man-in-eye-glass-watching-chart

Sharing is caring!

കഴിയാവുന്നത്ര സ്വത്ത് സമ്പാദിക്കുവാനായി വ്യക്തികൾ പരക്കം പായുന്ന ലോകത്ത് മ്യൂച്വൽ ഫണ്ടുകൾ നിക്ഷേപകരുടെ ഏറ്റവും പ്രിയപ്പെട്ട നിക്ഷേപമാർഗമായി മാറിയിരിക്കുന്നു. ഉയർന്ന നേട്ടം നേടുവാനുള്ള ഇടമായിട്ടാണ് മ്യൂച്വൽ ഫണ്ടുകളെ ഭൂരിഭാഗം പേരും നോക്കിക്കാണുന്നത്.

എന്നിരുന്നാലും ചില വ്യക്തികൾ മ്യൂച്വൽ ഫണ്ടുകൾ ലാഭകരമാണോ എന്ന കാര്യത്തിൽ സംശയമുള്ളവരാണ്. സാമ്പത്തിക പുരോഗതി ആഗ്രഹിക്കുന്ന നിക്ഷേപകർക്ക് മ്യൂച്വൽ ഫണ്ടുകൾ എങ്ങനെയാണ് ഏറ്റവും പ്രിയപ്പെട്ട നിക്ഷേപമാർഗമായി മാറുന്നത് എന്ന് പരിശോധിക്കാം.

മ്യൂച്വൽ ഫണ്ടുകളിലെ കോമ്പൗണ്ടിംഗിൻ്റെ സ്വാധീനം

ധാരാളം നിക്ഷേപകരിൽ നിന്ന് പണം സ്വീകരിച്ചുകൊണ്ട് ആ പണത്തെ ഓഹരികൾ, ബോണ്ടുകൾ തുടങ്ങി വ്യത്യസ്ത സെക്യൂരിറ്റികളിലായി നേട്ടം മുന്നിൽ കണ്ടുകൊണ്ട് നിക്ഷേപിക്കുകയാണ് മ്യൂച്വൽ ഫണ്ടുകൾ ചെയ്യുന്നത്.

ധനികനായി മാറുക എന്ന ലക്ഷ്യം മുൻനിർത്തി ഏറെക്കാലമായി കഷ്ടപ്പെടുന്നവരാണ് നമ്മളിൽ പലരും. എന്നാൽ നാം ആഗ്രഹിക്കുന്ന സാമ്പത്തിക സ്ഥിതിയിലേക്ക് എത്തിച്ചേരുവാൻ പലപ്പോഴും നമുക്ക് സാധിക്കുന്നില്ല. അങ്ങനെയുള്ള വ്യക്തികളെ അവരുടെ ലക്ഷ്യത്തിലെത്തുവാൻ സഹായിക്കുന്ന മികച്ച സാമ്പത്തിക ഉപകരണമാണ് മ്യൂച്വൽ ഫണ്ടുകൾ. മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപം നടത്തുമ്പോൾ ദീർഘകാല അടിസ്ഥാനത്തിലുള്ള കാഴ്ചപ്പാടാണ് നിക്ഷേപകർക്ക് ഉണ്ടായിരിക്കേണ്ടത്. നിങ്ങൾ നിക്ഷേപം തുടരുന്ന ഈ കാലയളവിലാണ് കോമ്പൗണ്ടിംഗിൻ്റെ മാന്ത്രികത നിങ്ങളുടെ നിക്ഷേപത്തിന്മേൽ പ്രവർത്തിക്കുന്നത്.

currency- notes-coins

നിക്ഷേപത്തിൽ കോമ്പൗണ്ടിംഗ് സംഭവിക്കുവാൻ കാരണമാകുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് നിക്ഷേപം തുടരുന്ന സമയപരിധി. മ്യൂച്വൽ ഫണ്ടുകളിലെ നീണ്ട നിക്ഷേപ കാലാവധി മികച്ച നിലയിലുള്ള നേട്ടം നൽകുവാൻ പ്രാപ്തമാണ്.

