lady-describing-details-from-chart

Sharing is caring!

നിക്ഷേപം നടത്തുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കുമ്പോൾ തീർച്ചയായും പരിഗണിക്കേണ്ട ചില കാര്യങ്ങളുണ്ട്. നിക്ഷേപത്തിനായി നാം തിരഞ്ഞെടുക്കുന്ന മാർഗ്ഗം മ്യൂച്വൽ ഫണ്ടാണെങ്കിൽ നമുക്ക് അനുയോജ്യമായ മ്യൂച്വൽ ഫണ്ട് തന്നെയാണോ നാം തിരഞ്ഞെടുത്തിരിക്കുന്നത് എന്ന് ഉറപ്പുവരുത്തേണ്ടത് നിക്ഷേപകന്റെ ഉത്തരവാദിത്വം ആണ്.

ഒരു വ്യക്തി തന്റെ കൈവശമുള്ള പണം മികച്ച നേട്ടം നേടുക എന്ന ലക്ഷ്യത്തോടെ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നു എന്ന് കരുതുക. തന്റെ നിക്ഷേപം വൈവിധ്യവൽക്കരിക്കുന്നതിനും റിസ്ക് കുറയ്ക്കുന്നതിനുമായി ആ വ്യക്തി നിക്ഷേപിക്കുവാനായി മൂന്ന് വ്യത്യസ്ത സ്വഭാവമുള്ള മ്യൂച്വൽ ഫണ്ടുകളാണ് തിരഞ്ഞെടുക്കുന്നത്. വിപണിയിൽ സംഭവിച്ച ഇടിവിന്റെ ഫലമായി മൂന്ന് മ്യൂച്വൽ ഫണ്ടുകളിലും ഇടിവുണ്ടായെങ്കിലും ആ വ്യക്തിയുടെ ആകെയുള്ള നിക്ഷേപത്തിൽ കാര്യമായ ഇടിവ് സംഭവിച്ചിരുന്നില്ല.

മേൽ സൂചിപ്പിച്ച ഉദാഹരണത്തിൽ ആ വ്യക്തിയെ കനത്ത നഷ്ടം സംഭവിക്കുന്നതിൽ നിന്നും രക്ഷിച്ചത് അദ്ദേഹം തന്റെ നിക്ഷേപത്തിൽ നടത്തിയ വൈവിധ്യവൽക്കരണമാണ്. വ്യത്യസ്ത തരത്തിലുള്ള നിക്ഷേപ സ്രോതസ്സുകളെ അടിസ്ഥാനപ്പെടുത്തിയ മ്യൂച്വൽ ഫണ്ടുകളായതിനാൽ തന്നെ ഒരു വിഭാഗത്തിൽ കാര്യമായ നഷ്ടം സംഭവിച്ചാൽ പോലും മറ്റൊരു വിഭാഗത്തിൽ ആ നഷ്ടം അതേ രീതിയിൽ സംഭവിക്കുവാൻ ഇടയില്ല. ഇത്തരത്തിൽ നിക്ഷേപം വൈവിധ്യവൽക്കരിക്കുന്നത് വഴി ഏതൊരു സാഹചര്യത്തിലും നേട്ടം നേടാനാവുന്ന രീതിയിൽ നിക്ഷേപത്തെ ചിട്ടപ്പെടുത്തുവാൻ സാധിക്കുന്നതാണ്.

എന്താണ് വൈവിധ്യവൽക്കരണം

നിക്ഷേപം നടത്തുന്നതുമായി ബന്ധപ്പെട്ട ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ഘടകമാണ് വൈവിധ്യവൽക്കരണം. നിങ്ങളുടെ ആകെയുള്ള നിക്ഷേപം ഓഹരികൾ, ബോണ്ടുകൾ, കടപ്പത്രങ്ങൾ, സ്വർണ്ണം തുടങ്ങി വ്യത്യസ്ത നിക്ഷേപ മാർഗ്ഗങ്ങളിലായി വേർതിരിച്ച് നിക്ഷേപിക്കുന്നതിനേയാണ് വൈവിധ്യവൽക്കരണം എന്ന് പറയുന്നത്.

ഒരു നിക്ഷേപ സ്രോതസ്സിൽ മാത്രം കേന്ദ്രീകരിക്കാതെ നിക്ഷേപം വൈവിധ്യവൽക്കരിക്കുന്നതിന് പലതരത്തിലുള്ള ഗുണങ്ങൾ ഉണ്ട് അവ എന്തെല്ലാമാണെന്ന് പരിശോധിക്കാം.

