Image to represent mutual fund redemption

Sharing is caring!

നിക്ഷേപം നടത്തുവാൻ അനുയോജ്യമായ മ്യൂച്വൽ ഫണ്ട് വിപണിയിൽ നിന്നും തിരഞ്ഞെടുക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതുപോലെ പ്രാധാന്യമുള്ള കാര്യമാണ് ശരിയായ സമയത്ത് വിപണിയിൽ നിന്നും നിക്ഷേപങ്ങൾ കൃത്യമായി പിൻവലിക്കുക എന്നതും. ചില മ്യൂച്വൽ ഫണ്ടുകളിൽ നിന്നും നിശ്ചിത കാലയളവിന് ശേഷം മാത്രമേ നിക്ഷേപങ്ങൾ പിൻവലിക്കുവാൻ സാധിക്കുകയുള്ളൂ, ആ കാലയളവിനെയാണ് ലോക്ക് ഇൻ പിരീയിഡ് എന്നു പറയുന്നത്.

നികുതി ലാഭം ലഭിക്കുന്ന ചില മ്യൂച്വൽ ഫണ്ടുകളിൽ മൂന്നുവർഷം വരെ നിക്ഷേപങ്ങൾ പിൻവലിക്കുവാൻ സാധിക്കുകയില്ല, എന്നാൽ ചില ഫണ്ട് ഹൗസുകൾ ഒരു നിശ്ചിത ഫീസ് ഏർപ്പെടുത്തി അത്യാവശ്യ ഘട്ടങ്ങളിൽ നിക്ഷേപകന് നിക്ഷേപം പിൻവലിക്കുവാനുള്ള അവസരം നൽകുന്നുണ്ട്. മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപങ്ങൾ നടത്തുന്നതിനു മുൻപ് ലോക്ക് ഇൻ പിരീയിഡിനെ കുറിച്ചും മറ്റു നിബന്ധനകളെ കുറിച്ചും കൃത്യമായി മനസ്സിലാക്കിയിരിക്കേണ്ടത് അത്യാവശ്യമാണ്.

മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ പിൻവലിക്കുമ്പോൾ ചില അവസരങ്ങളിൽ നിക്ഷേപത്തിന്റെ നിശ്ചിത ശതമാനം ഫീസായി നൽകേണ്ടി വരുന്നതിനെയാണ് എക്സിറ്റ് ലോഡ് എന്ന് പറയുന്നത്. ചില മ്യൂച്വൽ ഫണ്ടുകളിൽ കാലയളവിന് അനുസരിച്ച് നൽകേണ്ടിവരുന്ന എക്സിറ്റ് ലോഡിന് വ്യത്യാസം ഉണ്ടാവാറുണ്ട്. വലിയ തുക നിക്ഷേപം നടത്തുന്നവർക്ക് ഉയർന്ന തുക എക്സിറ്റ് ലോഡായി നൽകേണ്ടി വരുന്നതിനാൽ എക്സിറ്റ് ലോഡ് ഒഴിവായി കിട്ടുന്ന കാലയളവിന്റെ പരിധി നിക്ഷേപങ്ങൾ പിൻവലിക്കുമ്പോൾ തീർച്ചയായും പരിഗണിക്കേണ്ടതുണ്ട്.

Image to represent mutual fund withdrawal

മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ പിൻവലിക്കേണ്ട സാഹചര്യം അനുസരിച്ച് ഒരു നിക്ഷേപകൻ പരിഗണിക്കേണ്ട ഘടകങ്ങൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം.

എക്സിറ്റ് ലോഡ് അനുസരിച്ചു പിൻവലിക്കാം

ജീവിതത്തിൽ അപ്രതീക്ഷിതമായി സംഭവിക്കാനുള്ള ചില അത്യാവശ്യ കാര്യങ്ങൾക്കായി പണം കണ്ടെത്തുവാൻ വ്യക്തികൾക്ക് ഉയർന്ന പലിശ നൽകേണ്ടിവരുന്ന ലോണുകളേയും മറ്റു മാർഗ്ഗങ്ങളേയും ആശ്രയിക്കേണ്ടി വരാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ മ്യൂച്വൽ ഫണ്ട് നിക്ഷേപമുള്ള ഒരു വ്യക്തി സ്വന്തം നിക്ഷേപത്തിൽ നിന്ന് തന്നെ അത്യാവശ്യങ്ങൾക്കുള്ള പണം കണ്ടെത്തുമ്പോൾ വളരെ വേഗം തുക ലഭിക്കുകയും ഉയർന്ന പലിശ നൽകേണ്ട സാഹചര്യം ഒഴിവാകുകയും ചെയ്യുന്നു.

