explaining-details

Sharing is caring!

നിങ്ങളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യങ്ങളാക്കി മാറ്റുവാൻ വഴിയൊരുക്കുന്ന നിക്ഷേപമാർഗമാണ് മ്യൂച്വൽ ഫണ്ടുകൾ. നിങ്ങളുടെ അഭിലാഷങ്ങളെ എത്തിപ്പിടിക്കാനുള്ള മാന്ത്രികത ഈ സാമ്പത്തിക ഉപകരണത്തിൽ ഒളിഞ്ഞിരിപ്പുണ്ട്.

വളരെ സൗകര്യപ്രദമായി എന്നാൽ കൃത്യതയോടെ നിങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് മ്യൂച്വൽ ഫണ്ടുകൾ നിങ്ങളെ നയിക്കും. ഒരു തുടക്കക്കാരൻ എന്ന നിലയ്ക്ക് നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട അഞ്ചു കാര്യങ്ങളാണ് ഇവിടെ വിവരിക്കുന്നത്.

വ്യക്തമായ ലക്ഷ്യങ്ങളോടെ നിക്ഷേപിക്കുക

നിക്ഷേപങ്ങൾ നടത്തുവാൻ തുടങ്ങുന്നതിനു മുൻപ് നിങ്ങളുടെ ലക്ഷ്യങ്ങൾ എന്താണെന്ന് തിരിച്ചറിയുവാൻ ശ്രമിക്കുക. ഈ തിരിച്ചറിവാണ് നിങ്ങളുടെ നിക്ഷേപങ്ങളുടെ അടിത്തറയായി മാറേണ്ടത്. 

secrets-for-wealth

റിട്ടയർമെന്റ് ജീവിതം, ഉല്ലാസയാത്ര, കുട്ടികളുടെ വിദ്യാഭ്യാസം, അല്ലെങ്കിൽ ഭാവി ജീവിതത്തിനായി നീക്കിയിരിപ്പ് സൃഷ്ടിക്കുക തുടങ്ങി വ്യത്യസ്ത സമയപരിധി ആവശ്യമുള്ള ലക്ഷ്യങ്ങൾ നമുക്കുണ്ടായിരിക്കാം.

നീണ്ട കാലയളവ് ആവശ്യമുള്ള ലക്ഷ്യങ്ങളാണ് നിങ്ങൾക്കുള്ളതെങ്കിൽ ഉയർന്ന വളർച്ച ശേഷിയുള്ള മാർഗങ്ങളാണ് നിങ്ങൾ കണ്ടെത്തേണ്ടത്. മറിച്ച് ഒരു ഉല്ലാസയാത്ര പോലെയുള്ള താരതമ്യേന കുറച്ച് തുക മാത്രം വേണ്ടി വരുന്ന ലക്ഷ്യങ്ങളാണ് നിങ്ങൾക്കുള്ളതെങ്കിൽ റിസ്ക് കുറഞ്ഞ ഹ്രസ്വകാലാടിസ്ഥാനത്തിലുള്ള നിക്ഷേപങ്ങൾ നടത്തുന്നതാണ് നല്ലത്.

ലക്ഷ്യങ്ങൾ നടപ്പിലാക്കുവാൻ ആവശ്യമുള്ള സമയം

നിക്ഷേപം നടത്തുന്നതിന്റെ ലക്ഷ്യങ്ങളും സമയപരിധിയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വത്തെ ഏറ്റവും അധികം സ്വാധീനിക്കുന്ന രണ്ട് ഘടകങ്ങളാണ് ഇവ. 

വ്യക്തമായ സാമ്പത്തിക ലക്ഷ്യങ്ങൾ നിങ്ങൾക്കുണ്ടെങ്കിൽ ആ ലക്ഷ്യങ്ങൾ നടപ്പിലാക്കുവാൻ ആവശ്യമായി വരുന്ന സമയപരിധി നിശ്ചയിക്കേണ്ടത് അനിവാര്യമാണ്. നിങ്ങളുടെ ലക്ഷ്യങ്ങളെ അടിസ്ഥാനപ്പെടുത്തി അവയെ ഹ്രസ്വകാലാടിസ്ഥാനത്തിലുള്ളതെന്നും ദീർഘകാലാടിസ്ഥാനത്തിലുള്ളതെന്നും തരംതിരിക്കേണ്ടതാണ്.

