wealthy man story

Sharing is caring!

തൻറെ കൈകളുടെ മാത്രം സഹായത്തോടുകൂടി മീൻപിടുത്തം നടത്തിയിരുന്ന ഒരു മുക്കുവൻ ഏറെ പണിപ്പെട്ടിട്ടും അദ്ദേഹത്തിന്  ഒരു ദിവസം ഒരു മീനെ മാത്രമേ പിടിയ്ക്കുവാൻ കഴിഞ്ഞിരുന്നുള്ളു. ഏറെ കഷ്ടപ്പെട്ടിട്ടും കാര്യമായ ഫലം ലഭിക്കാതിരുന്ന മുക്കുവൻ മീൻ പിടിക്കാനായി പുതിയ വഴികളെക്കുറിച്ച് ആലോചിച്ചു കൊണ്ടിരുന്നു. തന്റെ കൈകളുടെ പരിമിതി മൂലം കൂടുതൽ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുവാൻ കഴിയാത്തതുകൊണ്ട് അത് സാധ്യമാക്കുന്ന രീതിയിൽ ഒരു മൂർച്ചയേറിയ കുന്തം നിര്മിച്ചെടുക്കുവാൻ  അദ്ദേഹം തീരുമാനിച്ചു. ഒരു ദിവസം മുഴുവൻ തന്റെ ആയുധം നിർമ്മിച്ചെടുക്കുവാൻ ചിലവഴിച്ച മുക്കുവന് ആ ദിവസം മീൻ പിടിക്കാൻ കഴിയാതെ പട്ടിണിയോടുകൂടി  ഇരിക്കേണ്ടിവന്നു. 

പിറ്റേന്ന് തന്റെ കുന്തം ഉപയോഗിച്ച് മീൻ പിടിക്കാൻ ശ്രമിച്ചിട്ടും ആവശ്യത്തിനു മൂർച്ച ഇല്ലാത്തതിനാൽ അതിന് കഴിയാതെ തൻറെ കൈകൾ കൊണ്ടു കഷ്ടപ്പെട്ട് ഒരു മീനിനെ മാത്രം പിടിക്കുവാനെ മുക്കുവന് കഴിഞ്ഞുള്ളു. തനിക്ക് സംഭവിച്ച തെറ്റുകളിൽ നിന്ന് തിരിച്ചറിവുണ്ടായ മുക്കുവൻ തന്റെ കുന്തത്തിന്റെ മൂർച്ച കൂട്ടുകയും പിറ്റേ  ദിവസം മുക്കുവന് രണ്ട് മീനുകളെ പിടിക്കുവാനും സാധിക്കുന്നു. ക്രിയാത്മകമായി ചിന്തിച്ച് ലക്ഷ്യം നേടുവാനായി  പുതിയ വഴികൾ കണ്ടെത്തിയ മുക്കുവന് ജീവിതത്തിൽ കൈവരിക്കാൻ കഴിഞ്ഞ നേട്ടങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം. 

Fishing Story Of Wealth Creation

ഒരു ദിവസം തന്നെ ഒന്നിലധികം മീനുകളെ ലഭ്യമാകുന്നത് കൊണ്ട് മുക്കുവനെ വിശ്രമിക്കുവാനായി സമയം കിട്ടുന്നു, മുക്കുവൻ എല്ലാ ദിവസവും കൃത്യമായി  മീൻ പിടിക്കുകയാണെങ്കിൽ അദ്ദേഹത്തിന് കൂടുതൽ മീനുകളെ ലഭിക്കുന്നതിനാൽ അവ ഭാവിയിലേക്കുള്ള കരുതലായി മാറുന്നു, വിശ്രമിക്കാൻ ലഭിക്കുന്ന സമയത്ത് കൂടുതൽ പദ്ധതികൾ ആവിഷ്കരിച്ച് കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാനുള്ള സാധ്യത മുക്കുവന് ലഭിക്കുന്നു. 

ഈ മുക്കുവന്റെ കഥയിലെന്ന  പോലെ ജീവിതത്തിൽ മികച്ച സമ്പത്ത് സൃഷ്ടിച്ചെടുക്കണമെങ്കിൽ  നഷ്ടം സഹിക്കുവാനുള്ള  മനോഭാവവും അധ്വാനിക്കുവാനുള്ള മനസ്സും ഉണ്ടായിരിക്കണം. കൂടുതൽ മീനുകളെ പിടിക്കുവാനായി  ഏറെ പണിപ്പെട്ട് പട്ടിണി കിടന്ന് ക്ഷമയോടെ ആയുധമാകുന്ന മൂലധനം നിർമ്മിച്ചത് കൂടുതൽ നേട്ടം കൈവരിക്കുകയാണ് മുക്കുവൻ ചെയ്യുന്നത്. മേൽപ്പറഞ്ഞ കഥയിലെ ആയുധത്തെ മൂലധനത്തിനോടാണ് ഉപമിക്കുന്നതെങ്കിലും ആയുധം നിർമ്മിക്കുകയല്ല  മുക്കുവന്റെ ലക്ഷ്യം  മറിച്ച് ആ ആയുധം ഉപയോഗിച്ച് കൂടുതൽ നേട്ടങ്ങളെ കൈവരിക്കുക എന്നതായിരുന്നു. 