നീണ്ട കാലയളവിൽ നിക്ഷേപം തുടരുമ്പോൾ ലഭിക്കുന്ന നേട്ടം തുടർച്ചയായി പുനർനിക്ഷേപം ചെയ്യപ്പെടുന്നു. പ്രാരംഭഘട്ടത്തിൽ നടത്തിയ നിക്ഷേപത്തിൽ നിന്നും ലഭിക്കുന്ന നേട്ടം ഇവിടെ മികച്ച രീതിയിൽ ഉപയോഗിക്കപ്പെടുന്നു.

ഉദാഹരണത്തിന് 8 ശതമാനം നേട്ടം ലഭിക്കുന്ന ഒരു മ്യൂച്വൽ ഫണ്ടിൽ പണം നിക്ഷേപിച്ച ശേഷം എല്ലാ വർഷവും നിക്ഷേപത്തിൽ നിന്ന് ലഭിക്കുന്ന നേട്ടം പുനർനിക്ഷേപം ചെയ്യുകയാണെങ്കിൽ പത്തു വർഷത്തിനു ശേഷം ലഭിക്കുന്ന തുക 21589 ആണ്. 20 വർഷത്തിനുശേഷം ലഭിക്കുന്ന നേട്ടം 46610 രൂപയും, 30 വർഷത്തിനുശേഷം 100626 രൂപയും ലഭിക്കുന്നു. ഇവിടെ നിക്ഷേപത്തിന് മികച്ച നേട്ടം നൽകാനാവുന്നത് കോമ്പൗണ്ടിംഗിൻ്റെ സ്വാധീനം മൂലമാണ്.

വൈവിധ്യവൽക്കരണവും പ്രൊഫഷണൽ മാനേജ്മെൻ്റും

നാം മ്യൂച്വൽ ഫണ്ടിൽ നിക്ഷേപം നടത്തുമ്പോൾ നമ്മളുടെ പണം ഓഹരികൾ, ബോണ്ടുകൾ, സ്വർണ്ണം തുടങ്ങി വ്യത്യസ്ത സ്വഭാവമുള്ള ആസ്തികളിലായി ഒരു നിശ്ചിത തോതിൽ നിക്ഷേപിക്കപ്പെടുന്നതിനെയാണ് വൈവിധ്യവൽക്കരണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

ഒരു പ്രത്യേക ആസ്തിയെ മാത്രം ആശ്രയിക്കുമ്പോൾ ഉണ്ടാകുന്ന റിസ്ക് കുറയ്ക്കുവാൻ വൈവിധ്യവൽക്കരണം സഹായിക്കുന്നു. മ്യൂച്വൽ ഫണ്ടിന്റെ ഭാഗമായ ചില ആസ്തികളിൽ വിപണിയിലെ സാഹചര്യങ്ങൾക്കനുസരിച്ച് ഇടിവുണ്ടായാലും മറ്റ് ആസ്തികളിൽ നിന്നും തെറ്റില്ലാത്ത നേട്ടം നേടുവാനായാൽ മ്യൂച്വൽ ഫണ്ടിന്റെ ആകെ മൂല്യത്തെ അത് കാര്യമായി സ്വാധീനിക്കുകയില്ല.

financial-experts-fund-managers

മ്യൂച്വൽ ഫണ്ടിലെ വൈവിധ്യവൽക്കരണം കോമ്പൗണ്ടിംഗിനും സഹായകരമായ ഒന്നാണ്. സമ്പദ് വ്യവസ്ഥയിൽ മാന്ദ്യം ഉണ്ടാവുന്ന അവസരങ്ങളിൽ പോലും കോമ്പൗണ്ടിംഗിന്റെ സഹായത്താൽ ദീർഘകാല അടിസ്ഥാനത്തിൽ ശക്തമായ പോർട്ട്ഫോളിയോ സ്വന്തമാക്കുവാൻ നിക്ഷേപകർക്ക് സാധിക്കുന്നു.

