rich-lady

Sharing is caring!

തീർച്ചയായും മ്യൂച്വൽ ഫണ്ടുകൾക്ക് നിങ്ങളെ ധനികനായി മാറ്റുവാൻ സാധിക്കും.

പലപ്പോഴും ജീവിത യാഥാർത്ഥ്യങ്ങളോട് പൊരുത്തപ്പെടുവാൻ നമ്മളിൽ പലർക്കും സാധിക്കാറില്ല. ചിലപ്പോൾ നിങ്ങളുടെ മോശം സാമ്പത്തിക അവസ്ഥയായിരിക്കാം നിങ്ങളുടെ ജീവിതം ദുരിത പൂർണ്ണമാക്കുന്നത്. ചില അവസരങ്ങളിൽ നിങ്ങൾക്ക് നിങ്ങളുടെ സ്വപ്നങ്ങളെല്ലാം മാറ്റിവച്ചുകൊണ്ട് പ്രായോഗികമായി ചിന്തിക്കുവാനും നിത്യ ജീവിതവുമായി മുന്നോട്ടു പോകേണ്ടതായും വന്നേക്കാം.

നിങ്ങൾ ധനികനായി മാറുവാൻ ആഗ്രഹിക്കുന്നുണ്ടോ ?, നിങ്ങൾക്ക് ലഭിക്കുന്ന കുറഞ്ഞ വരുമാനത്തിൽ നിങ്ങൾ അതൃപ്തരാണോ ?

ഇങ്ങനെയുള്ള നിങ്ങളുടെ എല്ലാവിധ സാമ്പത്തിക പ്രശ്നങ്ങൾക്കും പരിഹാരമാകുവാൻ തക്ക ശേഷിയുള്ള നിക്ഷേപ മാർഗ്ഗമാണ് മ്യൂച്വൽ ഫണ്ടുകൾ. സാമ്പത്തികമായി നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ട് വരുവാനും ശോഭനമായ ഭാവി ജീവിതം നിങ്ങൾക്ക് നൽകുവാനും മ്യൂച്വൽ ഫണ്ടുകൾ സഹായിച്ചേക്കാം. മ്യൂച്വൽ ഫണ്ടുകൾ നിങ്ങളെ എങ്ങനെയാണ് ധനികനാക്കി മാറ്റുന്നതെന്ന് പരിശോധിക്കാം.

മ്യൂച്വൽ ഫണ്ടുകളിൽ തുടർച്ചയായി നിക്ഷേപിക്കുക

മ്യൂച്വൽ ഫണ്ടിന്റെ ഏറ്റവും വലിയ പ്രത്യേകത എന്നത് അതിൽ തുടർച്ചയായി നിക്ഷേപിക്കുവാൻ സാധിക്കുന്നു എന്നതാണ്. മ്യൂച്വൽ ഫണ്ടിൽ കൃത്യമായ ഇടവേളകളിൽ ഒരു തുക തുടർച്ചയായി നിക്ഷേപിക്കുന്ന നിക്ഷേപ രീതിയെയാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെൻറ് പ്ലാൻ അഥവാ എസ് ഐ പി എന്ന് പറയുന്നത്.

ഒരു നിശ്ചിത തുക കൃത്യമായ ഇടവേളകളിൽ തുടർച്ചയായി നിക്ഷേപിക്കുന്നതിനാൽ തന്നെ നിങ്ങളുടെ ആകെയുള്ള നിക്ഷേപം ഇവിടെ വളർന്നു കൊണ്ടിരിക്കുന്നു. അങ്ങനെ ദീർഘകാല അടിസ്ഥാനത്തിൽ ഒരു വലിയ തുക തന്നെ സമാഹരിക്കുവാൻ നിക്ഷേപകർക്ക് അവസരം ലഭിക്കുന്നു.

