coins-wealth

Sharing is caring!

സമ്പന്നനും, അതിശക്തനുമായ മിഡാസ് എന്നൊരു രാജാവ് തനിക്ക് ഇനിയും ഏറെ സമ്പത്ത് സ്വന്തമാക്കണമെന്ന് ആഗ്രഹിച്ചിരുന്നു. താൻ സ്പർശിക്കുന്നത് എല്ലാം സ്വർണ്ണമായി മാറണം എന്നതായിരുന്നു രാജാവിന്റെ ആഗ്രഹം. ഈ ആഗ്രഹം ദൈവം സാധിച്ചു കൊടുക്കുകയും രാജാവ് സ്പർശിക്കുന്നതെല്ലാം തന്നെ സ്വർണ്ണമായി മാറുകയും ചെയ്തു. ദൈവം തനിക്ക് നൽകിയ വരതാനത്താൽ തന്റെ സമ്പത്ത് വളരെയേറെ വർദ്ധിച്ചതായി രാജാവ് തിരിച്ചറിഞ്ഞു.

രാജാവ് സ്പർശിക്കുന്നതെല്ലാം  സ്വർണ്ണമായി മാറുവാൻ തുടങ്ങിയതിനാൽ അദ്ദേഹത്തിന് ഭക്ഷിക്കുവാനോ ജലപാനം  നടത്തുവാനോ സാധിക്കാത്ത അവസ്ഥയുണ്ടായി. അങ്ങനെ തനിക്ക് ലഭിച്ച വരം ശാപമായി മാറിയെന്ന തിരിച്ചറിവുണ്ടായപ്പോൾ രാജാവ് ദൈവത്തിനോട് തനിക്കു നൽകിയ വരം തിരിച്ചെടുക്കുവാൻ ആവശ്യപ്പെടുകയുണ്ടായി. രാജാവിന്റെ അപേക്ഷ പരിഗണിച്ച ദൈവം നൽകിയ വരം തിരിച്ചെടുക്കുകയും രാജാവ് സാധാരണ ജീവിതത്തിലേക്ക് തിരികെ പോവുകയും ചെയ്തു.

മിഡാസ് രാജാവിനെ പോലെ വളരെ എളുപ്പത്തിൽ കൂടുതൽ സമ്പത്ത് നേടാം എന്ന പ്രലോഭനത്താൽ നമ്മളിൽ പലരും ധൃതിപിടിച്ച് സാമ്പത്തികമായ തീരുമാനങ്ങൾ കൈക്കൊള്ളുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. എന്നാൽ ശരിയായ രീതിയിൽ ചിന്തിക്കാതെ എടുത്ത് ചാടിയെടുക്കുന്ന ഇത്തരം തീരുമാനങ്ങൾ നമ്മളുടെ സാമ്പത്തിക സ്ഥിതിയെ വളരെ മോശമായാണ് ബാധിക്കാറുള്ളത്. അച്ചടക്കവും, സ്ഥിരതയുമുള്ള ഒരു പ്രവർത്തന ശൈലി പിന്തുടർന്നാൽ മാത്രമേ ദീർഘകാല അടിസ്ഥാനത്തിൽ സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുവാൻ നമുക്ക് സാധിക്കുകയുള്ളൂ.

കഴിയുന്നത്ര വേഗം നിക്ഷേപം ആരംഭിക്കുക

start-early-investments

എത്രവേഗം നിങ്ങൾ നിക്ഷേപിക്കുവാൻ ആരംഭിക്കുന്നുവോ അത്രയും സമയമധികം നിങ്ങളുടെ പണം കോമ്പൗണ്ടിംഗ് ചെയ്യപ്പെടുവാൻ സാഹചര്യം ഒരുങ്ങുന്നു. നിക്ഷേപത്തിൽ കോമ്പൗണ്ടിംഗ് സംഭവിക്കുന്നത്   വേഗത്തിലുള്ള മൂല്യവർദ്ധനവിന് സഹായകരമാകുന്നു.

മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിലൂടെ സമ്പത്ത് സൃഷ്ടിക്കുക എന്നത് ദീർഘകാല അടിസ്ഥാനത്തിൽ സാധ്യമാകുന്ന കാര്യമാണ്. അതിനായി ക്ഷമയും, അച്ചടക്കവും, സ്ഥിരതയുമുള്ള ഒരു നിക്ഷേപ രീതിയാണ് നമുക്കാവശ്യം. സമ്പത്ത് സൃഷ്ടിക്കാനുള്ള പ്രയാണത്തിൽ എത്ര കാലം നിങ്ങൾ നിക്ഷേപിക്കുന്നു എന്നത് ഏറ്റവും പ്രാധാന്യമുള്ള കാര്യമാണ്.

തുടർച്ചയായി നിക്ഷേപിക്കുക

തുടർച്ചയായി നിക്ഷേപിക്കുക എന്നത് സമ്പത്ത് സൃഷ്ടിക്കുവാനും ദീർഘകാല അടിസ്ഥാനത്തിലുള്ള സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുവാനും സഹായിക്കുന്ന മികച്ച രീതിയാണ്. വിപണിയിലെ അരക്ഷിതാവസ്ഥ തരണം ചെയ്യുവാൻ തുടർച്ചയായ നിക്ഷേപത്തിലൂടെ സാധിക്കുന്നതാണ്. ഹ്രസ്വമായ കാലയളവിൽ വിപണിയിൽ സംഭവിക്കുന്ന മാറ്റങ്ങൾ നിക്ഷേപത്തെ ബാധിക്കാതിരിക്കുവാൻ അച്ചടക്കമുള്ള തുടർച്ചയായ നിക്ഷേപ രീതി നമ്മെ സഹായിക്കുന്നു.

അനുയോജ്യമായ മ്യൂച്വൽ ഫണ്ടുകൾ തിരഞ്ഞെടുക്കുക

reading-credit-report

നിങ്ങളുടെ സാമ്പത്തിക സ്ഥിതിയും, റിസ്ക് എടുക്കുവാനുള്ള ശേഷിയും, സാമ്പത്തിക ലക്ഷ്യങ്ങളും പരിഗണിച്ചു മാത്രം മ്യൂച്വൽ ഫണ്ടുകൾ തിരഞ്ഞെടുക്കുക. അതുപോലെ തന്നെ വിവിധ തരത്തിലുള്ള ആസ്തികളെ ഉൾപ്പെടുത്തി വ്യത്യസ്തമായ ഒരു പോർട്ട്ഫോളിയോ സൃഷ്ടിക്കുക വഴി റിസ്ക് കുറയ്ക്കുവാനും ലാഭസാധ്യത വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ്.

നിക്ഷേപത്തിൽ നിന്ന് പിന്മാറാതിരിക്കുക

കൊമ്പൗണ്ടിംഗിന്റെ ഗുണഫലം ലഭ്യമാകണമെങ്കിൽ ദീർഘകാല അടിസ്ഥാനത്തിലുള്ള നിക്ഷേപമാണ് ഏക മാർഗ്ഗം. ചില അവസരങ്ങളിൽ വിപണിയിൽ ഇടിവുണ്ടാമ്പോൾ നിക്ഷേപം വിറ്റഴിക്കാനുള്ള പ്രവണത ചിലർക്ക് ഉണ്ടാകാറുണ്ട്. വിപണിയിൽ തുടർച്ചയായി സംഭവിക്കാറുള്ള കയറ്റിറക്കങ്ങളെ കൃത്യമായി മനസ്സിലാക്കുവാനും ധൃതി പിടിച്ചുള്ള വിറ്റഴിക്കലുകൾ ഒഴിവാക്കുവാനും ഒരു നല്ല നിക്ഷേപകൻ ശ്രമിക്കേണ്ടതാണ്.