“How an Economy Grows and Why It Crashes” എന്ന പീറ്റർ ഷിഫിന്റെയും  ആൻഡ്രൂ ഷിഫിന്റെയും പുസ്തകത്തിൽ നിന്നും എടുത്തിട്ടുള്ള കഥയാണ് ഇവിടെ സൂചിപ്പിച്ചിരിക്കുന്നത്. സാമ്പത്തികമായി ഉയർച്ച ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിയും കൈവരിക്കേണ്ട മനോഭാവത്തെക്കുറിച്ചാണ് ഈ കഥ പറഞ്ഞു വെക്കുന്നത്. 

ജീവിതത്തിൽ സാമ്പത്തികമായി ഉയർച്ച ആഗ്രഹിക്കുന്നവർ കേട്ടിരിക്കേണ്ട മറ്റൊരു കഥ ഇവിടെ സൂചിപ്പിക്കാം. പീറ്ററും ടോമും ഒരു കമ്പനിയിൽ ഒരേ തരത്തിലുള്ള ജോലി ചെയ്യുന്ന രണ്ടു വ്യക്തികളാണ്. ജീവിതം  ആഘോഷിക്കുവാൻ ഉള്ളതാണെന്ന് ചിന്തിക്കുന്ന പീറ്റർ തൻറെ വരുമാനം മുഴുവൻ ചിലവാക്കി ആഡംബര പൂർണ്ണമായ  ജീവിതമാണ് നയിക്കുന്നത്. ആദ്യകാലത്ത് അല്പം കഷ്ടപ്പെടുകയാണെങ്കിലും മിച്ചം പിടിക്കുന്നത് തൻറെ പിൽക്കാല ജീവിതത്തിന് അടിത്തറയായി മാറും എന്ന് ചിന്തിക്കുന്ന വ്യക്തിയാണ് ടോം. 

തനിക്ക് ലഭിക്കുന്ന ശമ്പളത്തിന്റെ സിംഹഭാഗം തവണയായി  അടയ്ക്കുന്ന  രീതിയിലുള്ള ഹൗസിംഗ് ലോണിനെ ആശ്രയിച്ച് ആഡംബര പൂർണ്ണമായ  ഒരു ഗ്രഹം നിർമ്മിക്കുവാൻ പീറ്റർ തയ്യാറാകുന്നു, വിപണിയിൽ ലഭ്യമായ ഏറ്റവും വിലപിടിപ്പുള്ള വാഹനം പീറ്റർ സ്വന്തമാക്കുന്നു. അതേസമയം ടോം വലിയ ചിലവുകൾ ഇല്ലാതെ സാധാരണ രീതിയിലുള്ള ഒരു ഭവനം നിർമ്മിക്കുകയും യാത്രയ്ക്കായി പൊതു ഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുകയും ചെയ്യുന്നു. ഓഫീസിലെ ഒഴിവു സമയങ്ങളിൽ തൻറെ ആഡംബര ജീവിതത്തെക്കുറിച്ച് പീറ്റർ  സംസാരിക്കുമ്പോൾ തൻറെ ലക്ഷ്യങ്ങളിലെത്താനുള്ള കാത്തിരിപ്പിലായിരുന്നു ടോം. കാലങ്ങൾ ഏറെ കടന്നു പോയപ്പോൾ മിച്ചം പിടിച്ച പണത്തിൽ നിന്നും ഒരു നല്ല കോഫി ഷോപ്പ് തുടങ്ങുവാൻ ടോമിന് സാധിച്ചു. കോഫി ഷോപ്പിൽ ഒരു സ്റ്റാഫിനെ നിയമിക്കുകയും നല്ല രീതിയിൽ ബിസിനസ് വളർത്തിയെടുക്കുകയും ചെയ്ത ശേഷം അതിൽ നിന്നും ലഭിച്ച ലാഭത്തെ കൃത്യമായി രീതിയിൽ ഓഹരികളിലും റിയൽ എസ്റ്റേറ്റിലും ടോം  നിക്ഷേപിച്ചു. പിന്നെയും കാലം  കടന്നു പോവുകയും ഒരു സാമ്പത്തിക മാന്ദ്യത്തിന്റെ അവസരത്തിൽ പീറ്ററിനും ടോമിനും ഒരു പോലെ ജോലി നഷ്ടപ്പെടുകയും ചെയ്യുന്നു. ആ  അവസരത്തിൽ ടോമിന് മുന്നോട്ട് ജീവിക്കുവാൻ ആവശ്യമുള്ള നീക്കിയിരിപ്പുകളും വളർത്തിയെടുക്കാൻ ഒരു ബിസിനസ് സംവിധാനവും ഉണ്ടായിരുന്നു. ഇനിയും അടച്ചു തീരാത്ത ഹൗസിംഗ് ലോണും  കാർ ലോണും ആയിരുന്നു പീറ്ററിന്റെ സമ്പാദ്യം. ഒന്നും ചെയ്യുവാൻ ആകാതെ പകച്ചു നിൽക്കാൻ മാത്രമേ പീറ്ററിന് സാധിച്ചുള്ളൂ. 

