Image to represent SIP and Lumpsum

Sharing is caring!

ഒരു നിക്ഷേപകൻ കൃത്യമായ ഇടവേളകളിൽ നിശ്ചിതമായ തുക മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്ന രീതിയാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെൻറ് പ്ലാൻ അഥവാ SIP എന്ന് അറിയപ്പെടുന്നത്. ഇവിടെ നിക്ഷേപിക്കേണ്ട തുകയും സമയവും നിക്ഷേപകൻ മുൻകൂട്ടി തീരുമാനിക്കുന്നു. ഒറ്റത്തവണയായി ഒരു വലിയ തുക മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്ന രീതിയാണ് Lumpsum പ്ലാൻ എന്ന് അറിയപ്പെടുന്നത്. 

SIP നിക്ഷേപ രീതിയുടെ പ്രത്യേകതകൾ

SIP ഒരു റെക്കറിംഗ് ഡെപ്പോസിറ്റ് പദ്ധതിയല്ല. പലപ്പോഴും SIPയെ റെക്കറിംഗ് ഡെപ്പോസിറ്റ് പദ്ധതികളുമായി തെറ്റായ രീതിയിൽ താരതമ്യം ചെയ്യാറുണ്ട്. ആവർത്തന നിക്ഷേപ രീതിയായ റെക്കറിംഗ് നിക്ഷേപ മാർഗ്ഗങ്ങൾ നിശ്ചിതമായ നേട്ടം ഉറപ്പു നൽകുമ്പോൾ മ്യൂച്വൽ ഫണ്ടുകളിലെ SIP നിക്ഷേപ രീതി നൽകുന്ന നേട്ടം വിപണിയിലെ ലാഭനഷ്ട സാധ്യതകളുമായി ബന്ധപ്പെട്ടിരിക്കുന്നു. 

SIP ആയി നിക്ഷേപം നടത്തുന്ന വ്യക്തികൾക്ക് സാമ്പത്തിക ലക്ഷ്യങ്ങൾ തീർച്ചയായും ഉണ്ടായിരിക്കണം. വ്യക്തമായ സാമ്പത്തിക ലക്ഷ്യങ്ങൾ മുൻനിർത്തി നിക്ഷേപിക്കുന്ന നിക്ഷേപകർക്ക് മാത്രമേ വിപണിയിൽ നിന്ന് മികച്ച നേട്ടം നേടുവാൻ സാധിക്കുകയുള്ളൂ. 

ഒരു ലക്ഷ്യത്തെ മുൻനിർത്തി നിക്ഷേപിക്കുന്ന സമയക്രമവും തുകയും ക്രമീകരിക്കുകയും ആ ലക്ഷ്യത്തിൽ എത്തിച്ചേരുമ്പോൾ കൃത്യമായി നിക്ഷേപം പിൻവലിക്കുകയും ചെയ്യുന്നതാണ് SIP നിക്ഷേപങ്ങൾക്ക് ഏറ്റവും അനുയോജ്യമായ രീതി. 

Image to represent SIP investment

SIP മാതൃകയിൽ നിക്ഷേപം നടത്തുമ്പോൾ നിക്ഷേപിച്ച മ്യൂച്വൽ ഫണ്ടിൽ നിന്ന് പ്രതീക്ഷിച്ച രീതിയിൽ നേട്ടം ലഭിച്ചില്ലെങ്കിൽ SIP നിക്ഷേപ രീതിയിൽ മാറ്റം വരുത്താതെ നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ടുകൾ മാറ്റുകയാണ് ചെയ്യേണ്ടത്. 

നീണ്ട കാലയളവിലെ പ്രകടനം പരിഗണിക്കുമ്പോൾ ഒരേ സ്വഭാവമുള്ള മറ്റു മ്യൂച്വൽ ഫണ്ടുകളെ അപേക്ഷിച്ച് നമ്മൾ നിക്ഷേപിച്ച ഫണ്ട് മോശം പ്രകടനമാണ് കാഴ്ചവയ്ക്കുന്നത് എങ്കിൽ മാത്രം നിക്ഷേപിച്ച മ്യൂച്വൽ ഫണ്ടിൽ മാറ്റം വരുത്തുവാൻ ശ്രമിക്കുക.

