man-and-women-in-discussion

Sharing is caring!

മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ നടത്തുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നുണ്ടെങ്കിലും ഇന്ത്യയിലെ നല്ലൊരു ശതമാനം വ്യക്തികളും ഇന്നും മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ നടത്തുവാൻ തയ്യാറാകുന്നില്ല എന്നതാണ് വാസ്തവം.

മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളുടെ കാര്യമെടുത്താൽ ഇന്ത്യയിൽ വിപ്ലവകരമായ വളർച്ചയാണ് സംഭവിക്കുന്നതെങ്കിൽ പോലും പലരും ഈ മേഖലയിലേക്ക് കടന്നു വരുവാൻ മടിച്ചു നിൽക്കുന്നു. എന്തുകൊണ്ടാണ് നമ്മളിൽ പലരും മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളുടെ മുന്നിൽ വൈമുഖ്യം കാണിക്കുന്നത് എന്ന് നോക്കാം.

മ്യൂച്വൽ ഫണ്ടുകളെ കുറിച്ചുള്ള തെറ്റായ ധാരണകൾ

മ്യൂച്വൽ ഫണ്ടുകളെ കുറിച്ച് കൃത്യമായ ധാരണകൾ ഇല്ലാത്തതിനാലും സാമ്പത്തിക വിദ്യാഭ്യാസത്തിന്റെ കുറവ് മൂലവും ആണ് മികച്ച സാമ്പത്തിക ശേഷിയുള്ളവർ പോലും മ്യൂച്വൽ ഫണ്ട് നിക്ഷേപം നടത്തുന്നതിൽ നിന്നും മടിച്ചു നിൽക്കുന്നത്.

wrong-belief

ശരിയായ അറിവുകൾ ഇല്ലാത്തതിനാൽ തന്നെ മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളുടെ സുരക്ഷിതത്വത്തെ കുറിച്ച് ഇത്തരക്കാരിൽ സംശയം നിലനിൽക്കുന്നു. യാഥാസ്ഥിതികമായി മാത്രം ചിന്തിക്കുന്ന ഇവർ ബാങ്ക് നിക്ഷേപങ്ങളെയാണ് കൂടുതലായും ആശ്രയിക്കുന്നത്.

മ്യൂച്വൽ ഫണ്ടുകളുമായി ബന്ധപ്പെട്ട പരസ്യങ്ങളോടൊപ്പം സ്ഥിരമായി സൂചിപ്പിക്കാറുള്ള ഒരു വാക്യമാണ് മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ വിപണിയിലെ ലാഭനഷ്ട സാധ്യതകളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നത്. ഈ വാചകത്തിന്റെ ഉദ്ദേശം ശരിയായി മനസ്സിലാക്കാതെ മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളിലെല്ലാം ഉയർന്ന നഷ്ട സാധ്യത നിലനിൽക്കുന്നു എന്ന് ചിന്തിക്കുന്നവരും ഉണ്ട്.

റിസ്‌കെടുക്കുവാനുള്ള ഭയം

നിക്ഷേപവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിഗണിക്കുമ്പോൾ സാധാരണക്കാരായ വ്യക്തികൾ പ്രധാനമായി പരിഗണിക്കുന്നത് നിക്ഷേപത്തിന്റെ സുരക്ഷിതത്വമാണ്. അതിനാൽ തന്നെ തീരെ റിസ്ക് ഇല്ലാത്ത ബാങ്കുകളിലെ സ്ഥിരനിക്ഷേപം, പോസ്റ്റോഫീസുകളിലെ നിക്ഷേപദ്ധതികൾ, എന്നിവയെല്ലാമാണ് പലരും ആശ്രയിക്കുന്നത്. ഇത്തരം നിക്ഷേപമാർഗങ്ങൾ സാധാരണക്കാർക്ക് സുപരിചിതവും ആണ്.