കേവലം 100 രൂപ ആയാൽ പോലും എസ് ഐ പിയായി നിക്ഷേപിച്ചു കൊണ്ട് ഏതൊരു സാധാരണക്കാരനും നിക്ഷേപം ആരംഭിക്കാവുന്നതാണ്. വരുമാനം വർദ്ധിക്കുന്നതനുസരിച്ച് നിക്ഷേപിക്കുന്ന തുക വർദ്ധിപ്പിച്ചുകൊണ്ട് ഒരു മികച്ച നിക്ഷേപം സൃഷ്ടിക്കുവാൻ സാധിക്കുന്നതാണ്.

ഡിവിഡന്റായി ലഭിക്കുന്ന തുക നിക്ഷേപിക്കുക

നിങ്ങളുടെ നിക്ഷേപത്തിൽ നിന്നും നിങ്ങൾക്ക് ഡിവിഡന്റ് എന്ന നിലയിലും മൂലധന നേട്ടമായും പണം ലഭ്യമാവുന്നതാണ്. ഈ തുക മ്യൂച്വൽ ഫണ്ടിൽ നിന്നും പിൻവലിക്കുന്നതിന് പകരം ആ മ്യൂച്വൽ ഫണ്ടിലോ മറ്റൊരു മ്യൂച്വൽ ഫണ്ട് കണ്ടെത്തിയോ പുനർനിക്ഷേപം നടത്താവുന്നതാണ്.

stock-market-written-in-a-chart

അത്തരത്തിൽ പുനർനിക്ഷേപം നടത്തുന്ന തുകയിൽ നിന്ന് കൂടി നിക്ഷേപകർക്ക് അധിക നേട്ടം ലഭിക്കാനുള്ള അവസരമുണ്ട്. അങ്ങനെ ദീർഘകാല അടിസ്ഥാനത്തിൽ നിക്ഷേപം മികച്ച രീതിയിൽ വളർത്തിയെടുക്കുവാൻ നിക്ഷേപകന് സാധിക്കും.

ദീർഘമായ കാലയളവിലേക്കുള്ള നിക്ഷേപം

ഒരു വ്യക്തി തന്റെ യൗവ്വന കാലത്ത് ജോലിയിൽ നിന്ന് വരുമാനം ലഭിച്ചു തുടങ്ങുമ്പോൾ തന്നെ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപം നടത്തി ആ നിക്ഷേപം അദ്ദേഹത്തിന്റെ അൻപതുകളിൽ എത്തുന്ന കാലഘട്ടം വരെ തുടർന്നുവെന്ന് കരുതുക. അത്തരത്തിൽ ദീർഘമായ കാലയളവിലേക്കുള്ള നിക്ഷേപത്തിൽ നിന്ന് വളരെ വലിയ നേട്ടമാണ് നേടുവാൻ സാധിക്കുന്നത്.

നിക്ഷേപവുമായി ബന്ധപ്പെട്ട ഏറ്റവും അടിസ്ഥാനപരമായ കാര്യങ്ങളിൽ ഒന്നാണ് ദീർഘമായ കാലയളവിലേക്കുള്ള നിക്ഷേപം. ദീർഘമായ കാലയളവിലേക്ക് നിക്ഷേപം തുടരുക വഴി മ്യൂച്വൽ ഫണ്ടിൽ നിന്ന് തീർച്ചയായും നേട്ടം നേടുവാൻ സാധിക്കുന്നതാണ്.

മ്യൂച്വൽ ഫണ്ടുകളിലെ വൈവിധ്യവൽക്കരണം

മ്യൂച്വൽ ഫണ്ട് നിക്ഷേപവുമായി ബന്ധപ്പെട്ട് റിസ്ക് നിലനിൽക്കുന്നുണ്ട് എന്ന കാര്യം എല്ലാവർക്കും അറിവുള്ളതാണ്. ഈ റിസ്ക് നിലവിലുള്ളതിനാലാണ് പലരും മ്യൂച്വൽ ഫണ്ട് നിക്ഷേപം നടത്തുവാൻ മടിച്ചു നിൽക്കുന്നത്. മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ ഉൾപ്പെട്ടിരിക്കുന്ന ആസ്തികളുടെ വൈവിധ്യവൽക്കരണം റിസ്ക് ലഘൂകരിക്കുവാൻ സഹായിക്കുന്നു.

asset-allocation-diversification

വൈവിധ്യവൽക്കരണം എന്നത് ഒരു മികവുറ്റ നിക്ഷേപ തന്ത്രം തന്നെയാണ്. ഓഹരികൾ, ബോണ്ടുകൾ എന്നിങ്ങനെ വ്യത്യസ്ത തരത്തിലുള്ള ആസ്തികളിലാണ് മ്യൂച്വൽ ഫണ്ട് നിക്ഷേപം നടത്തുമ്പോൾ നിങ്ങളുടെ പണം നിക്ഷേപിക്കപ്പെടുന്നത്.

