mutual funds

Sharing is caring!

വ്യക്തമായ സാമ്പത്തിക ലക്ഷ്യങ്ങൾ ഉണ്ടെങ്കിലും, ആ ലക്ഷ്യങ്ങൾ ഒരു നിശ്ചിത കാലയളവിനുള്ളിൽ കൈവരിക്കണം എന്ന ആഗ്രഹം ഉണ്ടെങ്കിലും അതിനായി ഏതു നിക്ഷേപമാർഗം സ്വീകരിക്കണം എന്ന് ധാരണയില്ലാത്ത ധാരാളം വ്യക്തികൾ നമുക്കിടയിലുണ്ട്.

ഒരു വ്യക്തിക്ക് നിക്ഷേപിക്കുവാൻ കഴിയുന്ന കാലയളവിനെ കുറിച്ചും നിക്ഷേപിക്കുമ്പോൾ തനിക്ക് എത്രത്തോളം റിസ്ക് എടുക്കുവാൻ സാധിക്കും എന്ന ബോധ്യവും ഉണ്ടെങ്കിൽ നിക്ഷേപത്തിനായി മ്യൂച്വൽ ഫണ്ടുകളെ പരിഗണിക്കുമ്പോൾ അവയെ പൊതുവായി  ആറു തരത്തിൽ വേർതിരിക്കുവാൻ സാധിക്കും.

വ്യത്യസ്ത തരം മ്യൂച്വൽ ഫണ്ടുകൾ ഏതെല്ലാമാണെന്നും അവയുടെ പ്രത്യേകതകളും വിശദമായി പരിശോധിക്കാം.

ലിക്വിഡ് മ്യൂച്വൽ ഫണ്ടുകൾ

ഹ്രസ്വമായ കാലയളവിലേക്ക് ഏറ്റവും സുരക്ഷിതമായ മ്യൂച്വൽ ഫണ്ട് നിക്ഷേപമായി ലിക്വിഡ് മ്യൂച്വൽ ഫണ്ടുകളെ കണക്കാക്കാവുന്നതാണ്. വളരെ കുറഞ്ഞ കാലയളവിലേക്കുള്ള നിക്ഷേപം എന്ന രീതിയിൽ പരിഗണിക്കുമ്പോൾ ഫിക്സഡ് ഡെപ്പോസിറ്റുകളെക്കാൾ മികച്ച നേട്ടം നൽകുവാൻ അതായത് 6 മുതൽ 7 ശതമാനം വരെ ലാഭം നൽകുവാൻ ലിക്വിഡ് മ്യൂച്വൽ ഫണ്ടുകൾക്ക് സാധിക്കുന്നുണ്ട്.

പെട്ടെന്നുള്ള ആവശ്യങ്ങൾക്കായി മറ്റു മ്യൂച്വൽ ഫണ്ടുകളെ അപേക്ഷിച്ച്  വളരെ വേഗത്തിൽ പണം ആക്കി മാറ്റുവാൻ സാധിക്കും എന്നതാണ് ലിക്വിഡ് മ്യൂച്വൽ ഫണ്ടുകളുടെ മറ്റൊരു പ്രത്യേകത.

ഡെറ്റ് മ്യൂച്വൽ ഫണ്ടുകൾ

മ്യൂച്വൽ ഫണ്ട് എന്ന വാക്ക് കേൾക്കുമ്പോൾ സാധാരണക്കാരനായ ഒരു വ്യക്തിയുടെ മനസ്സിൽ ആദ്യം കടന്നു വരുന്നത് ഓഹരി വിപണിയെ കുറിച്ചുള്ള കാര്യങ്ങളാണ്. എന്നാൽ ഓഹരി വിപണിയിൽ മാത്രമല്ല ബോണ്ടുകൾ, കടപ്പത്രങ്ങൾ മുതലായ ഡെറ്റ് ഉപകരണങ്ങളെയും അടിസ്ഥാനപ്പെടുത്തി മ്യൂച്വൽ ഫണ്ടുകൾ വിപണിയിൽ ലഭ്യമാണ്.