ഉയർന്ന നിലയിൽ വ്യാപാരം നടക്കുമ്പോൾ വിപണിയിൽ പണം നിക്ഷേപിക്കുന്നവർക്ക് പിന്നീട് ഉണ്ടാകുന്ന വിപണിയിലെ സാഹചര്യങ്ങളിൽ നഷ്ട സംഭവിക്കാനുള്ള സാധ്യത ഏറെയാണ്. എന്നാൽ SIP മാതൃകയിൽ വിപണിയിൽ പണം നിക്ഷേപിക്കുമ്പോൾ വിപണിയിലെ കയറ്റിറക്കങ്ങൾ വ്യക്തികളുടെ നിക്ഷേപത്തെ കാര്യമായി ബാധിക്കുന്നില്ല എന്ന് കാണാം. 

നിക്ഷേപിക്കുക എന്നത് ഒഴിച്ചുകൂടാൻ ആകാത്ത ഒരു ശീലമായി മാറ്റുവാൻ SIP നിക്ഷേപം മാതൃക ഒരു നിക്ഷേപകനെ സഹായിക്കുന്നു. വരുമാനത്തിന്റെ ഒരു ഭാഗം തുടർച്ചയായ നിക്ഷേപത്തിനായി മാറ്റിവയ്ക്കുന്ന നിക്ഷേപകന് വ്യക്തിജീവിതത്തിൽ സാമ്പത്തികമായ അച്ചടക്കം കൈവരിക്കുവാൻ വളരെ എളുപ്പത്തിൽ സാധിക്കുന്നു.

SIP മാതൃകയിൽ നിക്ഷേപിക്കുമ്പോൾ നിക്ഷേപകന്റെ നഷ്ട സാധ്യത ലഘൂകരിക്കപ്പെടുന്നതിനാൽ ഇക്വിറ്റി മ്യൂച്വൽ ഫണ്ടിലെ നിക്ഷേപമാണ് ഇവിടെ  മികച്ച നേട്ടം നൽകുന്നത്. 

ലിക്വിഡ് മ്യൂച്വൽ ഫണ്ടുകളിൽ നിന്നും ഡെറ്റ് മ്യൂച്വൽ ഫണ്ടുകളിൽ നിന്നും നിശ്ചിതമായ നേട്ടം ലഭിക്കുന്നതിനാൽ തന്നെ SIP മാതൃകയിലുള്ള നിക്ഷേപത്തിന് അവിടെ പ്രസക്തിയില്ല. ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിൽ SIP ആയി നിക്ഷേപിക്കുമ്പോൾ വിപണിയിൽ നിന്നും മികച്ച നേട്ടം നേടുവാനുള്ള അവസരത്തിനൊപ്പം തന്നെ നഷ്ട സാധ്യത ലഘൂകരിക്കുവാനും സാധിക്കുന്നു.

SIP മാതൃകയിൽ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപം നടത്തുക എന്നത് വളരെ ലളിതമായ കാര്യമാണ്. എല്ലാ മാസവും അല്ലെങ്കിൽ മൂന്നു മാസത്തിൽ ഒരിക്കൽ എന്ന രീതിയിൽ നിക്ഷേപകന്റെ ഇച്ഛക്ക് അനുസരിച്ച് നിക്ഷേപം ക്രമീകരിക്കുവാൻ നിക്ഷേപ രീതിയിൽ സാധിക്കുന്നു.

SIP മാതൃകയിൽ വിപണിയിൽ നിക്ഷേപിക്കുമ്പോൾ വിപണിയിലെ കയറ്റിറക്കങ്ങളെ കാര്യമായി പരിഗണിക്കേണ്ടതില്ല. വിപണിയുടെ ഉയർച്ച താഴ്ച്ച പരിഗണിക്കാതെ നിക്ഷേപിക്കുന്നതിനാലും വ്യത്യസ്ത സാഹചര്യങ്ങളിൽ തുടർച്ചയായി നിക്ഷേപം നടത്തുന്നതിനാലും ശരാശരി നേട്ടം നേടുവാൻ നിക്ഷേപകന് ഉറപ്പായും സാധിക്കും.

