insurance-for-your-deposit

Sharing is caring!

ഉയർന്ന ലാഭം നൽകുന്ന പലവിധത്തിലുള്ള നിക്ഷേപമാർഗ്ഗങ്ങൾ ലഭ്യമാണെങ്കിലും സമൂഹത്തിലെ ഭൂരിഭാഗം വ്യക്തികളും തങ്ങളുടെ പണം നിക്ഷേപിക്കുവാൻ താല്പര്യപ്പെടുന്നത് ബാങ്കുകളിലാണ്. ബാങ്കുകൾക്ക് സമൂഹത്തിലുള്ള വിശ്വാസ്യത, പ്രവർത്തന പാരമ്പര്യം, സാധാരണക്കാർക്ക് മനസ്സിലാകുന്ന പ്രവർത്തന രീതി, സുരക്ഷിതത്വം,  ഇവയെല്ലാം ആണ് സാധാരണക്കാരായ വ്യക്തികളെ ബാങ്കുകളിലേക്ക് ആകർഷിക്കുന്നത്.

ഉയർന്ന വിശ്വാസ്യതയുള്ള ധനകാര്യ സ്ഥാപനങ്ങളായ ബാങ്കുകൾ തകരുന്ന സാഹചര്യത്തിൽ വ്യക്തികൾ ബാങ്കുകളിൽ നിക്ഷേപിച്ച പണത്തിന് എന്ത് സംഭവിക്കും എന്നത് ഭൂരിഭാഗം വ്യക്തികൾക്കും ധാരണ ഇല്ലാത്ത കാര്യമാണ്. സമീപകാലത്ത് നമ്മുടെ രാജ്യത്ത് ഇത്തരത്തിലുള്ള തകർച്ച നേരിട്ടത് 2019 ൽ  പഞ്ചാബ് ആൻഡ് മഹാരാഷ്ട്ര കോപ്പറേറ്റീവ് ബാങ്കാണ്. 

2008 ലെ സാമ്പത്തിക മാന്ദ്യം ആരംഭിച്ചത് തന്നെ അമേരിക്കയിലെ പ്രധാനപ്പെട്ട ഇൻവെസ്റ്റ്മെന്റ് ബാങ്കായ ലേഹ്മാൻ ബ്രദേഴ്സ് 2008 സെപ്റ്റംബർ 15ന് പാപ്പരത്തം പ്രഖ്യാപിച്ചതോടെയാണ്. ബാങ്കുകളുടെ തകർച്ച എന്നത് സാധാരണക്കാർക്ക് വിശ്വസിക്കുവാൻ ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും അങ്ങനെയൊരു തകർച്ച സംഭവിച്ചാൽ നിക്ഷേപകർ എന്തുചെയ്യണമെന്നും, നിക്ഷേപിച്ച പണത്തിന് എന്ത് സംഭവിക്കുമെന്നും, ഇതുമായി ബന്ധപ്പെട്ട നിലവിലുള്ള നിയമങ്ങൾ എന്തെല്ലാമാണെന്നും വിശദമായി പരിശോധിക്കാം.

നിക്ഷേപങ്ങൾക്കുള്ള ഇൻഷുറൻസ് പരിരക്ഷ

how to manage your wealth

ഇന്ത്യയിൽ നിലവിൽ ഉണ്ടായിരുന്ന നിയമമനുസരിച്ച് ഒരു ബാങ്കിന് തകർച്ച സംഭവിക്കുന്ന അവസരത്തിൽ നിക്ഷേപകന് പരമാവധി ലഭിക്കുന്ന തുക ഒരു ലക്ഷം ആയിരുന്നു. വ്യക്തികൾക്കും, വാഹനങ്ങൾക്കും അടിയന്തര സാഹചര്യം നേരിടാനായി ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തുന്നത് പോലെ തന്നെ ബാങ്കുകൾക്കും അടിയന്തര സാഹചര്യങ്ങൾ നേരിടുവാനായി ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കിയിട്ടുണ്ട്. 