റിസ്ക് കുറയ്ക്കുവാൻ സഹായിക്കുന്നു

man-looking-computer-smiling

വ്യത്യസ്ത നിക്ഷേപ സാധ്യതകളെ അടിസ്ഥാനപ്പെടുത്തിയ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നത് നിങ്ങളുടെ നിക്ഷേപം പലതരത്തിലുള്ള ആസ്തികളിലായി നിലകൊള്ളുന്നതിന് സഹായിക്കുന്നു. ഒരു പ്രത്യേക നിക്ഷേപ മാർഗ്ഗത്തിനെ മാത്രം ആശ്രയിക്കാതിരിക്കുന്നത് നിങ്ങളുടെ പോർട്ട്ഫോളിയോയിൽ നഷ്ട സാധ്യത കുറയ്ക്കുന്നു. ഒരു ഓഹരിയുടേയോ ബോണ്ടിന്റേയോ മൂല്യത്തിൽ ഇടിവുണ്ടായാൽ പോലും നിങ്ങളുടെ ആകെയുള്ള നിക്ഷേപത്തിനെ അത് കാര്യമായി ബാധിക്കാത്ത രീതിയിൽ നിക്ഷേപം സുരക്ഷിതമാകുന്നു.

ലാഭം നേടുവാനുള്ള സാധ്യത വർദ്ധിക്കുന്നു

വൈവിധ്യവൽക്കരണം നടത്തുന്നതിലൂടെ ദീർഘകാല അടിസ്ഥാനത്തിൽ മികച്ച നേട്ടം നേടുവാനുള്ള ശേഷി നിങ്ങളുടെ നിക്ഷേപത്തിന് കൈവരിക്കുവാനാകുന്നു. സാമ്പത്തിക വ്യവസ്ഥയിൽ സംഭവിക്കുന്ന വളർച്ചയുടെ ഗുണഫലം മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിലൂടെ നേടുവാൻ നിക്ഷേപകർക്ക് അവസരം ലഭിക്കുന്നുണ്ട്. ഇത്തരത്തിലുള്ള നേട്ടം നിക്ഷേപത്തിലൂടെ ലഭിക്കാനുള്ള പ്രധാന കാരണം എന്തെന്നാൽ മ്യൂച്വൽ ഫണ്ടിലൂടെ നിക്ഷേപിക്കപ്പെടുന്ന പണം വ്യത്യസ്ത ആസ്തികളിലായി നിക്ഷേപിക്കപ്പെടുകയും വിപണിയിലെ സാഹചര്യങ്ങൾക്ക് അനുസരിച്ച് അവയിൽ നിന്നും നേട്ടം നേടുവാൻ നിക്ഷേപകന് സാധിക്കുകയും ചെയ്യുന്നു.

വ്യത്യസ്ത നിക്ഷേപ സാധ്യതകൾ ഒരു കുടക്കീഴിൽ ലഭ്യമാകുന്നു

ഒരു മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുമ്പോൾ തന്നെ വ്യത്യസ്ത സ്വഭാവമുള്ള പല ആസ്തികളിലായാണ് നിങ്ങളുടെ പണം നിക്ഷേപിക്കപ്പെടുന്നത്. നിക്ഷേപകർക്ക് ലാഭം ലഭിക്കുവാനുള്ള മെച്ചപ്പെട്ട അവസരങ്ങൾ കണ്ടെത്തി അവരുടെ പണം പല ആസ്തികളിലായി ശാസ്ത്രീയമായ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിൽ നിക്ഷേപം നടത്തുന്നത് മ്യൂച്വൽ ഫണ്ടുകൾ കൈകാര്യം ചെയ്യുന്ന ഫണ്ട് മാനേജർമാരാണ്. ഏറ്റവും ലളിതമായി പല തരത്തിലുള്ള ആസ്തികളിൽ ഒരേസമയം നിക്ഷേപിച്ചുകൊണ്ട് നേട്ടം നേടുവാനുള്ള അവസരം നൽകുന്നതാണ് മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിന്റെ പ്രത്യേകത.

