rich-and-wealthy-difference-malayalam

Sharing is caring!

ഇന്നത്തെ കാലത്ത് മ്യൂച്വൽ ഫണ്ടുകളും മൂച്വൽ ഫണ്ടുകളിലെ എസ് ഐ പി മാതൃകയിലുള്ള നിക്ഷേപവും  ഭൂരിപക്ഷം വ്യക്തികൾക്കും പരിചിതമായ കാര്യമാണ്. ഒരു നിശ്ചിത തുക നിശ്ചിത കാലയളവിലേയ്ക്ക് കൃത്യമായ ഇടവേളകളിൽ തുടർച്ചയായി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്ന രീതിയേയാണ്  സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ അഥവാ എസ് ഐ പി (SIP) എന്ന് പറയുന്നത്.

ഇതേ രീതിയിൽ തന്നെ മ്യൂച്വൽ ഫണ്ടിലെ നിലവിലുള്ള നിക്ഷേപത്തിൽ നിന്ന് ഒരു നിശ്ചിത തുക കൃത്യമായ ഇടവേളകളിൽ തുടർച്ചയായി പിൻവലിക്കുന്ന രീതിയേയാണ് സിസ്റ്റമാറ്റിക്ക് വിഡ്രോവൽ പ്ലാൻ അഥവാ എസ് ഡബ്ലിയൂ പി (SWP) എന്ന് പറയുന്നത്. 

മേൽപറഞ്ഞ പോലെ എസ് ഡബ്ലിയൂ പി മാതൃകയിൽ മാസം തോറും മുപ്പതിനായിരം രൂപ വീതം ലഭിക്കുവാനായി എങ്ങനെയാണ് നിക്ഷേപിക്കേണ്ടത് എന്ന് വിശദമായി പരിശോധിക്കാം.

മാസം തോറും  30000 രൂപ പെൻഷൻ ലഭിക്കുവാനായി 50 ലക്ഷം രൂപയാണ് ആകെ ആവശ്യമുള്ളത്. വ്യക്തികളുടെ പ്രായവും നിക്ഷേപിക്കാനാവുന്ന തുകയും അനുസരിച്ച് 50 ലക്ഷം എന്ന ലക്ഷ്യത്തിൽ എത്തിച്ചേരുവാനുള്ള കാലയളവ് വ്യത്യാസപ്പെട്ടിരിക്കുന്നു. 

how-to-manage-your-wealth

50 ലക്ഷം രൂപ 20 വർഷത്തേയ്ക്ക് എസ് ഡബ്ലിയൂ പി ആയി നിക്ഷേപിക്കുകയാണെങ്കിൽ എല്ലാമാസവും 30000 രൂപ ലഭിക്കുന്നതിനോടൊപ്പം തന്നെ 20 വർഷങ്ങൾക്ക് ശേഷം 62 ലക്ഷം രൂപയും നിക്ഷേപകന് ലഭിക്കുന്നു. ഈ 62 ലക്ഷം രൂപ എസ് ഡബ്ലിയൂ പി മാതൃകയിൽ നിക്ഷേപിക്കുകയാണെങ്കിൽ തുടർന്നും മാസം തോറുമുള്ള വരുമാനം നിക്ഷേപകന് ലഭിക്കുന്നതാണ്.

50 ലക്ഷം രൂപ എന്ന ലക്ഷ്യം സമാഹരിക്കുന്നതിനായി വ്യത്യസ്ത പ്രായത്തിലുള്ള വ്യക്തികൾ എങ്ങനെയാണ് നിക്ഷേപം നടത്തേണ്ടതെന്ന് പരിശോധിക്കാം.

30 വയസ്സിൽ താഴെ പ്രായമുള്ള വ്യക്തിയാണ് നിങ്ങളെങ്കിൽ 25 വർഷത്തേയ്ക്ക്  എല്ലാ മാസവും 2500 രൂപ വീതം മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുകയാണ് നിങ്ങൾ ചെയ്യേണ്ടത്. ഇത്തരത്തിൽ നിക്ഷേപിക്കുകയാണെങ്കിൽ നിക്ഷേപ കാലയളവിനു ശേഷം നിങ്ങൾക്ക് ലഭിക്കുന്ന തുക 56 ലക്ഷമാണ്.

എന്നാൽ മാസം തോറും 2500 രൂപയ്ക്ക് പകരം 5000 രൂപ 20 വർഷത്തേക്ക് നിക്ഷേപിക്കുവാൻ സാധിച്ചാൽ തന്നെ ഈ കാലയളവിനുള്ളിൽ  നിങ്ങൾക്ക് 50 ലക്ഷം രൂപ മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിലൂടെ സമാഹരിക്കുവാൻ സാധിക്കുന്നതാണ്. 

മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിലൂടെ 12 ശതമാനം നേട്ടം ലഭിക്കുമെന്നാണ് മേൽപ്പറഞ്ഞ സാഹചര്യങ്ങളിൽ കണക്കാക്കിയിരിക്കുന്നത്. കുറഞ്ഞ പ്രായത്തിൽ  നിക്ഷേപം ആരംഭിക്കുന്നതിനാൽ വളരെ ചെറിയ തുക മാറ്റിവെച്ചാൽ തന്നെ 60 വയസ്സാകുമ്പോൾ 50 ലക്ഷം എന്ന ലക്ഷ്യത്തിലെത്തിച്ചേരുവാൻ വളരെ എളുപ്പത്തിൽ യുവാക്കൾക്ക് സാധിക്കുന്നതാണ്.

നിങ്ങളുടെ പ്രായം 35 വയസ്സിനും 40 വയസ്സിനും ഇടയിലാണെങ്കിൽ മാസം തോറും 5000 രൂപ 20 വർഷത്തേക്ക് മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുകയും ആ നിക്ഷേപത്തിന് 12% നേട്ടം ലഭിക്കുകയും ചെയ്താൽ നിങ്ങൾക്ക് 60 വയസ്സിനുള്ളിൽ 50 ലക്ഷം എന്ന ലക്ഷ്യത്തിൽ എത്തിച്ചേരുവാൻ സാധിക്കും.

retirement-plans-mutual-funds

നിങ്ങളുടെ പ്രായം 40 വയസ്സിനും 50 വയസ്സിനും ഇടയിലാണെങ്കിൽ മാസംതോറും 12,000 രൂപ വീതം 15 വർഷത്തേക്ക് നീക്കി വെയ്ക്കുകയും, താരതമ്യേന നഷ്ട സാധ്യത കുറവായ ഹൈബ്രിഡ് മ്യൂച്വൽ ഫണ്ടുകളിൽ നിന്ന് 10 ശതമാനത്തോളം നേട്ടം ലഭിക്കുകയും ചെയ്താൽ തീർച്ചയായും നിങ്ങൾക്ക് പെൻഷൻ പ്രായം എത്തുമ്പോൾ സമ്പാദ്യമായി 50 ലക്ഷം സ്വന്തമാക്കുവാൻ സാധിക്കുന്നതാണ്. 

ഇവിടെ 40 വയസ്സിനു മുകളിൽ പ്രായമുള്ളവരെ പരിഗണിക്കുന്നതിനാലാണ് താരതമ്യേന റിസ്ക് കുറഞ്ഞ ഹൈബ്രിഡ് മ്യൂച്വൽ ഫണ്ടുകളെ പരിഗണിച്ചിരിക്കുന്നത്.

50 വയസ്സിൽ കൂടുതൽ പ്രായമുള്ള വ്യക്തി എസ് ഐ പി മാതൃകയിൽ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപം ആരംഭിക്കുകയാണെങ്കിൽ ഏറ്റവും നഷ്ട സാധ്യത കുറഞ്ഞ ഡെറ്റ് മ്യൂച്വൽ ഫണ്ടുകളാണ് നിക്ഷേപിക്കുവാനായി തിരഞ്ഞെടുക്കേണ്ടത്. ഇവിടെ എല്ലാ മാസവും 30000 രൂപ വീതം 10 വർഷത്തേക്ക് നിക്ഷേപിക്കുകയാണെങ്കിൽ 8 ശതമാനം ലാഭം ലഭിച്ചാൽ തന്നെ  ആ വ്യക്തിക്ക് 50 ലക്ഷം എന്ന ലക്ഷ്യത്തിൽ എത്തിച്ചേരുവാൻ സാധിക്കുന്നതാണ്.

പെൻഷൻ പ്രായത്തിനോട് അടുത്തു നിൽക്കുന്ന 50 കളിൽ, അത്യാവശ്യം നീക്കിയിരിപ്പുകൾ കൈവശമുള്ള വ്യക്തിയാണ് നിങ്ങളെങ്കിൽ, കൈവശമുള്ള തുകയോ ആ തുകയുടെ ഒരു ഭാഗമോ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാൻ തയ്യാറാവുകയാണെങ്കിൽ കൈവശമുള്ള തുകയ്ക്ക് അനുസൃതമായി എസ് ഐ പി മാതൃകയിൽ നടത്തുന്ന നിക്ഷേപത്തിൽ കുറവ് വരുത്താൻ സാധിക്കുന്നതാണ്.