ഒരു ബാങ്കിന് പാപ്പരത്തം സംഭവിക്കുന്ന അവസ്ഥയുണ്ടായാൽ ആ ബാങ്കിലെ നിക്ഷേപത്തിന് പരിരക്ഷ ലഭിക്കുന്നത് ഇൻഷുറൻസിലൂടെ മാത്രമാണ്. മേൽപ്പറഞ്ഞ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാകുവാനായി പ്രീമിയം തുക അടയ്ക്കുന്നത് നിക്ഷേപകൻ അല്ല മറിച്ച് ബാങ്കുകൾ തന്നെയാണ്.

ഒരു വ്യക്തിക്ക് ഒരു ബാങ്കിൽ തന്റെ നിക്ഷേപത്തിന് പരമാവധി ലഭിക്കുന്ന പരിരക്ഷ 1 ലക്ഷം ആയിരുന്നത് ആർ ബി ഐ 5 ലക്ഷമായി ഉയർത്തുകയുണ്ടായി. ബാങ്കുകളിൽ സ്ഥിരനിക്ഷേപത്തിൽ ഏർപ്പെടുന്ന സാധാരണക്കാർക്കും, പ്രവാസികൾക്കും, മുതിർന്ന പൗരന്മാർക്കും 5 ലക്ഷം എന്നത് മികച്ച ഇൻഷുറൻസ് പരിരക്ഷ തന്നെയാണ്. 

ഒരു വ്യക്തി ഒരു ബാങ്കിൽ നിക്ഷേപിച്ച തുകയും പലിശയും ഉൾപ്പെടെ 5 ലക്ഷം രൂപയിൽ താഴെയാണെങ്കിൽ ആ വ്യക്തിക്ക് മുഴുവൻ തുകയ്ക്കും ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നു. എന്നാൽ ഒരു വ്യക്തി ഒരു ബാങ്കിൽ നിക്ഷേപിച്ച തുക മുതലും പലിശയും കൂടിയോ, അല്ലാതെയോ 5 ലക്ഷത്തിൽ അധികമാണെങ്കിലും പരമാവധി ലഭിക്കുന്ന പരിരക്ഷ 5 ലക്ഷം ആയി തുടരും. 

സേവിങ്സ് ഡെപ്പോസിറ്റ്, ഫിക്സഡ് ഡെപ്പോസിറ്റ്, റിക്കറിങ് ഡെപ്പോസിറ്റ് തുടങ്ങിയ എല്ലാ തരത്തിലുമുള്ള നിക്ഷേപ പദ്ധതികൾക്കും ഇൻഷുറൻസ് പരിരക്ഷ ലഭ്യമാണ്. നിക്ഷേപിച്ച തുകയ്ക്ക് മാത്രമല്ല ലഭിക്കുന്ന പലിശ ഉൾപ്പെടെ 5 ലക്ഷം വരെയുള്ള തുകയ്ക്ക് പൂർണ്ണമായ ഇൻഷുറൻസ് പരിരക്ഷ നിക്ഷേപകന് ലഭിക്കുന്നുണ്ട്. 

ഒരു നിക്ഷേപകന് ഒരു ബാങ്കിൻറെ പല ശാഖകളിലായി നിക്ഷേപം ഉണ്ടെങ്കിലും പ്രസ്തുത ബാങ്കിൽ ആ വ്യക്തിക്ക് ആകെയുള്ള നിക്ഷേപത്തിനാണ് പരിരക്ഷ ലഭിക്കുന്നത്. ഉദാഹരണത്തിന് ഫെഡറൽ ബാങ്കിന്റെ രണ്ടു ശാഖകളിലായി ഒരു വ്യക്തി 7 ലക്ഷം നിക്ഷേപിക്കുന്നു എന്ന് കരുതുക, നിക്ഷേപിക്കുന്നത് രണ്ടു ശാഖകളിലാണെങ്കിലും ആ വ്യക്തിക്ക് പരമാവധി ലഭിക്കുന്ന ഇൻഷുറൻസ് പരിരക്ഷ എന്നത് 5 ലക്ഷം ആയി തന്നെ തുടരുന്നു. 

ബാങ്കിൽ നടത്തുന്ന നിക്ഷേപത്തിന് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുവാനായി ഒരു നിക്ഷേപകൻ പ്രീമിയം തുക അടയ്ക്കുകയോ, അതിനായി പ്രത്യേകം ഫോമുകൾ സമർപ്പിക്കുകയോ ചെയ്യേണ്ട ആവശ്യമില്ല. നിക്ഷേപകന് വേണ്ടി ബാങ്കുകളാണ് ഇൻഷുറൻസ് പ്രീമിയം അടയ്ക്കുന്നത്. 