SIP നിക്ഷേപ മാതൃക ഏറ്റവും അനുയോജ്യമായത് സ്ഥിര വരുമാനം ഉള്ള വ്യക്തികൾക്കാണ്. കൃത്യമായി ഇടവേളകളിൽ നിക്ഷേപം തുടരേണ്ടതിനാൽ സ്ഥിര വരുമാനം ഇല്ലാത്ത വ്യക്തികൾക്ക് മുടക്കമില്ലാതെ നിക്ഷേപം തുടർന്നു പോവുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്.

Lumpsum നിക്ഷേപ രീതിയുടെ പ്രത്യേകതകൾ

Image to represent lumpsum mode of investment

Lumpsum നിക്ഷേപ രീതിയുടെ ഏറ്റവും വലിയ പ്രത്യേകത എന്നത് വ്യക്തികളുടെ പക്കലുള്ള പണത്തിന് ഏറ്റവും മികച്ച രീതിയിൽ ഒറ്റത്തവണയായി നിക്ഷേപിക്കുവാൻ സാധിക്കുന്നു എന്നതാണ്. 

ഒറ്റത്തവണയായി നിക്ഷേപിക്കുന്നതിനാൽ തന്നെ SIP മാതൃകയിൽ എന്ന പോലെ മാസം തോറും നിക്ഷേപം തുടരുവാനായി പണം കണ്ടെത്തേണ്ടി വരുന്നില്ല. ഒറ്റതവണയായി വലിയ തുക നിക്ഷേപിക്കുവാൻ സാധിക്കുന്ന വ്യക്തികൾക്കാണ് Lumpsum നിക്ഷേപ രീതി പ്രായോഗികം ആകുന്നത്.

വളരെ നീണ്ട കാലയളവിലേക്കുള്ള നിക്ഷേപത്തിനായി മാത്രമേ Lumpsum നിക്ഷേപ രീതി പിന്തുടരേണ്ടതുള്ളൂ. അഞ്ചു വർഷം മുതലുള്ള കാലയളവിലേക്ക് SIP ആയി നിക്ഷേപിക്കുമ്പോൾ പത്ത് വർഷത്തിന്മേലുള്ള കാലയളവിലാണ് Lumpsum നിക്ഷേപ രീതി പ്രായോഗികം ആകുന്നത്. 

Lumpsum നിക്ഷേപ രീതി ഉയർന്ന നഷ്ട സാധ്യതയുള്ള നിക്ഷേപ രീതിയാണ്. നിക്ഷേപത്തിന്റെ ലാഭം എന്നത് നിക്ഷേപിക്കുമ്പോഴുള്ള വിപണിയുടെ സാഹചര്യത്തെ അടിസ്ഥാനപ്പെടുത്തിയാണ് നിലനിൽക്കുന്നത്. 

ഒരു വ്യക്തി വളരെ വലിയ തുക ഒറ്റതവണയായി വിപണിയിൽ നിക്ഷേപിച്ച ശേഷം വിപണി ഇടിയുന്ന സാഹചര്യം ഉണ്ടായാൽ വളരെ ചെറിയ കാലയളവിൽ ഭീമമായ നഷ്ടമാണ് ആ വ്യക്തിക്ക് ഉണ്ടാകുന്നത്. വിപണിയിലെ സാഹചര്യങ്ങളെ കൃത്യമായി വിലയിരുത്തുവാനുള്ള വൈദഗ്ധ്യം ഉള്ളവർ മാത്രം Lumpsum രീതിയിൽ നിക്ഷേപിക്കുന്നതാണ് അഭികാമ്യം.

അച്ചടക്കമുള്ള നിക്ഷേപ സംസ്കാരത്തിന് ലംപ്സം രീതി ഒരിക്കലും യോജിച്ചതല്ല. SIP ആയി നിക്ഷേപിക്കുമ്പോൾ വ്യക്തികൾ നിക്ഷേപിക്കുന്നതിന് പണം കണ്ടെത്തുകയും തുടർച്ചയായ നിക്ഷേപം ഒരു ശീലമായി മാറുകയും ചെയ്യുന്നു. 

