inflation-impact-investors

Sharing is caring!

മാറ്റങ്ങളുടെ ഈ ലോകത്ത് നിക്ഷേപകർ ഏറ്റവുമധികം ആകുലപ്പെടുന്നത് പണപ്പെരുപ്പം എന്ന സാമ്പത്തിക പ്രതിഭാസത്തിനെ കുറിച്ചാണ്.

ഭാഗ്യവച്ചാൽ ശരിയായ അറിവും കൃത്യമാർന്ന സമീപനവും ഉണ്ടെങ്കിൽ പണപ്പെരുപ്പത്തിൽ നിന്ന് നിങ്ങൾക്ക് നിങ്ങളെ തന്നെ സംരക്ഷിച്ചു നിർത്താനാകും. കൂടാതെ മികച്ച നടപടികളിലൂടെ സാമ്പത്തിക സുരക്ഷിതത്വമുള്ള ശോഭനമായ ഒരു ഭാവി നേടിയെടുക്കുവാൻ നിങ്ങൾക്ക് സാധിക്കും.

നിങ്ങളേയും നിങ്ങളുടെ സമ്പാദ്യങ്ങളേയും പണപ്പെരുപ്പത്തിന്റെ സ്വാധീനത്തിൽ നിന്ന് സംരക്ഷിച്ചു നിർത്തേണ്ടത് എങ്ങനെയാണെന്ന് പരിശോധിക്കാം.

നിക്ഷേപം വൈവിധ്യവൽക്കരിക്കുക

പണപ്പെരുപ്പം എന്നത് സാമ്പത്തിക മേഖലയെ ബാധിക്കുന്ന ഒരു പ്രധാന പ്രശ്നം തന്നെയാണ്. നിങ്ങളുടെ കൈവശമുള്ള നീക്കിയിരിപ്പുകൾ ഒരു നിക്ഷേപസ്രോതസ്സിൽ മാത്രം നിക്ഷേപിക്കുന്നത് തെറ്റായ തീരുമാനമായേക്കാം. പണപ്പെരുപ്പത്തിന്റെ സ്വാധീനം തടയുവാൻ സഹായിക്കുന്ന മികച്ച നടപടികളിൽ ഒന്നാണ് വൈവിധ്യവൽക്കരണം.

investment-strategies-by-a-man-doing-calculations

ഓഹരികൾ, ബോണ്ടുകൾ, സ്വർണ്ണം റിയൽ എസ്റ്റേറ്റ് തുടങ്ങി വ്യത്യസ്ത തരത്തിലുള്ള ആസ്തികളിലായി നിങ്ങൾക്ക് നിങ്ങളുടെ നിക്ഷേപം വ്യാപിപ്പിക്കാവുന്നതാണ്. ഇതിലൂടെ റിസ്ക് കുറയ്ക്കുവാനും കഴിയാവുന്നത്ര നേട്ടം നേടുവാനും നിക്ഷേപകർക്ക് സാധിക്കുന്നു.

വിലപിടിപ്പുള്ള ലോഹങ്ങളിൽ നിക്ഷേപിക്കുക

സ്വർണ്ണം, വെള്ളി തുടങ്ങിയ വിലപിടിപ്പുള്ള ലോഹങ്ങളുടെ മൂല്യം മോശം സാമ്പത്തിക സാഹചര്യങ്ങളിൽ പോലും കാര്യമായി കുറയാറില്ല. മറ്റ് ആസ്തികളിൽ നിന്ന് വ്യത്യസ്തമായി ഓഹരി വിപണിയിൽ ഇടിവ് ഉണ്ടാകുമ്പോൾ സ്വർണ്ണം, വെള്ളി തുടങ്ങിയ ലോഹങ്ങളുടെ വില ഉയരുകയാണ് ചെയ്യാറുള്ളത്.

സമ്പദ് വ്യവസ്ഥയിൽ ഉയർന്ന പണപ്പെരുപ്പം നിലനിൽക്കുമ്പോൾ പണത്തിന്റെ മൂല്യത്തിൽ ഇടിവുണ്ടാകുന്നു. എന്നാൽ സ്വർണ്ണം, വെള്ളി പോലുള്ള ലോഹങ്ങളിൽ നിക്ഷേപിക്കുമ്പോൾ നിങ്ങളുടെ പണത്തിന് സംരക്ഷണം നൽകുവാൻ അവയ്ക്കാകുന്നു. ഇവയെ ഉൾപ്പെടുത്തി നിങ്ങളുടെ പോർട്ട്ഫോളിയോ വൈവിധ്യവൽക്കരിക്കുകയാണെങ്കിൽ ഏതെങ്കിലും വിഭാഗം ആസ്തികളിൽ ഉണ്ടാവുന്ന ഇടിവ് നിങ്ങളുടെ ആകെ നിക്ഷേപത്തെ ബാധിക്കാത്ത രീതിയിൽ കൈകാര്യം ചെയ്യുവാൻ നിങ്ങൾക്ക് സാധിക്കുന്നതാണ്.