ഉദാഹരണത്തിന് ഭവന നിർമ്മാണവുമായി ബന്ധപ്പെട്ട ലോണിന്റെ ഡൗൺ പെയ്മെൻ്റ് തുക അഞ്ചു വർഷത്തിനുള്ളിൽ നേടുക എന്ന ലക്ഷ്യം അഞ്ചു വർഷം പോലെയുള്ള ചെറിയ കാലയളവിൽ നടപ്പിലാക്കാവുന്നതാണ്. എന്നാൽ റിട്ടയർമെൻ്റ് ജീവിതം പോലെ ഉയർന്ന തുക ആവശ്യമായി വരുന്ന ലക്ഷ്യങ്ങൾക്കായി നീണ്ടകാലയളവിലേക്ക് നിക്ഷേപം തുടരേണ്ടത് അനിവാര്യമാണ്.

റിസ്ക്കെടുക്കുവാനുള്ള ശേഷി

നിക്ഷേപവുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് എത്രത്തോളം റിസ്ക് എടുക്കാനാകും എന്ന് സ്വയം തിരിച്ചറിയേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. റിസ്ക് എടുക്കുവാനുള്ള ശേഷി എന്നാൽ വ്യത്യസ്ത സാഹചര്യങ്ങളിൽ നിങ്ങളുടെ നിക്ഷേപത്തിന്റെ മൂല്യത്തിൽ ഉണ്ടാകുന്ന കയറ്റിറക്കങ്ങൾ നിങ്ങളെ എങ്ങനെയാണ് ബാധിക്കുന്നത് എന്നതിൻ്റെ സൂചനയാണ്.

market-condition-buy-hold

ഉയർന്ന നേട്ടം പ്രതീക്ഷിച്ചുകൊണ്ട് നിക്ഷേപിക്കുന്നവർ ഉയർന്ന റിസ്ക് കൈക്കൊള്ളുവാൻ തയ്യാറായിരിക്കണം. സുരക്ഷിതമായ രീതിയിൽ സ്വത്ത് സമ്പാദനമാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ റിസ്ക് കുറവുള്ള നിക്ഷേപരീതികൾ പിന്തുടരുന്നതാണ് നല്ലത്.

മ്യൂച്വൽ ഫണ്ടുകൾക്കനുസരിച്ച് അവയുമായി ബന്ധപ്പെട്ട റിസ്കിന്റെ അളവും വ്യത്യാസപ്പെട്ടിരിക്കുന്നു. നിങ്ങളുടെ സാമ്പത്തികലക്ഷ്യങ്ങൾക്കും സാമ്പത്തികസ്ഥിതിക്കും അനുയോജ്യമായ അളവിലുള്ള റിസ്ക് മാത്രം മുന്നിൽക്കണ്ട് നിക്ഷേപിക്കുക.

മ്യൂച്വൽ ഫണ്ടുമായി ബന്ധപ്പെട്ട ഫീസുകൾ

മ്യൂച്വൽ ഫണ്ട് നിക്ഷേപവുമായി ബന്ധപ്പെട്ട പലതരത്തിലുള്ള ചെലവുകളെ മുൻനിർത്തി നിക്ഷേപകരുടെ പക്കൽ നിന്നും ഫീസ് ഈടാക്കുന്നുണ്ട്. ഈ ഫീസിനെ സൂചിപ്പിക്കുന്നത് എക്സ്പെൻസ് റേഷ്യോ എന്ന രീതിയിലാണ്.

മ്യൂച്വൽ ഫണ്ട് കൈകാര്യം ചെയ്യുന്നത് പ്രൊഫഷണലുകളായ ഫണ്ട് മാനേജർമാരാണ്. അവർ ആഴത്തിലുള്ള പഠനങ്ങൾ നടത്തി വിപണിയുടെ സ്വഭാവം കൃത്യമായി മനസ്സിലാക്കി നിങ്ങൾക്കായി നിക്ഷേപവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ കൈക്കൊള്ളുന്നു. ഇങ്ങനെ മ്യൂച്വൽ ഫണ്ട് കൈകാര്യം ചെയ്യുന്നതിനും, ഫണ്ടുമായി ബന്ധപ്പെട്ട ഇടപാടുകൾ നടത്തുന്നതിനും ആവശ്യമായി വരുന്ന തുക ശതമാന കണക്കിൽ സൂചിപ്പിക്കുന്നതാണ് എക്സ്പെൻസ് റേഷ്യോ.

എക്സ്പെൻസ് റേഷ്യോയിൽ ചെറിയ വർദ്ധനവ് ഉണ്ടായാൽ പോലും നിക്ഷേപകരുടെ ആകെയുള്ള നേട്ടത്തിൽ കാര്യമായ കുറവുണ്ടാകും. കുറഞ്ഞ എക്സ്പെൻസ് റേഷ്യോയുള്ള മികച്ച പ്രകടനം നടത്തുന്ന ഫണ്ടുകളാണ് മികച്ച നേട്ടത്തിനായി നാം തിരഞ്ഞെടുക്കേണ്ടത്.

