right-time-for-mutual-fund-withdrawal

Sharing is caring!

സുസ്ഥിരമായ സാമ്പത്തിക വളർച്ചയ്ക്ക് സാധാരണക്കാരായ വ്യക്തികളെ പ്രാപ്തരാക്കുന്ന വാതായനമായി മ്യൂച്വൽ ഫണ്ടുകളെ കണക്കാക്കാവുന്നതാണ്. ലക്ഷക്കണക്കിന് വ്യക്തികൾക്ക് അവരുടെ സമ്പത്ത് വളർത്തിയെടുക്കുവാൻ സഹായിച്ച ലോകത്തിലെ ഏറ്റവും മികച്ച നിക്ഷേപ മാർഗ്ഗങ്ങളിൽ ഒന്നാണ് മ്യൂച്വൽ ഫണ്ടുകൾ.

മ്യൂച്വൽ ഫണ്ടുകളെ കുറിച്ച് കൃത്യമായി മനസ്സിലാക്കിയ ശേഷം ഏത് സമയത്താണ് തന്റെ നിക്ഷേപം പിൻവലിക്കേണ്ടതെന്ന് തിരിച്ചറിയേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

മ്യൂച്വൽ ഫണ്ടുകളുടെ പ്രകടനം

മ്യൂച്വൽ ഫണ്ട് നിക്ഷേപം പിൻവലിക്കുന്നതിന് മുമ്പ് ആ ഫണ്ടിന്റെ പ്രകടനം വിലയിരുത്തേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. നിങ്ങൾ നിക്ഷേപിച്ച മ്യൂച്വൽ ഫണ്ട് തുടർച്ചയായി മോശം പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെങ്കിൽ ആ പ്രകടനത്തെ മുന്നറിയിപ്പായി തന്നെ കണക്കാക്കേണ്ടതുണ്ട്. 

performance-of-mutual-fund-graphical-representation

തുടർച്ചയായി മോശം പ്രകടനം കാഴ്ചവെക്കുന്ന മ്യൂച്വൽ ഫണ്ടുകളിൽ നിന്നും ഭാവിയിൽ കൂടുതൽ നേട്ടം ആഗ്രഹിക്കുന്നതിൽ അർത്ഥമില്ല. ഇങ്ങനെയുള്ള അവസരത്തിൽ മ്യൂച്വൽ ഫണ്ടിൽ നിന്നും പണം പിൻവലിക്കുന്നതാണ് ഏറ്റവും മികച്ച നടപടി. ഇത്തരം ഫണ്ടുകളിൽ നിന്ന് പിൻവലിച്ച പണം ഉപയോഗിച്ച് മികച്ച പ്രകടനം നടത്തുവാൻ കഴിയുന്ന ഫണ്ടുകൾ കണ്ടെത്തി നിക്ഷേപിക്കാൻ ശ്രമിക്കുക.

നിക്ഷേപം നടത്തുന്നതിന്റെ ലക്ഷ്യങ്ങൾ

നാം നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ട് ഒരു പ്രത്യേക സാമ്പത്തിക ലക്ഷ്യത്തെ മുൻനിർത്തി ചിട്ടപ്പെടുത്തിയതായിരിക്കും. നമ്മുടെ സാമ്പത്തിക ലക്ഷ്യങ്ങളും മ്യൂച്വൽ ഫണ്ടുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങളും തമ്മിൽ പൊരുത്തപ്പെടുന്നുണ്ടോ എന്ന് വിലയിരുത്തേണ്ടത് അനിവാര്യമാണ്.  

നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളിൽ വ്യത്യാസം ഉണ്ടാകുമ്പോൾ അതിനനുസരിച്ച് നിക്ഷേപ തന്ത്രങ്ങളിൽ മാറ്റം വരുത്തേണ്ടത് അനിവാര്യമാണ്. അങ്ങനെയുള്ള അവസരങ്ങളിൽ നിങ്ങൾക്ക് അനുയോജ്യമായ ഫണ്ടുകളിലേക്ക് നിക്ഷേപം മാറ്റുന്നതിൽ തെറ്റില്ല.

ഫണ്ട് മാനേജ്മെന്റിൽ സംഭവിക്കുന്ന മാറ്റങ്ങൾ

മ്യൂച്വൽ ഫണ്ട് കൈകാര്യം ചെയ്യുന്ന മാനേജ്മെന്റ് ടീമിൽ സംഭവിക്കുന്ന മാറ്റങ്ങൾ നാം തീർച്ചയായും ശ്രദ്ധിച്ചിരിക്കണം. പരിചയസമ്പത്തുള്ള വിദഗ്ധരായ മാനേജർമാർ ഫണ്ട് കൈകാര്യം ചെയ്യുന്നതിൽ നിന്നും പിന്മാറുമ്പോൾ ആ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപം തുടരേണ്ടതുണ്ടോ എന്ന്  ചിന്തിക്കേണ്ടത് അനിവാര്യമാണ്. 

കുറച്ചധികം സമയമെടുത്തു കൊണ്ടായാലും ഫണ്ടിന്റെ ഭാവി സാധ്യതകൾ കൃത്യമായി വിലയിരുത്തിയതിനു ശേഷം നിക്ഷേപം മാറ്റുന്നതിനെ കുറിച്ചുള്ള തീരുമാനങ്ങൾ എടുക്കുക.