വളരെ ലളിതമായി പണം നിക്ഷേപിക്കാൻ സാധിക്കുന്നതിനാൽ ആശങ്കകളില്ലാതെ സുരക്ഷിതത്വ ബോധത്തോടെയാണ് വ്യക്തികൾ ബാങ്കിൽ പണം നിക്ഷേപിക്കുന്നത്. മേൽപ്പറഞ്ഞ ഘടകങ്ങൾ പരിഗണിച്ചാണ് താരതമ്യേന റിസ്കുള്ള നിക്ഷേപമാർഗങ്ങൾ ഭൂരിഭാഗം പേരും ഒഴിവാക്കുന്നത്.

സങ്കീർണ്ണത നിറഞ്ഞ നിക്ഷേപമാർഗം ആണെന്നുള്ള ധാരണ

വിപണിയുമായി കാര്യമായ ബന്ധമില്ലാത്തവർക്ക് മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ സങ്കീർണ്ണത നിറഞ്ഞ നിക്ഷേപരീതിയായി അനുഭവപ്പെട്ടേക്കാം. മ്യൂച്വൽ ഫണ്ടുകളോട് വ്യക്തികൾ വൈമുഖ്യം കാണിക്കുന്നതിന്റെ പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്നാണിത്. പക്ഷേ യാഥാർത്ഥ്യത്തിൽ മ്യൂച്വൽ ഫണ്ട് നിക്ഷേപം നടത്തുക എന്നത് വളരെ ലളിതമായ കാര്യമാണ്.

market-condition-buy-hold

പ്രൊഫഷണലുകളായ ഫണ്ട് മാനേജർമാരാണ് മ്യൂച്വൽ ഫണ്ടുകൾ കൈകാര്യം ചെയ്യുന്നത്. വിദഗ്ധരായ ഇത്തരം വ്യക്തികൾ നിക്ഷേപകർക്ക് വേണ്ടി നിക്ഷേപവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ കൈക്കൊള്ളുന്നു. മ്യൂച്വൽ ഫണ്ടുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കുവാനായി നിക്ഷേപകർക്കും വിദഗ്ധസഹായം തേടാവുന്നതാണ്.

ഹ്രസ്വകാല അടിസ്ഥാനത്തിലുള്ള വിലയിരുത്തലുകൾ

ഈ ആധുനിക കാലഘട്ടത്തിൽ നമ്മളിൽ പലരും എല്ലാ പ്രശ്നങ്ങൾക്കും വളരെ വേഗം ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്നവരാണ്. മറ്റെല്ലാ കാര്യങ്ങളിലും എന്നപോലെ വളരെ വേഗം വ്യക്തികളുടെ ലക്ഷ്യങ്ങൾ നടത്തിയെടുക്കുവാൻ മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളിലൂടെ സാധിച്ചു എന്ന് വരില്ല.

മ്യൂച്വൽ ഫണ്ട് നിക്ഷേപം നടത്തുന്നവർക്ക് ദീർഘകാല അടിസ്ഥാനത്തിലുള്ള കാഴ്ചപ്പാട് അത്യന്താപേക്ഷികമായ ഒന്നാണ്. വളരെ ചെറിയ കാലയളവിൽ അപ്രായോഗികമായ രീതിയിലുള്ള നേട്ടം ആഗ്രഹിക്കുന്നവർക്ക് മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളിൽ താല്പര്യം ഉണ്ടായിരിക്കില്ല.

woman-worried-about-financial-situation

മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ ദീർഘകാല അടിസ്ഥാനത്തിൽ സ്വത്ത് സമ്പാദനത്തിനുള്ള ഏറ്റവും മികച്ച ഉപാധികളിൽ ഒന്നാണ്. ലക്ഷ്യബോധത്തോടെ നിക്ഷേപിക്കുന്നവർക്കും, ആത്മവിശ്വാസത്തോടെ കാത്തിരിക്കുന്നവർക്കും മാത്രമേ നിക്ഷേപങ്ങളുമായി മുന്നോട്ടു പോകുവാൻ സാധിക്കുകയുള്ളൂ.