മുൻകാലങ്ങളിലെ പ്രകടനം

മ്യൂച്വൽ ഫണ്ടുകളുടെ മുൻകാലങ്ങളിലെ പ്രകടനം വിലയിരുത്തുക. മുൻകാലങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചു എന്നതുകൊണ്ട് ഭാവിയിൽ ആ ഫണ്ടിൽ നിന്നും നേട്ടം നേടാനാകും എന്ന് ഉറപ്പുപറയുവാൻ സാധിക്കുകയില്ല. എന്നിരുന്നാലും വ്യത്യസ്ത സാഹചര്യങ്ങളിലുള്ള ഫണ്ടിന്റെ പ്രകടനത്തെ കുറിച്ചുള്ള വ്യക്തമായ ധാരണ ഉണ്ടെങ്കിൽ മാത്രമേ നിക്ഷേപം നടത്തുന്നതുമായി ബന്ധപ്പെട്ട് മികച്ച തീരുമാനങ്ങൾ എടുക്കുവാൻ സാധിക്കുകയുള്ളൂ.

index-of-stock-in-mobile

വളരെ അടുത്തകാലത്ത് ഫണ്ട് നൽകിയ നേട്ടത്തെക്കാൾ ഉപരിയായി ദീർഘകാലാടിസ്ഥാനത്തിലുള്ള ഫണ്ടിൻ്റെ പ്രകടനമാണ് വിലയിരുത്തേണ്ടത്. ഇതിലൂടെ ദീർഘകാലാടിസ്ഥാനത്തിൽ മികച്ച നേട്ടം നൽകാനുള്ള ശേഷി നാം നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ടിനുണ്ടോ എന്ന് തിരിച്ചറിയാൻ നമുക്കാകും.

Are you looking for investments?

Kashly team can help you start your mutual fund investments with the right assistance. signup here

നിക്ഷേപം നടത്തുന്നതുമായി ബന്ധപ്പെട്ട് നാം വയ്ക്കുന്ന ഓരോ ചുവടും ശോഭനവും സുരക്ഷിതത്വവുമുള്ള ഒരു ഭാവിക്കുവേണ്ടിയാണെന്ന് ഓർക്കുക. ആത്മാർത്ഥമായി പരിശ്രമിക്കുവാനും ബുദ്ധിപൂർവ്വം ചിന്തിക്കുവാനും ഒരു നല്ല നിക്ഷേപകന് സാധിക്കണം. ഒരു മനോഹരമായ ഉദ്യാനത്തിൽ പൂക്കൾ വിടർന്നു നിൽക്കുന്നതുപോലെ നിങ്ങളുടെ സമ്പത്തിന് വളരുവാൻ സാധിക്കട്ടെ.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

മ്യൂച്വൽ ഫണ്ടുകൾ ലാഭകരമാണോ?

കഴിയാവുന്നത്ര സ്വത്ത് സമ്പാദിക്കുവാനായി വ്യക്തികൾ പരക്കം പായുന്ന ലോകത്ത് മ്യൂച്വൽ ഫണ്ടുകൾ നിക്ഷേപകരുടെ ഏറ്റവും പ്രിയപ്പെട്ട…

ഫിക്സഡ് ഡെപോസിറ്റിനേക്കാൾ കൂടുതൽ വരുമാനം കൂടാതെ നികുതി ലാഭവും

ധനം നിക്ഷേപിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ ഏതൊരു സാധാരണക്കാരന്റേയും മനസ്സിൽ ആദ്യമായി കടന്നുവരുന്ന കാര്യമാണ് ഫിക്സഡ് ഡെപ്പോസിറ്റ് എന്ന…

മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ പിൻവലിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മ്യൂച്വൽ ഫണ്ടിൽ നീണ്ട കാലയളവിൽ നിക്ഷേപം നടത്തി മികച്ച നേട്ടം നേടുന്ന വ്യക്തികൾ ആയിരുന്നാൽ പോലും…

മ്യുച്വൽ ഫണ്ടുകൾ ബാങ്ക് നിക്ഷേപത്തേക്കാൾ സുരക്ഷിതമാണോ

ടി.വി ചാനലുകളും പത്ര പരസ്യങ്ങളും ശ്രദ്ധിക്കുന്ന ഏതൊരു സാധാരണക്കാരനും സ്ഥിരമായി കാണുന്ന വാചകമാണ് മ്യുച്വൽ ഫണ്ടിലെ…