വിപണിയുമായി ബന്ധപ്പെട്ട റിസ്ക്

വിപണിയിലെ വ്യത്യസ്ത സാഹചര്യങ്ങളിൽ സംഭവിക്കുന്ന മാറ്റങ്ങൾ നിങ്ങളുടെ മ്യൂച്വൽ ഫണ്ടിന്റെ പ്രകടനത്തിൽ തീർച്ചയായും ബാധിക്കുന്ന കാര്യങ്ങളിൽ ഒന്നാണ്. വിപണിയിലെ മാറ്റങ്ങളെ മുൻനിർത്തി ശ്രദ്ധയോടെ വേണം മ്യൂച്വൽ ഫണ്ടുകളെ വിലയിരുത്തുവാൻ.

തുടർച്ചയായി വിപണി താഴോട്ട് പോകുന്ന സാഹചര്യങ്ങളിൽ നേട്ടമുണ്ടാക്കുക എന്നത് അസാധ്യമായ കാര്യമാണ്. അത്തരം സാഹചര്യങ്ങൾ കൃത്യമായി നിരീക്ഷിച്ചു കൊണ്ട് വിപണിയുമായി ബന്ധപ്പെട്ട റിസ്ക് ശരിയായി വിലയിരുത്തി നിക്ഷേപം തുടരേണ്ടതുണ്ടോ എന്ന തീരുമാനമെടുക്കുവാൻ നിക്ഷേപകർക്ക് സാധിക്കണം.

Are you looking for investments?

Kashly team can help you start your mutual fund investments with the right assistance. signup here

വ്യക്തിപരമായ ഘടകങ്ങൾ

ജോലിയിൽ നിന്നും വിരമിക്കുക, വീട് സ്വന്തമാക്കുക തുടങ്ങി ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചില കാര്യങ്ങളിലേക്ക് നാം എത്തിപ്പെടുമ്പോൾ നമ്മുടെ നിലവിലുള്ള നിക്ഷേപം നമ്മുടെ സാഹചര്യങ്ങൾക്ക് യോജിച്ചതാണോ എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ഒരു വ്യക്തിയുടെ സാമ്പത്തിക നിലയെ സ്വാധീനിക്കുന്ന ഇത്തരം ജീവിത സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ അതിനനുസൃതമായി നിക്ഷേപ തന്ത്രങ്ങളിലും ലക്ഷ്യങ്ങളിലും മാറ്റങ്ങൾ വേണ്ടി വന്നേക്കാം.

man-preparing-budget-doing-calculations

വ്യക്തിപരമായ ആവശ്യങ്ങളുമായി ചേർന്നു പോകുന്നില്ലെങ്കിൽ മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ പിൻവലിക്കുന്നതാണ് നല്ലത്. സാമ്പത്തികമായി വിജയിക്കണമെങ്കിൽ നിക്ഷേപം ആരംഭിക്കുന്നത് പോലെ തന്നെ നിക്ഷേപം  പിൻവലിക്കുന്നതിനും പ്രാധാന്യമുണ്ടെന്ന് തിരിച്ചറിയണം. അതിനാൽ തന്നെ നിക്ഷേപവുമായി ബന്ധപ്പെട്ട് തീരുമാനങ്ങൾ എടുക്കുവാൻ വിദഗ്ധ സഹായം നേടുന്നതാണ് അഭികാമ്യം. ശരിയായ നിർദ്ദേശങ്ങൾ തേടുന്നത് വഴി നമ്മുടെ സാഹചര്യങ്ങൾക്കും ലക്ഷ്യങ്ങൾക്കും അനുസൃതമായി നിക്ഷേപങ്ങൾ ക്രമീകരിക്കുവാൻ നമുക്ക് സാധിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

മ്യൂച്വൽ ഫണ്ടുകൾ വഴി സ്വർണ്ണത്തിൽ നിക്ഷേപിക്കാം

സ്വർണ്ണം വാങ്ങുക അല്ലെങ്കിൽ സ്വർണ്ണത്തിൽ നിക്ഷേപിക്കുക എന്നത് എല്ലാവർക്കും സുപരിചിതമായ കാര്യമാണെങ്കിലും മ്യൂച്വൽ ഫണ്ട് വഴി…

അനുയോജ്യമായ മ്യൂച്വൽ ഫണ്ട്  അക്കൗണ്ട് എങ്ങനെ തിരഞ്ഞെടുക്കാം

ബാങ്കുകളിൽ പണം ഇടപാട് നടത്തുവാൻ വിവിധതരം അക്കൗണ്ടുകൾ ലഭ്യമായത് പോലെ മ്യൂച്വൽ ഫണ്ടുകളിൽ ഇടപാടുകൾ നടത്തുവാനും…

മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളുടെ സവിശേഷതകൾ എന്തെല്ലാം

ചില നേരത്ത് നല്ല ഭാവിക്കായി നമുക്ക് കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടി വന്നേക്കാം. സാമ്പത്തികമായ ചില പ്രതിബന്ധങ്ങൾ…

മ്യൂച്വൽ ഫണ്ടുകൾ സുരക്ഷിതമായ നിക്ഷേപ മാർഗ്ഗമാണോ

നിക്ഷേപം നടത്തുന്നതിനെ കുറിച്ച് ആലോചിക്കുമ്പോൾ തന്നെ നാമ്മെല്ലാവരും ആശങ്കപ്പെടുന്നത് നിക്ഷേപത്തിന്റെ സുരക്ഷിതത്വത്തെ കുറിച്ചാണ്, പ്രത്യേകിച്ച് മ്യൂച്വൽ…