financial-experts-fund-managers

Sharing is caring!

മ്യൂച്വൽ ഫണ്ട് നിക്ഷേപം വിപണിയിലെ ലാഭനഷ്ട സാധ്യതകൾക്ക് വിധേയമാണ് എന്ന പരസ്യവാചകം നാം എല്ലാവരും ഒരു പ്രാവശ്യമെങ്കിലും കേട്ടിട്ടുള്ളതാണ്. നിക്ഷേപിക്കാനുള്ള തീരുമാനങ്ങൾ എടുക്കുമ്പോൾ വിപണിയുമായി ബന്ധപ്പെട്ട റിസ്ക് എല്ലാ നിക്ഷേപകരേയും ആശങ്കപ്പെടുത്തുന്ന കാര്യമാണ്.

വിപണിയിലെ സാഹചര്യങ്ങൾ മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിന്റെ മൂല്യത്തെ നേരിട്ട് ബാധിക്കുന്ന പ്രധാനപ്പെട്ട ഘടകമാണ്. അതിനാൽ തന്നെ നിക്ഷേപിക്കുവാനായി ഒരു പ്രത്യേക മ്യൂച്വൽ ഫണ്ട് തിരഞ്ഞെടുക്കുമ്പോൾ വിപണിയുമായി ബന്ധപ്പെട്ട നഷ്ട സാധ്യത തീർച്ചയായും ഒരു നിക്ഷേപകൻ അറിഞ്ഞിരിക്കണം.

എന്താണ് വിപണിയുമായി ബന്ധപ്പെട്ട റിസ്ക്

വിപണിയിലെ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിന്റെ മൂല്യമിടിയുന്ന സാഹചര്യമാണ് വിപണിയുമായി ബന്ധപ്പെട്ട റിസ്ക് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ ഉൾപ്പെടെ എല്ലാതരം നിക്ഷേപങ്ങളിലും ബന്ധപ്പെട്ട റിസ്ക് നിലനിൽക്കുന്നുണ്ട്.

നമ്മൾ നിക്ഷേപത്തിനായി തിരഞ്ഞെടുക്കുന്ന മ്യൂച്വൽ ഫണ്ട് ഏതെല്ലാം നിക്ഷേപമാർഗ്ഗങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത് എന്നതിനനുസരിച്ച് വിപണിയുമായി ബന്ധപ്പെട്ട റിസ്കിൽ വ്യത്യാസം വരുന്നുണ്ട്. ഉദാഹരണത്തിന് ഓഹരികളിൽ നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ടുകളുടെ മൂല്യത്തെ വിപണിയിലെ സാഹചര്യങ്ങൾ കാര്യമായിത്തന്നെ ബാധിക്കാറുണ്ട്.

വിപണിയുമായി ബന്ധപ്പെട്ട റിസ്ക് കുറയ്ക്കുന്നത് എങ്ങനെയാണ്

വിപണിയിലെ സാഹചര്യങ്ങൾക്കനുസരിച്ച് നിക്ഷേപകർക്ക് നഷ്ടം സംഭവിക്കാനുള്ള സാധ്യത നിലനിൽക്കുന്നുണ്ടെങ്കിലും ചില പ്രത്യേക നിക്ഷേപരീതികൾ പിന്തുടരുന്നതു വഴി നഷ്ടത്തിന്റെ തോത് കുറയ്ക്കുവാൻ സാധിക്കുന്നതാണ്.

വൈവിധ്യവൽക്കരണം

വ്യത്യസ്ത സ്വഭാവമുള്ള ആസ്തികളിലായി പണം നിക്ഷേപിച്ചിരിക്കുന്ന മ്യൂച്വൽ ഫണ്ടുകൾ നിക്ഷേപിക്കുവാനായി തിരഞ്ഞെടുക്കുക. ഇത്തരത്തിൽ മ്യൂച്വൽ ഫണ്ടുകളിലൂടെ വ്യത്യസ്ത നിക്ഷേപ മാർഗ്ഗങ്ങളിലായി പണം നിക്ഷേപിക്കുക വഴി നഷ്ടം സംഭവിക്കാനുള്ള സാധ്യത കുറയ്ക്കുവാനാകുന്നതാണ്. ഓഹരികൾ, ബോണ്ടുകൾ, സ്വർണ്ണം തുടങ്ങിയ നിക്ഷേപ സ്രോതസ്സുകളെ ആശ്രയിച്ച് നിക്ഷേപം വൈവിധ്യവൽക്കരിക്കാവുന്നതാണ്.