ഫിക്സഡ് ഡെപ്പോസിറ്റുകളെക്കാൾ മികച്ച ലാഭം ലഭിക്കുന്നതിനോടൊപ്പം തന്നെ താരതമ്യേന സുരക്ഷിതമായ നിക്ഷേപമാർഗം എന്ന രീതിയിലും ഡെറ്റ് മ്യൂച്വൽ ഫണ്ടുകളെ പരിഗണിക്കാവുന്നതാണ്.

6 ശതമാനം മുതൽ 8 ശതമാനം വരെ നേട്ടം ലഭ്യമാകുന്ന മികച്ച ഡെറ്റ് മ്യൂച്വൽ ഫണ്ടുകൾ വിപണിയിൽ നിന്ന് കണ്ടെത്താനാകും. ഒരു വർഷം മുതലുള്ള കാലയളവിൽ മികച്ച നേട്ടം പ്രതീക്ഷിക്കുന്നവർക്ക് ഡെറ്റ് ഫണ്ട് അനുയോജ്യമായ നിക്ഷേപമാർഗമാണ്.

ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ

Image to represent stock trader

മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിനെ കുറിച്ച് വ്യക്തമായ ധാരണയില്ലാതെ നിക്ഷേപിക്കുന്ന ഭൂരിഭാഗം വ്യക്തികളും എത്തിച്ചേരുന്ന നിക്ഷേപ മാർഗ്ഗമാണ് ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ. ഓഹരി വിപണിയെ അടിസ്ഥാനപ്പെടുത്തി നിക്ഷേപം നടത്തുന്ന ഫണ്ടുകളാണ് ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ.

ഇവിടെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന മികച്ച കമ്പനികളിലാണ് ഫണ്ട് മാനേജർ നിക്ഷേപം നടത്തുന്നത്. നീണ്ട കാലയളവിലേക്കുള്ള സാമ്പത്തിക ലക്ഷ്യങ്ങൾക്കായാണ് ഇത്തരത്തിലുള്ള മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപം നടത്തേണ്ടത്. അഞ്ചു മുതൽ ഏഴു വർഷം വരെയുള്ള നിക്ഷേപത്തിനായി ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളെ ആശ്രയിക്കാവുന്നതാണ്.

വളരെ ഉയർന്ന ലാഭം ലഭിക്കുവാനുള്ള സാധ്യത നിലനിൽക്കുമ്പോൾ തന്നെ ഓഹരി വിപണിയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന നിക്ഷേപം ആയതിനാൽ നഷ്ട സാധ്യതയും ഏറെയാണ്.

ഒരു വ്യക്തി ഇക്വിറ്റി മ്യൂച്വൽ ഫണ്ടിൽ പണം നിക്ഷേപിക്കുന്ന സമയത്തും പിൻവലിക്കുന്ന സമയത്തും ഓഹരി വിപണിയുടെ പ്രകടനം എങ്ങനെയാണ് എന്നത് നിക്ഷേപത്തിന്റെ മൂല്യത്തെ കാര്യമായി ബാധിക്കുന്നുണ്ട്.

നഷ്ട സാധ്യത നിലനിൽക്കുന്നുണ്ടെങ്കിലും റിസ്ക് എടുത്തുകൊണ്ട് ഉയർന്ന നേട്ടത്തിനായി കാത്തിരിക്കുവാൻ തയ്യാറാവുന്നവർക്ക് ഏറ്റവും മികച്ച മാർഗ്ഗമാണ് ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ.

മ്യൂച്വൽ ഫണ്ടുകളിൽ ഉൾപ്പെട്ടിരിക്കുന്ന കമ്പനികളുടെ ഓഹരികൾക്ക് അനുസരിച്ച് ഫണ്ടുകളെ ലാർജ് ക്യാപ്പ്, മിഡ് ക്യാപ്പ്, സ്മാൾ ക്യാപ്പ്, എന്നിങ്ങനെ വേർതിരിക്കാനാകും. 