എമർജൻസി ഫണ്ട് സൃഷ്ടിക്കുക

ആരോഗ്യ പ്രശ്നങ്ങൾ, തൊഴിൽ നഷ്ടം തുടങ്ങി മുൻകൂട്ടി കാണാനാവാത്ത ചെലവുകൾ കൈകാര്യം ചെയ്യുവാൻ എമർജൻസി ഫണ്ട് നമ്മെ സഹായിക്കുന്നു. മൂന്നു മുതൽ ആറു മാസം വരെയുള്ള ജീവിത ചെലവുകൾക്ക് ആവശ്യമായ തുകയാണ് എമർജൻസി ഫണ്ടിൽ ഉണ്ടായിരിക്കേണ്ടത്.

emergency-fund-money-in-hand

പണപ്പെരുപ്പം വ്യക്തികളുടെ വാങ്ങൽ ശേഷിയിൽ കുറവ് വരുത്തുന്നു. ജീവിതത്തിൽ അപ്രതീക്ഷിതമായി ഒഴിവാക്കാനാകാത്ത ചെലവുകൾ കടന്നു വരുമ്പോൾ സാധാരണക്കാരായ വ്യക്തികൾ കടക്കെണിയിൽ അകപ്പെടാതിരിക്കാൻ എമർജൻസി ഫണ്ട് അനിവാര്യമാണ്.

കൂടാതെ അത്യാവശ്യ സാഹചര്യങ്ങൾ നേരിടുവാൻ എമർജൻസി ഫണ്ട് ഉപയോഗിക്കാം എന്ന ചിന്ത വ്യക്തികൾക്ക് ആത്മവിശ്വാസം നൽകുന്നു. അങ്ങനെ ജീവിത പ്രശ്നങ്ങളെ സധൈര്യം നേരിടുവാൻ നമുക്ക് സാധിക്കും.

കടങ്ങൾ വീട്ടുക

സമ്പദ് വ്യവസ്ഥയിൽ നിലനിൽക്കുന്ന വിലക്കയറ്റം ഉയർന്ന പലിശ നിരക്കിന് കാരണമായേക്കാം. കൃത്യമായി പണം തിരിച്ചടയ്ക്കുകയാണെങ്കിൽ ലോണുകളിൽ ചുമത്തപ്പെടുന്ന പലിശ കൂട്ടുപലിശയാകാതെ നിലനിർത്തുവാൻ നമുക്ക് സാധിക്കും. അങ്ങനെ കടക്കെണിയിൽ അകപ്പെടുന്നത് ഒഴിവാക്കുവാൻ നമുക്ക് സാധിക്കും.

കടങ്ങൾ കൃത്യമായി തിരിച്ചടയ്ക്കുന്നത് നിങ്ങളുടെ സാമ്പത്തിക അച്ചടക്കത്തിൻ്റെ സൂചനയാണ്. പണപ്പെരുപ്പം നിലവിലുണ്ടെങ്കിൽ ജീവിത ചെലവിൽ കാര്യമായ വർദ്ധനവ് ഉണ്ടാകുന്നു. കടമായി നൽകേണ്ടി വരുന്ന പണത്തിൽ ഗണ്യമായ കുറവുണ്ടായാൽ വർദ്ധിച്ചുവരുന്ന ജീവിത ചെലവിന് വേണ്ടി കൂടുതൽ പണം കണ്ടെത്തുവാൻ നമുക്ക് കഴിയും.

കടങ്ങളില്ലാത്ത വ്യക്തികൾക്ക് കൂടുതൽ തുക നിക്ഷേപം നടത്തുവാൻ അവസരം ലഭിക്കും. അങ്ങനെ മികച്ച നിക്ഷേപങ്ങൾ നടത്തുവാനായാൽ പണപ്പെരുപ്പത്തിൻ്റെ നിരക്കിനെ തരണം ചെയ്യുവാനും മികച്ച നേട്ടം നേടുവാനും നമുക്ക് സാധിക്കും.

പണപ്പെരുപ്പത്തിന്റെ നിരക്ക് നിരീക്ഷിക്കുക

സമ്പദ് വ്യവസ്ഥയിൽ എന്തെല്ലാമാണ് നടക്കുന്നതെന്ന് മനസ്സിലാക്കുവാൻ നാം സമയം കണ്ടെത്തണം. രാജ്യത്ത് നിലവിലുള്ള പണപ്പെരുപ്പം എത്രയാണെന്ന് തിരിച്ചറിയേണ്ടത് അനിവാര്യമാണ്.

