investment-with-the-magic-of-sip

Sharing is caring!

താരതമ്യേന കുറഞ്ഞ റിസ്കിൽ ദീർഘകാല അടിസ്ഥാനത്തിൽ മികച്ച നേട്ടം സൃഷ്ടിക്കുവാൻ സഹായിക്കുന്ന ഏറ്റവും മികച്ച നിക്ഷേപ മാതൃകയാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെൻറ് പ്ലാൻ അഥവാ എസ് ഐ പി.

ഒരു നിശ്ചിത കാലയളവിൽ  പണം വളർത്തിയെടുക്കുവാൻ അനുയോജ്യമായ നിക്ഷേപ മാർഗ്ഗങ്ങളിൽ പ്രധാനപ്പെട്ടവയാണ് മ്യൂച്വൽ ഫണ്ടുകൾ. മ്യൂച്വൽ ഫണ്ട് നിക്ഷേപത്തെക്കുറിച്ച് കാര്യമായ അറിവില്ലാത്തവർക്ക് ഏത് സമയത്ത് എത്രത്തോളം തുക  നിക്ഷേപിക്കണം  എന്നതിനെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടായിരിക്കില്ല.

എസ് ഐ പി എന്നാൽ എന്താണ്

സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ അഥവാ എസ് ഐ  പി എന്നത് ഒരു നിക്ഷേപ രീതിയാണ്. നിക്ഷേപകന്റെ ഇഷ്ടാനുസരണം ഒരു നിശ്ചിത തുക നിശ്ചിത കാലയളവിൽ തുടർച്ചയായി ആവർത്തിക്കുന്ന രീതിയിൽ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നതിനെയാണ് എസ് ഐ പി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. എല്ലാ ആഴ്ചയും, എല്ലാ മാസവും, മാസത്തിൽ രണ്ട് തവണ അല്ലെങ്കിൽ രണ്ടു മാസം കൂടുമ്പോൾ എന്നിങ്ങനെ ഏതൊരു കാലയളവിലും എസ് ഐ പി മാതൃകയിലുള്ള നിക്ഷേപം ആവർത്തിക്കാവുന്നതാണ്.

mutual-fund-investment-sip

വിപണിയിൽ സംഭവിക്കുന്ന ഉയർച്ച താഴ്ചകളുടെ ഫലം ലഘൂകരിക്കാൻ എസ് ഐ പി നിക്ഷേപ മാതൃക സഹായിക്കുന്നു. മ്യൂച്വൽ ഫണ്ടുകളിലെ നിക്ഷേപത്തിലൂടെ ദീർഘകാല അടിസ്ഥാനത്തിൽ മികച്ച നേട്ടം നേടുവാൻ സാധിക്കുന്നതിനാൽ തന്നെ സാമ്പത്തിക ലക്ഷ്യങ്ങൾ മുന്നിൽക്കണ്ട് പ്രവർത്തിക്കുന്നവർക്ക് ലഭ്യമായ ലളിതമായ നിക്ഷേപ രീതിയാണ് എസ് ഐ പി എന്നത്.

റുപ്പി കോസ്റ്റ് ആവറേജിംഗ്

എസ് ഐ പി നിക്ഷേപ രീതിയുടെ പ്രധാനപ്പെട്ട ഗുണങ്ങൾ ഒന്നാണ് റുപ്പി കോസ്റ്റ് ആവറേജിംഗ് എന്നത്. വിപണിയുടെ സാഹചര്യങ്ങൾ പരിഗണിക്കാതെ തുടർച്ചയായ ഇടവേളകളിൽ നിക്ഷേപിക്കുന്നതിനാൽ വ്യത്യസ്ത വില നിലവാരത്തിലാണ് നിക്ഷേപകർക്ക് മ്യൂച്വൽ ഫണ്ട് യൂണിറ്റുകൾ ലഭ്യമാകുന്നത്. 

വിപണി ഉയർന്ന നിലയിൽ വ്യാപാരം ചെയ്യുമ്പോൾ ഉയർന്ന വിലയ്ക്കും വിപണിയിൽ തകർച്ചയുണ്ടാകുമ്പോൾ കുറഞ്ഞ വിലയ്ക്കും മ്യൂച്വൽ ഫണ്ട് യൂണിറ്റുകൾ സ്വന്തമാക്കുന്നതിനാൽ തന്നെ ശരാശരി വിലയിൽ ഫണ്ട് യൂണിറ്റുകൾ സ്വന്തമാക്കുവാൻ നിക്ഷേപകർക്ക് സാധിക്കുന്നതിനെയാണ് റുപ്പി കോസ്റ്റ് ആവറേജിംഗ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ശരാശരി വിലയിൽ മ്യൂച്വൽ ഫണ്ട് യൂണിറ്റുകൾ ലഭ്യമാകുന്നതിനാൽ തന്നെ ദീർഘകാല അടിസ്ഥാനത്തിൽ മികച്ച നേട്ടം നേടുവാനും വിപണിയിലെ കയറ്റിറക്കങ്ങളിൽ കാര്യമായ നഷ്ടം സംഭവിക്കാതിരിക്കുവാനും എസ് ഐ പി നിക്ഷേപ രീതിയിലൂടെ സാധിക്കുന്നു.

