explaining-things-in-team-meeting

Sharing is caring!

നിരന്തരം പരിണാമത്തിന് വിധേയമായി കൊണ്ടിരിക്കുന്ന സാമ്പത്തിക ലോകത്ത് തങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ നേടിയെടുക്കുവാൻ ഭൂരിഭാഗം വ്യക്തികളും ആശ്രയിക്കുന്ന നിക്ഷേപ മാർഗമാണ് മ്യൂച്വൽ ഫണ്ടുകൾ. ഒരു നിക്ഷേപകൻ എന്ന നിലയ്ക്ക് വിപണിയിൽ കടന്നുവരുന്ന പുതിയ ട്രെൻഡുകൾ എന്തെല്ലാമാണെന്ന്  അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. കാരണം ഈ ട്രെൻഡുകൾ നിങ്ങളുടെ നിക്ഷേപ ലക്ഷ്യങ്ങളെ കൈവരിക്കുവാൻ സഹായകരമാകുന്ന ഘടകങ്ങളായി മാറിയേക്കാം. 

എന്തെല്ലാമാണ് മ്യൂച്വൽ ഫണ്ടുകളുടെ ലോകത്ത് കടന്നു വന്നിരിക്കുന്ന പുതിയ ട്രെൻഡുകൾ എന്ന് നോക്കാം

ഇ എസ് ജി ഇൻവെസ്റ്റിംഗ്

നിക്ഷേപ ലോകത്ത് അടുത്തിടെയായി പ്രാധാന്യം വർദ്ധിച്ച് വരുന്ന ഒരു ചിന്താധാരയാണ് ഇ എസ് ജി ഇൻവെസ്റ്റിംഗ് എന്നത്. ഇ എസ് ജി എന്നാൽ Environment Social and Governance എന്നാണ്. സുസ്ഥിരമായ വളർച്ചയ്ക്കും, ധാർമ്മിക മൂല്യങ്ങൾക്കും, സാമൂഹിക പ്രശ്നങ്ങൾക്കും നിക്ഷേപകർ പ്രാധാന്യം നൽകിക്കൊണ്ട് നിക്ഷേപിക്കുവാനുള്ള തീരുമാനമെടുക്കുന്ന രീതിയാണിത്.

growing-money

ഈ ചിന്താധാര പിന്തുടരുന്നവർ പ്രകൃതിയുമായി ബന്ധപ്പെട്ട ഘടകങ്ങൾ വളരെ പ്രധാന്യത്തോടെ പരിഗണിക്കുന്നു. ഇവിടെ സാമൂഹിക വിഷയങ്ങളെക്കുറിച്ച് നിക്ഷേപകർ ബോധവാന്മാരാണ്. കമ്പനികളുടെ പ്രവർത്തനത്തിലെ സുതാര്യതയും നിക്ഷേപകർ വിലയിരുത്തുന്നു.

മാറ്റങ്ങൾക്ക് വിധേയമായി കൊണ്ടിരിക്കുന്ന നിക്ഷേപ ലോകത്ത് ഇ എസ് ജി തത്വങ്ങൾക്ക് പ്രാധാന്യം നൽകുന്നവരുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്.

പാസീവ് ഇൻവെസ്റ്റിംഗ്

എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് ( ഇ ടി എഫ് ), ഇൻഡക്സ് ഫണ്ട് തുടങ്ങിയവയോടുള്ള താല്പര്യം നിക്ഷേപകർക്ക് കൂടി വരികയാണ്. ഇത്തരം ഫണ്ടുകളിൽ നിക്ഷേപിക്കുവാൻ വളരെ കുറഞ്ഞ ഫീസ് മാത്രമേ ആവശ്യമുള്ളൂ. കൂടാതെ ഇത്തരം ഫണ്ടുകൾ പാസീവ് നിക്ഷേപ രീതിയാണ് പിന്തുടരുന്നത്. അതായത് ഇവിടെ ഫണ്ട് കൈകാര്യം ചെയ്യുന്നതിൽ നേരിട്ടുള്ള ഇടപെടലുകൾ ആവശ്യമില്ല. പാസീവ് ഇൻവെസ്റ്റിംഗിലൂടെ കുറഞ്ഞ ചെലവിൽ മികച്ച പോർട്ട്ഫോളിയോ സ്വന്തമാക്കുവാൻ സാധിക്കുന്നു.

