choose-your-own-mutual-funds

Sharing is caring!

മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാൻ തീരുമാനിക്കുന്ന ഏതൊരു വ്യക്തിയുടെയും മനസ്സിൽ ആദ്യമായി ഉയർന്നു വരുന്ന ചോദ്യമാണ് എങ്ങനെ ഒരു മികച്ച മ്യൂച്ചൽ ഫണ്ട് കണ്ടെത്താം എന്നുള്ളത്. എല്ലാ വ്യക്തികൾക്കും  അനുയോജ്യമായ ഒരു  മ്യൂച്വൽ ഫണ്ട് വിപണിയിൽ നിന്ന് കണ്ടെത്തുക എന്നത്  അസാധ്യമാണ്.

വ്യക്തമായ ധാരണകളോ ലക്ഷ്യങ്ങളോ ഇല്ലാതെ മ്യൂച്വൽ   ഫണ്ട് നിക്ഷേപം നടത്തുവാൻ ആഗ്രഹിക്കുന്നവർ മികച്ച ഫണ്ടുകൾ തിരയുന്നത് ഇൻറർനെറ്റിലും യൂട്യൂബ് വീഡിയോകളിലും ബ്ലോഗുകളിലും ആണ്.

വ്യക്തികളുടെ സാമ്പത്തിക ലക്ഷ്യങ്ങളേയും  നിക്ഷേപ കാലയളവിനേയും അടിസ്ഥാനമാക്കിയാണ് മികച്ച ഫണ്ടുകളെ തിരഞ്ഞെടുക്കേണ്ടത്. അതിനാൽ തന്നെ പൊതുവായ രീതിയിൽ ഫണ്ടുകളെ വിലയിരുത്തുവാൻ കഴിയുകയില്ല. വ്യക്തിപരമായ സാഹചര്യങ്ങളെ പരിഗണിച്ച് വളരെ ആഴത്തിലുള്ള പഠനത്തിലൂടെ മാത്രമാണ് അനുയോജ്യമായ മ്യൂച്വൽ ഫണ്ടുകൾ  തിരഞ്ഞെടുക്കേണ്ടത്.

പുതിയ നിക്ഷേപകർ അഭിമുഖീകരിക്കുന്ന ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരമായി നിപ്പോൺ ഇന്ത്യ അവതരിപ്പിച്ച പുതിയ ഫ്രെയിംവർക്കാണ് പവർ. എല്ലാ തരത്തിലുള്ള നിക്ഷേപകരുടേയും  ആവശ്യങ്ങളും സാമ്പത്തികമായ സാഹചര്യങ്ങളും പരിഗണിക്കുന്നു എന്നതാണ് നിപ്പോൺ പവറിന്റെ പ്രേത്യേകത.

കോവിഡ് മഹാമാരിയുടെ കാലത്ത് ഓഹരി വിപണിയിലും മ്യൂച്ച്വൽ ഫണ്ടുകളിലും പുതിയ നിക്ഷേപകരുടെ പങ്കാളിത്തം വളരെയധികം വർദ്ധിച്ചു . എസ്ഐപികളിലും ഓഹരി വിപണിയിലും ഈ മാറ്റം പ്രകടമായിരുന്നു. സാങ്കേതിക വിദ്യയുടെ വളർച്ച സാധാരണക്കാരെ വിപണിയിലേക്ക് ആകർഷിച്ചു. എന്നാൽ പുതിയതായി വിപണിയിൽ കടന്നുവന്നവർ ലാഭമുണ്ടാക്കിയോ എന്ന ചോദ്യം പ്രസക്തമാണ്.