കൂടാതെ പ്രൊഫഷണലുകളായ ഫണ്ട് മാനേജർമാരുടെ മേൽനോട്ടത്തിലാണ് മ്യൂച്വൽ ഫണ്ടുമായി ബന്ധപ്പെട്ട ഇടപാടുകൾ നടത്തപ്പെടുന്നത്. സെക്യൂരിറ്റികൾ വിലയിരുത്തുന്നതിനും തിരഞ്ഞെടുക്കുന്നതിനും വൈദഗ്ധ്യം ഉള്ളവരാണ് ഫണ്ട് മാനേജർമാർ. നിക്ഷേപകർക്ക് ഏറ്റവും മികച്ച നേട്ടം ലഭിക്കുവാനായി നിക്ഷേപവുമായി ബന്ധപ്പെട്ട് മികച്ച തീരുമാനങ്ങൾ എടുക്കുവാൻ ഫണ്ട് മാനേജർമാർ ശ്രമിക്കുന്നു.

Are you looking for investments?

Kashly team can help you start your mutual fund investments with the right assistance. signup here

മികച്ച ലാഭം നൽകുവാൻ ശേഷിയുള്ളവയാണ് മ്യൂച്വൽ ഫണ്ട് നിക്ഷേപമെങ്കിലും വിപണിയിലെ സാഹചര്യങ്ങൾ പലപ്പോഴും മ്യൂച്വൽ ഫണ്ടിൽ നിന്നുള്ള നേട്ടത്തെ സ്വാധീനിക്കുന്നു. നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളെ മുൻനിർത്തി നിക്ഷേപം നടത്തേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. അതിനായി സാമ്പത്തിക വിദഗ്ധരുടെ സഹായത്തോടു കൂടി നിങ്ങൾക്ക് അനുയോജ്യമായ മ്യൂച്വൽ ഫണ്ടുകൾ തിരഞ്ഞെടുക്കാൻ ശ്രമിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ പിൻവലിക്കുവാൻ പാടില്ലാത്ത സമയം ഏതാണ്

ദീർഘകാല അടിസ്ഥാനത്തിൽ സമ്പത്ത് നേടുവാൻ ഏറ്റവും വിശ്വനീയമായ നിക്ഷേപ മാർഗ്ഗമാണ് മ്യൂച്വൽ ഫണ്ടുകൾ. എന്നാൽ ചില…

മ്യൂച്വൽ ഫണ്ടുകൾ സുരക്ഷിതമായ നിക്ഷേപ മാർഗ്ഗമാണോ

നിക്ഷേപം നടത്തുന്നതിനെ കുറിച്ച് ആലോചിക്കുമ്പോൾ തന്നെ നാമ്മെല്ലാവരും ആശങ്കപ്പെടുന്നത് നിക്ഷേപത്തിന്റെ സുരക്ഷിതത്വത്തെ കുറിച്ചാണ്, പ്രത്യേകിച്ച് മ്യൂച്വൽ…

മ്യൂച്വൽ ഫണ്ട് : സമ്പത്ത് നേടുവാനുള്ള രഹസ്യ മന്ത്രം

സമ്പത്ത് വളർത്തുവാൻ നമ്മെ സഹായിക്കുന്ന നിക്ഷേപമാർഗങ്ങളിൽ ഒന്നാണ് മ്യൂച്വൽ ഫണ്ടുകൾ. ആരെയും മോഹിപ്പിക്കുന്ന നിക്ഷേപങ്ങളുടെ ലോകത്തിലേക്ക്…

മ്യൂച്വൽ ഫണ്ടുകൾ വഴി സ്വർണ്ണത്തിൽ നിക്ഷേപിക്കാം

സ്വർണ്ണം വാങ്ങുക അല്ലെങ്കിൽ സ്വർണ്ണത്തിൽ നിക്ഷേപിക്കുക എന്നത് എല്ലാവർക്കും സുപരിചിതമായ കാര്യമാണെങ്കിലും മ്യൂച്വൽ ഫണ്ട് വഴി…