എസ് ഐ പി

സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ അഥവാ എസ് ഐ പി എന്നത് കൃത്യമായ ഇടവേളകളിൽ ഒരു നിശ്ചിത തുക തുടർച്ചയായി നിക്ഷേപിക്കുന്ന നിക്ഷേപ തന്ത്രമാണ്. എല്ലാ മാസവും, മൂന്നു മാസം കൂടുമ്പോൾ, ആറു മാസം, എന്നിങ്ങനെ നിക്ഷേപകന്റെ ഇഷ്ടാനുസരണം നിക്ഷേപം തുടരേണ്ട കാലാവധി തിരഞ്ഞെടുക്കാവുന്നതാണ്.

stock-market-written-in-a-chart

ഒറ്റത്തവണയായി വലിയ തുക നിക്ഷേപിക്കുന്ന ലംപ്സം നിക്ഷേപ രീതിയിൽ നിന്ന് വ്യത്യസ്തമായി വളരെ ചെറിയ തുകയാണെങ്കിൽ പോലും എസ് ഐ പി മാതൃകയിൽ നിക്ഷേപിക്കാവുന്നതാണ്. ഇവിടെ ഒരു നീണ്ട കാലയളവിൽ നിക്ഷേപം തുടരുവാൻ സാധിക്കുന്നതിനോടൊപ്പം തന്നെ വിപണിയിലെ ചാഞ്ചാട്ടങ്ങളിൽ നിന്ന് നിക്ഷേപത്തെ ഒരളവ് വരെ എസ് ഐ പി നിക്ഷേപ രീതി സംരക്ഷിച്ചു നിർത്തുന്നു. ദീർഘകാല അടിസ്ഥാനത്തിലുള്ള സാമ്പത്തിക ലക്ഷ്യങ്ങൾ ഉള്ളവർക്ക് എസ് ഐ പിയായി നിക്ഷേപിക്കുന്നതാണ് ഏറ്റവും അനുയോജ്യം.

ദീർഘകാലയളവിലേക്ക് നിക്ഷേപം തുടരുക

ദീർഘകാല അടിസ്ഥാനത്തിൽ നിക്ഷേപം തുടരുവാനുള്ള ഏറ്റവും മികച്ച മാർഗ്ഗമാണ് മ്യൂച്വൽ ഫണ്ടുകൾ. ഹ്രസ്വകാല അടിസ്ഥാനത്തിൽ വിപണിയിൽ സംഭവിക്കുന്ന കയറ്റിറക്കങ്ങൾ ദീർഘ കാലയളവിലുള്ള നിക്ഷേപത്തെ കാര്യമായി ബാധിക്കുന്ന ഘടകമല്ല.

സാമ്പത്തിക വിദഗ്ധന്റെ സഹായം തേടുക

നിങ്ങളുടെ സാമ്പത്തിക സാഹചര്യങ്ങൾ ശാസ്ത്രീയമായി വിലയിരുത്തി നിങ്ങൾക്ക് എത്രത്തോളം റിസ്ക് എടുക്കുവാനാകും എന്ന് കൃത്യമായി മനസ്സിലാക്കുവാൻ സാമ്പത്തിക വിദഗ്ധർ സഹായിക്കുന്നു. ഇതിനെ അടിസ്ഥാനപ്പെടുത്തി നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുവാൻ അനുയോജ്യമായ മ്യൂച്വൽ ഫണ്ടുകൾ കണ്ടെത്തി നിക്ഷേപിക്കുവാനുള്ള ഉപദേശങ്ങൾ നൽകുവാനും സാമ്പത്തിക വിദഗ്ധർ സഹായിക്കും.

financial-discipline-two-persons-discussing

മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിനു മുൻപ് ഫണ്ടുകളുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കൃത്യമായി വായിച്ചു മനസ്സിലാക്കേണ്ടതാണ്. ഫണ്ടുകളുമായി ബന്ധപ്പെട്ട രേഖകൾ കൃത്യമായി വായിച്ചാൽ മാത്രമേ നിക്ഷേപത്തിൽ നിലനിൽക്കുന്ന റിസ്കും, മ്യൂച്വൽ ഫണ്ട് ചിട്ടപ്പെടുത്തിയിരിക്കുന്നതിന്റെ അടിസ്ഥാനവും, നിക്ഷേപകന് മനസ്സിലാവുകയുള്ളൂ. വിപണിയിലെ വ്യത്യസ്ത സാഹചര്യങ്ങളിൽ കൈക്കൊള്ളേണ്ട മാറ്റങ്ങൾ എന്തെല്ലാമാണെന്നും പരിചയസമ്പന്നനായ സാമ്പത്തിക വിദഗ്ധൻ നിക്ഷേപകരെ ഉപദേശിക്കുന്നു.