കൂടാതെ നിങ്ങളുടെ പോർട്ട്ഫോളിയോയുടെ പ്രകടനം തുടർച്ചയായി വിലയിരുത്തുവാൻ ശ്രമിക്കുക. പണപ്പെരുപ്പത്തിന്റെ വർദ്ധനവ് ഉണ്ടാകുന്നു എന്ന് മനസ്സിലാക്കുമ്പോൾ അതിനനുസൃതമായി നിക്ഷേപങ്ങൾ ക്രമീകരിക്കുവാൻ നമുക്കാകണം. വിലക്കയറ്റം ഉണ്ടാകുമ്പോൾ പോർട്ട്ഫോളിയോ പരിഷ്കരിക്കുവാൻ തയ്യാറായിരിക്കുക

നിക്ഷേപങ്ങളുടെ പ്രകടനം തുടർച്ചയായി വിലയിരുത്തുക

രാജ്യത്ത് നിലവിലുള്ള സാമ്പത്തിക സാഹചര്യങ്ങളെ കുറിച്ച് അറിഞ്ഞിരിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. ആ തിരിച്ചറിവ് ഉള്ളവർക്ക് മാത്രമേ ഭാവിയെ മുൻനിർത്തി മികച്ച തീരുമാനങ്ങൾ എടുക്കുവാൻ സാധിക്കുകയുള്ളൂ.

നിങ്ങളുടെ നിക്ഷേപതന്ത്രങ്ങൾ മാറിവരുന്ന സാഹചര്യങ്ങളിൽ നിങ്ങളുടെ ലക്ഷ്യങ്ങൾ പ്രാവർത്തികമാക്കുവാൻ പ്രാപ്തമാണോ എന്ന് ഉറപ്പുവരുത്തുക. പണപ്പെരുപ്പത്തിന്റെ നിരക്കിൽ കാര്യമായ വർദ്ധനവ് ഉണ്ടെങ്കിൽ അതിനനുസൃതമായി നിക്ഷേപങ്ങൾ ക്രമീകരിക്കേണ്ടത് അനിവാര്യമാണ്.

വിദഗ്ധ സഹായം തേടുക

നിലവിലെ സാമ്പത്തിക സാഹചര്യങ്ങളെ കുറിച്ചും, ആ സാഹചര്യങ്ങൾ നിക്ഷേപങ്ങളെ എങ്ങനെയാണ് ബാധിക്കുന്നത് എന്നതിനെക്കുറിച്ചും ഉൾക്കാഴ്ച ഉള്ളവരായിരിക്കും സാമ്പത്തിക വിദഗ്ധരായ വ്യക്തികൾ. അവരുടെ സഹായത്തോടെ നിക്ഷേപങ്ങളും, നീക്കിയിരിപ്പുകളും, ചെലവുകളും എങ്ങനെ ക്രമീകരിക്കണം എന്ന അറിവ് നമുക്ക് ലഭ്യമാകും.

man-planning-retirement

പണപ്പെരുപ്പം എന്നത് ഒരു സമ്പദ് വ്യവസ്ഥയിൽ ഒഴിവാക്കുവാൻ സാധിക്കാത്ത പ്രതിഭാസമാണ്. എന്നാൽ പണപ്പെരുപ്പം നിങ്ങളുടെ സാമ്പത്തിക സ്ഥിരതയെ ഇല്ലാതാക്കുന്ന ഒന്നായി മാറണമെന്നില്ല. തന്ത്രപരമായി നടപടികൾ കൈക്കൊള്ളുകയാണെങ്കിൽ തീർച്ചയായും നിങ്ങൾക്ക് പണപ്പെരുപ്പത്തെ തരണം ചെയ്യുവാൻ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

സാമ്പത്തിക പുരോഗതി കൈവരിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് പരീക്ഷിക്കാവുന്ന കാര്യങ്ങൾ

ജോലി ചെയ്തു നിശ്ചിതമായ ലഭിക്കുന്ന ശമ്പളത്തെ ആശ്രയിച്ചു മാത്രം ജീവിക്കുന്ന നമുക്ക് ചുറ്റുമുള്ള ഭൂരിഭാഗം വ്യക്തികളും…

മണി മാനേജ്മെന്റ് കുട്ടികൾക്ക് പകർന്നു നൽകാം : ലളിതമായ വഴികളിലൂടെ

ഇന്നത്തെ കാലത്ത് കുട്ടികളെല്ലാം തന്നെ അക്കാദമികമായി മികച്ച നിലവാരം പുലർത്തുന്നവർ ആണെങ്കിലും തൊഴിലില്ലായ്മ നിരക്ക് വളരെ…

കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി നിക്ഷേപിക്കേണ്ടത് എങ്ങനെയാണ്

ഇന്ത്യയിലെ ഒരു മധ്യവർഗ്ഗ കുടുംബത്തിനെ സംബന്ധിച്ച് അവർ ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്നത് കുടുംബത്തിലെ കുട്ടികളുടെ…

സ്ത്രീകളെ സാമ്പത്തിക പുരോഗതിയിലേക്ക് നയിക്കുവാൻ സഹായകരമാകുന്ന 7 ടിപ്പുകൾ

വളരെ വേഗത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഈ ലോകത്ത് സാമ്പത്തിക സ്വാതന്ത്ര്യം നേടുക എന്ന ലക്ഷ്യം മുൻനിർത്തി പ്രയത്നിക്കുന്ന…