ഹൈബ്രിഡ് / ബാലൻസ്ഡ് മ്യൂച്വൽ ഫണ്ടുകൾ

ഹൈബ്രിഡ് മ്യൂച്വൽ ഫണ്ടുകളിൽ ഓഹരി വിപണിയിലെ നേരിട്ടുള്ള നിക്ഷേപവും, കടപ്പത്രം, ബോണ്ടുകൾ തുടങ്ങിയ ഡെറ്റ് ഉപകരണങ്ങളിലെ നിക്ഷേപവും ഒരുപോലെ ഉൾപ്പെടുന്നു.

ഒരേസമയം ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളെ പോലെ ഉയർന്ന നേട്ടം ലഭിക്കുവാനും എന്നാൽ ഡെറ്റ് മ്യൂച്വൽ ഫണ്ടുകളിൽ എന്ന പോലെ താരതമ്യേന സുരക്ഷിതമായ നിക്ഷേപമാർഗം എന്ന രീതിയിലും ഹൈബ്രിഡ് മ്യൂച്വൽ ഫണ്ടുകളെ പരിഗണിക്കാവുന്നതാണ്.

അതായത് മികച്ച നേട്ടം നൽകുവാൻ കഴിയുന്ന സുരക്ഷിതമായ നിക്ഷേപമാർഗം ആണ് ഹൈബ്രിഡ് മ്യൂച്വൽ ഫണ്ടുകൾ. മൂന്നു മുതൽ അഞ്ചു വർഷത്തേക്കുള്ള നിക്ഷേപത്തിനായി കുറഞ്ഞ റിസ്കിൽ മികച്ച ലാഭം പ്രതീക്ഷിക്കുന്നവർക്ക് ഹൈബ്രിഡ് മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപം നടത്താവുന്നതാണ്.

ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ നൽകുന്ന നേട്ടം പ്രതീക്ഷിക്കുവാൻ കഴിയുകയില്ലെങ്കിലും അവയെക്കാൾ റിസ്ക് കുറഞ്ഞ ഫണ്ടുകൾ ആണ് ഹൈബ്രിഡ് മ്യൂച്വൽ ഫണ്ടുകൾ. ഡെറ്റ് ഉപകരണങ്ങളുടെ സാന്നിധ്യത്തിൽ വിപണിയിലെ കയറ്റിറക്കങ്ങളിൽ കാര്യമായ വ്യതിയാനം ഹൈബ്രിഡ് മ്യൂച്വൽ ഫണ്ടുകളിൽ ഉണ്ടാക്കുന്നില്ല.

ഈ എൽ എസ് എസ് ( ഇക്വിറ്റി ലിങ്ക്ഡ് സേവിങ്സ് സ്കീം ) ഫണ്ടുകൾ

മാസ ശമ്പളത്തിൽ ജോലി ചെയ്യുന്ന വ്യക്തികൾക്ക് ഏറ്റവും അനുയോജ്യമായ നിക്ഷേപമാർഗങ്ങളിൽ ഒന്നാണ് ഈ എൽ എസ് എസ് ഫണ്ടുകൾ. ഓഹരി വിപണിയെ അടിസ്ഥാനപ്പെടുത്തിയുള്ള നിക്ഷേപമാർഗം ആയതിനാൽ നീണ്ട കാലയളവിൽ ഉയർന്ന നേട്ടം നൽകുവാൻ ഇ എൽ എസ് എസ് ഫണ്ടുകൾക്ക് സാധിക്കുന്നുണ്ട്.

ഇൻകം ടാക്സ് ആക്ടിന്റെ സെക്ഷൻ 80 C അനുസരിച്ച് നികുതിയിളവ് ലഭിക്കുന്നു എന്നതാണ് ഈ നിക്ഷേപ മാർഗത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. 

ഇൻഡക്സ് ഫണ്ടുകൾ

ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ഓഹരികളെ വ്യത്യസ്ത ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തി പല രീതിയിൽ തരം തിരിച്ചിട്ടുണ്ട്. ഉദാഹരണത്തിന് നിഫ്റ്റി ഫിഫ്റ്റി, നിഫ്റ്റി ഹൺഡ്രഡ്, സെൻസെക്സ് എന്നിങ്ങനെയും വ്യത്യസ്ത മേഖലകളെ അടിസ്ഥാനപ്പെടുത്തി ബാങ്ക് നിഫ്റ്റി നിഫ്റ്റി ഓട്ടോ, നിഫ്റ്റി ഫാർമ, തുടങ്ങിയ രീതിയിലും ഓഹരികളെ വർഗ്ഗീകരിക്കുന്നതിന്റെ അടിസ്ഥാനത്തിൽ പലതരം സൂചികകൾ നിലവിലുണ്ട്.