ഉദാഹരണത്തിന് 30 ലക്ഷം രൂപ കൈവശമുള്ള ഒരു വ്യക്തി 20000 വീതം 10 വർഷത്തേക്ക് എസ് ഐ പി മാതൃകയിൽ നിക്ഷേപം നടത്തിയാൽ നിക്ഷേപകാലാവധിയായ 10 വർഷത്തിനു ശേഷം ആ വ്യക്തിക്ക് മ്യൂച്വൽ ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ ലഭിക്കുന്നതാണ്. 

മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിലൂടെ ലഭിച്ച 20 ലക്ഷം രൂപയും കൈവശമുള്ള 30 ലക്ഷം രൂപയും ചേർത്ത് 50 ലക്ഷം രൂപ ആ വ്യക്തി എസ് ഡബ്ലിയൂ പി  മാതൃകയിൽ 20 വർഷത്തേക്ക് നിക്ഷേപിക്കുകയാണെങ്കിൽ  ആ വ്യക്തിക്ക് മാസം തോറും 30000 രൂപ ലഭിക്കുന്നതിനോടൊപ്പം തന്നെ നിക്ഷേപ കാലാവധിയായ 20 വർഷത്തിനുശേഷം മ്യൂച്വൽ ഫണ്ടിൽ ശേഷിക്കുന്ന ബാക്കി തുക തിരിച്ചു ലഭിക്കുകയും ചെയ്യുന്നു.

എസ് ഡബ്ലിയു പി മാതൃകയിൽ നിക്ഷേപം നടത്തി വരുമാനം നേടുമ്പോൾ ആ വ്യക്തിയുടെ വാർഷിക വരുമാനത്തിനനുസൃതമായി വരുമാന നികുതി നൽകേണ്ടതായിട്ടുണ്ട്.

നിക്ഷേപിക്കുവാനുള്ള മ്യൂച്വൽ ഫണ്ട് എങ്ങനെ തിരഞ്ഞെടുക്കാം

മേൽപ്പറഞ്ഞ രീതിയിലുള്ള നിക്ഷേപം നടത്തി ആ നിക്ഷേപത്തിൽ നിന്നും ലാഭം നേടുവാൻ ഏതു മാർഗ്ഗത്തിലാണ് നിക്ഷേപിക്കേണ്ടത് എന്ന സംശയം പല വ്യക്തികൾക്കും ഉണ്ടായേക്കാം. എന്നാൽ എല്ലാ വ്യക്തികൾക്കും ഒരു പോലെ അനുയോജ്യമായ മ്യൂച്വൽ ഫണ്ട് ഉൾപ്പെടെയുള്ള നിക്ഷേപ മാർഗ്ഗം നിലവിലില്ല എന്നതാണ് വാസ്തവം.

ഓരോ വ്യക്തിയും നിക്ഷേപിക്കുന്ന തുകയും, നിക്ഷേപം തുടരുന്ന കാലാവധിയും, നിക്ഷേപത്തിൽ സംഭവിച്ചേക്കാവുന്ന നഷ്ട സാധ്യതയും, വ്യത്യാസപ്പെട്ടിരിക്കുന്നത് പോലെ തന്നെ ഓരോ വ്യക്തിക്കും അനുയോജ്യമായ നിക്ഷേപ മാർഗ്ഗങ്ങളും വ്യത്യസ്തമാണ്.

ഓരോ വ്യക്തിയുടേയും സാമ്പത്തിക ലക്ഷ്യങ്ങളും, ആവശ്യങ്ങളും, സാമ്പത്തിക സ്ഥിതിയും, നഷ്ടം സംഭവിച്ചാൽ അത് നേരിടുവാനുള്ള ശേഷിയും, വ്യക്തമായി വിലയിരുത്തിയ ശേഷം ഒരു സാമ്പത്തിക വിദഗ്ധന്റെ ഉപദേശത്തോടെ മാത്രം നിക്ഷേപിക്കുവാനായി മ്യൂച്വൽ ഫണ്ട് തിരഞ്ഞെടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

മികച്ച പെൻഷൻ പദ്ധതി എങ്ങനെ ആയിരിക്കണം

ഒരു പെൻഷൻ പ്ലാനിനെ കുറിച്ച് ചിന്തിക്കുന്ന ഏതൊരു വ്യക്തിയുടേയും  മുന്നിൽ മ്യൂച്വൽ ഫണ്ട്, റിയൽ എസ്റ്റേറ്റ്,…

നേരത്തെയുള്ള റിട്ടയർമെൻ്റിനായി ചെയ്യാനാകുന്ന കാര്യങ്ങൾ

കഴിയാവുന്നത്ര  ചെറിയ പ്രായത്തിൽ തന്നെ ജോലിയിൽ നിന്ന് വിരമിക്കുക എന്നത് ഇന്ന് പലർക്കും താല്പര്യമുള്ള വിഷയമാണ്.…