ഓഹരി വിപണിയുടെ അടിസ്ഥാന തത്വങ്ങൾ  മനസ്സിലാക്കാതെ ഈ രംഗത്തേക്ക് കടന്നു വന്നവർക്ക് പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാൻ ആയില്ല. ഇത്തരത്തിലുള്ളവരെ സഹായിക്കാൻ കഴിയുന്ന രീതിയിലാണ് നിപ്പോൺ പവർ പ്രവർത്തിക്കുന്നത്. പൊതുവായ ചില വിവരങ്ങൾ നൽകിക്കൊണ്ട് തനിക്ക് അനുയോജ്യമായ മ്യൂച്ചൽ ഫണ്ടുകൾ തിരഞ്ഞെടുക്കാൻ ഏതൊരു തുടക്കകാരനേയും  നിപ്പോൺ പവർ സഹായിക്കുന്നു.

mutual fund analysis

PO – Performance Over benchmark ( പ്രകടനം )

സാധാരണഗതിയിൽ മ്യൂച്വൽ ഫണ്ടുകളെ വിലയിരുത്തുന്നത് അവയുടെ വളർച്ച സൂചിപ്പിക്കുന്ന ഗ്രാഫുകളിലൂടെയാണ്. മൂന്നുവർഷം അല്ലെങ്കിൽ അഞ്ചുവർഷം എന്ന രീതിയിൽ ഫണ്ടുകൾ കൈവരിച്ച വളർച്ച മാത്രമാണ് ഇവിടെ പരിഗണിക്കുന്നത്.

മ്യൂച്വൽ ഫണ്ടുകൾ ചിട്ടപ്പെടുത്തുന്നതിനോടൊപ്പം തന്നെ ഫണ്ടുകളുമായി ബന്ധപ്പെട്ട വളർച്ച സൂചിപ്പിക്കുന്ന ബെഞ്ച് മാർക്ക് സൂചിക ഫണ്ട് മാനേജർമാർ തയ്യാറാക്കാറുണ്ട്. മാനേജർമാർ തയ്യാറാക്കുന്ന ബെഞ്ചു മാർക്ക് സൂചികയുടെ അടിസ്ഥാനത്തിലാണ് മ്യൂച്വൽ ഫണ്ടുകളുടെ വളർച്ച വിലയിരുത്തേണ്ടത്. ബെഞ്ച്മാർക്ക് സൂചിക പരിഗണിക്കാതെയുള്ള വിലയിരുത്തലുകൾ പുതിയ നിക്ഷേപകരെ തെറ്റായ  നിഗമനങ്ങളിൽ എത്തിക്കുന്നു.

W – Wide investor base ( നിക്ഷേപ പങ്കാളിത്തം )

മ്യൂച്വൽ ഫണ്ടുകളിലെ നിക്ഷേപകരുടെ പങ്കാളിത്തം വിലയിരുത്തി വേണം മികച്ച ഫണ്ടുകൾ തിരഞ്ഞെടുക്കാൻ. ചെറുകിട വൻകിട നിക്ഷേപകരുടെ പങ്കാളിത്തത്തിന്റെ അടിസ്ഥാനത്തിൽ ഫണ്ടുകളുടെ വിശ്വാസ്യതയും നിക്ഷേപകരുടെ വിശ്വാസവും വിലയിരുത്താനാവും. കൂടുതൽ  പങ്കാളിത്തമുള്ള ഫണ്ടുകൾ മികച്ച പ്രകടനം നടത്തുവാനുള്ള സാധ്യത ഏറെയാണ്.

E – Experience across multiple market cycles ( കയറ്റിറക്കങ്ങൾ തരണം ചെയ്യാനുള്ള കഴിവ്)

മ്യൂച്വൽ ഫണ്ടുകൾ തിരഞ്ഞെടുക്കുമ്പോൾ പരിഗണിക്കേണ്ട മറ്റൊരു  ഘടകമാണ് ഓഹരി വിപണിയിലെ കയറ്റിറക്കങ്ങൾ. കരടികളും കാളകളും മാറിമാറി വിപണിയെ സ്വാധീനിക്കുമ്പോൾ പോലും സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കാൻ ഒരു മികച്ച ഫണ്ടിന് സാധിക്കുന്നു. കൂണുപോലെ പൊട്ടിമുളയ്ക്കുന്ന ഉയർന്ന വളർച്ച നിരക്ക് സൂചിപ്പിക്കുന്ന ഫണ്ടുകളെക്കാൾ അനുഭവസമ്പത്തുള്ള ഫണ്ട് ഹൗസുകളുടെ നേതൃത്വത്തിലുള്ള മ്യൂച്വൽ ഫണ്ടുകൾ വിപണിയുടെ വ്യത്യസ്ത സാഹചര്യങ്ങളെ തരണം ചെയ്യുന്നതായി കാണാൻ കഴിയും.

