mutual funds

Sharing is caring!

മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്ന നല്ലൊരു ശതമാനം വ്യക്തികൾക്കും എസ് ഐ പി, എസ് ടി പി, എസ്  ഡബ്ലിയു പി എന്നിങ്ങനെയുള്ള ചുരുക്കപ്പേരുകൾ വളരെ പരിചിതമാണ് എന്നാൽ എസ് ഐ പി തന്നെ പലവിധത്തിൽ വിപണിയിൽ ലഭ്യമാണ് എന്ന കാര്യം പലർക്കും പുതിയ അറിവായിരിക്കും. മ്യൂച്വൽ ഫണ്ടിൽ നിക്ഷേപം നടത്തുന്ന വ്യക്തികളിൽ 90 ശതമാനം വ്യക്തികളും പെർപെച്വൽ എസ് ഐ പിയിൽ ആയിരിക്കും നിക്ഷേപം നടത്തുന്നത്. 

വ്യത്യസ്ത തരത്തിലുള്ള എസ് ഐ പി മാതൃകകൾ നിലവിലുണ്ടെങ്കിലും നിങ്ങൾക്ക് സേവനം നൽകുന്ന മ്യൂച്വൽ ഫണ്ട് പ്ലാറ്റ്ഫോമുകളിലും കമ്പനികളിലും അതിനുള്ള അവസരം ലഭ്യമാകണമെന്നില്ല. സെറോദ, ഗ്രോ ആപ്പ് തുടങ്ങിയ മൊബൈൽ ആപ്പുകളിൽ ലഭ്യമായ എസ് ഐ പി രീതികളേക്കാൾ കൂടുതൽ എസ് ഐ പി മാതൃകകൾ ലഭ്യമാകുന്നത് ഒരു മ്യൂച്വൽ ഫണ്ട് അഡ്വൈസറുടെ മേൽനോട്ടത്തിൽ അസറ്റ് മാനേജ്മെൻറ് കമ്പനികൾ വഴി നിക്ഷേപം നടത്തുമ്പോഴാണ്. നിലവിൽ വിപണിയിൽ ലഭ്യമായ വ്യത്യസ്ത തരം എസ് ഐ പികളെ കുറിച്ച് കൂടുതൽ മനസ്സിലാക്കാം.

ടോപ്പ് അപ്പ് എസ് ഐ പി

നിക്ഷേപകരുടെ ഇഷ്ടാനുസരണം മാസം തോറും, മൂന്നു മാസം കൂടുമ്പോൾ, ഓരോ വർഷവും എന്നിങ്ങനെ  നിക്ഷേപിക്കുന്ന തുക വർദ്ധിപ്പിക്കുവാൻ സാധിക്കുന്ന എസ് ഐ പിയാണ് ടോപ്പ് അപ്പ് എസ് ഐ പി. ഉദാഹരണത്തിന് ഒരു നിശ്ചിത കാലയളവിൽ നിങ്ങൾ നിക്ഷേപിക്കുന്ന തുകയിൽ തീർച്ചയായി 500 രൂപ വീതം വർദ്ധനവ് വരുത്തണമെന്ന് നിങ്ങൾ ആഗ്രഹിച്ചാൽ അതിനുള്ള അവസരം ടോപ്പ് അപ്പ് എസ് ഐ പി നിങ്ങൾക്ക് നൽകുന്നു. ഒരു നിശ്ചിത തുകയായി മാത്രമല്ല നിക്ഷേപ തുകയുടെ ശതമാനം എന്ന രീതിയിലും കൃത്യമായ ഇടവേളകളിൽ വർദ്ധനവ് വരുത്തുവാനുള്ള സൗകര്യം നിക്ഷേപകന് ഇവിടെ ലഭ്യമാണ്. 

sip-top-up

പെർപെച്വൽ എസ് ഐ പി

നീണ്ട കാലയളവിലേക്ക് നിക്ഷേപം തുടരുവാനും എന്നാൽ നിക്ഷേപം അവസാനിപ്പിക്കുവാനായി ഒരു കൃത്യമായ കാലാവധി നിശ്ചയിക്കാത്തതുമായ എസ് ഐ പിയാണ് പെർപെച്വൽ എസ് ഐ പി.