എന്നാൽ Lumpsum നിക്ഷേപ രീതി കയ്യിൽ പണമുള്ളപ്പോൾ വിപണിയിൽ നിക്ഷേപിക്കുക എന്നതാണ്. ഇവിടെ നിക്ഷേപം നടത്തുക എന്ന ശീലത്തിന് കാര്യമായ പ്രാധാന്യം ലഭിക്കുന്നില്ല എന്ന് കാണാം.

അനുയോജ്യമായ നിക്ഷേപ രീതി എങ്ങനെ കണ്ടെത്താം

കൃത്യമായ ഇടവേളകളിൽ ചെറിയ തുക മാറ്റി വയ്ക്കുകയും ദീർഘകാല അടിസ്ഥാനത്തിൽ മികച്ച നേട്ടം നേടുവാനും സാമ്പത്തികമായ ഉയർച്ച കൈവരിക്കുവാനും ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ SIP നിക്ഷേപമാർഗ്ഗമാണ് ഏറ്റവും മികച്ചത്. 

Are you looking for investments?

Kashly team can help you start your mutual fund investments with the right assistance. signup here

കൈയിലുള്ള പണം മികച്ച നേട്ടത്തിനായി ഒറ്റ തവണയായി നിക്ഷേപിക്കുവാൻ Lumpsum നിക്ഷേപ രീതി പിന്തുടരാം. എന്നാൽ ഈ നിക്ഷേപ  രീതിയിലുള്ള ഉയർന്ന നഷ്ട സാധ്യത മുന്നിൽ കണ്ട് നിക്ഷേപം നടത്തുവാൻ നിക്ഷേപകൻ തയ്യാറാകണം.

 വിപണിയെ കുറിച്ച് വ്യക്തമായ ധാരണയുള്ള വ്യക്തികൾ മാത്രം Lumpsum രീതിയിൽ നിക്ഷേപം നടത്തുന്നതാണ് നല്ലത്. വിപണിയെ കാര്യമായി ശ്രദ്ധിക്കുവാനും പഠിക്കുവാനും സാധിക്കാത്തവർക്ക് SIP തന്നെയാണ് മികച്ച നിക്ഷേപമാർഗ്ഗം.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

എന്താണ് ഹെഡ്ജ് ഫണ്ടുകൾ, ഹെഡ്ജ് ഫണ്ടുകളും മ്യൂച്വൽ ഫണ്ടുകളും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാം

സാമ്പത്തിക ലോകത്ത് പല തരത്തിലുള്ള നിക്ഷേപ സാധ്യതകൾ നിലവിൽ ഉണ്ടെങ്കിലും നിക്ഷേപകർ വളരെ വ്യാപകമായി ആശ്രയിക്കുന്ന…

മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ നിലനിൽക്കുന്ന റിസ്ക്കുകൾ

മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുക എന്നത് നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളിലേക്കുള്ള യാത്ര തന്നെയാണ്. മ്യൂച്വൽ ഫണ്ടുകളിലെ നിക്ഷേപത്തിലൂടെ…

ഏത് തരത്തിലുള്ള മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതാണ് ഏറ്റവും സുരക്ഷിതം

സാമ്പത്തിക ലക്ഷ്യങ്ങൾ നേടുവാൻ ധാരാളം വ്യക്തികളെ സഹായിക്കുന്ന ഏറ്റവും ജനകീയമായ നിക്ഷേപ മാർഗമാണ് മ്യൂച്വൽ ഫണ്ടുകൾ.…

ഇന്ത്യയിലെ ബഹുഭൂരിപക്ഷം വ്യക്തികളും മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ നിന്നും മാറിനിൽക്കുന്നതിന്റെ കാരണങ്ങൾ

മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ നടത്തുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നുണ്ടെങ്കിലും ഇന്ത്യയിലെ നല്ലൊരു ശതമാനം വ്യക്തികളും ഇന്നും…