R – Right sized asset under management (  ആസ്തിയുടെ അളവ് )

ഫണ്ട് മാനേജർമാർ കൈകാര്യം ചെയ്യുന്ന ആസ്തിയുടെ അളവും പ്രധാനപ്പെട്ട പരിഗണന വിഷയമാണ്. വളരെ കുറഞ്ഞതും ഏറെ കൂടിയതുമായ ആസ്തിയുടെ അളവ് ഫണ്ടുകളിലെ റിസ്കിനെ സൂചിപ്പിക്കുന്നു. സന്തുലിതമായ അളവിലുള്ള ആസ്തി കൈകാര്യം ചെയ്യുന്ന ഫണ്ടുകളെയാണ് നാം പരിഗണിക്കേണ്ടത്.

ഗ്രാഫുകളിലെ വളർച്ചയ്ക്ക് ഉപരിയായി മേൽപ്പറഞ്ഞ ഘടകങ്ങളോടൊപ്പം വ്യക്തിപരമായ താല്പര്യങ്ങളും ലക്ഷ്യങ്ങളും പരിഗണിച്ച് വേണം ഒരു മികച്ച  മ്യൂച്വൽ ഫണ്ട് കണ്ടെത്താൻ. ഇതിന് ഉതകുന്ന വിധത്തിൽ വളരെ ലളിതമായ രീതിയിൽ തയ്യാറാക്കിയ പ്ലാറ്റ്ഫോമാണ് നിപ്പോൺ പവർ. വിപണിയിൽ ലഭ്യമായ എല്ലാ ഫണ്ടുകളും വ്യത്യസ്ത  ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തി  നിപോൺ പവറിൽ വിലയിരുത്താനാകും.

Are you looking for investments?

Kashly team can help you start your mutual fund investments with the right assistance. signup here

ഇത്രയും കാര്യങ്ങളെങ്കിലും ശരിയായി മനസിലാക്കാൻ പറ്റുന്ന രീതിയിൽ നിങ്ങൾ മ്യൂച്ചൽ ഫണ്ടുകളെ പറ്റി പഠിക്കാൻ സാധിച്ചാൽ നിങ്ങൾക്കും നിക്ഷേപിക്കാൻ അനുയോജ്യമായ മ്യൂച്ചൽ ഫണ്ടുകൾ സ്വന്തമായി തിരഞ്ഞെടുക്കാം

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ പിൻവലിക്കുവാൻ പാടില്ലാത്ത സമയം ഏതാണ്

ദീർഘകാല അടിസ്ഥാനത്തിൽ സമ്പത്ത് നേടുവാൻ ഏറ്റവും വിശ്വനീയമായ നിക്ഷേപ മാർഗ്ഗമാണ് മ്യൂച്വൽ ഫണ്ടുകൾ. എന്നാൽ ചില…

ഫിക്സഡ് ഡെപോസിറ്റിനേക്കാൾ കൂടുതൽ വരുമാനം കൂടാതെ നികുതി ലാഭവും

ധനം നിക്ഷേപിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ ഏതൊരു സാധാരണക്കാരന്റേയും മനസ്സിൽ ആദ്യമായി കടന്നുവരുന്ന കാര്യമാണ് ഫിക്സഡ് ഡെപ്പോസിറ്റ് എന്ന…

ഇന്ത്യയിലെ ബഹുഭൂരിപക്ഷം വ്യക്തികളും മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ നിന്നും മാറിനിൽക്കുന്നതിന്റെ കാരണങ്ങൾ

മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ നടത്തുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നുണ്ടെങ്കിലും ഇന്ത്യയിലെ നല്ലൊരു ശതമാനം വ്യക്തികളും ഇന്നും…

മ്യൂച്വൽ ഫണ്ടുകൾ വഴി സ്വർണ്ണത്തിൽ നിക്ഷേപിക്കാം

സ്വർണ്ണം വാങ്ങുക അല്ലെങ്കിൽ സ്വർണ്ണത്തിൽ നിക്ഷേപിക്കുക എന്നത് എല്ലാവർക്കും സുപരിചിതമായ കാര്യമാണെങ്കിലും മ്യൂച്വൽ ഫണ്ട് വഴി…