select-mutual-fund-account-types

Sharing is caring!

ബാങ്കുകളിൽ പണം ഇടപാട് നടത്തുവാൻ വിവിധതരം അക്കൗണ്ടുകൾ ലഭ്യമായത് പോലെ മ്യൂച്വൽ ഫണ്ടുകളിൽ ഇടപാടുകൾ നടത്തുവാനും വിവിധതരം അക്കൗണ്ടുകൾ നിലവിലുണ്ട്. നിക്ഷേപം നടത്തുന്ന വ്യക്തിയുടെ സാഹചര്യങ്ങളും ലക്ഷ്യങ്ങളും മുൻനിർത്തി വേണം അനുയോജ്യമായ മ്യൂച്ചൽ ഫണ്ട് അക്കൗണ്ട് തിരഞ്ഞെടുക്കാൻ. മൂന്ന് വ്യത്യസ്ത  ഘടനയിലാണ് മ്യൂച്വൽ അക്കൗണ്ടുകൾ ലഭ്യമാകുന്നത്.

സിംഗിൾ അക്കൗണ്ട്

ഏറ്റവും ലളിതവും ഒരു വ്യക്തിക്ക് മാത്രം കൈകാര്യം ചെയ്യാൻ കഴിയുന്നതുമായ അക്കൗണ്ട് ആണ് സിംഗിൾ അക്കൗണ്ട്. അക്കൗണ്ടിന്റെ ഉടമസ്ഥനായ വ്യക്തിക്ക് തന്റെ ഇഷ്ടാനുസരണം എത്രയും  വേഗം  തീരുമാനങ്ങൾ എടുക്കുവാൻ കഴിയുന്നു എന്നതാണ് സിംഗിള്‍ അക്കൗണ്ടിന്റെ പ്രത്യേകത. ഉടമസ്ഥാവകാശം ഒരു വ്യക്തിയിൽ മാത്രം നിലനിൽക്കുന്നതിനാൽ സിംഗിൾ അക്കൗണ്ടുകളിൽ നോമിനേഷൻ ഉൾപ്പെടുത്തേണ്ടത് നിർബന്ധമാണ്. 

ജോയിൻറ് അക്കൗണ്ട്

mutual fund holding accounts

ഒന്നിലധികം വ്യക്തികൾ ഒരുമിച്ച് നിക്ഷേപം നടത്തുവാനായി ഉപയോഗിക്കുന്ന മ്യൂച്വൽ ഫണ്ട് അക്കൗണ്ട് ആണ് ജോയിൻറ് അക്കൗണ്ട്. ജോയിൻറ് അക്കൗണ്ടിൽ അംഗമായ എല്ലാ വ്യക്തികൾക്കും ഫണ്ടുകളിൽ തുല്യ അവകാശമായിരിക്കും. മ്യൂച്ചൽ ഫണ്ടിന്റെ ഇടപാടുകളെ സംബന്ധിക്കുന്ന തീരുമാനങ്ങൾ എടുക്കുവാൻ ജോയിൻറ് അക്കൗണ്ടിൽ അംഗമായ എല്ലാ വ്യക്തികളുടേയും  അനുവാദം ആവശ്യമാണ്.

അംഗങ്ങളിൽ ഒരാളുടെ മരണശേഷം ഉടമസ്ഥാവകാശം അക്കൗണ്ടിലെ മറ്റ് അംഗത്തിനോ അംഗങ്ങൾക്കോ ലഭിക്കുന്നതിനാൽ നോമിനേഷൻ നിർബന്ധമല്ല. എന്നാൽ അംഗങ്ങളിൽ ഒരാളുടെ മരണശേഷം ഫണ്ടിനെ സംബന്ധിച്ച തീരുമാനങ്ങൾ എടുക്കുവാൻ ഉടമസ്ഥാവകാശം ഉള്ള മറ്റ് അംഗത്തിനോ അംഗങ്ങൾക്കോ കഴിയുകയില്ല.

അതായത് ഇവിടെ ഉടമസ്ഥാവകാശവും തീരുമാനങ്ങൾ എടുക്കുവാനുളള അധികാരവും രണ്ടായി കാണണം.  എല്ലാ അക്കൗണ്ട് ഉടമകളുടേയും  മരണശേഷം മാത്രമേ നോമിനിക്ക് ഉടമസ്ഥാവകാശം ലഭ്യമാകുകയുള്ളൂ. 

