fixed-maturity-plan-alternative-fixed-deposit

Sharing is caring!

ധനം നിക്ഷേപിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ ഏതൊരു സാധാരണക്കാരന്റേയും മനസ്സിൽ ആദ്യമായി കടന്നുവരുന്ന കാര്യമാണ് ഫിക്സഡ് ഡെപ്പോസിറ്റ് എന്ന ഉത്തരം.  പലപ്പോഴും ഫിക്സഡ് ഡെപ്പോസിറ്റ് നടത്തുന്നവർ TDS അഥവാ ടാക്സ് ഡിഡക്ഷൻ അറ്റ് സോഴ്സ് എന്നതിനെക്കുറിച്ച് ബോധവാന്മാരല്ല എന്നതാണ് വാസ്തവം.

അതായത് ഫിക്സഡ് ഡെപ്പോസിറ്റിൽ നിന്നും ലഭിക്കുന്ന പലിശ വരുമാനത്തിന്റെ ഒരു ഭാഗം നികുതിയായി നൽകിയ ശേഷമുള്ള വരുമാനം മാത്രമേ അവയിൽ നിന്ന് യാഥാർഥ്യത്തിൽ ലഭിക്കുന്നുള്ളു.

സ്ഥിരമായ ഒരു നിക്ഷേപ പദ്ധതിയെക്കുറിച്ച് ചിന്തിക്കുന്നവർക്ക് പരിഗണിക്കാവുന്ന എന്നാൽ അത്ര പരിചിതമല്ലാത്ത സാധ്യതയാണ് FMP (Fixed Maturity Plan) എന്നത്. എഫ് എം പി ഒരു നിശ്ചിത കാലയളവിലേക്ക് നിക്ഷേപിക്കുന്ന ഒരു മ്യൂച്ചൽ ഫണ്ട് പദ്ധതിയാണ് എന്ന് പറയാം.

ഇത്തരത്തിലുള്ള മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപം നടക്കുന്നത് ഇക്വിറ്റി ഫണ്ടുകൾക്ക് പകരം ഡെറ്റ് ഫണ്ട്  എന്ന നിലയിലാണ്. ഉയർന്ന  തലത്തിലുള്ള ലാഭം നൽകുന്നില്ലെങ്കിൽ പോലും  ആറുമാസം മുതൽ അഞ്ചു വർഷം  എന്നൊരു കാലയളവിലേക്ക്  സ്ഥിരനിക്ഷേപത്തെ പരിഗണിക്കുമ്പോൾ കുറഞ്ഞ റിസ്കിൽ തെറ്റില്ലാത്ത ആദായം നൽകാൻ എഫ് എം പിക്കു കഴിയുന്നുണ്ട്.

റിസ്ക്  എടുക്കുവാൻ താല്പര്യമില്ലാത്ത പ്രത്യേകിച്ച് പ്രായമായവർക്കും റിട്ടയർമെൻറ് എത്തിനിൽക്കുന്നവർക്കും ഫിക്സഡ് ഡെപോസിറ്റിനേക്കാൾ  ലാഭമുള്ള ഒരു നിക്ഷേപം എന്ന നിലയിൽ ഏറ്റവും ഉചിതമായ വഴിയാണ് ഫിക്സഡ് മെച്യൂരിറ്റി പ്ലാൻ.

ഫിക്സഡ്  ഡെപ്പോസിറ്റുകളെ പോലെ തന്നെ വളരെ ലളിതമാണ് ഫിക്സഡ് മെച്യൂരിറ്റി പ്ലാനിന്റെ ഇടപാടുകൾ നിശ്ചിത കാലയളവിൽ എഫ് എം പി യിൽ നടത്തുന്ന  നിക്ഷേപം ആ കാലയളവിന് ശേഷമുള്ള സമയത്തെ  മൂല്യമായി തിരിച്ചു ലഭിക്കുന്നു.

fixed-maturity-plan-fmp

എഫ് എം പി യിൽ നിക്ഷേപിക്കുമ്പോൾ ഉള്ള  ഗുണങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം എഫ് എം പിയുടെ  ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകത എന്നത് വളരെ കുറഞ്ഞ ഇന്ററസ്റ് റേറ്റ്   റിസ്‌ക്കാണ്.

സാമ്പത്തിക നയത്തിന്റേയും  ആഗോള പ്രതിഭാസങ്ങളുടെയും ഭാഗമായി പലിശ നിരക്കിൽ വ്യതിയാനങ്ങൾ ഉണ്ടാവുമ്പോൾ നിക്ഷേപ ആദായത്തെ അത് ബാധിക്കാറുണ്ട് ഇതിനെയാണ് ഇന്ററസ്റ് റേറ്റ് റിസ്ക് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

ഉദാഹരണത്തിന്  പലിശ നിരക്ക് ഉയരുമ്പോൾ ബോണ്ടുകളുടെ വിലയിൽ ഇടിവ് കാണാറുണ്ട്, ഇത്തരത്തിലുള്ള റിസ്കുകൾ എഫ് എം പിയിൽ  താരതമ്യേന കുറവാണ്. ഫണ്ട്  മാനേജർമാർ നിശ്ചിത കാലയളവിലേക്ക്  എഫ് എം പിയിൽ നിക്ഷേപം  നടത്തുന്നതുകൊണ്ട് തുടർച്ചയായി ഉള്ള കൊടുക്കൽ വാങ്ങലുകൾക്ക് എഫ് എം പി വിധേയമാകാറില്ല, അതുകൊണ്ട് തന്നെ മാർക്കറ്റിൽ സംഭവിക്കുന്ന വ്യതിയാനങ്ങൾ എഫ് എം പിയുടെ ആദായത്തെ സാരമായി ബാധിക്കാറില്ല.