വിദഗ്ധരുടെ മേൽനോട്ടത്തിൽ നിക്ഷേപം നടത്തുവാൻ സാധിക്കുന്നു

finacial-experts-fund-managers

ദീർഘകാലത്തെ പ്രവർത്തനപരിചയമുള്ള വിദഗ്ധരുടെ സേവനമാണ് മ്യൂച്വൽ ഫണ്ട് നിക്ഷേപം നടത്തുമ്പോൾ ഓരോ നിക്ഷേപകനും ലഭ്യമാകുന്നത്. ഒരു പ്രത്യേക ലക്ഷ്യത്തെ മുൻനിർത്തി മ്യൂച്വൽ ഫണ്ട് ആരംഭിക്കുമ്പോൾ തന്നെ ആ ലക്ഷ്യത്തിന് അനുയോജ്യമായ രീതിയിൽ നിക്ഷേപം നടത്തുവാൻ പ്രൊഫഷണൽ യോഗ്യതയുള സാമ്പത്തിക വിദഗ്ധർക്ക് തീർച്ചയായും സാധിക്കും. സ്വന്തം നിലയിൽ നിക്ഷേപം കൈകാര്യം ചെയ്യുമ്പോഴുള്ള മാനസിക പിരിമുറുക്കത്തിൽ നിന്ന് ഒഴിവാക്കപ്പെടുന്നതിനോടൊപ്പം തന്നെ വിദഗ്ധരായ വ്യക്തികളുടെ വൈദഗ്ധ്യത്തിന്റെ ഗുണഫലവും മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിലൂടെ നിക്ഷേപകർക്ക് ലഭിക്കുന്നു.

Are you looking for investments?

Kashly team can help you start your mutual fund investments with the right assistance. signup here

ലളിതമായ നിക്ഷേപ രീതി

ഒരു വ്യക്തിയുടെ ആകെ നിക്ഷേപം വൈവിധ്യവൽക്കരിക്കാനുള്ള ഏറ്റവും എളുപ്പമായ നിക്ഷേപ രീതിയാണ് മ്യൂച്വൽ ഫണ്ട് നിക്ഷേപം. നിക്ഷേപ പ്രവർത്തനങ്ങൾ ലളിതമാക്കുന്നതിനോടൊപ്പം തന്നെ വളരെ പ്രായോഗികവും സുതാര്യവുമാണ് മ്യൂച്വൽ ഫണ്ട് നിക്ഷേപവുമായി ബന്ധപ്പെട്ട ഇടപാടുകൾ .

റിസ്ക് കുറയ്ക്കുവാനും ദീർഘകാല അടിസ്ഥാനത്തിൽ സ്ഥിരതയുള്ള നേട്ടം നേടുവാനും വൈവിധ്യവൽക്കരണം ഏറ്റവും മികച്ച നിക്ഷേപ തന്ത്രമാണ്. വ്യത്യസ്ത നിക്ഷേപ മാർഗ്ഗങ്ങൾ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നത് വഴി നിങ്ങൾ ആഗ്രഹിച്ച രീതിയിലുള്ള സാമ്പത്തിക നേട്ടം നേടുവാനുള്ള അവസരം ലഭിക്കുന്നതിനോടൊപ്പം തന്നെ തന്റെ നിക്ഷേപം നേരിട്ട് കൈകാര്യം ചെയ്യുന്നതിനുള്ള ഉത്തരവാദിത്വവും ഉത്കണ്ഠയും ഒഴിവാക്കാൻ നിക്ഷേപകർക്ക് സാധിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

കുറഞ്ഞ ചെലവിൽ നിക്ഷേപിക്കുവാൻ ഇൻഡക്സ് മ്യൂച്വൽ ഫണ്ടുകൾ 

ഓഹരികൾ, ഡെറ്റ് ഉപകരണങ്ങൾ, സ്വർണ്ണം തുടങ്ങി വ്യത്യസ്ത നിക്ഷേപമാർഗ്ഗങ്ങൾ അടിസ്ഥാനപ്പെടുത്തിയുള്ള മ്യൂച്വൽ ഫണ്ടുകൾ വിപണിയിൽ ലഭ്യമാണ്.…

മാസവരുമാനത്തിനായി ഹൈബ്രിഡ് മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാം

ധനനിക്ഷേപത്തിന് തയ്യാറാകുന്ന ഏതൊരു വ്യക്തിയേയും മോഹിപ്പിക്കുന്ന കാര്യമാണ് മാസ വരുമാനവും നിക്ഷേപ വളർച്ചയും ഒരുമിച്ചു ലഭിക്കുക…

ഇൻഡക്സ് ഫണ്ടുകളിലെ നിക്ഷേപത്തിലൂടെ ലാഭം നേടാം

ഓഹരി വിപണിയിലും, ഡെറ്റ് ഉപകരണങ്ങളിലും, സ്വർണത്തിലും തുടങ്ങി വ്യത്യസ്ത മേഖലകളിൽ, വ്യത്യസ്ത അനുപാതത്തിൽ മ്യൂച്വൽ ഫണ്ട്…

മ്യൂച്വൽ ഫണ്ടുകൾ ലാഭകരമാണോ?

കഴിയാവുന്നത്ര സ്വത്ത് സമ്പാദിക്കുവാനായി വ്യക്തികൾ പരക്കം പായുന്ന ലോകത്ത് മ്യൂച്വൽ ഫണ്ടുകൾ നിക്ഷേപകരുടെ ഏറ്റവും പ്രിയപ്പെട്ട…