Are you looking for investments?

Kashly team can help you start your mutual fund investments with the right assistance. signup here

മറ്റ് നിക്ഷേപമാർഗങ്ങളുടെ ലഭ്യത

സ്വർണ്ണം, റിയൽ എസ്റ്റേറ്റ്, സാമ്പ്രദായികമായ സേവിംഗ്സ് സ്കീമുകൾ തുടങ്ങി ഇന്ത്യയിൽ പലതരത്തിലുള്ള നിക്ഷേപമാർഗങ്ങളും ലഭ്യമാണ്. മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളോടൊപ്പം ഇത്തരം നിക്ഷേപമാർഗങ്ങളേയും നിക്ഷേപകർ കാര്യമായി പരിഗണിക്കുന്നുണ്ട്.

കാര്യമായ അനുഭവസമ്പത്ത് ഇല്ലാതെയാണ് പല വ്യക്തികളും നിക്ഷേപങ്ങളുടെ ലോകത്തിലേക്ക് കടന്നുവരുന്നത്. ദീർഘകാല അടിസ്ഥാനത്തിൽ ചിന്തിക്കുന്നവർക്ക് മ്യൂച്വൽ ഫണ്ടുകൾ മികച്ച സാധ്യത തന്നെയാണ്. സാമ്പത്തിക രംഗവുമായി ബന്ധപ്പെട്ട അറിവുകൾ നേടി അച്ചടക്കത്തോടെ പ്രവർത്തിക്കാനായാൽ മികച്ച നിക്ഷേപമാർഗങ്ങളുടെ സഹായത്തോടെ ഏതൊരു വ്യക്തിക്കും സാമ്പത്തിക സ്വാതന്ത്ര്യം സ്വന്തമാക്കുവാൻ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

കുറഞ്ഞ ചെലവിൽ നിക്ഷേപിക്കുവാൻ ഇൻഡക്സ് മ്യൂച്വൽ ഫണ്ടുകൾ 

ഓഹരികൾ, ഡെറ്റ് ഉപകരണങ്ങൾ, സ്വർണ്ണം തുടങ്ങി വ്യത്യസ്ത നിക്ഷേപമാർഗ്ഗങ്ങൾ അടിസ്ഥാനപ്പെടുത്തിയുള്ള മ്യൂച്വൽ ഫണ്ടുകൾ വിപണിയിൽ ലഭ്യമാണ്.…

മ്യൂച്വൽ ഫണ്ട് നിക്ഷേപവുമായി ബന്ധപ്പെട്ട ചെലവുകൾ

വൈവിധ്യവൽക്കരണം നിറഞ്ഞ ഒരു പോർട്ട്ഫോളിയോ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും പ്രിയപ്പെട്ട നിക്ഷേപ അവസരമാണ് മ്യൂച്വൽ ഫണ്ടുകൾ. …

മ്യൂച്വൽ ഫണ്ടുകളുടെ സഹായത്തോടെ പണപ്പെരുപ്പത്തെ തരണം ചെയ്യുന്നത് എങ്ങനെയാണ്

കഠിനാധ്വാനത്തിലൂടെ സമ്പാദിച്ച പണത്തിന്റെ മൂല്യം പണപ്പെരുപ്പത്താൽ നാൾക്കുനാൾ കുറഞ്ഞുവരുന്ന സാഹചര്യത്തിന് മുന്നിൽ പകച്ചു നിൽക്കുന്നവരാണ് സാധാരണക്കാരായ…

ഏത് തരത്തിലുള്ള മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതാണ് ഏറ്റവും സുരക്ഷിതം

സാമ്പത്തിക ലക്ഷ്യങ്ങൾ നേടുവാൻ ധാരാളം വ്യക്തികളെ സഹായിക്കുന്ന ഏറ്റവും ജനകീയമായ നിക്ഷേപ മാർഗമാണ് മ്യൂച്വൽ ഫണ്ടുകൾ.…