women-empowerment

Sharing is caring!

ഇന്നത്തെ ലോകത്ത് സാമ്പത്തിക സ്വാതന്ത്ര്യം കൈവരിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. സാമ്പത്തിക സ്വാതന്ത്ര്യം ലക്ഷ്യം വെച്ച് പ്രവർത്തിച്ച് അതിലേക്ക് എത്തിച്ചേരുമ്പോഴാണ് നിങ്ങൾക്ക് നിങ്ങളുടെ പല സ്വപ്നങ്ങളും സാക്ഷാത്കരിക്കുവാനും അഭിലാഷങ്ങൾക്ക് അനുസരിച്ച് ജീവിക്കാനും സാധിക്കുക. സാമ്പത്തിക സുരക്ഷിതത്വം കൈവരിക്കുവാനും സ്വയം ശാക്തീകരണത്തിനും സ്ത്രീകൾക്ക് ഉപകാരപ്പെടുന്ന 5 ടിപ്പുകളാണ് ഇവിടെ ചർച്ച ചെയ്യുന്നത്.

അറിവ് നേടുക

സാമ്പത്തിക സാക്ഷരത നേടുന്നത് വഴി സ്വയം ശാക്തീകരിക്കപ്പെടുക എന്നതാണ് സാമ്പത്തിക സ്വാതന്ത്ര്യം നേടുന്നതിലേക്കുള്ള ആദ്യത്തെ ചുവടുവെപ്പ്. പണത്തിന്റെ ശരിയായ അർത്ഥം മനസ്സിലാക്കുവാൻ സമയം കണ്ടെത്തുക. പുസ്തകങ്ങൾ, വെബ്സൈറ്റുകൾ, ദിനപത്രങ്ങൾ, യൂട്യൂബ് വീഡിയോകൾ തുടങ്ങി പലവിധത്തിലുള്ള മാർഗങ്ങളെ നിങ്ങൾക്ക് അതിനായി ആശ്രയിക്കാവുന്നതാണ്.

വ്യക്തി ജീവിതത്തിൽ ആവശ്യമായി വരുന്ന ധനകാര്യ മേഖലയുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായ അറിവുകൾ നേടുക. അന്തർദേശീയ തലത്തിലും ദേശീയ തലത്തിലും സാമ്പത്തിക മേഖലയിൽ സംഭവിക്കുന്ന മാറ്റങ്ങളെ കുറിച്ച് മനസ്സിലാക്കുവാനും അതിനനുസൃതമായി തീരുമാനങ്ങൾ കൈക്കൊള്ളുവാനും ശ്രമിക്കുക.

വ്യക്തമായ ലക്ഷ്യങ്ങൾ

ജീവിതത്തിൽ സാമ്പത്തിക പുരോഗതി കൈവരിക്കുവാനായി സാമ്പത്തിക ലക്ഷ്യങ്ങൾ വ്യക്തമായി നിർവചിക്കേണ്ടതുണ്ട്. കാരണം വ്യക്തമായ ലക്ഷ്യങ്ങളുള്ളവർക്ക് മാത്രമേ ആ ലക്ഷ്യങ്ങളെ മുൻനിർത്തി ശരിയായ ദിശയിൽ പ്രവർത്തിക്കുവാൻ കഴിയുകയുള്ളൂ. നേരത്തെയുള്ള റിട്ടയർമെൻ്റ്, ഒരു വീട് സ്വന്തമാക്കുക, താല്പര്യമുള്ള ബിസിനസ്സ് ആരംഭിക്കുക തുടങ്ങി ഏതു ലക്ഷ്യങ്ങൾക്ക് വേണ്ടിയാണ് നിങ്ങൾ പ്രവർത്തിക്കേണ്ടത് എന്ന് കണ്ടെത്തണം.