വിപണിയിലെ വ്യത്യസ്ത സൂചികകളെയാണ് ഈ നിക്ഷേപ രീതിയിൽ ഫണ്ടുകൾ പിന്തുടരുന്നത്. അതായത് ഒരു മേഖലയെ അല്ലെങ്കിൽ ആശയത്തെ കേന്ദ്രീകരിച്ചു കൊണ്ടാണ് ഓരോ ഫണ്ടും ചിട്ടപ്പെടുത്തിയിരിക്കുന്നത്. വിപണിയുടെ പ്രകടനം ഇത്തരം ഫണ്ടുകളുടെ മൂല്യത്തിൽ നേരിട്ട് പ്രതിഫലിക്കുന്ന ഘടകമാണ്.

റോബോ അഡ്വൈസേഴ്സ്

അടുത്ത കാലത്തായി പോർട്ട്ഫോളിയോ കൈകാര്യം ചെയ്യുന്നതിനും മ്യൂച്ച്വൽ ഫണ്ട് തിരഞ്ഞെടുക്കുന്നതിനും റോബോ അഡ്വൈസേഴ്സ് ഉപയോഗിക്കുന്ന രീതിയ്ക്ക് കാര്യമായ പ്രചാരം ലഭിച്ചിട്ടുണ്ട്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ വളരെ കുറഞ്ഞ ചെലവിൽ മികച്ച രീതിയിൽ നിക്ഷേപം കൈകാര്യം ചെയ്യുവാൻ സാധിക്കുന്നു എന്നതാണ് ഇവിടുത്തെ പ്രത്യേകത.

time-money-investing

മുൻകൂട്ടി തയ്യാറാക്കിയ അൽഗോരിതം അനുസരിച്ചാണ് റോബോ അഡ്വൈസേഴ്സ് പ്രവർത്തിക്കുന്നത്. ഓരോ വ്യക്തിക്കും അനുയോജ്യമായ നിക്ഷേപ പ്രവർത്തനങ്ങളിൽ ഏർപ്പെടുവാൻ ഈ രീതിയിലൂടെ മാർഗ നിർദ്ദേശം ലഭിക്കുന്നു.

സദാസമയവും വിപണിയെ നിരീക്ഷിക്കുവാനും വിപണിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾക്ക് അനുസരിച്ച് മാറ്റങ്ങൾ കൊണ്ടുവരുവാനും ഇവിടെ അവസരമുണ്ട്. 

സ്മാർട്ട് ബീറ്റ ഫണ്ട്

ആക്റ്റീവ് രീതികളും പാസീവ് രീതികളും ഒരുപോലെ ഉപയോഗിച്ചുകൊണ്ട് നിക്ഷേപിക്കുവാനുള്ള തീരുമാനങ്ങൾ എടുക്കുന്ന ക്രിയാത്മകമായ രീതിയാണ് സ്മാർട്ട് ബീറ്റ ഫണ്ടിൽ അവലംബിക്കുന്നത്. വ്യത്യസ്ത സൂചികകളുടെ ഭാഗമായ ഓഹരികളിൽ നിന്നും ചില ഘടകങ്ങൾ പരിഗണിച്ചുകൊണ്ടാണ് ഇവിടെ ഓഹരികൾ തിരഞ്ഞെടുക്കുന്നത്. സമ്പ്രദായികമായ രീതികളിൽ നിന്നും വ്യത്യസ്തമായ ശൈലിയാണ് ഇവിടെ പിന്തുടരുന്നത്.