എന്നാൽ ഒരു വർഷം പോലും കാലയളവ് പൂർത്തിയാക്കാത്ത ചില മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ പിൻവലിക്കുമ്പോൾ ഉയർന്ന എക്സിറ്റ് ലോഡ് നൽകേണ്ടി വരും എന്നതിനാൽ പണം ലഭിക്കുവാനുള്ള മറ്റു മാർഗ്ഗങ്ങളുമായി താരതമ്യം ചെയ്തു ഉചിതമായ തീരുമാനമെടുക്കുന്നതാണ് നല്ലത്.

പ്രകടനം വിലയിരുത്തി വരുത്തേണ്ടുന്ന മാറ്റങ്ങൾ

വളരെ പ്രതീക്ഷയോടെ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപം നടത്തുന്ന നിക്ഷേപകർക്ക് ചില സാഹചര്യങ്ങളിൽ ആഗ്രഹിക്കുന്ന ലാഭം ലഭിക്കാറില്ല. നിക്ഷേപം നടത്തിയ ശേഷം വളരെ മോശമായ നിലയിൽ ഫണ്ടുകൾ എത്തിച്ചേരുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്.

വളരെ ചെറിയ കാലയളവിലുള്ള കയറ്റിറക്കങ്ങൾ കണ്ടുകൊണ്ട് മ്യൂച്വൽ ഫണ്ടുകളെ വിലയിരുത്താൻ സാധിക്കില്ല മറിച്ച് ഒന്നര വർഷം മുതൽ രണ്ടു വർഷമെങ്കിലും മ്യൂച്വൽ ഫണ്ടുകളുടെ പ്രകടനം കൃത്യമായി വിലയിരുത്തണം. മറ്റു ഫണ്ട് ഹൗസുകളുടെ ഒരേ സ്വഭാവമുള്ള ഫണ്ടുകൾ നൽകുന്ന ലാഭം നമ്മൾ നിക്ഷേപം നടത്തിയ ഫണ്ട് നൽകാതെ വരുന്ന സാഹചര്യങ്ങളിൽ മാത്രം നിക്ഷേപം പിൻവലിക്കുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ട കാര്യമുള്ളൂ.

ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ ഒറ്റ തവണയായി മുഴുവൻ നിക്ഷേപം പിൻവലിക്കുകയോ അല്ലെങ്കിൽ മാസം തോറും കൃത്യമായി സിസ്റ്റമാറ്റിക് ട്രാൻസ്ഫർ പ്ലാൻ എന്ന നിലയിൽ മറ്റൊരു മികച്ച മ്യൂച്വൽ ഫണ്ടിലേക്ക് പണം മാറ്റുകയും ചെയ്യാവുന്നതാണ്.

ഒരു പ്രത്യേക മേഖലയെ മാത്രം കേന്ദ്രീകരിക്കുന്ന മ്യൂച്വൽ ഫണ്ടുകളിൽ ഉയർന്ന ലാഭം പ്രതീക്ഷിച്ചുകൊണ്ട് നിക്ഷേപിക്കുകയും എന്നാൽ ചില പ്രത്യേക കാരണങ്ങൾ കൊണ്ട് ആ മേഖലയിൽ തളർച്ച സംഭവിക്കുകയും ചെയ്യുമ്പോൾ മ്യൂച്വൽ ഫണ്ടുകളുടെ പ്രകടനം മോശമാകുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. എന്നാൽ നാം നിക്ഷേപം നടത്തിയ മേഖല വളർച്ച തിരിച്ചുപിടിക്കുന്നത് വരെ ക്ഷമയോടെ കാത്തിരിക്കുന്നതാണ് ഉചിതമായ മാർഗ്ഗം.