well-defined-goals

ഹ്രസ്വകാല അടിസ്ഥാനത്തിലുള്ള ലക്ഷ്യങ്ങൾ, കുറച്ചുകൂടി സമയം ആവശ്യമുള്ള ലക്ഷ്യങ്ങൾ, ദീർഘകാല അടിസ്ഥാനത്തിൽ നടപ്പിലാക്കുന്ന ലക്ഷ്യങ്ങൾ എന്നിങ്ങനെ ലക്ഷ്യങ്ങൾ രേഖപ്പെടുത്തുക. കൂടാതെ ആ ലക്ഷ്യങ്ങൾ സ്മാർട്ടാണെന്ന് ഉറപ്പുവരുത്തുവാൻ താഴെപ്പറയുന്ന കാര്യങ്ങൾ പരിഗണിക്കുക.

S specific – ലക്ഷ്യങ്ങൾ വളരെ കൃത്യമായിരിക്കണം.

M Measurable – ലക്ഷ്യങ്ങൾ അളക്കുവാൻ സാധിക്കുന്നതായിരിക്കണം.

A Achievable – ലക്ഷ്യങ്ങൾ പ്രായോഗികമായിരിക്കണം.

R Relevant – ലക്ഷ്യങ്ങൾ പ്രസക്തമായിരിക്കണം.

T Time bound – ലക്ഷ്യങ്ങൾ നിശ്ചിത കാലയളവിൽ കൈവരിക്കാനാകണം.

വലിയ ലക്ഷ്യങ്ങളെ ഓരോ ഘട്ടങ്ങളായി തിരിക്കുന്നത് വഴി ആ ലക്ഷ്യങ്ങളിലേക്കുള്ള നമ്മളുടെ പുരോഗതി കൃത്യമായി വിലയിരുത്തുവാൻ നമുക്ക് സാധിക്കും. ജീവിതത്തിൻ്റെ സാഹചര്യങ്ങളെ തുടർച്ചയായി വിലയിരുത്തി ലക്ഷ്യങ്ങളിൽ അനിവാര്യമായ മാറ്റങ്ങൾ കൊണ്ടുവരുവാനും കഴിയണം.

സാമ്പത്തിക അടിത്തറ സൃഷ്ടിക്കുക

ജീവിതത്തിൽ കടന്നുവരുന്ന അപ്രതീക്ഷിതമായ ചെലവുകളെ നേരിടുവാനും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്തുവാനും ശക്തമായ സാമ്പത്തിക അടിത്തറ ഉണ്ടായിരിക്കണം.

ഒരു എമർജൻസി ഫണ്ട് സൃഷ്ടിക്കുക. അപ്രതീക്ഷിതമായി ചെലവുകൾ കടന്നു വരുമ്പോൾ സാമ്പത്തിക ഞെരുക്കം അനുഭവിക്കാതിരിക്കണമെങ്കിൽ എമർജൻസി ഫണ്ടിലേക്ക് ഒരു നിശ്ചിത സംഖ്യ മാറ്റി വയ്ക്കുവാൻ കഴിയണം. ഒരു മികച്ച എമർജൻസി ഫണ്ട് നിങ്ങൾക്ക് നൽകുന്ന സുരക്ഷിതത്വബോധം ചെറുതല്ല.

കൂടാതെ നിങ്ങളുടെ കടങ്ങളും നിങ്ങൾ കൃത്യമായി കൈകാര്യം ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. നിങ്ങൾ കടക്കെണിയിൽ അകപ്പെടാതിരിക്കണമെങ്കിൽ നിങ്ങളുടെ കടങ്ങൾ വീട്ടുവാനായി പ്രായോഗികമായ പദ്ധതികൾ ആവിഷ്കരിച്ച് പ്രവർത്തിക്കുക.

