importance-of-insurance

Sharing is caring!

അരക്ഷിതാവസ്ഥയും ധാരാളം റിസ്ക്കുകളും നിലനിൽക്കുന്ന ലോകത്താണ് നാം വസിക്കുന്നത്. വ്യക്തികളും, കുടുംബങ്ങളും, ബിസിനസ്സുകളും, ആസ്തികളുമെല്ലാം ഇത്തരത്തിലുള്ള പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്. ജീവനും സ്വത്തുക്കൾക്കും ആരോഗ്യത്തിനും അപ്രതീക്ഷിതമായ സാഹചര്യങ്ങളിൽ പ്രശ്നങ്ങൾ സംഭവിച്ചേക്കാം. മോശം കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കുന്നത് പല സാഹചര്യങ്ങളിലും തടയാൻ ആകില്ലെങ്കിലും ഇത്തരം പ്രശ്നങ്ങളെ നേരിടുവാൻ വ്യക്തികളെ സഹായിക്കുന്ന പലവിധ ഉപകരണങ്ങൾ വിപണിയിൽ ലഭ്യമാണ്. സാമ്പത്തിക പ്രതിസന്ധിയുടെ ഘട്ടങ്ങളിൽ വ്യക്തികളേയും കുടുംബങ്ങളേയും സംരക്ഷിച്ചു നിർത്തുന്ന ഇൻഷുറൻസുകളുടെ പ്രാധാന്യം വളരെ വലുതാണ്.

എന്തുകൊണ്ടാണ് ഇൻഷുറൻസ് പോളിസികൾ അനിവാര്യമാകുന്നതെന്ന് വിശദമായി പരിശോധിക്കാം.

റിസ്ക് കുറയ്ക്കുവാനായി

ജീവിതത്തിലെ ഏത് ഘട്ടങ്ങളിലും പലവിധത്തിലുള്ള പ്രശ്നങ്ങൾ കടന്നു വരുവാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ ഇൻഷുറൻസ് വ്യക്തികളുടെ ജീവിതത്തിൽ ഒരു സുരക്ഷിതവലയം എന്ന നിലയിലാണ് പ്രവർത്തിക്കുന്നത്. ലൈഫ് ഇൻഷുറൻസ് പദ്ധതികളുടെ ഭാഗമാകുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഗുണം എന്നത് റിസ്ക് കുറയ്ക്കുക എന്നതാണ്.

taking-new-insurance-policy

ആശുപത്രി വാസം, ജീവനഷ്ടം, അപകടങ്ങൾ എന്നിങ്ങനെയുള്ള അപ്രതീക്ഷിത സംഭവങ്ങൾ ഉണ്ടാകുമ്പോൾ സാമ്പത്തികമായ സുരക്ഷിതത്വം നൽകുവാൻ ഇൻഷുറൻസ് പോളിസികൾ സഹായിക്കുന്നു. ഇൻഷുറൻസ് സഹായമില്ലാതെ വലിയ സാമ്പത്തിക ഭാരം സ്വന്തം നിലയിൽ നേരിടുക എന്നത് വലിയ റിസ്കുള്ള കാര്യമാണ്. 

ആശുപത്രി ചെലവുകൾ, അപകടം സംഭവിച്ചാലുള്ള നഷ്ടപരിഹാരം, ജീവഹാനി സംഭവിച്ചാൽ കുടുംബാംഗങ്ങൾക്കുള്ള സാമ്പത്തിക സഹായം എന്നിവയെല്ലാം ഇൻഷുറൻസ് പദ്ധതികളിലൂടെ ഗുണഭോക്താവിന് ലഭ്യമാകുന്നു. സ്വന്തം നിലയിലും, കുടുംബങ്ങളും വലിയ സാമ്പത്തിക പ്രതിസന്ധികളിൽ അകപ്പെടാതെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്തണമെങ്കിൽ ഇൻഷുറൻസ് പദ്ധതികൾ അനിവാര്യമാണ്.

കടങ്ങൾ വീട്ടുവാൻ

ചില പ്രത്യേക സാഹചര്യങ്ങളിൽ ലോണുകൾ തിരിച്ചടയ്ക്കുവാൻ സാധിക്കാതെ വരുമ്പോൾ ആ ബാധ്യത നിങ്ങളുടെ കുടുംബങ്ങളിലേക്ക് എത്തിപ്പെടാതെ ലോണുകളുമായി ബന്ധപ്പെട്ട ബാധ്യതകൾ തീർക്കുവാൻ സഹായിക്കുന്ന ഇൻഷുറൻസ് പോളിസികൾ ഇന്ന് നിലവിലുണ്ട്. ബാങ്കുകളിൽ നിന്നും ലോണെടുക്കുമ്പോൾ നിങ്ങൾ നിർബന്ധമായും ലോൺ പ്രൊട്ടക്ഷൻ കവറേജ് നൽകുന്ന ഇൻഷുറൻസ് പോളിസി എടുക്കുവാൻ ശ്രമിക്കുക.

ദീർഘകാലാടിസ്ഥാനത്തിലുള്ള ആസൂത്രണം

സുരക്ഷിതമായ ഭാവിക്കു വേണ്ടി സാമ്പത്തിക കാര്യങ്ങൾ ആസൂത്രണം ചെയ്യുവാൻ ഇൻഷുറൻസ് പദ്ധതികൾ നിങ്ങളെ സഹായിക്കുന്നു. അപ്രതീക്ഷിതമായി ജീവിതത്തിൽ എന്തുതന്നെ സംഭവിച്ചാലും അവയെ നേരിടാനായി ഇൻഷുറൻസ് പദ്ധതികൾ വ്യക്തികൾക്ക് പകർന്നു നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.