തീമാറ്റിക് ഫണ്ടുകൾ

ഇത്തരം ഫണ്ടുകളിൽ ഒരു പ്രത്യേക മേഖലയേയോ വിഷയത്തേയോ അടിസ്ഥാനപ്പെടുത്തിയാണ് ഓഹരികൾ തിരഞ്ഞെടുക്കുന്നത്. ആരോഗ്യ മേഖല, ഊർജ്ജം, സാങ്കേതികവിദ്യ തുടങ്ങി ദീർഘകാലാടിസ്ഥാനത്തിലാണ് ഇവിടെ വിഷയങ്ങൾ തിരഞ്ഞെടുക്കുന്നത്.

women-laughing-in-office

ഇത്തരം ഫണ്ടുകളിലെ നിക്ഷേപത്തിലും റിസ്ക്ക് നിലനിൽക്കുന്നുണ്ട്. തീമാറ്റിക് ഫണ്ടുകളിൽ നിന്നുള്ള നേട്ടം ആ ഫണ്ട് കേന്ദ്രീകരിച്ചിരിക്കുന്ന മേഖലയുടെ വളർച്ചയുമായി ബന്ധപ്പെട്ടിരിക്കുന്നു. നാം തിരഞ്ഞെടുത്ത മേഖലയിൽ വിചാരിച്ചത്ര വളർച്ച ഉണ്ടായില്ലെങ്കിൽ ഇത്തരം ഫണ്ടുകളിൽ നഷ്ടം സംഭവിക്കാനുള്ള സാഹചര്യം കൂടുതലാണ്.

Are you looking for investments?

Kashly team can help you start your mutual fund investments with the right assistance. signup here

സംഗ്രഹം

സാമ്പത്തിക ലോകം അസാധാരണമായ മാറ്റങ്ങൾക്ക് വിധേയമായി കൊണ്ടിരിക്കുകയാണ്.  നിങ്ങളുടെ നിക്ഷേപ ലക്ഷ്യങ്ങളെ ആത്മവിശ്വാസത്തോടെ സമീപിക്കുവാൻ മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ കടന്നുവന്ന പുതിയ മാറ്റങ്ങൾ മനസ്സിലാക്കുന്നതിലൂടെ സാധിക്കും. ധൈര്യത്തോടെ സ്വപ്നം കാണുവാൻ തയ്യാറാകുക. പുതിയ മാറ്റങ്ങളെ കുറിച്ച് അറിഞ്ഞിരിക്കുക നല്ല ഭാവിക്കായി ആത്മാർത്ഥമായി പ്രവർത്തിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ഒരു വ്യക്തി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കേണ്ട പണം എങ്ങനെയാണ് കണക്കാക്കേണ്ടത്

ഒരു ദിവസം ഒരു ചിത്രകാരൻ തനിക്ക് കഴിയുന്നത്ര മനോഹരമായ ഒരു ചിത്രം വരയ്ക്കണം എന്നാഗ്രഹിച്ചു. അതിനായി…

നിക്ഷേപത്തിൽ നിന്നും മികച്ച ആദായം ലഭിക്കുന്നതിൽ ഫണ്ട് മാനേജ്മെന്റിന്റെ പ്രാധാന്യം

നമ്മളെല്ലാവരും തന്നെ വ്യത്യസ്ത കഴിവുകളുള്ള വ്യക്തികളാണ്. നമ്മുടേതായ പ്രവർത്തന മേഖലകളിൽ നമുക്കുള്ള വൈദഗ്ധ്യം മറ്റു മേഖലകളിൽ…

അനുയോജ്യമായ മ്യൂച്വൽ ഫണ്ട്  അക്കൗണ്ട് എങ്ങനെ തിരഞ്ഞെടുക്കാം

ബാങ്കുകളിൽ പണം ഇടപാട് നടത്തുവാൻ വിവിധതരം അക്കൗണ്ടുകൾ ലഭ്യമായത് പോലെ മ്യൂച്വൽ ഫണ്ടുകളിൽ ഇടപാടുകൾ നടത്തുവാനും…

ഇന്ത്യയിലെ ബഹുഭൂരിപക്ഷം വ്യക്തികളും മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ നിന്നും മാറിനിൽക്കുന്നതിന്റെ കാരണങ്ങൾ

മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ നടത്തുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നുണ്ടെങ്കിലും ഇന്ത്യയിലെ നല്ലൊരു ശതമാനം വ്യക്തികളും ഇന്നും…