നിക്ഷേപ കാലാവധി നിശ്ചയിക്കാതെ തുടരുന്ന ഈ എസ് ഐ പി മാതൃകയാണ് ഇന്ന് നിക്ഷേപകർ ഏറ്റവും കൂടുതൽ തിരഞ്ഞെടുത്തിരിക്കുന്നത്.

ട്രിഗർ എസ് ഐ പി

ഇവിടെ മ്യൂച്വൽ ഫണ്ട് യൂണിറ്റുകൾ വാങ്ങുവാനും വിൽക്കുവാനും ആയി നിക്ഷേപകൻ ചില ഉപാധികൾ മുന്നോട്ട് വയ്ക്കുന്നു. ഉദാഹരണത്തിന് വിപണിയുടെ താഴ്ന്ന നിലയിൽ വ്യാപാരം ചെയ്യുമ്പോൾ കൂടുതൽ യൂണിറ്റുകൾ വാങ്ങുവാനും ഉയർന്ന നിലയിൽ വ്യാപാരം ചെയ്യുമ്പോൾ കൈവശമുള്ള യൂണിറ്റുകൾ വിൽക്കുവാനും നിർദ്ദേശം നൽകുവാൻ ഈ എസ് ഐ പി മാതൃകയിലൂടെ നിക്ഷേപിക്കുവാൻ സാധിക്കുന്നു. 

വിപണിയെ കുറിച്ച് വളരെ ആഴത്തിൽ ധാരണയുള്ളവർ മാത്രം ഈ നിക്ഷേപരീതി പിന്തുടരുന്നതാണ് നല്ലത്. ട്രിഗർ എസ് ഐ പി മാതൃകയിൽ നിക്ഷേപിക്കുവാനുള്ള അവസരം എഡൽവീസ്, മിരെ അസറ്റ് തുടങ്ങിയ ചുരുക്കം ചില അസറ്റ് മാനേജ്മെന്റ് കമ്പനികൾ മാത്രമേ നൽകി വരുന്നുള്ളൂ.

ഫ്ലെക്സിബിൾ എസ് ഐ പി

പെർപെച്വൽ എസ് ഐ പി ചെയ്യുന്ന ഒരു വ്യക്തിക്ക് എല്ലാ മാസവും ഒരു നിശ്ചിത തീയതിയിൽ നിശ്ചിത തുക നിക്ഷേപിക്കേണ്ടി വരുന്നു. എന്നാൽ ഫ്ലെക്സിബിൾ എസ് ഐ പിയിൽ നിക്ഷേപിക്കുന്ന തുകയിലും നിക്ഷേപിക്കേണ്ട തീയതിയിലും നിക്ഷേപകന്റെ സൗകര്യാർത്ഥം വ്യത്യാസപ്പെടുത്തുവാനുള്ള സ്വാതന്ത്ര്യം നിക്ഷേപകന് ലഭിക്കുന്നുണ്ട്.

ശമ്പളത്തിൽ നിന്നുള്ള വരുമാനമല്ലാതെ, ലഭിക്കുന്ന വരുമാനത്തിൽ ഏറ്റക്കുറച്ചിൽ ഉണ്ടാകുന്ന വ്യക്തികളെ സംബന്ധിച്ച് ഏറ്റവും അനുയോജ്യമായ നിക്ഷേപ മാതൃകയാണ് ഫ്ളക്സിബിൾ എസ് ഐ പി. സാധാരണയായി മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിന് ഉപയോഗിക്കുന്ന മൊബൈൽ ആപ്ലിക്കേഷനുകളിൽ ലഭ്യമല്ലാത്ത ഈ നിക്ഷേപ രീതിയും ചുരുക്കം ചില അസറ്റ് മാനേജ്മെന്റ് കമ്പനികളിലൂടെ മാത്രമേ സാധ്യമാകുകയുള്ളൂ.

hybrid-mutual-funds

മൾട്ടി എസ് ഐ പി

ഒരു വ്യക്‌തി എല്ലാ മാസവും ഒരു നിശ്ചിത തുക എസ് ഐ പി ആയി നിക്ഷേപിക്കുമ്പോൾ തന്നെ ആ നിക്ഷേപ തുകയെ ഒരു മാസത്തിലെ പല തീയതികളിലായി നിക്ഷേപകന്റെ ഇഷ്ടാനുസരണം ക്രമീകരിക്കാൻ അവസരം നൽകുന്ന എസ് ഐ പി മാതൃകയാണ് മൾട്ടി എസ് ഐ പി.

