momentum-investment-observing-chart

Sharing is caring!

ഏറെക്കാലമായി നിലവിലുണ്ടായിരുന്ന നിക്ഷേപ തന്ത്രം ആണെങ്കിലും 1990ന് ശേഷമാണ് ഇന്ത്യയിൽ മൊമെന്റം ഇൻവെസ്റ്റിംഗ് രീതി കാര്യമായി ഉപയോഗിക്കുവാൻ തുടങ്ങിയത്. കുറഞ്ഞ വിലയിൽ ഓഹരികൾ വാങ്ങി ഉയർന്ന വിലയിൽ വിൽക്കുക എന്നതാണ് സാമ്പ്രദായികമായി ഓഹരി വിപണിയിൽ നിലനിൽക്കുന്ന രീതി. എന്നാൽ മൊമെന്റം ഇൻവെസ്റ്റിംഗ് ഇതിൽ നിന്നും തീർത്തും വ്യത്യാസപ്പെട്ടിരിക്കുന്നു. ഒരു കമ്പിനിയുടെ ഓഹരി വില ഉയർന്നുകൊണ്ടിരിക്കുന്ന അവസരത്തിൽ ആ ഓഹരി സ്വന്തമാക്കുകയും തുടർന്ന് ഓഹരിയുടെ വില കൂടുതൽ ഉയരങ്ങളിൽ എത്തുമ്പോൾ വിൽക്കുക എന്നതും അതുപോലെ കമ്പനിയുടെ ഓഹരി വില കുറയുന്ന അവസരത്തിൽ ഓഹരികൾ വിൽക്കുകയും ഓഹരി വില കൂടുതൽ കുറയുമ്പോൾ കുറഞ്ഞ വിലയ്ക്ക് അവ വാങ്ങുകയും ചെയ്യുന്നതാണ് മൊമെന്റം ഇൻവെസ്റ്റിംഗിന്റെ അടിസ്ഥാനതത്വം.

ഒരു കമ്പനിയുടെ ഓഹരി വില ഉയരുമ്പോൾ അല്ലെങ്കിൽ ഓഹരി വില കുറയുമ്പോൾ ഓഹരിയുടെ വിലയിൽ കുതിപ്പ് അല്ലെങ്കിൽ ഇടിവ് തുടരും എന്ന കണക്കുകൂട്ടലിൽ ആണ് ഇവിടെ നിക്ഷേപം നടത്തുന്നത്. മൊമെന്റം നിക്ഷേപരീതി ദീർഘകാല അടിസ്ഥാനത്തിലുള്ളതല്ല മറിച്ച് മൂന്നു മാസം മുതൽ ഒരു വർഷം വരെ കാലയളവിൽ നടപ്പിലാക്കേണ്ട നിക്ഷേപ തന്ത്രമാണ്. റിച്ചാർഡ് ഡ്രിഹസ് എന്ന അമേരിക്കൻ നിക്ഷേപകനാണ് മൊമെന്റം നിക്ഷേപരീതി വിജയകരമായി നടപ്പിലാക്കി ഈ രീതിക്ക് കൂടുതൽ പ്രചാരം നൽകിയത്.

momentum-investment

റിച്ചാർഡ് ഡ്രിഹസ് മൊമെന്റം ഇൻവെസ്റ്റിംഗ് രീതി പരീക്ഷിക്കുകയും ഇത് വിജയകരമായി നടപ്പിലാക്കുവാൻ സാധിക്കും എന്ന് തെളിയിക്കുകയും ചെയ്തു. മൊമെന്റം ഇൻവെസ്റ്റിംഗിൽ നിക്ഷേപകൻ പ്രതീക്ഷിക്കുന്നത് ഒരു ഓഹരിയുടെ മൂല്യത്തിൽ വർദ്ധനവ് അല്ലെങ്കിൽ ഇടിവ് സംഭവിക്കുമ്പോൾ ആ കയറ്റിറക്കങ്ങൾ ഒരേ ദിശയിൽ ഒരു നിശ്ചിത കാലത്തേക്ക് തുടരുമെന്നതാണ്. ഈ നിക്ഷേപരീതി നടപ്പിലാക്കുവാൻ അത്യാവശ്യമായി വേണ്ടത് വളരെ സജീവമായ, കയറ്റിറക്കങ്ങൾ സംഭവിക്കുന്ന ഓഹരി വിപണിയാണ്. കാര്യമായ വ്യതിയാനം സംഭവിക്കാത്ത സാഹചര്യത്തിൽ മൊമെന്റം നിക്ഷേപരീതി നടപ്പിലാക്കുവാൻ സാധിക്കുകയില്ല.