റിസർവ് ബാങ്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന ബാങ്കിംഗ് ലൈസൻസ് ഉള്ള എല്ലാ കൊമേഴ്ഷ്യൽ ബാങ്കുകളിലും മേൽപ്പറഞ്ഞ രീതിയിലുള്ള ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതാണ്. എന്നാൽ ബാങ്കിംഗ് ലൈസൻസ് ഇല്ലാത്ത ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളിലെ നിക്ഷേപങ്ങൾക്ക് ഈ നിയമമനുസരിച്ചുള്ള പരിരക്ഷ ലഭിക്കുന്നില്ല. 

ഒരു ബാങ്കിന് പാപ്പരത്തം സംഭവിച്ചു എന്ന പ്രഖ്യാപനം നടത്തുക, റിസർവ് ബാങ്ക് ഒരു ബാങ്കിൻറെ ബാങ്കിംഗ് ലൈസൻസ് പിൻവലിക്കുക, ബാങ്കിന്റെ പ്രവർത്തനം പൂർണമായി നിലയ്ക്കുക തുടങ്ങിയ സാഹചര്യങ്ങളിൽ മാത്രമേ നഷ്ടപരിഹാരം എന്ന രീതിയിൽ നിക്ഷേപകന് തുക തിരികെ ലഭിക്കുവാനുള്ള സാഹചര്യം നിലനിൽക്കുന്നുള്ളൂ. 

ഒരു ബാങ്ക് ഭാഗികമായി പ്രവർത്തനങ്ങൾ തുടരുകയാണെങ്കിലും, നഷ്ടത്തിൽ പ്രവർത്തിക്കുകയാണെങ്കിലും നിക്ഷേപകന് തന്റെ നിക്ഷേപം തിരികെ ലഭിക്കുവാൻ കാലതാമസം നേരിട്ടേക്കാം. എന്നാൽ ഒരു ബാങ്കിന്റെ പ്രവർത്തനം പൂർണമായി നിലയ്ക്കുന്ന അവസരത്തിൽ മാത്രമേ നഷ്ടപരിഹാരമായി ഇൻഷുറൻസ് കമ്പനികളിൽ നിന്നും നിക്ഷേപകന് പരിരക്ഷ ലഭിക്കുകയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

വിപണി ഉയരങ്ങൾ കീഴടക്കുമ്പോൾ ഒഴിവാക്കേണ്ട തെറ്റുകൾ

ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് വിപണി കുതിച്ചു കൊണ്ടിരിക്കുന്ന സമയത്ത് നിക്ഷേപകരുടെ വർദ്ധിച്ച ആത്മവിശ്വാസത്തെ സൂചിപ്പിക്കുന്ന വാക്കാണ്…

എന്തുകൊണ്ടാണ് ചിലർക്ക് മാത്രം സമ്പത്തു ഉണ്ടാകുന്നത്

എന്തിനാണ് പണം സമ്പാദിക്കുന്നത് എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകുവാൻ ഭൂരിഭാഗം വ്യക്തികൾക്കും സാധിക്കാറില്ല. മറ്റുള്ളവർ…

ഡിവിഡന്റ് നൽകുന്ന ഓഹരികളിൽ നിക്ഷേപിക്കേണ്ടതുണ്ടോ?

സാമ്പത്തികമായി മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുകയും, ഉയർന്ന ഡിവിഡന്റ് ഓഹരി ഉടമകൾക്ക് നൽകുകയും ചെയ്യുന്ന ചില കമ്പനികളുടെ…

സാമ്പത്തികമായി വിജയിച്ച സമ്പന്നരുടെ തന്ത്രങ്ങൾ

പ്രശസ്ത അമേരിക്കൻ എഴുത്തുകാരൻ ടോണി റോബിൻസ് അതിസമ്പന്നരായ  വ്യക്തികളുമായി അഭിമുഖം നടത്തുകയും അവരിൽ നിന്നും ലഭിച്ച…