സമാധാനപൂർണ്ണമായ ജീവിതത്തിൽ ഒരിക്കലും ഒഴിവാക്കാനാകാത്ത ഒന്നാണ് ഇൻഷുറൻസ് എന്നത്. അപകടം, അസുഖം തുടങ്ങി അപ്രതീക്ഷിതമായ ജീവിത സാഹചര്യങ്ങളിൽ സാമ്പത്തിക പ്രശ്നങ്ങളിൽ അകപ്പെടാതെ നിങ്ങളെ മുന്നോട്ടു പോകുവാൻ ഇൻഷുറൻസ് അനിവാര്യമാണ്. മേൽപ്പറഞ്ഞ കാര്യങ്ങളെല്ലാം പിന്തുടരുക വഴി സാമ്പത്തിക പ്രശ്നങ്ങളിൽ അകപ്പെടാതെ മുന്നോട്ടു പോകുവാനും ശോഭനമായ ഒരു ഭാവി ജീവിതം നയിക്കുവാനും നിങ്ങൾക്ക് സാധിക്കും.

നിങ്ങളിൽ തന്നെ നിക്ഷേപം നടത്തുക

നിങ്ങൾക്ക് നിങ്ങളുടെ പ്രവർത്തന മേഖലയിൽ ഉയർച്ച നേടുവാനും കൂടുതൽ പണം സമ്പാദിക്കുവാനും വേണ്ടി നിങ്ങളിൽ തന്നെ നിക്ഷേപം നടത്തേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. നിങ്ങൾക്ക് താല്പര്യമുള്ള മേഖലയിൽ വൈദഗ്ധ്യം നേടി അവസരങ്ങൾ മികച്ച രീതിയിൽ ഉപയോഗപ്പെടുത്തുക.

invest-in-yourself

നിങ്ങൾക്ക് താല്പര്യമുള്ള മേഖലയിലെ വിദഗ്ധരിൽ നിന്നും ഉപദേശം സ്വീകരിക്കുവാൻ തയ്യാറാവുക. നിങ്ങൾ നിങ്ങളിൽ തന്നെ കൂടുതൽ ശ്രദ്ധ ചെലുത്തിക്കൊണ്ട് മാനസിക ഉല്ലാസം ലഭിക്കുന്ന പ്രവർത്തനങ്ങൾ ഏർപ്പെടുക. എത്ര തിരക്കുണ്ടായാലും ആരോഗ്യപരമായ ജീവിത രീതി നിലനിർത്തുവാൻ ശ്രദ്ധിക്കുക. മേൽപ്പറഞ്ഞ കാര്യങ്ങളെല്ലാം ജീവിതത്തിൽ നടപ്പാക്കുന്നതിലൂടെ നിങ്ങളുടെ പ്രവർത്തന മേഖലയിലും ജീവിതത്തിലും വിജയം വരിക്കുവാൻ നിങ്ങൾക്ക് സാധിക്കും.

റിട്ടയർമെൻ്റ് ആസൂത്രണം ചെയ്യുക

സാമ്പത്തിക സ്ഥിരതയുള്ള ഒരു റിട്ടയർമെൻ്റ് ജീവിതത്തിനായി കഴിയാവുന്നത്ര നേരത്തെ തന്നെ റിട്ടയർമെൻ്റ് ആസൂത്രണം ചെയ്യുക. റിട്ടയർമെൻ്റ് ജീവിതത്തിനായി പദ്ധതികൾ ആവിഷ്കരിച്ചുകൊണ്ട് നിങ്ങളുടെ വരുമാനത്തിന്റെ നിശ്ചിത ശതമാനം മാറ്റിവയ്ക്കുവാൻ തുടങ്ങുക.