Are you looking for investments?

Kashly team can help you start your mutual fund investments with the right assistance. signup here

സംഗ്രഹം

മേൽപ്പറഞ്ഞ നിക്ഷേപ തന്ത്രങ്ങൾ പിന്തുടരുക വഴി വിപണിയുമായി ബന്ധപ്പെട്ട റിസ്ക് ഒരു അളവ് വരെ കുറയ്ക്കാമെങ്കിലും റിസ്കില്ലാത്തതായി ഒരു നിക്ഷേപവും നിലവിലില്ലെന്ന സത്യം ഓരോ നിക്ഷേപകനും തീർച്ചയായും അറിഞ്ഞിരിക്കണം. തന്റെ നിക്ഷേപങ്ങളുടെ നഷ്ടസാധ്യത എത്രത്തോളമാണെന്ന അറിവ് ഓരോ നിക്ഷേപകനും പ്രാഥമികമായി ഉണ്ടായിരിക്കേണ്ടതാണ്.

സമഗ്രമായ പഠനങ്ങൾക്കും വിലയിരുത്തലുകൾക്കും ശേഷം വളരെ ശ്രദ്ധാപൂർവ്വം നിക്ഷേപിക്കുവാനുള്ള തീരുമാനങ്ങൾ കൈക്കൊള്ളുക. മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളുടെ പ്രകടനം തുടർച്ചയായി വിലയിരുത്തേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. വിപണിയിലെ സാഹചര്യങ്ങൾക്കനുസരിച്ച് സക്രിയമായി ഇടപെടലുകൾ നടത്താനും ആവശ്യമുള്ള മാറ്റങ്ങൾ വരുത്തുവാനും നിക്ഷേപകൻ തയ്യാറാകേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

അനുയോജ്യമായ മ്യൂച്വൽ ഫണ്ട്  അക്കൗണ്ട് എങ്ങനെ തിരഞ്ഞെടുക്കാം

ബാങ്കുകളിൽ പണം ഇടപാട് നടത്തുവാൻ വിവിധതരം അക്കൗണ്ടുകൾ ലഭ്യമായത് പോലെ മ്യൂച്വൽ ഫണ്ടുകളിൽ ഇടപാടുകൾ നടത്തുവാനും…

മ്യൂച്വൽ ഫണ്ടുകൾക്ക് നിങ്ങളെ ധനികനായി മാറ്റുവാൻ സാധിക്കുമോ

തീർച്ചയായും മ്യൂച്വൽ ഫണ്ടുകൾക്ക് നിങ്ങളെ ധനികനായി മാറ്റുവാൻ സാധിക്കും. പലപ്പോഴും ജീവിത യാഥാർത്ഥ്യങ്ങളോട് പൊരുത്തപ്പെടുവാൻ നമ്മളിൽ…

മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളിലെ പുതിയ ട്രെൻഡുകൾ

നിരന്തരം പരിണാമത്തിന് വിധേയമായി കൊണ്ടിരിക്കുന്ന സാമ്പത്തിക ലോകത്ത് തങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ നേടിയെടുക്കുവാൻ ഭൂരിഭാഗം വ്യക്തികളും…

എസ് ഐ പി മാതൃകയിൽ നിക്ഷേപിക്കുമ്പോൾ നിങ്ങളുടെ നിക്ഷേപം സംരക്ഷിക്കപ്പെടുന്നത് എങ്ങനെയാണ്

വിപണിയിൽ സംഭവിക്കുന്ന കയറ്റിറക്കങ്ങളിൽ നിന്ന് തങ്ങളുടെ നിക്ഷേപം സുരക്ഷിതമായിരിക്കുവാൻ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ അഥവാ എസ്…