ഉദാഹരണത്തിന് ഐടി, ഓട്ടോമൊബൈൽ പോലുള്ള മേഖലകളിൽ ആഗോള സാഹചര്യങ്ങൾക്ക് അനുസൃതമായി തുടരെയുള്ള കയറ്റിറക്കങ്ങൾ സംഭവിക്കാറുണ്ട് അതിനനുസരിച്ച് അവയെ അടിസ്ഥാനപ്പെടുത്തിയ മ്യൂച്വൽ ഫണ്ടുകളിലും വ്യതിയാനം സംഭവിക്കാറുണ്ട്. പ്രായോഗികമല്ലാത്ത ഉയർന്ന അളവിലുള്ള ലാഭം പ്രതീക്ഷിച്ചുകൊണ്ട് നിക്ഷേപം നടത്തുന്നവർ തെറ്റില്ലാത്ത ലാഭം ലഭിച്ചാൽ പോലും അവർ പ്രതീക്ഷിച്ച ലാഭം കിട്ടാത്ത സാഹചര്യങ്ങളിൽ മ്യൂച്വൽ ഫണ്ടിൽ നിന്നും പണം പിൻവലിക്കുന്ന രീതിയും തെറ്റായ പ്രവണതയാണ്.

Image to represent mutual fund withdrawal

ലക്ഷ്യങ്ങളിലേക്കു അടുക്കുമ്പോൾ പിൻവലിക്കാം

എല്ലാ വ്യക്തികളും നിക്ഷേപം നടത്തുന്നത് അവരവരുടേതായ സാമ്പത്തിക ലക്ഷ്യങ്ങളെ മുന്നിൽ കണ്ടുകൊണ്ട് ആയിരിക്കും. നമ്മൾ മനസ്സിൽ കരുതിയ സാമ്പത്തിക ലക്ഷ്യങ്ങളിൽ കൃത്യമായി എത്തിച്ചേർന്നില്ലെങ്കിൽ പോലും ആ നിക്ഷേപം ഉപയോഗിച്ച് ചെയ്യേണ്ട അത്യാവശ്യ കാര്യങ്ങൾ മുന്നിൽ ഉണ്ടെങ്കിൽ ആറുമാസം മുൻപ് എങ്കിലും നിക്ഷേപം പിൻവലിക്കുവാൻ തയ്യാറെടുക്കേണ്ടത് അനിവാര്യമാണ്.

അത്യാവശ്യ കാര്യങ്ങൾ നിറവേറ്റുവാനായി അവസാന സമയത്ത് നിക്ഷേപം പിൻവലിക്കുന്നതിനായി കാത്തിരുന്നാൽ വിപണിയിലെ സാഹചര്യത്തിനനുസരിച്ച് നിക്ഷേപങ്ങളിൽ വ്യതിയാനം സംഭവിക്കുകയും ചിലപ്പോൾ നിക്ഷേപങ്ങളുടെ മൂല്യം വൻതോതിൽ താഴുകയും ചെയ്തേക്കാം.

ഇങ്ങനെയുള്ള സാഹചര്യങ്ങൾ മുൻകൂട്ടി കണ്ടുകൊണ്ട് ലാഭകരമായ സാഹചര്യങ്ങളിൽ നിക്ഷേപം പിൻവലിക്കുകയും ബാങ്ക് അക്കൗണ്ടിലേക്കോ ലിക്വിഡ് മ്യൂച്വൽ ഫണ്ടുകളിലേക്കോ സുരക്ഷിതമായി നിക്ഷേപങ്ങൾ മാറ്റുകയും ചെയ്യേണ്ടതാണ്.

നികുതി ബാദ്ധ്യതകൾ അനുസരിച്ചു പിൻവലിക്കാം

മ്യൂച്ചൽ ഫണ്ട് നിക്ഷേപങ്ങൾ പിൻവലിക്കുന്നത് കൃത്യമായി ആസൂത്രണം ചെയ്യുന്നത് വഴി ലഭിക്കുന്ന ലാഭത്തിന് നൽകേണ്ടി വരുന്ന നികുതിയുടെ ശതമാനത്തിൽ ഇളവ് നേടിയെടുക്കുവാൻ സാധിക്കും.

മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളിൽ നിന്നും ലഭിക്കുന്ന ലാഭം ഒരു വർഷത്തിൽ താഴെ ഇടവേളയിൽ ഒരു ലക്ഷം രൂപയിൽ അധികമാണെങ്കിൽ ആ ലാഭം പിൻവലിക്കുമ്പോൾ കാലയളവിന് അനുസരിച്ച് അവയെ ഹ്രസ്വകാല നിക്ഷേപമായി കണക്കാക്കുകയും 15 ശതമാനം നികുതി ചുമത്തുകയും ചെയ്യാറുണ്ട്.

Are you looking for investments?

