how-to-choose-best-pension

Sharing is caring!

ഒരു പെൻഷൻ പ്ലാനിനെ കുറിച്ച് ചിന്തിക്കുന്ന ഏതൊരു വ്യക്തിയുടേയും  മുന്നിൽ മ്യൂച്വൽ ഫണ്ട്, റിയൽ എസ്റ്റേറ്റ്, സ്ഥിരനിക്ഷേപം തുടങ്ങി വ്യത്യസ്തങ്ങളായ അവസരങ്ങൾ കടന്നു വരാറുണ്ട്. പ്രായം കൂടി വരുന്നതനുസരിച്ച് ആരോഗ്യപരമായ ചിലവുകൾ വർധിക്കുന്നതിനാൽ പെൻഷൻ പ്ലാനുകൾ അവയെ കൂടി ഉൾകൊള്ളുന്നതായിരിക്കണം. കുറഞ്ഞുവരുന്ന പലിശ നിരക്കും വർധിച്ചുവരുന്ന  പണപ്പെരുപ്പവും ബാങ്കുകളുമായി ബന്ധപ്പെട്ട പെൻഷൻ പ്ലാനുകളെ അപ്രായോഗികമാക്കുന്നു.

പെൻഷൻ പ്ലാനുകളെ സംബന്ധിക്കുന്ന മറ്റൊരു ഘടകമാണ് നികുതി, അതിനാൽ തന്നെ പെൻഷൻ പ്ലാനുകൾ അവസാനിക്കുന്ന സമയത്തുള്ള നികുതിഭാരം മുൻകൂട്ടി കണ്ടു വേണം തീരുമാനങ്ങൾ എടുക്കുവാൻ. സ്ഥിരത, പണപ്പെരുപ്പത്തെ തടയുവാനുള്ള ശക്തി, തുടങ്ങിയ രണ്ടു ഘടകങ്ങളെ ആശ്രയിച്ചായിരിക്കണം പ്രധാനമായും പെൻഷൻ പ്ലാനുകൾ തിരഞ്ഞെടുക്കേണ്ടത്

സ്ഥിരനിക്ഷേപങ്ങൾ വഴി ഏർപ്പെടുത്തുന്ന പെൻഷൻ

ഏറ്റവും ലളിതവും സുപരിചിതവുമായ ഒരു പെൻഷൻ പ്ലാൻ ആണ് സ്ഥിരനിക്ഷേപം. ഉയർന്ന സ്ഥിരതയോടൊപ്പം ആവശ്യാനുസരണം പണം പിൻവലിക്കുവാൻ സാധിക്കുന്നു എന്നതാണ് സ്ഥിരനിക്ഷേപത്തിന്റെ പ്രത്യേകത. ഇന്നത്തെ സാഹചര്യത്തിൽ ബാങ്കുകളിലെ സ്ഥിരനിക്ഷേപങ്ങൾ പണപ്പെരുപ്പത്തെ തടയാൻ പര്യാപ്തമല്ല. സ്ഥിരനിക്ഷേപത്തെ മാത്രം അടിസ്ഥാനപ്പെടുത്തിയുള്ള പെൻഷൻ പ്ലാൻ ഇന്നത്തെ കാലഘട്ടത്തിൽ  പ്രായോഗികമല്ല.

റിയൽ എസ്റ്റേറ്റ് സാദ്ധ്യതകൾ

 റിട്ടയർമെൻറ് ജീവിതത്തിനു ശേഷം പല വ്യക്തികളും ആശ്രയിക്കുന്ന ജീവിതമാർഗ്ഗമാണ്  വസ്‌തുവകകളുടെ വാടകയിൽ നിന്നുള്ള വരുമാനം. വാടക വരുമാനം പണപ്പെരുപ്പത്തെ  തടയുന്നതിൽ ഫലപ്രദമാണ്. വസ്തുവകകൾ എവിടെ സ്ഥിതി ചെയ്യുന്നു എന്നതും റിയൽ എസ്റ്റേറ്റ് നിക്ഷേപത്തെ സമ്പന്ധിച്ച  പ്രധാന ഘടകമാണ്. എന്നാൽ ഈ സ്രോതസിനെ ഒരു സ്ഥിര വരുമാനം എന്ന നിലയിൽ കണക്കാക്കുവാൻ കഴിയുകയില്ല. ഉയർന്ന മൂലധനവും, പണമാക്കി മാറ്റുവാനുള്ള ബുദ്ധിമുട്ടുമാണ് റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളെ അപ്രിയമാക്കുന്ന മറ്റു ഘടകങ്ങൾ. വളരെ ഉയർന്ന മൂലധനം ആവശ്യമുള്ള പെൻഷൻ പദ്ധതി എന്ന നിലയിൽ ഒരു വ്യക്തിയുടെ 50 കളിൽ തന്നെ  ലാഭകരമായ റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളിൽ ഏർപ്പെടേണ്ടതുണ്ട്.