വളരെ കുറഞ്ഞ മാനേജ്മെൻറ് കോസ്റ്റാണ് എഫ്  എം പിയുടെ മറ്റൊരു പ്രേത്യേകത. മാർക്കറ്റിൽ നിന്ന് മികച്ച സെക്യൂരിറ്റികൾ കണ്ടെത്തേണ്ടത് പ്രധാനപ്പെട്ട ഘടകം ആണെങ്കിലും തുടർച്ചയായുള്ള  കൊടുക്കൽ വാങ്ങലുകൾ ഇല്ലാത്തതിനാൽ മാനേജ്മെൻറ് കോസ്റ്റ് എഫ് എം പിയിൽ  താരതമ്യേന കുറവാണ്.

എഫ് ഡിയിലും എഫ് എം പിയിലും നികുതി ചുമത്തപ്പെടുന്നത് വ്യത്യസ്ത രീതികളിലാണ്. എഫ്  എം പിയിൽ നികുതി കണക്കാക്കുമ്പോൾ  ഇൻഡക്സേഷൻ ബെനിഫിറ്റ് ലഭിക്കാറുണ്ട്, അതായത് എഫ് എം പിയിൽ നിക്ഷേപിച്ച തുകയെ അടിസ്ഥാനമാക്കി അല്ല ലാഭം കണക്കാക്കുന്നത്.

ഇവിടെ വ്യക്തി നടത്തിയ നിക്ഷേപത്തിന്റെ ഇന്നത്തെ അടിസ്ഥാന വിലയാണ് നികുതി ചുമത്താനായി പരിഗണിക്കുന്നത്. അതായത് പണപ്പെരുപ്പം മൂലമുള്ള വിലവർധനവിനെ പരിഗണിച്ച ശേഷം അതിൽനിന്ന് നിക്ഷേപിച്ച തുകയുമായുള്ള വ്യത്യാസം  കണക്കാക്കുന്നു, ആ വ്യത്യാസത്തിന് മാത്രമേ നികുതി നൽകേണ്ടി വരുന്നുള്ളൂ. നികുതി നിരക്കു പരിഗണിച്ചാലും എഫ് എം പിയിൽ എഫ് ഡിയേക്കാൾ  കുറഞ്ഞ നിരക്കാണ് ചുമത്തപ്പെടുന്നത്. 

ഉയർന്ന ലാഭം പ്രതീക്ഷിച്ചുകൊണ്ട് മാത്രം നടത്തേണ്ട നിക്ഷേപം അല്ല എഫ് എം പി മറിച്ച് എഫ് ഡിയെക്കുറിച്ച് ചിന്തിക്കുന്നവർക്ക് അതിനേക്കാൾ മികച്ച നിക്ഷേപ പദ്ധതി മാത്രമാണ്. എഫ് എം പിയിൽ നിക്ഷേപിക്കുമ്പോൾ  വ്യക്തി ഉൾപ്പെടുന്ന നികുതി സ്ലാബ്, പണപ്പെരുപ്പത്തിന്റെ  സൂചിക എന്നിവയെ അടിസ്ഥാനപ്പെടുത്തി വേണം നിക്ഷേപയുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ  എടുക്കുവാൻ. മികച്ച ഫിക്സഡ് മച്യുരിറ്റി പ്ലാനുകൾ  കണ്ടെത്തുവാൻ മ്യുച്വൽ  ഫണ്ട് വിദഗ്ധന്മാരുടെ സഹായവും തേടാവുന്നതാണ്.

Are you looking for investments?

Kashly team can help you start your mutual fund investments with the right assistance. signup here

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കേണ്ടത് എങ്ങനെയാണ്

സാധാരണക്കാരായ വ്യക്തികൾക്ക് സാമ്പത്തികമായ ഉയർച്ചയും സുരക്ഷിതത്വവും കൈവരിക്കുവാനുള്ള സഹായഹസ്തമായി മ്യൂച്വൽ ഫണ്ടുകളെ കണക്കാക്കാവുന്നതാണ്. സാമ്പത്തിക സുരക്ഷിതത്വമുള്ള…

മ്യൂച്വൽ ഫണ്ടുകൾക്ക് നിങ്ങളെ ധനികനായി മാറ്റുവാൻ സാധിക്കുമോ

തീർച്ചയായും മ്യൂച്വൽ ഫണ്ടുകൾക്ക് നിങ്ങളെ ധനികനായി മാറ്റുവാൻ സാധിക്കും. പലപ്പോഴും ജീവിത യാഥാർത്ഥ്യങ്ങളോട് പൊരുത്തപ്പെടുവാൻ നമ്മളിൽ…

എസ് ഐ പിയും മ്യൂച്വൽ ഫണ്ടും തമ്മിലുള്ള വ്യത്യാസം എന്താണ്

പല വ്യക്തികളും എസ് ഐ പി, മ്യൂച്വൽ ഫണ്ട് എന്നിവ ഒന്നു തന്നെയാണ് എന്ന് തെറ്റിദ്ധാരണയുള്ളവരാണ്.…

മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിലൂടെ മാസം തോറും വരുമാനം നേടുന്നത് എങ്ങനെയാണ്

നിക്ഷേപത്തിലെ വൈവിധ്യവൽക്കരണം, നിക്ഷേപം കൈകാര്യം ചെയ്യാനുള്ള പ്രൊഫഷണൽ സഹായം, വളരെ വേഗം പണമാക്കി മാറ്റുവാൻ കഴിയുന്നു,…