Are you looking for investments?

Kashly team can help you start your mutual fund investments with the right assistance. signup here

മ്യൂച്വൽ ഫണ്ടിന്റെ ഭാഗമായ ഒരു പ്രത്യേക ആസ്തിയുടെ മൂല്യത്തിൽ ഇടിവ് സംഭവിച്ചാലും ഫണ്ടിൽ മറ്റ് ആസ്തികൾ ഉൾപ്പെട്ടിരിക്കുന്നതിനാൽ തന്നെ മ്യൂച്വൽ ഫണ്ടിന്റെ ആകെ മൂല്യത്തിൽ കാര്യമായ നഷ്ടം സംഭവിക്കാതെ കൈകാര്യം ചെയ്യാൻ സാധിക്കുന്നു. ഇങ്ങനെ ദീർഘകാല അടിസ്ഥാനത്തിൽ പരിഗണിക്കുമ്പോൾ നിങ്ങളുടെ നിക്ഷേപത്തിന്റെ മൂല്യം ഇടിയാതെ നിലനിർത്തുവാൻ വൈവിധ്യവൽക്കരണത്താൽ സാധിക്കുന്നു.

സാമ്പത്തികമായി മെച്ചപ്പെടുവാൻ സഹായിക്കുന്ന ഏറ്റവും മികച്ച സാമ്പത്തിക ഉപകരണമാണ് മ്യൂച്വൽ ഫണ്ട്. മ്യൂച്വൽ ഫണ്ടുകളിലൂടെ ലഭ്യമാകുന്ന നിക്ഷേപ സാധ്യതകളെ കൃത്യമായി ഉപയോഗിച്ചാൽ തീർച്ചയായും നിങ്ങൾക്ക് ധനികനായി മാറുവാൻ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

എസ് ഐ പി  ആയി നിക്ഷേപിക്കുവാനുള്ള വ്യത്യസ്ത രീതികൾ പരിചയപ്പെടാം

മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്ന നല്ലൊരു ശതമാനം വ്യക്തികൾക്കും എസ് ഐ പി, എസ് ടി പി,…

മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിലൂടെ സമ്പത്ത് സൃഷ്ടിക്കുന്നത് എങ്ങനെയാണ്

സമ്പന്നനും, അതിശക്തനുമായ മിഡാസ് എന്നൊരു രാജാവ് തനിക്ക് ഇനിയും ഏറെ സമ്പത്ത് സ്വന്തമാക്കണമെന്ന് ആഗ്രഹിച്ചിരുന്നു. താൻ…

മ്യൂച്വൽ ഫണ്ടുകൾ പിൻവലിക്കുവാനുള്ള ശരിയായ സമയം ഏതാണ്

സുസ്ഥിരമായ സാമ്പത്തിക വളർച്ചയ്ക്ക് സാധാരണക്കാരായ വ്യക്തികളെ പ്രാപ്തരാക്കുന്ന വാതായനമായി മ്യൂച്വൽ ഫണ്ടുകളെ കണക്കാക്കാവുന്നതാണ്. ലക്ഷക്കണക്കിന് വ്യക്തികൾക്ക്…

ഇന്ത്യയിലെ ബഹുഭൂരിപക്ഷം വ്യക്തികളും മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ നിന്നും മാറിനിൽക്കുന്നതിന്റെ കാരണങ്ങൾ

മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ നടത്തുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നുണ്ടെങ്കിലും ഇന്ത്യയിലെ നല്ലൊരു ശതമാനം വ്യക്തികളും ഇന്നും…