ലളിതമായ നിക്ഷേപ രീതി

എസ് ഐ പി എന്നത് വളരെ ലളിതമായ നിക്ഷേപ രീതിയാണ്. ചെറിയ തുക നിക്ഷേപിച്ചു കൊണ്ട് ഒരു എസ് ഐ പി ആരംഭിച്ച ശേഷം വരുമാനം വർദ്ധിക്കുന്നതിനനുസരിച്ച് കൂടുതൽ തുക എസ് ഐ പി ആയി നിക്ഷേപിക്കാവുന്നതാണ്. 

liquidity-mutual-fund-investment

അതുമാത്രമല്ല സാമ്പത്തിക ഞെരുക്കം ഉണ്ടാകുന്ന സാഹചര്യങ്ങളിൽ എസ് ഐ പി താൽക്കാലികമായി നിർത്തി വയ്ക്കാവുന്നതാണ് തുടർന്ന് സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമ്പോൾ എസ് ഐ പി പുനരാരംഭിക്കാവുന്നതാണ്. നിക്ഷേപകന്റെ ഇഷ്ടാനുസരണം മാറ്റം വരുത്താവുന്ന ലളിതമായ നിക്ഷേപ രീതി ആയതിനാൽ തന്നെ എസ് ഐ പിയിലൂടെ നിക്ഷേപകർ സാമ്പത്തിക ലക്ഷ്യം കൈവരിക്കുവാനുള്ള സാധ്യത ഏറെയാണ്.

ദീർഘമായ കാലയളവിലേക്കുള്ള നിക്ഷേപം

ഒരു നീണ്ട കാലയളവിലേക്ക് തുടർച്ചയായി നിക്ഷേപിക്കുവാൻ എസ് ഐ പി നിക്ഷേപകർക്ക് അവസരം നൽകുന്നു. 5, 10, 20 എന്നിങ്ങനെ നിക്ഷേപകന്റെ അവശ്യാനുസരണം എത്ര കാലയളവിലേക്ക് വേണമെങ്കിലും നിക്ഷേപം തുടരാവുന്നതാണ്. ഭാവിയിലെ സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി എസ് ഐ പിയിലൂടെ ഒരു വലിയ തുക തന്നെ സമാഹരിക്കുവാൻ നിക്ഷേപകർക്ക് അവസരം ലഭിക്കുന്നു.

മ്യൂച്വൽ ഫണ്ടിൽ ദീർഘകാലയളയിലേക്ക് നിക്ഷേപിക്കുന്നവർക്ക് കോമ്പൗണ്ടിംഗിന്റെ ഗുണങ്ങളും ലഭ്യമാകുന്നുണ്ട്. അതായത് നിക്ഷേപകൻ ആദ്യം നടത്തിയ നിക്ഷേപത്തിൽ നിന്നും ലഭിച്ച ലാഭം തുടർനിക്ഷേപം നടത്തി കൂടുതൽ നേട്ടം നേടുന്നത് വഴി നിക്ഷേപത്തിന്റെ ആകെ മൂല്യത്തിൽ കാര്യമായ വർദ്ധനവ് ഉണ്ടാകുന്നു. കാലക്രമേണ കോമ്പൗണ്ടിംഗിന്റെ ഗുണഫലങ്ങളാൽ തങ്ങളുടെ ആസ്തി വളര്‍ത്തുവാനും സാമ്പത്തിക ലക്ഷ്യങ്ങളിലേക്ക് എത്തിച്ചേരുവാനും നിക്ഷേപകർക്ക് എസ് ഐ പി യിലൂടെ അവസരം ലഭിക്കുന്നു.

കുറഞ്ഞ പ്രാരംഭ നിക്ഷേപം

വളരെ ചെറിയ തുകയുണ്ടെങ്കിൽ പോലും എസ് ഐ പി ആയി നിക്ഷേപം ആരംഭിക്കാൻ സാധിക്കുന്നതാണ്. തുടക്കക്കാരായ നിക്ഷേപകരെ സംബന്ധിച്ച് കുറഞ്ഞ പ്രാരംഭ നിക്ഷേപം കൂടുതൽ നിക്ഷേപകരെ മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിലേക്ക് എത്തിക്കുവാൻ സഹായിക്കുന്നു.

man-counting-currency-notes

ഓഹരി വിപണിയിൽ ഒറ്റ തവണയായി കൂടുതൽ തുക നിക്ഷേപിക്കുന്നതിന്റെ നഷ്ട സാധ്യത ഒഴിവാക്കി മ്യൂച്വൽ ഫണ്ടുകളിലൂടെ ഓഹരി നിക്ഷേപത്തിന്റെ ഭാഗമാകുവാൻ സാധിക്കും. ലഭിക്കുന്ന വരുമാനത്തിന്റെ ഒരു പങ്ക് നിക്ഷേപിക്കുവാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്ക് എസ് ഐ പി എന്നത് ഏറ്റവും മികച്ച അവസരമാണ്.