Kashly team can help you start your mutual fund investments with the right assistance. signup here

അതുപോലെതന്നെ ദീർഘകാലമായി നടത്തുന്ന നിക്ഷേപം ആണെങ്കിൽ പോലും ഒരു വർഷം മ്യൂച്വൽ ഫണ്ടുകളിൽ നിന്ന് ലാഭം എന്ന നിലയിൽ ഒരു ലക്ഷത്തിലധികം രൂപ പിൻവലിക്കുകയാണെങ്കിൽ 10% നികുതി നൽകേണ്ടി വരുന്നുണ്ട്. മികച്ച ആസൂത്രണത്തിലൂടെ കൃത്യമായ ഇടവേളകളിൽ ഫണ്ടുകളിൽ നിന്ന് ലാഭം പിൻവലിക്കുകയാണെങ്കിൽ നൽകേണ്ടി വരുന്ന നികുതി കാര്യമായി കുറയ്ക്കാൻ സാധിക്കും.

ഫണ്ടിന്റെ ഘടനയിൽ മാറ്റങ്ങൾ വരുമ്പോൾ

ചില സാഹചര്യങ്ങളിൽ നമ്മൾ നിക്ഷേപം നടത്തിയ മ്യൂച്വൽ ഫണ്ടുകളുടെ ഘടനയിൽ കാര്യമായ വ്യത്യാസങ്ങൾ സംഭവിക്കാറുണ്ട്. ഫണ്ട് മാനേജർമാരുടെ മാറ്റവും മ്യൂച്വൽ ഫണ്ട് നിക്ഷേപം നടത്തിയിരുന്ന ഓഹരികൾ തന്നെ മാറ്റി മറ്റ് ഓഹരികളിൽ നിക്ഷേപിക്കുമ്പോഴും ഇത്തരത്തിൽ വലിയ തോതിലുള്ള വ്യതിയാനം സംഭവിക്കാറുണ്ട്.

അതായത് നിക്ഷേപം നടത്തുവാനായി നാം പരിഗണിച്ച ഘടകങ്ങൾ പൂർണമായി മാറുകയും ഫണ്ടിന്റെ പ്രകടനം ഉദ്ദേശിച്ച രീതിയിൽ ഉയരാതിരിക്കുകയും ചെയ്യുമ്പോൾ അവയിൽ നിന്നും നിക്ഷേപങ്ങൾ പിൻവലിക്കുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടതാണ്. ഒറ്റത്തവണ ആയി നിക്ഷേപങ്ങൾ പിൻവലിക്കുകയോ കൃത്യമായ ഇടവേളകളിൽ സിസ്റ്റമാറ്റിക് ട്രാൻസ്ഫർ പ്ലാൻ എന്ന നിലയിൽ മറ്റു ഫണ്ടുകൾ കണ്ടെത്തി അവയിലേക്ക് നിക്ഷേപങ്ങൾ മാറ്റുകയോ ചെയ്യുന്നതാണ് അഭികാമ്യം.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ഇന്ത്യയിലെ ബഹുഭൂരിപക്ഷം വ്യക്തികളും മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ നിന്നും മാറിനിൽക്കുന്നതിന്റെ കാരണങ്ങൾ

മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ നടത്തുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നുണ്ടെങ്കിലും ഇന്ത്യയിലെ നല്ലൊരു ശതമാനം വ്യക്തികളും ഇന്നും…

എസ് ഐ പിയും മ്യൂച്വൽ ഫണ്ടും തമ്മിലുള്ള വ്യത്യാസം എന്താണ്

പല വ്യക്തികളും എസ് ഐ പി, മ്യൂച്വൽ ഫണ്ട് എന്നിവ ഒന്നു തന്നെയാണ് എന്ന് തെറ്റിദ്ധാരണയുള്ളവരാണ്.…

മ്യൂച്വൽ ഫണ്ട് പ്ലാറ്റഫോമുകൾ സൗജന്യമായി പ്രവർത്തിക്കുന്നത് എങ്ങനെയാണ്

മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുവാൻ  തീരുമാനിക്കുന്ന നല്ലൊരു ശതമാനം വ്യക്തികളും ബ്രോക്കറേജും കമ്മീഷനും ഒഴിവാക്കി നേരിട്ട് മ്യൂച്വൽ…

ഫിക്സഡ് ഡെപോസിറ്റിനേക്കാൾ കൂടുതൽ വരുമാനം കൂടാതെ നികുതി ലാഭവും

ധനം നിക്ഷേപിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ ഏതൊരു സാധാരണക്കാരന്റേയും മനസ്സിൽ ആദ്യമായി കടന്നുവരുന്ന കാര്യമാണ് ഫിക്സഡ് ഡെപ്പോസിറ്റ് എന്ന…