ജീവിതത്തിൽ കടന്നു വന്നേക്കാവുന്ന പ്രശ്നങ്ങളെ കുറിച്ച് ആകുലപ്പെടാതെ നിങ്ങൾക്ക് നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ മുൻനിർത്തി പ്രവർത്തിക്കുവാൻ ഇൻഷുറൻസ് പദ്ധതികളുടെ ഭാഗമാകേണ്ടത് അനിവാര്യമാണ്. 

സ്വത്ത് സമ്പാദിക്കുവാൻ

ഒരു കാറോ വീടോ സ്വന്തമാക്കുന്നത് പോലെയുള്ള ദീർഘകാലാടിസ്ഥാനത്തിൽ നടപ്പിലാക്കേണ്ട ലക്ഷ്യങ്ങൾ നിറവേറ്റുവാൻ ഇൻഷുറൻസ് പദ്ധതികൾ സഹായകരമാകാറുണ്ട്. ചില ഇൻഷുറൻസ് പദ്ധതികൾ അവയുടെ പ്രാഥമിക ലക്ഷ്യങ്ങളോടൊപ്പം തന്നെ നീക്കിരിപ്പ് സൃഷ്ടിക്കുവാനും ഉപഭോക്താക്കൾക്ക് അവസരം നൽകുന്നുണ്ട്. 

മേൽപ്പറഞ്ഞ രീതിയിലുള്ള ഇൻഷുറൻസ് പദ്ധതികളുടെ ഭാഗമാകുമ്പോൾ കൃത്യമായി പണം മാറ്റിവയ്ക്കുവാനും സാമ്പത്തിക ലക്ഷ്യങ്ങൾ നിറവേറ്റുവാനും വ്യക്തികൾക്ക് സാധിക്കും. 

മനസ്സമാധാനം കൈവരിക്കുവാൻ

എന്തുതന്നെ സംഭവിച്ചാലും നിങ്ങളുടെ നീക്കിയിരിപ്പുകളും കുടുംബത്തിൻ്റെ സാമ്പത്തിക അടിത്തറയും ഭദ്രമായിരിക്കും എന്ന ഉറപ്പ് ഇൻഷുറൻസ് പദ്ധതികൾ നൽകുന്നതിനാൽ മനസ്സമാധാനത്തോടുകൂടിയുള്ള ജീവിതം മുന്നോട്ടു കൊണ്ടുപോകുവാൻ നിങ്ങൾക്ക് സാധിക്കുന്നു. ഒരു വ്യക്തി സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്ക് എത്തിച്ചേരുമ്പോൾ ആ വ്യക്തിക്ക് സമാധാനപൂർണമായ ജീവിതം നയിക്കണമെങ്കിൾ ഇൻഷുറൻസ് പദ്ധതികളെ തന്നെ ആശ്രയിക്കണം.

സംഗ്രഹം

അരക്ഷിതാവസ്ത നിറഞ്ഞു നിൽക്കുന്ന ഇന്നത്തെ കാലത്ത് ഇൻഷുറൻസ് പദ്ധതികൾ എന്നത് ഏറ്റവും അനിവാര്യമായ ഒന്നാണെന്ന് മനസ്സിലാക്കുക. ശോഭനമായ ഭാവിക്കുവേണ്ടി ശരിയായ പാത തിരഞ്ഞെടുക്കുവാൻ സാധിക്കണം. പ്രവചനാതീതമായ ഈ ലോകത്ത് നേട്ടങ്ങളെ കുറിച്ച് മാത്രം ചിന്തിക്കാതെ സാമ്പത്തിക സുരക്ഷിതത്വത്തിനും സ്ഥിരതയുള്ള ജീവിതത്തിനുമായി ഇൻഷുറൻസ് പദ്ധതികളുടെ ഭാഗമാകുക.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

പണത്തിനു പിന്നാലെയുള്ള നെട്ടോട്ടം ഒഴിവാക്കാം ; സ്മാർട്ടായി സമ്പാദിക്കാം

പല വ്യക്തികളും സാമ്പത്തികപരമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുവാൻ കാരണം പണം എന്താണെന്നും പണം പ്രവർത്തിക്കുന്നത് എങ്ങനെയാണെന്നും ശരിയായ…

സാമ്പത്തിക അച്ചടക്കം കൈവരിക്കുവാൻ പിന്തുടരേണ്ട ശീലങ്ങൾ

സാമ്പത്തിക അച്ചടക്കം എന്നത് ഒരു രാത്രി കൊണ്ട് നേടിയെടുക്കുവാൻ ആകുന്ന ഒന്നല്ല. അത് ഒരു ജീവിതരീതി…

സിബിൽ സ്കോർ എങ്ങനെ എളുപ്പത്തിൽ മെച്ചപ്പെടുത്താം

ധനകാര്യ സ്ഥാപനങ്ങളിൽ ലോണുമായി ബന്ധപ്പെട്ട ഇടപാടുകൾക്ക് എത്തുന്ന ഏതൊരു വ്യക്തിയും കേൾക്കേണ്ടിവരുന്ന വാക്കാണ് സിബിൽ സ്കോർ…

ബാങ്കിംഗ് സേവനങ്ങൾ വീടുകളിലേക്ക് എത്തിക്കാൻ ഇന്ത്യ പോസ്റ്റ് പെയ്മെന്റ്സ് ബാങ്ക്

2018 ൽ ആർ ബി ഐയുടെ നിർദ്ദേശ പ്രകാരമാണ് പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് ഇന്ത്യ പോസ്റ്റ് പെയ്മെന്റ്സ്…