man-analyzing-index

Sharing is caring!

നിക്ഷേപം നടത്തുന്നതിനെ കുറിച്ച് ആലോചിക്കുമ്പോൾ തന്നെ നാമ്മെല്ലാവരും ആശങ്കപ്പെടുന്നത് നിക്ഷേപത്തിന്റെ സുരക്ഷിതത്വത്തെ കുറിച്ചാണ്, പ്രത്യേകിച്ച് മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിന്റെ കാര്യത്തിൽ. 

ജീവിതത്തിൽ സാമ്പത്തികമായ പുരോഗതി കൈവരിക്കുവാൻ മ്യൂച്വൽ ഫണ്ടുകൾ നിങ്ങളെ സഹായിച്ചേക്കാം. ദീർഘകാല അടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ മ്യൂച്വൽ ഫണ്ടുകൾ ഉയർന്ന വിശ്വാസ്യതയുള്ള നിക്ഷേപ മാർഗ്ഗം തന്നെയാണ്. എന്തുകൊണ്ടാണ് ഏറ്റവുമധികം ആളുകൾ നിക്ഷേപം നടത്തുവാനായി മ്യൂച്വൽ ഫണ്ട് തിരഞ്ഞെടുക്കുന്നത് എന്ന് വിശദമായി പരിശോധിക്കാം.

മ്യൂച്വൽ ഫണ്ടുകളിലെ വൈവിധ്യവൽക്കരണം

വിപണിയിൽ ഉണ്ടാകുന്ന ചാഞ്ചാട്ടം മ്യൂച്വൽ ഫണ്ടുകളെ സ്വാധീനിക്കുന്ന കാര്യമാണ്. വിപണിയുടെ സാഹചര്യത്തിനനുസരിച്ച് മ്യൂച്വൽ ഫണ്ടുകളുടെ മൂല്യത്തിൽ ഇടിവ് അല്ലെങ്കിൽ വർദ്ധനവ് സംഭവിക്കാവുന്നതാണ്. വിപണി ഇടിയുന്ന സാഹചര്യം ഉണ്ടാകുമ്പോൾ മ്യൂച്വൽ ഫണ്ട് യൂണിറ്റുകളുടെ മൂല്യത്തിൽ ഇടിവ് സംഭവിക്കാറുണ്ട്.

stock-market-written-in-a-chart

നാം നിക്ഷേപിക്കുവാനുള്ള തീരുമാനമെടുക്കുമ്പോൾ നമ്മുടെ കൈയിലെ പണം ഉപയോഗിച്ച് ഓഹരികൾ, ബോണ്ടുകൾ തുടങ്ങി വിവിധ ആസ്തികളികൾ ഉൾക്കൊള്ളുന്ന മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിച്ചുകൊണ്ട് വ്യത്യസ്തത നിറഞ്ഞ ഒരു പോർട്ട്ഫോളിയോ സ്വന്തമാക്കാവുന്നതാണ്. ഇത്തരത്തിൽ വ്യത്യസ്ത സ്വഭാവമുള്ള ആസ്തികളിലായി നിക്ഷേപം നടത്തുന്നതിനെയാണ് വൈവിധ്യവൽക്കരണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

വ്യത്യസ്ത ആസ്തികളിലായി നിക്ഷേപിക്കുന്നതിനാൽ തന്നെ വൈവിധ്യവൽക്കരണത്തിലൂടെ റിസ്ക് ലഘൂകരിക്കുവാൻ സാധിക്കുന്നു. അതുവഴി ഒരു പ്രത്യേക നിക്ഷേപ മാർഗ്ഗത്തിൽ മാത്രം സംഭവിക്കുന്ന ഇടിവ് ആകെ നിക്ഷേപത്തെ മോശമായി ബാധിക്കാത്ത രീതിയിൽ കൈകാര്യം ചെയ്യുവാൻ സാധിക്കുന്നു. കൈവശമുള്ള പണമെല്ലാം ഒരു പ്രത്യേക ആസ്തിയിൽ നിക്ഷേപിക്കുന്നതിന് പകരം മികച്ച നേട്ടം നൽകാനാകുന്ന വ്യത്യസ്ത ആസ്തികൾ കണ്ടെത്തി നിക്ഷേപിക്കുവാൻ ശ്രമിക്കുക.

