man-and-women-in-discussion

Sharing is caring!

കേരള ട്രഷറി ബാങ്ക്

കേരള സംസ്ഥാനത്തിന്റെ ട്രഷറിയിൽ ഒരു ബാങ്കിൽ എന്നപോലെ നിക്ഷേപിക്കുവാൻ സാധിക്കുമോ എന്ന സംശയം പല വ്യക്തികൾക്കും ഉണ്ട്. എല്ലാ ജില്ലകളിലുമുള്ള ജില്ലാ ട്രഷറിയിലോ കൂടാതെ സബ് ട്രഷറികളിലോ വ്യക്തികൾക്ക് സ്ഥിരനിക്ഷേപം നടത്തുവാനുള്ള അവസരമുണ്ട്. നിക്ഷേപിച്ച തുകയിൽ നിന്നുള്ള പലിശ വരുമാനം എല്ലാ മാസവും കൃത്യമായി ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ടിൽ നിക്ഷേപകന് ലഭിക്കുന്നതാണ്. ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി നിക്ഷേപകന് ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ടിലെ പലിശ വരുമാനം തന്റെ മറ്റൊരു സേവിംഗ്സ് ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുവാനും സാധിക്കും.

45 ദിവസം മുതൽ 2 വർഷം വരെയുള്ള കാലാവധിയിലേക്ക് സ്ഥിരനിക്ഷേപം നടത്തുവാൻ കേരള ട്രഷറി ബാങ്കിൽ അവസരമുണ്ട്. നിക്ഷേപിക്കുന്ന കാലയളവിനനുസരിച്ച് 5.4 ശതമാനം മുതൽ 7 ശതമാനം വരെയുള്ള പലിശ നിരക്കാണ് സ്ഥിരനിക്ഷേപത്തിന് ട്രഷറിയിൽ നിന്ന് ലഭ്യമാകുന്നത്. കേരള സംസ്ഥാന സർക്കാരിന്റെ ഭാഗമായ ട്രഷറിയിൽ നിക്ഷേപിക്കുന്നതിന്റെ സുരക്ഷിതത്വം നിക്ഷേപകന് ലഭ്യമാകുമെങ്കിലും സാധാരണ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് സ്ഥിരനിക്ഷേപങ്ങൾക്ക് ലഭ്യമായ ഇൻഷുറൻസ് പരിരക്ഷ ട്രഷറിയിൽ ലഭിക്കുകയില്ല.

കെ റ്റി ഡി എഫ് സി

കെ റ്റി ഡി എഫ് സി അല്ലെങ്കിൽ കേരള ട്രാൻസ്പോർട്ട് ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷൻ എന്നത് കേരള സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ഒരു ബാങ്ക് ഇതര ധനകാര്യ സ്ഥാപനമാണ്. എല്ലാ ജില്ലകളിലും കെ റ്റി ഡി എഫ് സിയുടെ ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്. ട്രഷറി ബാങ്കുകളിൽ എന്നപോലെ ഓൺലൈൻ സംവിധാനങ്ങൾ ലഭ്യമല്ലാത്തതിനാൽ ഓഫീസുകളിൽ നേരിട്ട് ചെന്നാൽ മാത്രമേ അക്കൗണ്ട് ആരംഭിക്കുവാൻ സാധിക്കുകയുള്ളൂ. ഒരു വർഷം മുതൽ അഞ്ചു വർഷം വരെയുള്ള സ്ഥിരനിക്ഷേപ പദ്ധതികൾക്ക് 7 ശതമാനം മുതൽ 8 ശതമാനം വരെ നേട്ടമാണ് നിക്ഷേപകന് ലഭ്യമാകുന്നത്. മുതിർന്ന പൗരന്മാരായ വ്യക്തികൾക്ക് പലിശ നിരക്കിൽ ചെറിയൊരു വർദ്ധനവ് കെ റ്റി ഡി എഫ് സിയിൽ നിന്നും ലഭിക്കുന്നതാണ്.

fixed-deposits

സംസ്ഥാന സർക്കാരിന്റെ ധനകാര്യ സ്ഥാപനം എന്ന നിലയിൽ നിക്ഷേപത്തിന് ഉയർന്ന സുരക്ഷിതത്വം പ്രതീക്ഷിക്കാമെങ്കിലും ട്രഷറി ബാങ്കിൽ എന്നപോലെ തന്നെ ഇൻഷുറൻസ് പരിരക്ഷ ഇവിടെയും ലഭിക്കുന്നില്ല. സാധാരണഗതിയിൽ സ്ഥിരനിക്ഷേപത്തിൽ നിന്ന് ലഭിക്കുന്ന നേട്ടം സ്ഥിരനിക്ഷേപത്തിന്റെ കാലാവധി പൂർത്തിയാകുന്ന അവസരത്തിൽ ഒറ്റത്തവണയായി മാത്രമേ ലഭിക്കുകയുള്ളൂ എന്നാൽ ട്രഷറി നിക്ഷേപത്തിലെന്ന പോലെ സ്ഥിരനിക്ഷേപത്തിന്റെ പലിശ നേട്ടം മാസം തോറും പിൻവലിക്കുവാനുള്ള സൗകര്യം കെ റ്റി ഡി എഫ് സി നിക്ഷേപകർക്ക് നൽകുന്നുണ്ട്.