wealth creation story of tom and peter

മേൽപ്പറഞ്ഞ കഥയിലെ ടോം ആണോ പീറ്റർ ആണോ നമ്മൾ എന്ന് സ്വയം വിലയിരുത്തേണ്ടതാണ്. ജീവിതത്തിൽ സമ്പത്ത് സൃഷ്ടിച്ചെടുക്കുവാൻ കുറുക്കു വഴികൾ ഇല്ല. കൃത്യമായ പദ്ധതികൾ  ആവിഷ്കരിച്ച് വ്യക്തമായ ലക്ഷ്യത്തോടുകൂടി അധ്വാനിക്കുന്നവർക്ക് മാത്രമേ  സാമ്പത്തിക നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുകയുള്ളൂ. ജീവിതത്തിൽ ആവശ്യമായ സമ്പത്ത് സൃഷ്ടിച്ചെടുക്കുവാൻ ജീവിതത്തിൻറെ തുടക്കകാലത്ത് തന്നെ കാര്യക്ഷമമായി പ്രവർത്തിക്കുകയും കഷ്ടതകൾ സഹിക്കാൻ തയ്യാറാവുകയും ചെയ്യേണ്ടതാണ്. കരിയറിന്റെ തുടക്കകാലത്ത് ശ്രദ്ധയോടെ നിക്ഷേപിച്ചാൽ ജീവിതത്തിലുണ്ടാകുന്ന ഏതു പ്രതിസന്ധിയെയും തരണം ചെയ്യാൻ കഴിയുന്ന നിലയിൽ ഭദ്രമായ സാമ്പത്തിക നിലയിൽ എത്തുവാൻ സാധിക്കുന്നതാണ. സമ്പത്ത് സൃഷ്ടിച്ചെടുക്കുവാനുള്ള മാന്ത്രിക വിദ്യ എന്നത് അധ്വാനിക്കാനുള്ള മനസ്സ് മാത്രമാണെന്ന്  മനസ്സിലാക്കണം.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

സമ്പത്തു എങ്ങനെ ശരിയായി കൈകാര്യം ചെയ്യണം

സമ്പത്ത് കൃത്യമായി കൈകാര്യം ചെയ്യുവാൻ അറിയാത്ത വ്യക്തിയെ സംബന്ധിച്ച് അദ്ദേഹത്തിന് ലഭിക്കുന്ന വരുമാനം കണ്ണുനീർത്തുള്ളികൾ പോലെയും…

സമ്പന്നൻ എന്ന് പറഞ്ഞാൽ ധനികൻ എന്നല്ല

നമ്മൾ പലപ്പോഴും അറിഞ്ഞോ അറിയാതെയോ കൂട്ടികലർത്തി സംസാരിക്കുന്ന 2 വാക്കുകൾ ആണ് Rich & Wealthy…

സാമ്പത്തിക പുരോഗതിക്കായി നിങ്ങൾ ഒഴിവാക്കേണ്ട ശീലങ്ങൾ

പലപ്പോഴും നമ്മുടെ തെറ്റായ ശീലങ്ങൾ ആണ് നമ്മളെ സാമ്പത്തിക അഭിവൃദ്ധിയിലേക്കു നയിക്കാത്തതിന്റെ പ്രധാന കാരണം. പണം…

പണത്തിനു പിന്നാലെയുള്ള നെട്ടോട്ടം ഒഴിവാക്കാം ; സ്മാർട്ടായി സമ്പാദിക്കാം

പല വ്യക്തികളും സാമ്പത്തികപരമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുവാൻ കാരണം പണം എന്താണെന്നും പണം പ്രവർത്തിക്കുന്നത് എങ്ങനെയാണെന്നും ശരിയായ…