വിപണിയിലെ കയറ്റിറക്കങ്ങളുടെ ഫലം നിക്ഷേപത്തെ കാര്യമായി ബാധിക്കാത്ത രീതിയിൽ നിയന്ത്രിക്കുവാൻ വൈവിധ്യവൽക്കരണത്തിലൂടെ സാധിക്കും. അതിനാൽ തന്നെ നിക്ഷേപം സുരക്ഷിതമായി തുടരുകയും ദീർഘകാല അടിസ്ഥാനത്തിൽ നിക്ഷേപത്തിന് വളരുവാൻ സാധിക്കുകയും ചെയ്യുന്നു.

പ്രൊഫഷണൽ ഫണ്ട് മാനേജ്മെന്റ്

മ്യൂച്വൽ ഫണ്ട് കൈകാര്യം ചെയ്യുന്ന പ്രൊഫഷണലുകളായ വ്യക്തികളെയാണ് പ്രൊഫഷണൽ ഫണ്ട് മാനേജേഴ്സ് എന്ന് പറയുന്നത്.      നിക്ഷേപ സാധ്യതകളെ വിലയിരുത്തുന്നതിനും അവ തിരഞ്ഞെടുക്കുന്നതിനും വൈദഗ്ധ്യമുള്ളവരാണ് ഫണ്ട് മാനേജർമാർ. അതുകൊണ്ടു തന്നെ നിക്ഷേപവുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കുവാൻ ഫണ്ട് മാനേജർമാർ നമ്മെ സഹായിക്കുന്നു.

fund-manager

റിസ്ക്  ലഘൂകരിച്ച് പ്രായോഗികമായ രീതിയിൽ നിക്ഷേപകന് കഴിയാവുന്നത്ര നേട്ടം നൽകുവാനാണ് ഫണ്ട് മാനേജർമാർ ശ്രമിക്കുന്നത്. അതിനാൽ തന്നെ നിക്ഷേപവുമായി ബന്ധപ്പെട്ട് മികച്ച തീരുമാനങ്ങളെടുക്കുവാനുള്ള ഫണ്ട് മാനേജർമാരുടെ കഴിവിനെ നിക്ഷേപകർ എന്ന നിലയിൽ നാം വിശ്വസിക്കേണ്ടതുണ്ട്.

വ്യവസ്ഥാപിതമായ നിയന്ത്രണവും, സുതാര്യതയും

 മ്യൂച്വൽ ഫണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങളെ നിയന്ത്രിക്കുന്നത് ഗവൺമെന്റിന്റെ കീഴിലുള്ള സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ അഥവാ സെബിയാണ്. കൃത്യമായ നിയന്ത്രണത്തിലൂടെ മ്യൂച്വൽ ഫണ്ടുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ നിലവാരവും സുരക്ഷിതത്വവും സെബി ഉറപ്പുവരുത്തുന്നു.

സെബി നിർദ്ദേശിക്കുന്ന മാനദണ്ഡങ്ങൾക്ക് അനുസരിച്ച് മാത്രമേ ഇന്ത്യയിൽ മ്യൂച്വൽ ഫണ്ട് സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കുവാൻ സാധിക്കൂ. അതിനാൽ തന്നെ മ്യൂച്വൽ ഫണ്ടുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സുതാര്യമാണ്.

മ്യൂച്വൽ ഫണ്ടുകളുടെ ലിക്വിഡിറ്റി

ലിക്വിഡിറ്റി എന്നത് മ്യൂച്വൽ ഫണ്ടുകളുടെ പ്രധാനപ്പെട്ട പ്രത്യേകതയാണ്. വളരെ ലളിതമായി മ്യൂച്വൽ ഫണ്ട് യൂണിറ്റുകളുടെ വിൽക്കൽ വാങ്ങലുകൾ നടത്തി പണമാക്കി മാറ്റുവാൻ സാധിക്കുന്നതിനെയാണ് ലിക്വിഡിറ്റി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. കേവലം ഒരു പ്രവൃത്തി ദിനം കൊണ്ടുതന്നെ മ്യൂച്വൽ ഫണ്ട് നിക്ഷേപത്തെ പണമാക്കി മാറ്റുവാൻ സാധിക്കുന്നതാണ്.