വൈവിധ്യവൽക്കരണം

വ്യത്യസ്ത ആസ്തികളെ അടിസ്ഥാനപ്പെടുത്തിയുള്ള മ്യൂച്വൽ ഫണ്ടുകളിലൂടെയും വ്യത്യസ്ത തരത്തിലുള്ള മ്യൂച്വൽ ഫണ്ടുകൾ തിരഞ്ഞെടുക്കുന്നതിലൂടേയും നിക്ഷേപം വൈവിധ്യവൽക്കരിക്കുവാൻ സാധിക്കുന്നതാണ്. ഒരേ സ്വഭാവമുള്ള ആസ്തിയിൽ മാത്രമായി നിക്ഷേപം ചുരുക്കുന്നത് കൂടുതൽ  നഷ്ട സാധ്യതയുള്ള നിക്ഷേപ രീതിയാണ്. നിക്ഷേപം വൈവിധ്യവൽക്കരിക്കുക വഴി റിസ്ക് കുറയ്ക്കുന്നതിനോടൊപ്പം തന്നെ വിപണിയിലെ വ്യത്യസ്ത സാഹചര്യങ്ങളെ അതിജീവിക്കാനാവുന്ന രീതിയിൽ നിക്ഷേപം ചിട്ടപ്പെടുത്താവുന്നതാണ്.

Are you looking for investments?

Kashly team can help you start your mutual fund investments with the right assistance. signup here

സംഗ്രഹം

നിങ്ങൾക്ക് ധനികനായി മാറണമെങ്കിൽ എത്രയും വേഗം നിക്ഷേപിക്കുവാൻ തുടങ്ങുക. നിങ്ങളുടെ കൈവശമുള്ള പണം ദീർഘമായ കാലയളവിലേക്ക് മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിച്ചുകൊണ്ട് കോമ്പൗണ്ടിംഗിന്റെ ഗുണഫലം നേടുവാൻ ശ്രമിക്കുക. നിങ്ങളുടെ സാമ്പത്തിക ലക്ഷ്യത്തിലേക്ക് നിങ്ങളെ നയിക്കാനാകുന്ന ഏറ്റവും മികച്ച ആയുധമാണ് എസ് ഐ പി. അതിനാൽ തന്നെ ദീർഘകാല അടിസ്ഥാനത്തിൽ മികച്ച സാമ്പത്തിക വളർച്ച നേടുവാൻ നിക്ഷേപം നടത്തുന്നതിന്റെ അവിഭാജ്യ ഘടകമായി എസ് ഐ പി നിക്ഷേപരീതിയെ കണക്കാക്കണം.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

എസ് ഐ പിയും മ്യൂച്വൽ ഫണ്ടും തമ്മിലുള്ള വ്യത്യാസം എന്താണ്

പല വ്യക്തികളും എസ് ഐ പി, മ്യൂച്വൽ ഫണ്ട് എന്നിവ ഒന്നു തന്നെയാണ് എന്ന് തെറ്റിദ്ധാരണയുള്ളവരാണ്.…

മ്യൂച്വൽ ഫണ്ടുകളുടെ സഹായത്തോടെ പണപ്പെരുപ്പത്തെ തരണം ചെയ്യുന്നത് എങ്ങനെയാണ്

കഠിനാധ്വാനത്തിലൂടെ സമ്പാദിച്ച പണത്തിന്റെ മൂല്യം പണപ്പെരുപ്പത്താൽ നാൾക്കുനാൾ കുറഞ്ഞുവരുന്ന സാഹചര്യത്തിന് മുന്നിൽ പകച്ചു നിൽക്കുന്നവരാണ് സാധാരണക്കാരായ…

എന്താണ് ഹെഡ്ജ് ഫണ്ടുകൾ, ഹെഡ്ജ് ഫണ്ടുകളും മ്യൂച്വൽ ഫണ്ടുകളും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാം

സാമ്പത്തിക ലോകത്ത് പല തരത്തിലുള്ള നിക്ഷേപ സാധ്യതകൾ നിലവിൽ ഉണ്ടെങ്കിലും നിക്ഷേപകർ വളരെ വ്യാപകമായി ആശ്രയിക്കുന്ന…

മ്യൂച്വൽ ഫണ്ടിൽ നിക്ഷേപം ആരംഭിക്കേണ്ട ശരിയായ പ്രായം ഏതാണ്

സാമ്പത്തികപരമായി ചിന്തിക്കുമ്പോൾ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാൻ തുടങ്ങേണ്ട ശരിയായ പ്രായം എന്നൊന്ന് ഇല്ല. സാധ്യമാകുന്നത്രയും നേരത്തെ…