എനിവൺ – സർവ്വേവർ അക്കൗണ്ട്

ജോയിൻറ് അക്കൗണ്ട് പോലെ തന്നെ ഒന്നിലധികം വ്യക്തികൾക്ക് ഒരുമിച്ച് മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപം നടത്തുവാനുള്ള മറ്റൊരു വഴിയാണ് എനി വൺ അക്കൗണ്ട്. നിക്ഷേപത്തിനെ സംബന്ധിച്ച തീരുമാനങ്ങൾ എടുക്കാൻ അക്കൗണ്ടിൽ അംഗമായ ഏതൊരു വ്യക്തിക്കും സാധിക്കും എന്നതിനാൽ ജോയിൻറ് അക്കൗണ്ട് ഇടപാടുകളെക്കാൾ സൗകര്യപ്രദമാണ് എനിവൺ അക്കൗണ്ട് ഇടപാടുകൾ.

എനിവൺ അക്കൗണ്ടിൽ അംഗമായ ഒരു വ്യക്തിയുടെ മരണശേഷം അക്കൗണ്ടിൽ അംഗമായ മറ്റു അംഗത്തിനോ അംഗങ്ങൾക്കോ ഉടമസ്ഥാവകാശത്തിനോടൊപ്പം തന്നെ ഇടപാടുകൾ നടത്തുവാനുള്ള അവകാശവും ലഭിക്കുന്നു.

സിംഗിൾ അക്കൗണ്ടിൽ ഉടമയുടെ മരണശേഷം ഇടപാടുകൾ നടത്തുവാനുള്ള അവകാശമാണ് നോമിനിക്ക് ലഭിക്കുന്നത് ഇവിടെ  ഉടമസ്ഥാവകാശം നിയമപരമായ അവകാശികൾക്കാണ് ലഭ്യമാവുക. എന്നാൽ ജോയിൻറ് അക്കൗണ്ടുകളിൽ ഒരു ഉടമയുടെ മരണശേഷം മറ്റ് അംഗങ്ങൾക്കാണ് ഉടമസ്ഥാവകാശം ലഭിക്കുക.

സിംഗിൾ അക്കൗണ്ടുകളിൽ നികുതിഭാരം കണക്കാക്കുക എന്നത് ലളിതമായ പ്രക്രിയ ആണ്. ജോയിൻറ് അക്കൗണ്ടുകളിൽ നികുതിഭാരം ചുമത്തപ്പെടുന്നത് അക്കൗണ്ടിൽ അംഗമായ ഫസ്റ്റ് ഹോൾഡറിനാണ്. ഫസ്റ്റ്  ഹോൾഡർ ആയ വ്യക്തി ഉൾപ്പെടുന്ന നികുതി സ്ലാബിന് അനുസരിച്ച്  നൽകേണ്ടി വരുന്ന നികുതിക്ക് ഏറ്റക്കുറച്ചിൽ ഉണ്ടാവാം.

Are you looking for investments?

Kashly team can help you start your mutual fund investments with the right assistance. signup here

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ഇന്ത്യയിൽ മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ നിയന്ത്രിക്കപ്പെടുന്നത് എങ്ങനെയാണ്

ഇന്ത്യയിലെ സാധാരണക്കാരായ നിരവധി വ്യക്തികളെ അവരുടെ സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുവാൻ സഹായിക്കുന്ന പ്രധാനപ്പെട്ട നിക്ഷേപ മാർഗ്ഗമായി…

മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിക്കാൻ SIP ആണോ Lumpsum ആണോ നല്ലത്

ഒരു നിക്ഷേപകൻ കൃത്യമായ ഇടവേളകളിൽ നിശ്ചിതമായ തുക മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്ന രീതിയാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെൻറ്…

ഇന്ത്യയിലെ ബഹുഭൂരിപക്ഷം വ്യക്തികളും മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ നിന്നും മാറിനിൽക്കുന്നതിന്റെ കാരണങ്ങൾ

മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ നടത്തുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നുണ്ടെങ്കിലും ഇന്ത്യയിലെ നല്ലൊരു ശതമാനം വ്യക്തികളും ഇന്നും…

മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളുടെ സവിശേഷതകൾ എന്തെല്ലാം

ചില നേരത്ത് നല്ല ഭാവിക്കായി നമുക്ക് കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടി വന്നേക്കാം. സാമ്പത്തികമായ ചില പ്രതിബന്ധങ്ങൾ…