ഡിവിഡന്റുകൾ പുനർനിക്ഷേപം നടത്തുക

നാം നിക്ഷേപം നടത്തിയ കമ്പനികളുടെ ഓഹരികളിൽ നിന്ന് നിക്ഷേപകർക്ക് ഡിവിഡന്റായി ലഭിക്കുന്ന തുക അതേ കമ്പനിയുടെ ഓഹരികൾ സ്വന്തമാക്കുവാനായി ഉപയോഗിക്കുന്നത് ഒരു മികച്ച നിക്ഷേപ തന്ത്രമാണ്. ഇതിലൂടെ നിങ്ങൾക്ക് നിങ്ങളുടെ നിക്ഷേപത്തിൽ കോമ്പൗണ്ടിംഗ് നടത്തുവാൻ സാധിക്കുന്നു. അതിലൂടെ സമ്പത്ത് സൃഷ്ടിക്കുന്ന പ്രക്രിയയിൽ അതിവേഗം മുന്നോട്ടു പോകുവാൻ നിങ്ങൾക്കാകും.

Are you looking for investments?

Kashly team can help you start your mutual fund investments with the right assistance. signup here

സ്ഥിരമായി പോർട്ട്ഫോളിയോ വിലയിരുത്തുവാൻ ശ്രമിക്കുക

സ്ഥിരമായി പോർട്ട്ഫോളിയോ വിലയിരുത്തുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. നിശ്ചിത ഇടവേളകളിൽ പോർട്ട്ഫോളിയോ വിലയിരുത്തിയ ശേഷം ആവശ്യമായ മാറ്റങ്ങൾ നടപ്പിലാക്കുക വഴി നിക്ഷേപകർക്ക്  കൂടുതൽ നേട്ടം നേടുവാൻ സാധിക്കുന്നു. വിപണിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ തന്റെ നിക്ഷേപത്തെ എങ്ങനെയാണ് ബാധിക്കുന്നതെന്ന് നിക്ഷേപകർ തീർച്ചയായും അറിഞ്ഞിരിക്കണം.

മ്യൂച്വൽ ഫണ്ടുകളിലൂടെ സമ്പത്ത് സൃഷ്ടിക്കുക എന്നത് ദീർഘകാല അടിസ്ഥാനത്തിൽ മാത്രം നടപ്പിലാക്കുവാൻ സാധിക്കുന്ന കാര്യമാണ്. ശരിയായ പാതയിൽ അച്ചടക്കത്തോടെ മുന്നേറിയാൽ തീർച്ചയായും നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ സമ്പത്ത് സൃഷ്ടിക്കുവാൻ നിങ്ങൾക്ക് സാധിക്കും. 

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിക്കാൻ SIP ആണോ Lumpsum ആണോ നല്ലത്

ഒരു നിക്ഷേപകൻ കൃത്യമായ ഇടവേളകളിൽ നിശ്ചിതമായ തുക മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്ന രീതിയാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെൻറ്…

മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ നിന്നുള്ള നേട്ടവും എക്സ്പെൻസ് റേഷ്യോയും തമ്മിലുള്ള ബന്ധം എന്താണ്

വ്യത്യസ്ത തരത്തിലുള്ള ആസ്തികളിൽ ഒരേ സമയം നിക്ഷേപിച്ചുകൊണ്ട് വൈവിധ്യമാർന്ന ഒരു പോർട്ട്ഫോളിയോ സ്വന്തമാക്കുവാൻ ആഗ്രഹിക്കുന്നവർക്ക് താല്പര്യമുള്ള…

മ്യൂച്വൽ ഫണ്ടുകൾ വഴി സ്വർണ്ണത്തിൽ നിക്ഷേപിക്കാം

സ്വർണ്ണം വാങ്ങുക അല്ലെങ്കിൽ സ്വർണ്ണത്തിൽ നിക്ഷേപിക്കുക എന്നത് എല്ലാവർക്കും സുപരിചിതമായ കാര്യമാണെങ്കിലും മ്യൂച്വൽ ഫണ്ട് വഴി…

മ്യൂച്വൽ ഫണ്ടുകൾക്ക് നിങ്ങളെ ധനികനായി മാറ്റുവാൻ സാധിക്കുമോ

തീർച്ചയായും മ്യൂച്വൽ ഫണ്ടുകൾക്ക് നിങ്ങളെ ധനികനായി മാറ്റുവാൻ സാധിക്കും. പലപ്പോഴും ജീവിത യാഥാർത്ഥ്യങ്ങളോട് പൊരുത്തപ്പെടുവാൻ നമ്മളിൽ…