നിധി ലിമിറ്റഡ് കമ്പനികൾ

കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന പബ്ലിക് ലിമിറ്റഡ് കമ്പനികളേയാണ് നിധി ലിമിറ്റഡ് കമ്പനികൾ എന്ന് പറയുന്നത്. നിധി നിയമങ്ങൾ 2014 അടിസ്ഥാനപ്പെടുത്തി ആർ ബി ഐ നിഷ്കർഷിച്ചിരിക്കുന്ന എല്ലാ പ്രവർത്തന നിയമങ്ങളും പാലിച്ചുകൊണ്ടാണ് നിധി ലിമിറ്റഡ് കമ്പനികൾ പ്രവർത്തിക്കുന്നത്. ഇത്തരം കമ്പനികൾ അവരുടെ സ്ഥാപനത്തിന്റെ പേരിനൊപ്പം നിധി ലിമിറ്റഡ് എന്ന് നിർബന്ധമായും ചേർത്തിരിക്കണം എന്ന് നിധി നിയമത്തിൽ നിഷ്കർഷിച്ചിട്ടുണ്ട്.

സ്ഥിരനിക്ഷേപത്തിന് 10 മുതൽ 12 ശതമാനം വരെ നേട്ടം നിധി ലിമിറ്റഡ് കമ്പനികൾ നൽകുന്നുണ്ട്. ബാങ്ക് നിക്ഷേപങ്ങളിൽ ലഭ്യമായത് പോലെ ഇൻഷുറൻസ് പരിരക്ഷ ഇവിടെ ലഭ്യമല്ലെങ്കിലും നിധി കമ്പനികളിൽ നിക്ഷേപിക്കപ്പെടുന്ന തുകയുടെ 10 ശതമാനം ഏതെങ്കിലും ഷെഡ്യൂൾ ബാങ്കിൽ സ്ഥിരനിക്ഷേപം നടത്തണമെന്ന നിബന്ധന വ്യക്തികളുടെ നിക്ഷേപങ്ങൾക്ക് സുരക്ഷിതത്വം നൽകുവാൻ ഗവൺമെന്റ് ഏർപ്പെടുത്തിയിട്ടുള്ള മാനദണ്ഡമാണ്. ഗവൺമെന്റ് ഏർപ്പെടുത്തിയിട്ടുള്ള വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കുന്നതിനാൽ തന്നെ മറ്റ് ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളുമായി നിധി കമ്പനികളെ താരതമ്യം ചെയ്യുവാൻ സാധിക്കുകയില്ല.

ഡെറ്റ് മ്യൂച്വൽ ഫണ്ടുകൾ

മ്യൂച്വൽ ഫണ്ടിൽ നിക്ഷേപം നടത്തുന്ന ബഹുഭൂരിപക്ഷം വ്യക്തികളും നിക്ഷേപിക്കുന്നത് ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകളിലാണ്. 90 ദിവസം കാലാവധിയിൽ കോൺട്രാക്ട് പൂർത്തിയാകുന്ന ഗവൺമെന്റ് കടപത്രങ്ങൾ, ബോണ്ടുകൾ തുടങ്ങിയ ഡെറ്റ് ഉപകരണങ്ങളിൽ അധിഷ്ഠിതമായി നിക്ഷേപം നടത്തുന്ന മ്യൂച്വൽ ഫണ്ടുകളാണ് ഡെറ്റ് മ്യൂച്വൽ ഫണ്ടുകൾ.

ബാങ്കുകളിലെ നിക്ഷേപത്തേക്കാൾ മികച്ച നേട്ടം നൽകാൻ സാധിക്കുന്ന നിക്ഷേപ സാധ്യതയാണ് ഡെറ്റ് മ്യൂച്വൽ ഫണ്ടുകൾ. ഓർക്കുക ഡെറ്റ് ഫണ്ടിലെ നിക്ഷേപത്തിൽ നിന്ന് നേട്ടം ഉറപ്പു നൽകുന്നില്ലെങ്കിലും ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകളേക്കാൾ സ്ഥിരതയാർന്ന നേട്ടമാണ് ഡെറ്റ് ഫണ്ടുകളിൽ നിന്ന് ലഭ്യമാകുന്നത്. നിലവിലെ വിപണി സാഹചര്യത്തിൽ 7 മുതൽ 8 ശതമാനം വരെയുള്ള തെറ്റില്ലാത്ത നേട്ടം നൽകുവാൻ ഡെറ്റ് മ്യൂച്വൽ ഫണ്ടുകൾക്ക് സാധിക്കുന്നുണ്ട്. നിലവിൽ ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപം നടത്തിയിട്ടുള്ളവർ സ്ഥിരനിക്ഷേപം നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുമ്പോൾ തീർച്ചയായും പരിഗണിക്കാവുന്ന നിക്ഷേപമാർഗ്ഗമാണ് ഡെറ്റ് മ്യൂച്വൽ ഫണ്ടുകൾ.