ഓഹരികളിൽ സംഭവിക്കുന്ന കയറ്റിറക്കങ്ങളും അതിന്റെ കാരണങ്ങളും കൃത്യമായി മനസ്സിലാക്കുവാൻ സാധിക്കുന്ന സമർത്ഥനായ ഒരു നിക്ഷേപകന് മാത്രമേ ഈ നിക്ഷേപരീതി വിജയകരമായി പിന്തുടരുവാൻ സാധിക്കുകയുള്ളൂ. അടിസ്ഥാനമില്ലാത്ത അനുമാനങ്ങളേക്കാൾ ഉപരിയായി സാങ്കേതികപരമായ വിലയിരുത്തലുകളും നിരീക്ഷണങ്ങളും, സൂചികകളെ അടിസ്ഥാനപ്പെടുത്തിയുള്ള പഠനവും നടത്തി വേണം ഈ രീതിയിൽ നിക്ഷേപിക്കേണ്ടത്.

3 മാസം, 6 മാസം, 12 മാസം തുടങ്ങിയ കാലയളവിൽ ഓഹരി വിലയിൽ ഏറ്റവും ഉയർച്ച കൈവരിച്ച 10 ഓഹരികളും ഏറ്റവും ഇടിവ് സംഭവിച്ച 10 ഓഹരികളും കണ്ടെത്തിയാണ് മൊമെന്റം നിക്ഷേപത്തിനായി ഓഹരികൾ തിരഞ്ഞെടുക്കേണ്ടത്. ഇത്തരത്തിൽ ഓഹരികൾ തിരഞ്ഞെടുക്കുമ്പോൾ ബന്ധപ്പെട്ട സൂചികകളെ അടിസ്ഥാനപ്പെടുത്തി സാങ്കേതികപരമായ വിലയിരുത്തലുകൾ നടത്തുകയും ഓഹരികളുമായി ബന്ധപ്പെട്ട വാർത്തകൾ നിരീക്ഷിക്കുകയും, കമ്പനികളുടെ സാമ്പത്തിക സ്ഥിതിയും, പ്രകടനവും കൃത്യമായി മനസ്സിലാക്കുകയും ചെയ്തതിനു ശേഷം മാത്രം നിക്ഷേപത്തിനായി ഓഹരികൾ തിരഞ്ഞെടുക്കുക.

മൊമെന്റം ഇൻവെസ്റ്റിംഗിന്റെ ഗുണങ്ങൾ

advantages-of-momentum-trading

വിപണിയെ കുറിച്ച് കൃത്യമായ ധാരണയുള്ളവർക്ക് വളരെ കുറഞ്ഞ കാലയളവിൽ വലിയ നേട്ടം നേടുവാൻ മൊമെന്റം ഇൻവെസ്റ്റിംഗിലൂടെ സാധിക്കുന്നതാണ്. വ്യത്യസ്ത സാഹചര്യങ്ങളിൽ വിപണിയിൽ ഉണ്ടാകുന്ന കുതിപ്പിൽ നിന്നും ഇടിവിൽ നിന്നും ഒരു പോലെ നേട്ടം കൊയ്യുവാൻ ഈ രീതി നിക്ഷേപകന് അവസരം നൽകുന്നു. മറ്റുള്ളവർ അത്യാഗ്രഹികൾ ആയിരിക്കുമ്പോൾ നിങ്ങൾ ഭയപ്പെടുക മറ്റുള്ളവർ ഭയപ്പെടുമ്പോൾ നിങ്ങൾ അത്യാഗ്രഹികളായി മാറുക എന്ന വാരൻ ബഫറ്റിന്റെ വാക്കുകൾ മൊമെന്റം ഇൻവെസ്റ്റിംഗിൽ വളരെ പ്രസക്തമാണ്. മറ്റുള്ളവരുടെ വികാരങ്ങളും ചിന്തകളും കൃത്യമായി മനസ്സിലാക്കി അവസരങ്ങൾ ശരിയായി ഉപയോഗപ്പെടുത്തുന്ന ഒരു വ്യക്തിക്ക് മൊമെന്റം ഇൻവെസ്റ്റിംഗ് മികച്ച രീതിയിൽ നടപ്പിലാക്കുവാൻ സാധിക്കും.

മൊമെന്റം ഇൻവെസ്റ്റിംഗ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിക്ഷേപകന്റെ വിലയിരുത്തലുകളിൽ നിന്ന് വിപരീതമായി ചില വാർത്തകളോടും, ഊഹാപോഹങ്ങളോടും, വളരെ പെട്ടെന്ന് വിപണി പ്രതികരിക്കുമ്പോൾ വിപണിയിൽ ഉണ്ടാകുന്ന ചാഞ്ചാട്ടം മൂലം നിക്ഷേപകന് നഷ്ടം സംഭവിക്കാനുള്ള സാധ്യത ഇവിടെ നിലനിൽക്കുന്നുണ്ട്. എന്നാൽ ഒരു ഇൻട്രാ ഡേ ട്രേഡിംഗുമായി താരതമ്യം ചെയ്യുമ്പോൾ മൊമെന്റം ഇൻവെസ്റ്റിംഗിൽ നിലനിൽക്കുന്ന നഷ്ട സാധ്യത വളരെ കുറവാണ്.