നിങ്ങൾ ചെയ്യുന്ന ജോലിയുടെ ഭാഗമായി റിട്ടയർമെൻ്റ് പദ്ധതികൾ നിലവിലുണ്ടെങ്കിൽ അങ്ങനെയുള്ള പദ്ധതികളെ ആശ്രയിക്കാവുന്നതാണ്. നിങ്ങളുടെ വരുമാനം വർദ്ധിക്കുന്നതിനോടൊപ്പം നിങ്ങൾ നീക്കിയിരിപ്പായി മാറ്റിവയ്ക്കുന്ന തുകയിലും വർദ്ധനവ് ഉണ്ടാകണം. കൃത്യമായ ഇടവേളകളിൽ നിങ്ങളുടെ റിട്ടയർമെൻ്റ് പ്ലാൻ വിലയിരുത്തുകയും സാഹചര്യങ്ങൾക്കനുസരിച്ച് മാറ്റങ്ങൾ കൊണ്ടുവരികയും ചെയ്യുക. കൃത്യമായി ആസൂത്രണം ചെയ്യുകയാണെങ്കിൽ സാമ്പത്തിക സ്വാതന്ത്ര്യമുള്ള റിട്ടയർമെൻ്റ് ജീവിതം നയിക്കുവാൻ നിങ്ങൾക്ക് തീർച്ചയായും സാധിക്കും.

സംഗ്രഹം

നിങ്ങളുടെ പണം മികച്ച രീതിയിൽ കൈകാര്യം ചെയ്യുക എന്നത് ജീവിതത്തിൽ ഉടനീളം പിന്തുടരേണ്ട ശീലമാണ്. സാമ്പത്തിക ആരോഗ്യം നിലനിർത്തുവാനും ജീവിത വിജയം നേടുവാനും മേൽപ്പറഞ്ഞ ടിപ്പുകൾ പിന്തുടരുവാൻ ശ്രമിക്കുക. സാമ്പത്തികമായ പുരോഗതി കൈവരിക്കണമെങ്കിൽ ദീർഘകാല അടിസ്ഥാനത്തിലുള്ള കാഴ്ച്ചപ്പാടോടുകൂടി പ്രവർത്തിക്കണം. കൃത്യമായ സമയത്ത് മികച്ച തീരുമാനങ്ങളെടുത്ത് സ്വയം ശാക്തീകരണത്തിലൂടെ ലക്ഷ്യങ്ങളിലേക്ക് എത്തിച്ചേരുക.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

സാമ്പത്തിക അച്ചടക്കം കൈവരിക്കുവാൻ പിന്തുടരേണ്ട ശീലങ്ങൾ

സാമ്പത്തിക അച്ചടക്കം എന്നത് ഒരു രാത്രി കൊണ്ട് നേടിയെടുക്കുവാൻ ആകുന്ന ഒന്നല്ല. അത് ഒരു ജീവിതരീതി…

എടുത്തുചാടി സാധനങ്ങൾ വാങ്ങിക്കൂട്ടുന്ന ശീലം ഒഴിവാക്കാനായി 5 വഴികൾ

മതിയായ ആലോചന ഇല്ലാതെയും കാര്യമായി ചിന്തിക്കാതെയും വികാരത്തിൻ്റെ പുറത്ത് സാധനങ്ങൾ വാങ്ങിക്കൂടുന്ന ശീലമുള്ളവരാണോ നിങ്ങൾ. ആസൂത്രണമില്ലാത്ത…

കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി നിക്ഷേപിക്കേണ്ടത് എങ്ങനെയാണ്

ഇന്ത്യയിലെ ഒരു മധ്യവർഗ്ഗ കുടുംബത്തിനെ സംബന്ധിച്ച് അവർ ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്നത് കുടുംബത്തിലെ കുട്ടികളുടെ…

മുപ്പതുകളിൽ ഒഴിവാക്കേണ്ട സാമ്പത്തികപരമായ അബദ്ധങ്ങൾ

സാധാരണക്കാരനായ ഒരു വ്യക്തിയ്ക്ക് തന്റെ മുപ്പത് വയസ്സിന് മുമ്പുള്ള ജീവിത കാലഘട്ടത്തിൽ ആവശ്യത്തിന് സമയവും ഏറെ…