നോൺ കൺവെർട്ടബിൾ ഡിബഞ്ചർ

പല കമ്പനികളുടെ നോൺ കൺവെർട്ടബിൾ ഡിബഞ്ചർ അല്ലെങ്കിൽ എൻ സി ഡി വിപണിയിൽ ലഭ്യമാണെങ്കിലും പൊതുവേ നിക്ഷേപിക്കുവാനായി നിക്ഷേപകർ മടിച്ചു നിൽക്കുന്ന ഒരു സാധ്യതയാണ് എൻ സി ഡികൾ എന്നത്. ഓഹരികളായി മാറ്റുവാൻ സാധിക്കാത്ത കടപ്പത്രങ്ങളേയാണ് എൻ സി ഡി എന്ന് പറയുന്നത്. ഗവൺമെന്റ് കമ്പനികളും പ്രൈവറ്റ് കമ്പനികളും എൻ സി ഡികൾ പുറത്തിറക്കാറുണ്ട്.

taking-decisions-before-investing

ബിസിനസ്സ് വളർച്ചയ്ക്ക് വേണ്ടി, കമ്പനിയുടെ കടങ്ങൾ വീട്ടുവാനായി, തുടങ്ങി പല കാര്യങ്ങൾക്കായി കമ്പനികൾ എൻ സി ഡി പുറത്തിറക്കാറുണ്ട്. മേൽപ്പറഞ്ഞ നാല് നിക്ഷേപ സാധ്യതകളേക്കാൾ കൂടുതൽ റിസ്കുള്ള നിക്ഷേപ സാധ്യതയാണ് എൻ സി ഡി എന്നത് . വിപണിയെക്കുറിച്ചും, നിക്ഷേപിക്കുന്ന കമ്പനിയുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചും വ്യക്തമായി വിലയിരുത്തിയതിനു ശേഷം മാത്രം നിക്ഷേപിക്കുവാനായി എൻ സി ഡി തിരഞ്ഞെടുക്കുന്നതാണ് നല്ലത്.

ഒരു വ്യക്തിക്ക് പണം കടം നൽകുമ്പോൾ കടമായി നൽകിയ പണം തിരിച്ചു നൽകുവാൻ ആ വ്യക്തിക്ക് സാധിക്കുമെന്ന് നമ്മൾ ഉറപ്പുവരുത്താറുണ്ട്. അതുപോലെ തന്നെ ഒരു കമ്പനിയുടെ പ്രവർത്തനങ്ങൾക്കായി എൻ സി ഡി എന്ന രീതിയിൽ നാം പണം നൽകുമ്പോൾ ആ കമ്പനിയുടെ പ്രവർത്തനത്തിലൂടെ, നാം നൽകിയ പണം തിരികെ നൽകുവാൻ ആ കമ്പനിക്ക് ശേഷിയുണ്ടെന്ന് ഉറപ്പു വരുത്തേണ്ടത് നിക്ഷേപകന്റെ ഉത്തരവാദിത്വം ആണ്. വിപണിയെ കുറിച്ച് കാര്യമായ ധാരണയില്ലാത്ത വ്യക്തികൾ ഒരു ധനകാര്യ വിദഗ്ധന്റെ സഹായത്തോടുകൂടി മാത്രം എൻ സി ഡിയിൽ നിക്ഷേപിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

നിക്ഷേപം ഇരട്ടിയാക്കാം, പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയിലൂടെ

സാധാരണക്കാരായ വ്യക്തികൾ എല്ലാ കാലത്തും ഏറ്റവുമധികം വിശ്വാസം അർപ്പിക്കുന്ന നിക്ഷേപ പദ്ധതികൾ പോസ്റ്റ് ഓഫീസ് നിക്ഷേപ…

വിദേശ കമ്പനികളുടെ ഓഹരികളിൽ നിക്ഷേപിക്കേണ്ടതുണ്ടോ?

ഫെയ്സ്ബുക്ക്, ആമസോൺ, ആപ്പിൾ, നെറ്റ്ഫ്ലിക്സ് തുടങ്ങിയ വിദേശ കമ്പനികളുടെ സേവനങ്ങളും ഉത്പന്നങ്ങളും നമ്മളെല്ലാവരും തന്നെ വ്യാപകമായി…

ഓഹരി വിപണിയിൽ നിക്ഷേപിക്കാനുള്ള മികച്ച സമയം ഏതാണ്

ഓഹരി വിപണിയിൽ നിക്ഷേപം ആരംഭിക്കുവാനുള്ള ശരിയായ സമയം ഏതാണെന്ന് കൃത്യമായി പറയുവാൻ സാധിക്കില്ല എന്നതാണ് വാസ്തവം.…

ഡിവിഡന്റ് നൽകുന്ന ഓഹരികളിൽ നിക്ഷേപിക്കേണ്ടതുണ്ടോ?

സാമ്പത്തികമായി മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുകയും, ഉയർന്ന ഡിവിഡന്റ് ഓഹരി ഉടമകൾക്ക് നൽകുകയും ചെയ്യുന്ന ചില കമ്പനികളുടെ…