മൊമെന്റം നിക്ഷേപരീതി പിന്തുടരുന്ന വ്യക്തികൾ വിപണിയിൽ സംഭവിക്കുന്ന മാറ്റങ്ങളും വിപണിയെ സ്വാധീനിക്കുന്ന വാർത്തകളും കൃത്യമായി മനസ്സിലാക്കിയിരുന്നാൽ മാത്രമേ കൃത്യസമയത്ത് വിപണിയിൽ ശരിയായ രീതിയിൽ ഇടപെടുവാൻ സാധിക്കുകയുള്ളൂ. പലതരത്തിലുള്ള വിലയിരുത്തുകൾക്ക് ശേഷമാണ് നിക്ഷേപിക്കുന്നതെങ്കിലും വിപണിയുടെ പൊതുവായ വികാരം മനസ്സിലാക്കി പലതരം അനുമാനങ്ങളിലൂടെ നിക്ഷേപിക്കുവാനുള്ള തീരുമാനങ്ങൾ എടുക്കുന്നതിനാൽ തന്നെ ഈ നിക്ഷേപരീതിയിൽ നഷ്ട സാധ്യത നിലനിൽക്കുന്നുണ്ട്.

overthinking-withdrawal-of-mutual-fund

ചില മാസങ്ങളിൽ ഓഹരി വിപണിയിൽ പൊതുവായി സംഭവിക്കുന്ന ചില മാറ്റങ്ങളും മൊമെന്റം നിക്ഷേപരീതിയെ മോശമായ രീതിയിൽ ബാധിക്കാറുണ്ട്. ഉദാഹരണത്തിന് നികുതി നൽകേണ്ട ചില മാസങ്ങളിൽ പണം കണ്ടെത്തുന്നതിന് വേണ്ടി മറ്റു കാരണങ്ങളൊന്നും ഇല്ലാതെ തന്നെ നിക്ഷേപകർ കൂട്ടമായി ഓഹരികൾ വിറ്റഴിക്കുമ്പോൾ ഓഹരിയുടെ വിലയിടിയുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ ഓഹരി വിപണിയിൽ ഉണ്ടാകുന്ന ഇത്തരം സവിശേഷ സാഹചര്യങ്ങളെക്കുറിച്ച് ബോധവാന്മാരായ നിക്ഷേപകരെ ഈ കാര്യങ്ങളൊന്നും തന്നെ ബാധിക്കുകയില്ല.

വിപണിയിൽ സംഭവിക്കുന്ന ദിശാ മാറ്റങ്ങളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതിനുശേഷം മാത്രം ഈ രീതിയിൽ നിക്ഷേപിക്കുവാൻ തുടങ്ങുക. തുടക്കക്കാരായ നിക്ഷേപകർ വളരെ ശ്രദ്ധയോടെ വേണം വിപണിയിൽ ഇടപെടേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

വിദേശ കമ്പനികളുടെ ഓഹരികളിൽ നിക്ഷേപിക്കേണ്ടതുണ്ടോ?

ഫെയ്സ്ബുക്ക്, ആമസോൺ, ആപ്പിൾ, നെറ്റ്ഫ്ലിക്സ് തുടങ്ങിയ വിദേശ കമ്പനികളുടെ സേവനങ്ങളും ഉത്പന്നങ്ങളും നമ്മളെല്ലാവരും തന്നെ വ്യാപകമായി…

നിക്ഷേപം ഇരട്ടിയാക്കാം, പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയിലൂടെ

സാധാരണക്കാരായ വ്യക്തികൾ എല്ലാ കാലത്തും ഏറ്റവുമധികം വിശ്വാസം അർപ്പിക്കുന്ന നിക്ഷേപ പദ്ധതികൾ പോസ്റ്റ് ഓഫീസ് നിക്ഷേപ…

വിപണി ഉയരങ്ങൾ കീഴടക്കുമ്പോൾ ഒഴിവാക്കേണ്ട തെറ്റുകൾ

ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് വിപണി കുതിച്ചു കൊണ്ടിരിക്കുന്ന സമയത്ത് നിക്ഷേപകരുടെ വർദ്ധിച്ച ആത്മവിശ്വാസത്തെ സൂചിപ്പിക്കുന്ന വാക്കാണ്…

ഡിവിഡന്റ് നൽകുന്ന ഓഹരികളിൽ നിക്ഷേപിക്കേണ്ടതുണ്ടോ?

സാമ്പത്തികമായി മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുകയും, ഉയർന്ന ഡിവിഡന്റ് ഓഹരി ഉടമകൾക്ക് നൽകുകയും ചെയ്യുന്ന ചില കമ്പനികളുടെ…