കാൻ ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ ഉള്ളതിനെക്കുറിച്ച്…

സ്ത്രീകളെ സാമ്പത്തിക പുരോഗതിയിലേക്ക് നയിക്കുവാൻ സഹായകരമാകുന്ന 7 ടിപ്പുകൾ

വളരെ വേഗത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഈ ലോകത്ത് സാമ്പത്തിക സ്വാതന്ത്ര്യം നേടുക എന്ന ലക്ഷ്യം മുൻനിർത്തി പ്രയത്നിക്കുന്ന…

ഉറക്കത്തിലും വരുമാനം നൽകുന്ന സ്രോതസ്സുകൾ

വരുമാന സ്രോതസ്സുകളെ പ്രധാനമായും 2 ആയി തരം തിരിക്കാം. ഒരു വ്യക്തിയുടെ നേരിട്ടുള്ള ഇടപെടലുകൾ ആവശ്യമുള്ള…

സാമ്പത്തിക പരാജയത്തിന്റെ ഉറവിടങ്ങൾ

സാമ്പത്തികമായി ഏറെ മുന്നേറണം എന്ന് ആഗ്രഹം ഉണ്ടായിട്ടും സാധാരണ ജീവിതം മാത്രം നയിക്കാൻ കഴിയുന്ന വ്യക്തികളിൽ…