Are you looking for investments?

Kashly team can help you start your mutual fund investments with the right assistance. signup here

ഉദാഹരണത്തിന് ഒരു വ്യക്തി മാസം തോറും 5000 രൂപ മ്യൂച്വൽ ഫണ്ടിൽ മൾട്ടി എസ് ഐ പി ആയി നിക്ഷേപിക്കുമ്പോൾ ആ വ്യക്തിക്ക് ആ മാസത്തിലെ 5 തീയതികൾ തിരഞ്ഞെടുത്ത് 5 തവണകളായോ അല്ലെങ്കിൽ 3 തീയതികൾ തിരഞ്ഞെടുത്ത് 3 തവണകളായോ ആ വ്യക്തിയുടെ ഇഷ്ടാനുസരണം നിക്ഷേപം നടത്താവുന്നതാണ്. ഇവിടെ ഒരു മാസം തന്നെ വിപണിയിൽ ഉണ്ടായേക്കാവുന്ന വ്യത്യസ്ത സാഹചര്യങ്ങൾക്ക് അനുസൃതമായി തന്റെ നിക്ഷേപം ക്രമീകരിക്കാൻ നിക്ഷേപകന് സാധിക്കുന്നു.

എസ് ഐ പി പ്ലസ്

എസ് ഐ പി പ്ലസ് മ്യൂച്വൽ ഫണ്ട് പദ്ധതികളിൽ  മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിനൊപ്പം തന്നെ ലൈഫ് ഇൻഷുറൻസ് പരിരക്ഷയും നിക്ഷേപകന് ലഭിക്കുന്നു. മ്യൂച്വൽ ഫണ്ട് നിക്ഷേപം തുടരുന്ന കാലയളവിൽ മാത്രമേ നിബന്ധനകൾക്ക് വിധേയമായി ഇൻഷുറൻസ് പരിരക്ഷ ലഭിക്കുകയുള്ളൂ. നിലവിൽ നിപ്പോൺ, ഐ സി ഐ സി ഐ തുടങ്ങിയ മ്യൂച്വൽ ഫണ്ട് കമ്പനികൾ എസ് ഐ പി പ്ലസ് പദ്ധതികൾ വിപണിയിൽ ലഭ്യമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

മികച്ച  മ്യൂച്വൽ ഫണ്ടുകൾ എങ്ങനെ കണ്ടെത്താം

മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാൻ തീരുമാനിക്കുന്ന ഏതൊരു വ്യക്തിയുടെയും മനസ്സിൽ ആദ്യമായി ഉയർന്നു വരുന്ന ചോദ്യമാണ് എങ്ങനെ…

മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ വിപണിയുമായി ബന്ധപ്പെട്ട റിസ്ക് കുറയ്ക്കുവാനുള്ള മാർഗ്ഗങ്ങൾ

മ്യൂച്വൽ ഫണ്ട് നിക്ഷേപം വിപണിയിലെ ലാഭനഷ്ട സാധ്യതകൾക്ക് വിധേയമാണ് എന്ന പരസ്യവാചകം നാം എല്ലാവരും ഒരു…

ഫിക്സഡ് ഡെപോസിറ്റിനേക്കാൾ കൂടുതൽ വരുമാനം കൂടാതെ നികുതി ലാഭവും

ധനം നിക്ഷേപിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ ഏതൊരു സാധാരണക്കാരന്റേയും മനസ്സിൽ ആദ്യമായി കടന്നുവരുന്ന കാര്യമാണ് ഫിക്സഡ് ഡെപ്പോസിറ്റ് എന്ന…

മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ എപ്പോൾ പിൻവലിക്കണം

നിക്ഷേപം നടത്തുവാൻ അനുയോജ്യമായ മ്യൂച്വൽ ഫണ്ട് വിപണിയിൽ നിന്നും തിരഞ്ഞെടുക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.…