മ്യൂച്ചൽ ഫണ്ട് നിക്ഷേപങ്ങൾ

Retirement plans through mutual funds

പണപ്പെരുപ്പത്തെ തടയുവാനും ഉയർന്ന വാങ്ങൽ ശേഷി നിലനിർത്താനുമുള്ള ഏറ്റവും ഫലപ്രദമായ പെൻഷൻ പ്ലാൻ ആണ് മ്യൂച്വൽ  ഫണ്ടുകൾ. നീണ്ട കാലയളവിൽ ഉയർന്ന ലാഭം തരുന്ന മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ ചെറിയ കാലത്തേക്ക് പണപെരുപ്പം തടയുവാൻ ഫലപ്രദമായി എന്ന് വരില്ല. വളരെ സൗകര്യപ്രദമായ രീതിയിൽ ഒറ്റത്തവണ ആയോ മാസങ്ങളിൽ തുടർച്ചയായ  തരത്തിലോ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപം നടത്തുവാനും പിൻവലിക്കുവാനും കഴിയുന്നു. ആവശ്യാനുസരണം നിക്ഷേപത്തിന്റെ ഒരു ഭാഗത്തെ പണമാക്കി മാറ്റുവാൻ കഴിയുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. വിപണിയിലെ സാഹചര്യങ്ങൾ നേരിട്ട് ബാധിക്കുന്ന നിക്ഷേപ പദ്ധതി ആയതിനാൽ താരതമ്യേന സ്ഥിരത കുറഞ്ഞ നിക്ഷേപ പദ്ധതിയാണ് മ്യൂച്ചൽ ഫണ്ട്.  നീണ്ട കാലയളവിൽ പണപ്പെരുപ്പം  തടയുവാനായി  ഡെബ്റ് ഫണ്ടുകളേക്കാൾ ഇക്വിറ്റി, ഹൈബ്രിഡ് ഫണ്ടുകളെ ആശ്രയിക്കുന്നതാണ് നല്ലത്.

ഇൻഷുറൻസ് പദ്ധതികൾ

ഇൻഷുറൻസ് പരിരക്ഷയ്ക്ക് ഉപരിയായി നിക്ഷേപ  സാധ്യതകൾ മുന്നോട്ടുവയ്ക്കുന്ന യൂണിറ്റ് ലിങ്ക് ഇൻഷുറൻസ് പദ്ധതികളും അല്ലാത്ത പദ്ധതികളും വിപണിയിൽ  ലഭ്യമാണ്. ഉയർന്ന ആദായ നികുതി ഭാരമുള്ളവർക്ക് അതിൽ ഇളവ് ലഭിക്കാനുള്ള  മികച്ച വഴിയാണ് ഇൻഷുറൻസ് പദ്ധതികൾ. ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമായി മാറ്റിവയ്ക്കുന്ന നിക്ഷേപത്തിന്റെ ഒരു ഭാഗം കവറേജിനായി മാറ്റിവയ്ക്കപ്പെടുന്നതിനാൽ ഇൻഷുറൻസ് പദ്ധതികൾ ഉയർന്ന റിട്ടേൺ നൽകുന്നില്ല. പദ്ധതികളിൽ ഭാഗമാകുമ്പോൾ തന്നെ ഉറപ്പു നൽകുന്ന തുകയാണ് പദ്ധതി കാലയളവിന് ശേഷം ലഭിക്കുക. വർദ്ധിച്ചുവരുന്ന പണപ്പെരുപ്പത്തെ തടയുവാനായി ഇൻഷുറൻസ് പദ്ധതികൾ പര്യാപ്തമല്ല.

ഏതായിരിക്കും മികച്ച പദ്ധതി ?

ഒരേസമയം തന്നെ പണപ്പെരുപ്പത്തെ തടയുവാൻ കഴിയുന്നതും ഉയർന്ന സ്ഥിരത നൽകുന്നതുമായ പെൻഷൻ പ്ലാനുകൾ കണ്ടെത്തുവാൻ സാധിക്കില്ല എന്നതാണ് വാസ്തവം. ഒന്നിലധികം പെൻഷൻ പദ്ധതികളിൽ നിക്ഷേപം നടത്തുക എന്നതാണ് ഏറ്റവും അനുയോജ്യമായ മാർഗം. അതല്ലാതെ ഏതെങ്കിലും ഒന്നു മാത്രം തിരഞ്ഞെടുത്തു അതിനെ ഒരു പെൻഷൻ പദ്ധതി ആക്കി മാറ്റരുത്. ഉറവ വറ്റാത്ത കിണർ പോലെ ആയിരിക്കണം പെൻഷൻ പദ്ധതികൾ

വ്യക്തിപരമായ സാഹചര്യങ്ങളെ പരിഗണിക്കുന്നതിനൊപ്പം വാങ്ങൽ ശേഷി നിലനിർത്താൻ സാധിക്കുന്ന സ്രോതസ്സുകളിൽ വേണം നിക്ഷേപം നടത്തുവാൻ. മേൽപ്പറഞ്ഞ നാല് നിക്ഷേപ സാധ്യതകളെയും വ്യക്തിപരമായ ലക്ഷ്യങ്ങൾ പരിഗണിച്ചുകൊണ്ട് സന്തുലിതമായി ഉപയോഗിക്കുകയാണെങ്കിൽ ഭാവിയിൽ ഉണ്ടായേക്കാവുന്ന റിസ്കുകളെ തരണം ചെയ്യാൻ സാധിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

നേരത്തെയുള്ള റിട്ടയർമെൻ്റിനായി ചെയ്യാനാകുന്ന കാര്യങ്ങൾ

കഴിയാവുന്നത്ര  ചെറിയ പ്രായത്തിൽ തന്നെ ജോലിയിൽ നിന്ന് വിരമിക്കുക എന്നത് ഇന്ന് പലർക്കും താല്പര്യമുള്ള വിഷയമാണ്.…

ഉയർന്ന പെൻഷൻ നേടുവാനായി മ്യൂച്വൽ  ഫണ്ടിൽ നിക്ഷേപിക്കേണ്ടത് എങ്ങനെയാണ്

ഇന്നത്തെ കാലത്ത് മ്യൂച്വൽ ഫണ്ടുകളും മൂച്വൽ ഫണ്ടുകളിലെ എസ് ഐ പി മാതൃകയിലുള്ള നിക്ഷേപവും  ഭൂരിപക്ഷം…