ഇത്തരത്തിലുള്ള സൂചികകളെ അടിസ്ഥാനപ്പെടുത്തി സൃഷ്ടിച്ചിരിക്കുന്ന ഫണ്ടുകളെയാണ് ഇൻഡക്സ് ഫണ്ടുകൾ എന്നു പറയുന്നത്. മേൽപ്പറഞ്ഞ സൂചികകളിൽ ഉൾപ്പെടുന്ന ഓഹരികളിൽ നിക്ഷേപിക്കുന്നതിനാൽ സൂചികകളുടെ കയറ്റിറക്കങ്ങൾക്കനുസരിച്ച് ഫണ്ടുകളുടെ മൂല്യത്തിനും വ്യതിയാനം സംഭവിക്കുന്നുണ്ട്.

ദീർഘകാല അടിസ്ഥാനത്തിൽ ഒരു പ്രത്യേക മേഖലയിൽ ഉയർച്ച സംഭവിക്കുമ്പോൾ ആ മേഖലയെ അടിസ്ഥാനപ്പെടുത്തിയുള്ള ഓഹരികൾ ഉൾപ്പെട്ടിരിക്കുന്ന മ്യൂച്വൽ ഫണ്ടുകൾക്കും ഉയർന്ന നേട്ടം നൽകുവാൻ സാധിക്കുന്നു.

Are you looking for investments?

Kashly team can help you start your mutual fund investments with the right assistance. signup here

ഇനി നിങ്ങൾക്കു തീരുമാനിക്കാം ഏതാണ് നിങ്ങൾക്കു യോജിക്കുന്ന വിഭാഗം മ്യൂച്ചൽ ഫണ്ടുകൾ എന്ന്. പക്ഷെ ഒരു സ്കീം പ്രെത്യേകമായി തിരഞ്ഞെടുക്കാൻ നിക്ഷേപ വിദഗ്ദ്ധന്റെ സഹായം തേടുക

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ പിൻവലിക്കുവാൻ പാടില്ലാത്ത സമയം ഏതാണ്

ദീർഘകാല അടിസ്ഥാനത്തിൽ സമ്പത്ത് നേടുവാൻ ഏറ്റവും വിശ്വനീയമായ നിക്ഷേപ മാർഗ്ഗമാണ് മ്യൂച്വൽ ഫണ്ടുകൾ. എന്നാൽ ചില…

എസ് ഐ പിയും മ്യൂച്വൽ ഫണ്ടും തമ്മിലുള്ള വ്യത്യാസം എന്താണ്

പല വ്യക്തികളും എസ് ഐ പി, മ്യൂച്വൽ ഫണ്ട് എന്നിവ ഒന്നു തന്നെയാണ് എന്ന് തെറ്റിദ്ധാരണയുള്ളവരാണ്.…

മ്യൂച്വൽ ഫണ്ട് നിക്ഷേപവുമായി ബന്ധപ്പെട്ട ചെലവുകൾ

വൈവിധ്യവൽക്കരണം നിറഞ്ഞ ഒരു പോർട്ട്ഫോളിയോ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും പ്രിയപ്പെട്ട നിക്ഷേപ അവസരമാണ് മ്യൂച്വൽ ഫണ്ടുകൾ. …

മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ നിന്നുള്ള നേട്ടവും എക്സ്പെൻസ് റേഷ്യോയും തമ്മിലുള്ള ബന്ധം എന്താണ്

വ്യത്യസ്ത തരത്തിലുള്ള ആസ്തികളിൽ ഒരേ സമയം നിക്ഷേപിച്ചുകൊണ്ട് വൈവിധ്യമാർന്ന ഒരു പോർട്ട്ഫോളിയോ സ്വന്തമാക്കുവാൻ ആഗ്രഹിക്കുന്നവർക്ക് താല്പര്യമുള്ള…