ലിക്വിഡിറ്റി നിലനിൽക്കുന്നതിനാൽ തന്നെ അത്യാവശ്യ സാഹചര്യത്തിൽ വളരെ എളുപ്പത്തിൽ മ്യൂച്വൽ ഫണ്ടുകളെ പണമാക്കി മാറ്റുവാൻ സാധിക്കും. മ്യൂച്വൽ ഫണ്ടുമായി ബന്ധപ്പെട്ട ഇടപാടുകൾ വളരെ വേഗമുള്ളതും സൗകര്യപ്രദവുമാണ്. അതിനാൽ തന്നെ നിക്ഷേപകരുടെ കൈവശം എത്രയും വേഗം പണം ലഭിക്കുന്നു.

Are you looking for investments?

Kashly team can help you start your mutual fund investments with the right assistance. signup here

സാമ്പത്തിക ലോകത്ത് സദാസമയവും ഒരു അരക്ഷിതാവസ്ഥ നിലനിൽക്കുന്നുണ്ട്. അവിടെ മ്യൂച്വൽ ഫണ്ടുകൾ എന്നത് നമ്മെ സാമ്പത്തിക വളർച്ചയിലേക്ക് നയിക്കാൻ ശേഷിയുള്ള സാമ്പത്തിക ഉപകരണമാണ്. സാമ്പത്തിക ലക്ഷ്യങ്ങൾ മുൻനിർത്തി പ്രവർത്തിക്കുന്നവർക്ക് മ്യൂച്വൽ ഫണ്ട് നിക്ഷേപം പ്രതീക്ഷയോടൊപ്പം തന്നെ സുരക്ഷിതത്വവും നൽകുന്നുണ്ട് എന്ന് നിസംശയം പറയാനാകും.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ഒരു വ്യക്തി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കേണ്ട പണം എങ്ങനെയാണ് കണക്കാക്കേണ്ടത്

ഒരു ദിവസം ഒരു ചിത്രകാരൻ തനിക്ക് കഴിയുന്നത്ര മനോഹരമായ ഒരു ചിത്രം വരയ്ക്കണം എന്നാഗ്രഹിച്ചു. അതിനായി…

നിക്ഷേപത്തിൽ നിന്നും മികച്ച ആദായം ലഭിക്കുന്നതിൽ ഫണ്ട് മാനേജ്മെന്റിന്റെ പ്രാധാന്യം

നമ്മളെല്ലാവരും തന്നെ വ്യത്യസ്ത കഴിവുകളുള്ള വ്യക്തികളാണ്. നമ്മുടേതായ പ്രവർത്തന മേഖലകളിൽ നമുക്കുള്ള വൈദഗ്ധ്യം മറ്റു മേഖലകളിൽ…

മ്യൂച്വൽ ഫണ്ട് പ്ലാറ്റഫോമുകൾ സൗജന്യമായി പ്രവർത്തിക്കുന്നത് എങ്ങനെയാണ്

മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുവാൻ  തീരുമാനിക്കുന്ന നല്ലൊരു ശതമാനം വ്യക്തികളും ബ്രോക്കറേജും കമ്മീഷനും ഒഴിവാക്കി നേരിട്ട് മ്യൂച്വൽ…

എന്താണ് ഹെഡ്ജ് ഫണ്ടുകൾ, ഹെഡ്ജ് ഫണ്ടുകളും മ്യൂച്വൽ ഫണ്ടുകളും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാം

സാമ്പത്തിക ലോകത്ത് പല തരത്തിലുള്ള നിക്ഷേപ സാധ്യതകൾ നിലവിൽ ഉണ്ടെങ്കിലും നിക്ഷേപകർ വളരെ വ്യാപകമായി ആശ്രയിക്കുന്ന…